DAILY HOROSCOPE

SATURDAY, AUGUST 10, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മെര്‍ക്കുറി എന്ന ബുധന്‍ നെപ്റ്റ്യൂൺ ഗ്രഹത്തെ സന്ദർശിക്കുന്ന നേരമാണിത്. നമ്മുടെ ആത്മാക്കളുടെ ആഴങ്ങളിൽ നിന്ന് മോഹങ്ങൾ ഉയർത്താന്‍ കെല്‍പ്പുള്ള ഇത് ഒരുതരം വിന്യാസമാണിത്. പരമമായ സത്യം എന്നാണ് നെപ്റ്റ്യൂൺ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ അത് സജീവമാകുമ്പോഴെല്ലാം നമ്മള്‍ അവഗണിക്കുന്ന യാഥാർത്ഥ്യങ്ങൾ നമ്മളുമായി നേര്‍ക്ക്‌നേര്‍ വരും. എനിരിന്നാലും അതില്‍ നിന്നും മുഖം തിരിക്കാനും നമുക്ക് സാധിക്കും

Read Here: Horoscope of the week (August 11-August 17, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഭാവിയില്‍ നിങ്ങളെ സഹായിക്കാന്‍ സാധ്യതയുള്ള തരം സ്വാധീനം നിങ്ങളില്‍ ചെലുത്താൻ കഴിയുന്ന ഒരാളെ നിങ്ങൾ അസ്വസ്ഥമാക്കിയതായി തോന്നിയേക്കാം. അത്തരത്തില്‍ ഇളക്കം തട്ടിയിരിക്കുന്ന ബന്ധങ്ങളെയെല്ലാം ദൃഡപ്പെടുത്താന്‍ പറ്റിയ സമയമാണിത്. ജോലി സ്ഥലത്ത് നിങ്ങള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാകേണ്ടതുണ്ട്. പഠിക്കാന്‍ കഴിയുന്ന പുതിയ സ്കില്‍ എന്തെങ്കിലുമുണ്ടോ..

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തിക ചിത്രം അനിശ്ചിതത്വത്തിൽ തുടരുന്നു, കാരണം ഒരു അവസരത്തെ കൈവെള്ളയില്‍ കൂടി ഒഴുകി പോകാന്‍ നിങ്ങള്‍ അനുവദിച്ചു. ശുഭാപ്തിവിശ്വാസം എല്ലാം നല്ലതാണ്, പക്ഷേ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളെ നിങ്ങളുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്, മേഘങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോഴും കാല്‍ നിലത്തുറച്ചിരിക്കണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വ്യാഴവും ശനിയും തമ്മിലുള്ള നിലവിലെ ബന്ധം നിസ്സംശയമായും പോസിറ്റീവ് ആണ്, അത് കൊണ്ട് നടപ്പിലാക്കണം എന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്ന, എന്നാല്‍ ചെയ്യണമോ എന്ന് സംശയിച്ചിരുന്ന ബിസിനെസ് പദ്ധതികള്‍ തുടങ്ങാനുള്ള അവസരമായി ഇതിനെ കാണാം. ഒരു മാസത്തിനുള്ളില്‍ത്തന്നെ ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ മറക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

‘വൈകാരികചന്ദ്രൻ’ ഇപ്പോൾ നിങ്ങളുടെ ജാതകത്തിന്റെ സൗഹാർദ്ദപരമായ പ്രദേശത്തെ സ്വാധീനിക്കുന്നു, മറ്റ് ആളുകളുമായുള്ള സഹവാസത്തിൽ നിന്ന് നിങ്ങൾക്ക് എല്ലാം നേടാനാകുമെന്ന് വെളിപ്പെടുത്തുന്നു – പ്രത്യേകിച്ചും നിങ്ങളെ വ്യക്തമായി അറിയുന്നവരില്‍ നിന്നും. ജോലിസ്ഥലത്ത് പോലും നിങ്ങൾ ഒന്നിച്ചു ഒരു ടീമിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടി വരും. ഒറ്റയ്‌ക്ക് ചെയ്‌താല്‍ ദീര്‍ഘകാലം ബാധിക്കാവുന്ന ഒരു നഷ്ടമുണ്ടായേക്കാം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഇപ്പോൾ കടന്നുപോയ കാലയളവ് പൂർണ്ണമായും നിങ്ങളുടെ ഇഷ്‌ടാനുസൃതമല്ല.എന്നിരുന്നാലും, ഓരോ ജ്യോതിഷ മേഘത്തിനും ഒരു വെള്ളി വരയുണ്ട്, അവ സമീപകാല വിഷമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ വേഗം വ്യക്തമാക്കും. അവസാനം നിങ്ങൾ തീരുമാനിക്കും കാത്തിരിപ്പില്‍ കാര്യമുണ്ടായിരുന്നെന്ന്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വീട്ടിൽ പിരിമുറുക്കം വർദ്ധിക്കുകയാണ്. എന്നാല്‍ ഇതിനെ മോശമായി കണക്കാക്കേണ്ട കാര്യമില്ല താനും. നിങ്ങളുടെ സ്ഥിരം രീതിയില്‍ നിന്നും നിങ്ങളെ പുറത്തുകടക്കാന്‍ പ്രേരിപ്പിക്കുന്ന എന്തിനെയും നിങ്ങള്‍ സ്വാഗതം ചെയ്യണം. വീട്ടില്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അനുകൂലമായാണ് നടക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ അക്ഷമ കാരണം ഉണ്ടാകുന്നതാവും

