scorecardresearch

Daily Horoscope August 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Daily Horoscope August 10, 2022: ഈ ആഴ്‌ചയിലെ ഗ്രഹനിലകളെക്കുറിച്ച് ഞാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. തലക്കെട്ടുകളില്‍ ഇടം പിടിക്കുന്ന തരത്തിലുള്ളവയല്ല ഇന്നത്തെ സംഭവവികാസങ്ങള്‍. എന്നാൽ മുൻകാലങ്ങളിൽ രാജാക്കന്മാരുടെ കിരീടധാരണവും പൂജാരിമാർ ആരാധനാലയങ്ങൾ പുനർനിർമ്മിക്കുന്നതും നമ്മള്‍ കാണുമായിരുന്നു. അത്തരം ആചാരങ്ങൾ ഉപേക്ഷിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ സുപ്രധാനമായ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ക്രിയാത്മകമായി ഏറ്റവും ഉയർന്ന നിലയിലാണ്. എന്നാൽ എവിടെയാണ് നിങ്ങളുടെ നർമ്മബോധം? പ്രത്യക്ഷത്തിൽ വിപരീതമായിട്ടും ഇത് ഇപ്പോഴും സമൃദ്ധമായ ഒരു കാലഘട്ടമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വീട്ടിലെ സംഭവവികാസങ്ങള്‍ക്ക് അനുകൂലമാണ് മധ്യവാരത്തിലെ നിങ്ങളുടെ നക്ഷത്രങ്ങളുടെ സ്ഥാനം. നിങ്ങൾ ഒരു വഴിയിൽ കുടുങ്ങിപ്പോകുകയോ അല്ലെങ്കിൽ ദിനചര്യയിൽ മടുപ്പ് കാണിക്കുകയോ ആണെങ്കിൽ, അൽപ്പം വേറിട്ട് ചിന്തിക്കാൻ ശ്രമിക്കുക. നിങ്ങളെ തടഞ്ഞുനിർത്തുന്ന വൈകാരിക പ്രശ്നങ്ങളെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പ്രിയപ്പെട്ടവർക്ക് ചർച്ച ചെയ്യാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അവരെ അവരുടെ വഴിക്ക് വിടുക. നിങ്ങളുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന ആളുകളുമായി സൗഹൃദം പുലര്‍ത്തുക. നിങ്ങൾക്കാവശ്യമായ ഉപദേശം എവിടെയോ ഉണ്ടെന്ന് നിങ്ങൾ കാണുന്നു, പക്ഷേ നിങ്ങൾ അവരെ അന്വേഷിക്കുന്നില്ലെങ്കിൽ ഫലം ലഭിക്കുകയില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രിയപ്പെട്ടവർ അവരുടെ രീതിക്കല്ലാതെ പെരുമാറുകയാണെങ്കില്‍ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. പലർക്കും തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അറിയില്ല എന്നതാണ് വസ്തുത. ഓർക്കുക, നിങ്ങൾക്ക് കിട്ടുന്നത്ര സഹായങ്ങള്‍ നൽകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരു പ്രത്യേക സംഭവം പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് ഉറപ്പില്ലായിരിക്കാം. നിങ്ങള്‍ക്ക് എല്ലാ ഉത്തരങ്ങളും അടുത്ത ആഴ്ചയോടെ ലഭിക്കും. പങ്കാളികള്‍ അടുത്ത് തന്നെ ഒരു കാര്യം അംഗീകരിക്കുമെന്ന് മനസിലാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ശരിയായ കാര്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങള്‍.  ഇപ്പോൾ പറയുന്നതോ ചെയ്യുന്നതോ ഭയങ്കര അന്യായമായി തോന്നിയേക്കാം. സഹതാപം കാണിക്കാനുള്ള പ്രേരണകള്‍ വെല്ലുവിളികള്‍ മാത്രമാണെന്ന് മനസിലാക്കാന്‍ ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരു ദീർഘകാല ബന്ധത്തില്‍ നിന്ന് പ്രധാനപ്പെട്ട ഒരു സഹായം ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ ഉന്നത പദവിയുമുള്ള ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് അധികം താമസിയാതെ കടന്നുവരാനുള്ള സാധ്യത കൂടുതലാണെന്ന് തോന്നുന്നു. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ മാറ്റിമറിക്കുന്ന ഒരു വാഗ്ദാനം പോലും നിങ്ങൾക്ക് ലഭിച്ചേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജോലിയിലെ മാറ്റങ്ങൾ അഭിപ്രായവ്യത്യാസങ്ങളുടെ ഫലമായി ഉണ്ടാകുന്നതാകാം. ഒരർത്ഥത്തിൽ, നിലവിലെ സാഹചര്യമല്ല പ്രധാനം, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള വിയോജിപ്പുകളാണ്. നിങ്ങള്‍ക്കാവശ്യമായ സമയമെടുക്കുക. എല്ലാത്തിനുമുപരി, നിങ്ങൾ വിചാരിക്കാതെ ആര്‍ക്കും നിങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിയമവും നീതിയും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിൽ നിങ്ങൾ അൽപ്പം കൂടി ആശ്രയിച്ചേക്കാം, എന്നാൽ യഥാർത്ഥത്തിൽ വേണ്ടത് രണ്ടാമത്തേതാണ്. അതുകൊണ്ടായിരിക്കാം നിങ്ങൾ ഇതുവരെ ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാത്തത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

 സ്ഥാപിതമായ നിരവധി അനുമാനങ്ങളെ നിങ്ങൾ ചോദ്യം ചെയ്യേണ്ടത് ഏറെക്കുറെ അനിവാര്യമാണ്. പങ്കാളികളെ അവരുടെ അഭിപ്രായം പറയാൻ നിങ്ങൾ അനുവദിക്കണം, അല്ലാത്തപക്ഷം അടുത്ത മാസം വരെ അവർക്ക് നീരസമുണ്ടാകാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നർമ്മബോധം വരും ദിവസങ്ങളിൽ മികച്ചതായിരിക്കും. നിങ്ങളെപ്പോലുള്ള ഏറ്റവും ഗൗരവമുള്ള ആളുകള്‍ക്കാണ് പലപ്പോഴും കാര്യങ്ങളുടെ രസകരമായ വശം കാണാൻ കഴിയുന്നത്. 

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് ദീർഘകാല നേട്ടങ്ങൾ ഒരു കാര്യത്തില്‍ നിന്ന് ലഭിക്കും, എന്നാൽ ഇപ്പോഴും ജീവിതത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെന്ന് തോന്നുന്നു. മുന്നോട്ട് കുതിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം നീങ്ങുക. ഒപ്പം, പ്രണയത്തിൽ, നിങ്ങളുടെ എല്ലാ വികാരങ്ങളെയും കുറിച്ച് നിങ്ങൾ പങ്കാളികളെ പൂർണ്ണമായി ധരിപ്പിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 10 2022 aries gemini cancer virgo capricorn zodiac signs check astrological prediction