Horoscope Today August 11, 2020: ഛിന്ന ഗ്രഹങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. ഇത്തരം ആകാശ വസ്തുക്കള്‍ സൃഷ്ടിച്ച ദുരന്തങ്ങളെ കുറിച്ചുള്ള കഥകള്‍ മിക്ക സംസ്‌കാരങ്ങളിലും ഉണ്ടാകും. 10,000 ബിസിയില്‍ അവസാനത്തെ ഹിമ യുഗത്തിന് അന്ത്യം കുറിച്ചത് ഇത്തരമൊരു വാല്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടി ആയിരുന്നു. തുടര്‍ന്ന് മനുഷ്യ സംസ്‌കാരത്തിന്റെ ഉയര്‍ച്ചയുമുണ്ടായി.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇന്ന് വളരെ രഹസ്യാത്മകതയുള്ള ദിവസം ആയിരിക്കും. കുറച്ച് നേരം ധ്യാനം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. അത് അസാധ്യമാണെങ്കില്‍ നിങ്ങളുടെ മനസ്സ് അവസാനമില്ലാത്ത ദിവാസ്വപ്‌നങ്ങളില്‍ അലയും. പക്ഷേ, നിങ്ങളുടെ ഭാവനയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാകും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ഒരു കാറുംകോളും നിറഞ്ഞ സാഹചര്യത്തെ മറച്ചു വച്ചിരിക്കുന്ന ഒരു ഗ്രഹ നിലയാണ് കാണുന്നത്. ഒരു സാമൂഹിക കൂടിച്ചേരലോ ഒരു പ്രണയ സാഹചര്യമോ നിങ്ങളുടെ മനസ്സിനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഏതൊരു താല്‍ക്കാലികമായുള്ള ശ്രദ്ധ മാറലുകളും നിങ്ങളെ ഊര്‍ജ്ജസ്വലമാക്കും.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

എന്താണ് തെറ്റ് പറ്റിയതെന്നും അതിനെ എങ്ങനെ ശരിയാക്കണമെന്നും നിങ്ങള്‍ക്ക് നന്നായി അറിയാം. വിജയിക്കണമെന്ന നിങ്ങളുടെ ആഗ്രഹം ശക്തമാണ്. ഇന്ന് നിങ്ങളെല്ലാവരും ഒരു പൊതുവായ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായിരിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ നിങ്ങളുടെ ചാന്ദ്ര നില മനോഹരമായിരിക്കുന്നു. അടുത്തിടെ ഉണ്ടായ വിഷമങ്ങള്‍ക്കുള്ള പരിഹാരമായേക്കും. എങ്കിലും നിങ്ങള്‍ ഇപ്പോഴും അപകട ഭീതിയിലാണ്. നിങ്ങളൊരു മൃദുല സ്വഭാവമുള്ള ആളാണെങ്കില്‍ ആരെങ്കിലും ഒരാള്‍ നിങ്ങളെ രക്ഷിക്കാന്‍ വരുന്നതായി ചിന്തിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

എന്തോ ഒന്ന് ഇപ്പോഴും രഹസ്യമായി തുടരുന്നു. അതിനാല്‍ നിങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഒരു പ്രവര്‍ത്തിക്ക് തടയിടുന്നത് വൈകിപ്പോയി. പക്ഷേ, കടുത്ത തീരുമാനങ്ങള്‍ അടുത്ത നാലഞ്ച് ദിവസത്തേക്ക് മാറ്റി വയ്ക്കണം. നിങ്ങള്‍ സാധാരണ നില കൈവരിക്കുന്നത് വരെ കാത്തിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

സാഹചര്യം മുഴുവന്‍ അനിശ്ചിതാവസ്ഥയില്‍ ആണ്. പക്ഷേ, മറ്റുള്ളവര്‍ മനസ്സ് മാറ്റുമ്പോള്‍ അത് ചുറ്റിലും സംഭവിക്കുന്നതിനെ ബാധിക്കുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കും. ശ്രദ്ധയോടുള്ള നിങ്ങളുടെ യാത്ര തുടരുക. മറ്റുള്ളവര്‍ നിങ്ങളെ അലോസരപ്പെടുത്തുകയില്ല. ആരെങ്കിലും നിങ്ങളുടെ ആശയങ്ങളെ നിരുല്‍സാഹപ്പെടുത്തിയാല്‍ അതിന് അര്‍ത്ഥം നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്നല്ല.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ബുധന്‍ വീണ്ടും സ്ഥാനം മാറാന്‍ ഒരുങ്ങുന്നു. അതായത് കൂടിക്കാഴ്ച്ചയ്ക്കും കോണ്‍ഫറന്‍സുകള്‍ക്കും മറ്റുമുള്ള നിങ്ങളുടെ സുവര്‍ണാവസരം അവസാനിക്കാന്‍ പോകുന്നു. ഈ ആഴ്ച അവസാനത്തോടെ നിങ്ങളുടെ അറിവിന്റെ ആഴത്തിലല്ല അതിന്റെ പരപ്പ് കൊണ്ട് നിങ്ങള്‍ ആളുകളില്‍ മതിപ്പുണ്ടാക്കാന്‍ പോകുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റുള്ളവരുടെ ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നതിന് പകരം അവരുടെ ശക്തികളെ സ്തുതിക്കുന്നത് കൊണ്ട് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ കൂടുതല്‍ അവര്‍ക്ക് അനുകൂലമായി കാണും. ഒരാള്‍ മറ്റൊരാളെ പോലെയാണ് എന്നതാണ് രസകരം. നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് കിട്ടും. നയതന്ത്രം എപ്പോഴും മികച്ച തന്ത്രമാണ്.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ഇന്നു മുതല്‍ വരുന്ന രണ്ടു ദിവസത്തേക്ക് വീട്ടുകാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക. ഭാഗ്യവശാല്‍, പ്രതിസന്ധികളുടെ സൂചനയില്ല. ശുഭകരമായ സൂചനകളാണ് ലഭിക്കുന്നത്. സന്തോഷകരമായി ഇരിക്കുക. ഒഴിവാക്കാന്‍ സാധിക്കാത്തതിനെ മാറ്റിവയ്ക്കുന്നത് സുഖകരമല്ലാത്ത ചോദ്യങ്ങള്‍ക്ക് കാരണമാകും.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

നിങ്ങള്‍ ആഗ്രഹിക്കും പോലെ പങ്കാളികള്‍ എപ്പോഴും വിശ്വസിക്കാന്‍ കൊള്ളുന്നവര്‍ ആഖില്ല. ആരോ ഒരാള്‍ മനസ്സ് മാറ്റുന്നതിന്റെയോ പദ്ധതി ഉപേക്ഷിക്കുന്നതിന്റെയോ സൂചനകള്‍ ഉണ്ട്. എന്തോ ഒന്ന് തെറ്റിയെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ മുന്‍കൈയെടുത്ത് അവസാനിപ്പിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സാമ്പത്തിക കാര്യങ്ങള്‍ക്കായി കുറച്ച് സമയം മാറ്റിവയ്ക്കുക. പ്രധാനപ്പെട്ടതൊന്നുമല്ല. പക്ഷേ, കുറച്ച് പേപ്പര്‍ ജോലികളും വാങ്ങലുകളും മാത്രം. വിരസമായി തോന്നുന്നുവോ. പേടിക്കണ്ട. നിങ്ങളുടെ ഗ്രഹ നില ഊര്‍ജ്ജസ്വലമാണ്.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

മീനം രാശിക്കാരേ ഓര്‍ക്കുക, നിങ്ങള്‍ വളരെ നിയന്ത്രണത്തിലാണ്. ശരിയായ തിരഞ്ഞെടുപ്പുകളും സംഭവങ്ങളുടെ ഗതിയും നിങ്ങള്‍ നടത്തുക. ഇപ്പോഴത്തെ സ്തംഭനാവസ്ഥ മാറും. ചിത്രം തെളിയും. എന്നിരുന്നാലും, നിങ്ങള്‍ പുറത്ത് കടന്നാല്‍ തിരിച്ചു വരവിനൊരു സമയം കിട്ടില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook