scorecardresearch

Horoscope Today August 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

അടുത്തിടെ വെളിച്ച മലിനീകരണവുമായി ബന്ധപ്പെട്ട് ചില പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്, ചില ഹൈടെക് ഓപ്പറേറ്റർമാർ ആകാശത്തിലേക്ക് ലേസർ അടിക്കാനുള്ള പദ്ധതികൾ മുന്നോട്ട് വെക്കുന്നു. ഇതെല്ലാം വളരെ നല്ലതാണ്, എന്നാൽ ഇത് നക്ഷത്രങ്ങളെ കാണുന്നത് ഇപ്പോഴത്തേതിൽ നിന്നും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഒരു മോശം കാര്യം ആകുമെന്ന് നിങ്ങൾ സമ്മതിക്കുന്നെങ്കിൽ വാതിക്കലുകൾക്ക് പുറത്തേക്ക് വൈദ്യുതി പ്രകാശത്തെ പരിമിതപ്പെടുത്തുന്നതിനു എന്നോടൊപ്പം നിൽക്കുക.

Read More: Horoscope of the Week (August 08 – August 14, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

രാശി (മാർച്ച് 21 – ഏപ്രിൽ 20)

ദിവസം മുഴുവൻ നിങ്ങളൊരു മോശം മാനസിക അവസ്ഥയിലായിക്കും, എന്നാൽ സാഹചര്യങ്ങൾ നല്ല രീതിയിൽ മാറുകയാണെങ്കിൽ നിരാശ വികാരങ്ങൾ മാറി ഉന്മേഷമുള്ള മാനസികാവസ്ഥയിലേക്ക് കടക്കും. ജോലി സ്ഥലത്ത് കാലതാമസമോ, ഗൗരവമായ സംസാരങ്ങളോ ഉണ്ടയേക്കാം പക്ഷേ ഇതു വിജയിക്കുമോ എന്നത് നിങ്ങളുടെ കയ്യിലാണ്. അതുകൊണ്ട് തന്നെ പങ്കാളി എന്താണ് ആഗ്രഹിക്കുന്നത് എന്നതിനനുസരിച്ചു നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ആരെങ്കിലും നിങ്ങളിൽ നിന്നും എന്തെങ്കിലും മറച്ചുവെക്കുമോ നിങ്ങളെ അറിയിക്കാതെ എന്തെങ്കിലും കാര്യം ചെയ്യുമോ എന്നതാണ് നിങ്ങളുടെ വലിയ പേടി. നിങ്ങളുടെ തന്നെ അനിശ്ചിതത്വം സംഘർഷഭരിതമായ സാഹചര്യത്തിനു വഴിവെച്ചേക്കാം പക്ഷേ സൂര്യനും ചന്ദ്രനും വീണ്ടും സുഹൃത്തുക്കളായ സ്ഥിതിക്ക് നിങ്ങളുടെ നർമ്മം മെച്ചപ്പെടും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മറ്റുള്ളവരോട് നിങ്ങൾ വളരെ മാന്യതയോടെ പെരുമാറണമെങ്കിലും, നിങ്ങളെ സംബന്ധിക്കുന്ന ചില കാര്യങ്ങളിൽ താരതമ്യേന നിരുത്തരവാദപരമായി ഇരിക്കാൻ നിങ്ങൾക്ക് സാധിക്കും, നിങ്ങൾ മാത്രം. കുട്ടികളുമായി ഇടപഴകാനുള്ള ശ്രമങ്ങൾ സാധാരണയിലും അധികം സമയമെടുക്കുന്നതാകും പക്ഷേ അത് നിങ്ങൾക്ക് മറികടക്കാൻ കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എന്തെങ്കിലും കുടുംബപ്രശ്നങ്ങളിൽപ്പെട്ട് കിടക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനു നിരവധി പരിഹാരങ്ങൾ ഉണ്ടെന്ന് നിങ്ങൾ തിരിച്ചറിയും. ധർമ്മികത നിലനിർത്തുക, നിയമവശങ്ങൾ പരിശോധിച്ചു സുഹൃത്തുക്കളുടെ സഹായം തേടുക. കഴിഞ്ഞകാലത്തിന് അനുയോജ്യമായ തീരുമാനങ്ങൾ നിങ്ങൾ എടുക്കും, പക്ഷേ അതിൽ കാലതാമസമുണ്ടായേക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എന്തുകൊണ്ടാണ് ഇത് ബന്ധങ്ങൾ വഷളാകുന്ന സമയമാകുന്നത് എന്ന് വ്യക്തമല്ല. അനിഷ്ടമുണ്ടാകുന്ന നീരസം നിറഞ്ഞ പ്രസ്താവനകളാൽ അസ്വസ്ഥതമായതാണ് പ്രശ്നമെന്ന് തോന്നുന്നു. കുറഞ്ഞത് ഇപ്പോഴെങ്കിലും നിങ്ങൾ പങ്കാളികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് സൗകര്യപ്രദമെന്ന് തോന്നുന്നതിനപ്പുറം സംഭവങ്ങളുടെ വേഗത ഇന്ന് കൂടാനിരിക്കുകയാണ്. എന്തായാലും, അത്തരം മാറ്റങ്ങളോട് പൊരുത്തപ്പെടാൻ നല്ലത്, പ്രതീക്ഷിക്കാത്തത് സംഭവിക്കും എന്ന് മനസിലാക്കുകയും അതിനനുസരിച്ചു ഒത്തുപോവുക എന്നതുമാണ്. കാലതാമസം ഉണ്ടാകുമ്പോൾ അസ്വസ്ഥനാകരുത്, അതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

യുക്തിരഹിതമായ പെരുമാറ്റത്തിൽ ആരെങ്കിലും കുറ്റക്കാരനാണെങ്കിൽ അത് നിങ്ങൾ തന്നെ ആയിരിക്കും. ഇത് വളരെ കഠിനമായ വിധി പോലെ തോന്നിയേക്കാം, പക്ഷേ ചന്ദ്രൻ പ്രത്യേകിച്ചും പ്രക്ഷുബ്‌ധമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ, നിങ്ങളുടെ വികാരങ്ങൾ തീർച്ചയായും അടിച്ചമർത്തപ്പെടും. പങ്കാളികൾക്ക് മനസമാധാനം നൽകണമെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ നിങ്ങൾ അത് ചെയ്യുമോ എന്നത് വേറെ കാര്യം!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇത് ബുദ്ധിമുട്ടിലായ സുഹൃത്തുക്കളെയോ കൂട്ടാളികളെയോ വലിയ പ്രസംഗങ്ങൾ നടത്തി ശല്യപ്പെടുത്താനുള്ള സമയമല്ല. അവർക്ക് വേണ്ടത് നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവുമാണ് നിങ്ങളുടെ വിമർശനമല്ല. ഇത് പരിചരണവും അനുകമ്പയും കാണിക്കാനുള്ള സമയമാണ്. മത്സരത്തിനുള്ള സമയമല്ല. എല്ലാത്തിനുമുപരി നിങ്ങൾ ആളുകൾക്കെതിരെ പ്രവർത്തിക്കുന്നതിനേക്കാൾ അവരുമായി ചേർന്ന് പ്രവർത്തിച്ചാൽ നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമൂഹികമായ പൊരുത്തക്കേടുകൾക്ക് സാധ്യതയുണ്ടെങ്കിലും, വലിയ ഗ്രൂപ്പുകളിൽ കൂടിച്ചേരുമ്പോൾ നിങ്ങൾ ഏറ്റവും സന്തോഷവാനാണ് എന്ന് തോന്നുന്നു. ഒരുപക്ഷേ നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ നിങ്ങൾ കുടുങ്ങി കിടക്കുന്നതായി തോന്നിയേക്കാം. പക്ഷേ എപ്പോഴും ഓർക്കുക, നിങ്ങൾ ആഗ്രഹിക്കുന്നിലാണെകിൽ മറ്റാർക്കും നിങ്ങളെ ഒന്നും ചെയ്യാനാകില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് ആകർഷണീയമായി നിൽക്കുന്ന ചന്ദ്രൻ രാത്രി ആകാശത്തിന് വെളിച്ചവും നിങ്ങളുടെ ജീവിതത്തിന് പ്രചോദനവും നൽകുന്നു. അത്തരം സമയങ്ങളിലെ പ്രധാന പരിഗണന നിങ്ങളുടെ പദ്ദതികൾ പ്രാബല്യത്തിൽ വരുത്താൻ നിങ്ങൾ തയ്യാറാണോ എന്നതാണ്. അതിനു നിങ്ങൾ തോന്നുന്നുണ്ടെങ്കിൽ എന്ത് സംഭവിച്ചാലും മുന്നോട്ട് പോകാം, സാഹചര്യം അല്പം തീക്ഷണമായാലും പരിഭ്രാന്തനാകരുത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചന്ദ്രൻ നിങ്ങളുടെ സൂര്യരാശിയുമായി ശക്തമായ വിന്യസമുണ്ടാക്കുന്നു, അത് നിങ്ങൾ നേരിടുന്ന എല്ലാ നിയമപരമായ ചോദ്യങ്ങളിലും ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നു. വിദേശ ബന്ധങ്ങളും പഠനത്തിനുള്ള ആഗ്രഹവും ഉണ്ടാക്കുന്നു. സംവേദനാത്മക കുംഭരാശികർ അധിക പ്രത്യേക അവധിദിനങ്ങൾ ആസൂത്രണം ചെയ്യുന്നു, ആനന്ദത്തെ സ്വയം മെച്ചപ്പെടുത്തലുമായി സംയോജിപ്പിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യാഴം നിങ്ങളുടെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും മതിയായ ഉറപ്പ് നൽകുന്നു. അതുകൊണ്ട് നിങ്ങൾ ഒരു പോസിറ്റീവായ പാതയിലാണ്, സാമ്പത്തികമായ നിരാശകളോ തിരിച്ചടികളോ നിങ്ങളുടെ ആത്മവിശ്വാസത്തെയും തീരുമാനങ്ങളേയും തകർക്കാനിടയില്ല. എല്ലാറ്റിനുമുപരിയായി, അത് ആത്മീയ മാനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അവബോധത്തെ ഉണർത്തുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 10 2021 aries gemini cancer virgo capricorn zodiac signs check astrological prediction