Latest News

Horoscope Today August 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today August 11, 2021: ഇപ്പോൾ മങ്ങിയ രണ്ടു നെപ്ട്യൂൺ പാറ്റേണുകൾ ഉണ്ട്, ഒന്ന് ശോഭയുള്ള ആശയങ്ങളുടെ ഭരണാധികാരിയായ ബുധനും മറ്റൊന്ന് ഊർജത്തിന്റെ പ്രതീകമായ ചൊവ്വയുമാണ്. എന്റെ അഭിപ്രായത്തിൽ എല്ലാ കാര്യങ്ങളിലും കുറച്ചു ഭാവന ചേർക്കാൻ കഴിയുന്ന സമയമാണിത്, എല്ലാവരും അവരുടെ ഏറ്റവും നല്ല സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ തയ്യാറായിരിക്കും.

Read More: Horoscope of the Week (August 08 – August 14, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ 24 മണിക്കൂറിൽ കുറേയധികം തെളിച്ചമുള്ള ആശയങ്ങൾ നിങ്ങളിൽ ഉണ്ടായിക്കാണും. ആവേശത്തോടെ ഉയർന്നു വരുന്ന പദ്ധതികൾ നിങ്ങൾ പിന്തുടരുകയും അതിനായി ശ്രമിക്കുകയും വേണം, മറ്റുള്ളവരെയോ നിങ്ങൾ സ്വയമോ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. നിങ്ങൾ നിങ്ങളെ തന്നെ വിശ്വസിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മോശം ആരോഗ്യത്തിനു പ്രധാന കാരണം സമ്മർദ്ദമാണെന്ന പുരാതന ജ്യോതിഷ നിയമം ആധുനിക ശാസ്ത്ര വിദഗ്ധരും ഇപ്പോൾ മനസിലാക്കുന്നു. അതിനെ തടുക്കാൻ നിങ്ങൾ ഇപ്പോൾ സ്വീകരിക്കേണ്ട ഏറ്റവും നല്ല മാർഗം മതിയായ വിശ്രമം എടുക്കുക എന്നതാണ്. പകൽ സ്വപ്‌നങ്ങൾ കാണുക എന്നതും തീർത്തും സ്വീകാര്യമാണ്!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ചാർട്ടിലെ ജോലിസംബന്ധമായതും സാമ്പത്തികവുമായ മേഖലകളിലെ ഗ്രഹങ്ങൾ തമ്മിലുള്ള മികച്ച വിന്യാസം അർഹിക്കുന്ന പ്രതിഫലം നൽകും. വരാൻ പോകുന്ന ഭാഗ്യങ്ങൾ അടുത്തുണ്ടായ നിരാശകൾക്ക് വലിയ രീതിയിൽ ആശ്വാസം നൽകുന്നതാകും. ഉലച്ചിലുകളും വട്ടം തിരയലുകളുമെല്ലാം പരസ്പരം ബാലൻസ് ചെയ്യപ്പെടും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിലോ ബിസിനസ് സംബന്ധമായ കാര്യങ്ങളിലോ ആരെങ്കിലും നിങ്ങളെ കബളിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ക്രമീകരിക്കാത്തതിന് നിങ്ങളെ തന്നെ അല്പം കുറ്റപ്പെടുത്തേണ്ടിവരും. നിങ്ങൾക്ക് എതിരാണെന്ന് തോന്നുന്നവർ പൊതുവെ നല്ല സ്വഭാവം ഉള്ളവരായിരിക്കും. അവർ വിചാരിക്കുന്നത് അവർ ചെയ്യുന്നത് നിങ്ങളുടെ നല്ലതിനാണെന്നാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റുള്ളവർക്ക് വേണ്ടത്ര പരിഗണന നൽകി നിങ്ങളുടെ സിംഹരാശിയെ പാകപ്പെടുത്താൻ ശ്രമിക്കുക. എതിരാളികളായ ചില ആളുകൾക്ക് പോലും മനസ്സിൽ നല്ല താത്പര്യമുണ്ട്, നിങ്ങൾ പോലും ആ വസ്തുതയെ കുറിച്ചു ബോധവാനായിരിക്കില്ല. കാഴ്ചകൾ പോലും ഒരിക്കൽ വഞ്ചനാപരമായി തോന്നും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബിസിനസ് പദ്ധതികളുടെയും സാമ്പത്തിക നിർദ്ദേശങ്ങളുടെയും ഒരു പരമ്പര ഇപ്പോൾ നിങ്ങളുടെ ചക്രവാളത്തിൽ ആയിരിക്കും. ഭാവിയിലെ വിജയത്തിലേക്കുള്ള വിത്തുകൾ വിതക്കുന്നുണ്ട് എന്നാൽ ആദ്യം തന്നെ നിങ്ങൾ ഭൂതകാലത്തിലുള്ളവയെ പരിഹരിക്കേണ്ടതുണ്ട്. ചിലപ്പോൾ നിങ്ങൾ ക്ഷമ പറയേണ്ട ആരെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ നിങ്ങൾ കടപ്പെട്ടിരിക്കുന്ന മറ്റൊരാൾ, അങ്ങനെയുണ്ടെങ്കിൽ അത് പൂർത്തിയാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരിക്കൽ വളരെ സങ്കീർണമായി തോന്നിയ പ്രശ്നങ്ങൾ ഉണ്ടനെ അധികം പ്രാധാന്യം ഇല്ലാത്തവയായി തോന്നിയേക്കും. ഒരു അടിയന്തര പരിഹാരത്തിന് കൂടുതൽ ചിലവാക്കുകയോ ലഭ്യമായ വിഭവങ്ങൾ നന്നായി ഉപയോഗിക്കുകയോ ചെയ്യാം. എന്നാലും പണം സമ്പാദിക്കുന്നതിനേക്കാൾ ചിലവാക്കുന്നതിൽ സന്തോഷമുള്ള എന്തോ നിങ്ങൾക്ക് ഉള്ളിലുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചു കൂടുതൽ വാചാലനാകരുത് എന്ന മുന്നറിയിപ്പ് നിങ്ങൾക്ക് നേരത്തെ തന്നെ നൽകിയിട്ടുണ്ട്. വസ്തുതകൾ ഇപ്പോഴും വ്യക്തമല്ല, നിങ്ങൾ ശരിയാണെന്ന് ഉറപ്പിക്കാതെ നിങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും? ശ്രദ്ധയോടെ നടക്കുക, നിങ്ങൾ ആത്മവിശ്വാസമുള്ളവരാണെങ്കിലും നിങ്ങൾ കുറച്ചധികം വൈകാരികതയുള്ള ആളുമാണ് അതുകൊണ്ട് തന്നെ ദുർബലനാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഒട്ടും സാഹസികതയുള്ള ആളല്ല, എന്നാലും ചന്ദ്രൻ ഇപ്പോൾ നിങ്ങളുടെ ചാർട്ടിലെ വിവേകപൂർണമായ ഒരു മേഖലയിലാണ് ഒളിച്ചിരിക്കുന്നത് അതുകൊണ്ട് സാധാരണ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ മടിച്ചേക്കും. കൂടുതൽ ശാന്തതയും സമാധാനവുമായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്നത്, അതാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പലതിൽ നിന്നും സ്വയം ഒഴിഞ്ഞു മാറുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കുടുംബ കാര്യങ്ങൾ ഒരു ക്രമത്തിലേക്ക് കൊണ്ടുവരുന്നതിന് ഇപ്പോൾ ശുക്രനും വ്യാഴവും തമ്മിലുള്ള ബന്ധം പരമാവധി പ്രയോജനപ്പെടുത്തുക. ഈ സാഹചര്യത്തിൽ ഒറ്റക്ക് പോകുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നു. നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സമപ്രായക്കാരിലെ ആരെങ്കിലും നിങ്ങളെ പ്രത്യേക വ്യക്തിയായി അംഗീകരിക്കുന്നതിന് നിങ്ങൾ വളരെയധികം വൈകാരിക ശ്കതി ഉപയോഗിക്കുന്നുണ്ട്. ജോലി ചെയ്യുന്ന കുംഭരാശിക്കാർ കൂടുതൽ പരിശ്രമം നടത്തണം. മറ്റുള്ളവർ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ കണ്ടെത്തണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഉള്ളിൽ ഏറ്റവും ആഴത്തിൽ നിങ്ങളുടെ സ്ഥിരതയില്ലാത്ത പ്രവണതകൾ ഉയരുന്നുണ്ട്. ചില വ്യക്തികൾക്ക് ഒരു നിശ്ചിത ദിനചര്യ ആവശ്യമായി വന്നേക്കാം, പക്ഷേ മാറ്റത്തിൽ നിന്ന് നിങ്ങൾക്ക് ഗുണമുണ്ടാകും, നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളെ കൊണ്ടുപോകുന്നതിനോടൊപ്പം പോവുകയും വേണം. പണം സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ട്. അത് അടിയന്തരമായി പരിഹരിക്കേണ്ടതാണ് എന്നാണ് ഞാൻ പറയുന്നത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 11 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express