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

അടുത്തിടയായി നിങ്ങള്‍ക്ക് ധാരാളം പരിരക്ഷ നൽകുന്ന ഗ്രഹമായ ശുക്രന്റെ അടയാളത്തിൽ ജനിച്ച നിങ്ങൾ ഭാഗ്യവാനാണ്. എന്നിരുന്നാലും, ഇപ്പോൾ നിങ്ങൾ, നിങ്ങളുടെ രണ്ടു കാലിൽ നിൽക്കാനാണ് പഠിക്കേണ്ടത്. പങ്കാളികളെ ചിലപ്പോൾ ആശ്രയിക്കുന്നത് നല്ലതാണ് – എല്ലായ്പ്പോഴും അല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു സുഹൃത്തിന്റെ രഹസ്യം സൂക്ഷിക്കുകയോ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിടാതെയിരിക്കുകയോ ചെയ്യുന്ന നിങ്ങള്‍, അത് ഈയാഴ്ച അവസാനിക്കും മുന്‍പ് തന്നെ തുറന്നു വിടാന്‍ തയ്യാറാകണം. പങ്കാളികള്‍ നിങ്ങളെ വെറുതെ വിടാന്‍ സാധ്യതയില്ല, അത് കൊണ്ട് തന്നെ ഒരു കഥ മെനഞ്ഞു വയ്ക്കുന്നത് നന്നായിരിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ചിഹ്നത്തിൽ ഒരു നിർണ്ണായക ഗ്രഹ വിന്യാസം ഉടൻ ഉണ്ടാകുമെന്നതിനാൽ,
നിങ്ങൾ ശ്രദ്ധാപൂർവ്വം നീങ്ങണം. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ശുഭാപ്തിവിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണ്, എന്നിട്ടും നിങ്ങളുടെ പതനം സംഭവിക്കുന്നു എങ്കില്‍ അത് അമിത ആത്മവിശ്വാസം മൂലമായിരിക്കും. എല്ലാ വിശദാംശങ്ങളും രണ്ടു തവണ പരിശോധിക്കുക എന്നതാണ് എന്റെ ഉപദേശം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അടുത്ത പങ്കാളികൾ പറയുന്നത് കേള്‍ക്കുക എന്ന ഏറ്റവും ശക്തമായ ഉപദേശം നൽകുകയാണ് ഇന്നത്തെ ചാന്ദ്ര സ്ഥാനങ്ങൾ. അവരുടെ ആശയങ്ങളുടെ ഗുണനിലവാരത്തിൽ നിങ്ങൾ ആശ്ചര്യഭരിതരാകും എന്ന് മാത്രമല്ല അതിന്റെ ഫലത്തില്‍ സന്തുഷ്ടരാവുകയും ചെയ്യും. മറ്റ് ഗ്രഹങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ധനത്തിലേക്കുള്ള വഴിയാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ തീരെ അറിയാത്തവര്‍, നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട് എന്ന് കരുതുന്നത് ഭയങ്കര അന്യായമായി തോന്നും. പക്ഷേ ഇതാണ് ഇന്നും നാളെയും സംഭവിക്കാന്‍ സാധ്യത. നിങ്ങള്‍ക്ക് കിട്ടാനുള്ളതെല്ലാം കിട്ടും, ശരിയായ സമയം വരെ കാത്തിരിക്കണം എന്ന് മാത്രം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ജോലിപരമായ ഒരസ്വസ്ഥത വന്നു കൂടാന്‍ സാധ്യതയുണ്ട്, എങ്കിലും അതിന്റെ ഫലമായി ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങള്‍ക്ക് ഇഷ്ടമാകും. ആഴ്ചാവസാനത്തെ മീറ്റിംഗുകളോ ആശയവിനിമയങ്ങളോ ഇത് വ്യക്തമാക്കാം, അതിനാൽ അത് വരെ തീരുമാനം എടുക്കാതിരിക്കുക. അടുത്ത വർഷം വരെ ഒരു ‘കമ്മിറ്റ്മെന്റ്’ ആവശ്യമായി കാണുന്നില്ല.

 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook