scorecardresearch
Latest News

Daily Horoscope August 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 09, 2022: ആറ് ഗ്രഹങ്ങളെ ബന്ധിപ്പിക്കുന്ന ജ്യോതിഷ പാറ്റേണുകളുടെ ഒരു പരമ്പര ഈ ആഴ്ചയുണ്ട്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന നമ്മുടെ നേതാക്കന്മാർക്ക് അവരുടെ ജ്യോതിഷികളിൽ നിന്നു ചില ഉപദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് പുതിയ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള വളരെ നല്ല സമയമാണ്, നമുക്കെല്ലാവർക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഉത്തരവാദിത്തങ്ങള്‍ അധികമായി എടുക്കുന്നതിനുപകരം പ്രതിബദ്ധതകൾ ഉപേക്ഷിക്കാനുള്ള ഒരു നിമിഷമാണിത്. നിങ്ങളുടെ നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ മികച്ചതാക്കുന്നതില്‍ കൂടുതൽ ശ്രദ്ധ ചെലുത്തണം. പ്രിയപ്പെട്ട ഒരാൾ സന്തുഷ്ടനാണെന്ന് ഉറപ്പാക്കുക. മറ്റ് ആളുകൾക്ക് സാമ്പത്തിക നേട്ടത്തേക്കാള്‍ വളരെ പ്രധാനമാണ് സന്തോഷം എന്ന് ഓർക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ രാശിയില്‍ ചന്ദ്രന്റെ സ്വാധീനം കൂടുതൽ പ്രധാനമാവുകയാണ്, എന്നാൽ നിങ്ങൾക്ക് വൈകാരിക ശക്തിയും പ്രതിരോധശേഷിയും ലഭഇക്കും. നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവരെ വളരെ ദയയോടെയും കരുതലോടെയും പരിഗണനയോടെയും പരിപാലിക്കുക എന്നതാണ് ഇന്നത്തെ നിങ്ങളുടെ ദൗത്യം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ഗ്രഹാധിപനായ ബുധൻ, സമീപഭാവിയിൽ മിക്കവാറും എല്ലാ സുപ്രധാനമായ ആകാശ വശങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ശ്രദ്ധാ കേന്ദ്രമാകുമെന്നത് നിങ്ങള്‍ കണ്ടത്തിയേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ഇപ്പോഴും മികച്ചതും അവിസ്മരണീയവുമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, എന്നിരുന്നാലും നിങ്ങളുടെ ഭാഗ്യം നിങ്ങൾ നിസാരമായി കാണുന്നുവെന്ന് തോന്നുന്നു. സാമ്പത്തിക പിരിമുറുക്കം എപ്പോഴും നിലനിൽക്കുന്നതായി തോന്നുന്നു, എന്നാൽ അത്തരം പ്രശ്നങ്ങള്‍ ഉടന്‍ കടന്നുപോകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നിങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം വര്‍ധിപ്പിക്കാം. ഇപ്പോൾ മുതൽ ആഴ്ചാവസാനം വരെയുള്ള ഏതെങ്കിലും പ്രതികൂല വശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ചെലുത്തണമെന്ന് നിങ്ങളെ ഓർമ്മിപ്പിക്കും. പ്രശ്‌നങ്ങൾ വരുന്നത് കാണുമ്പോൾ തന്നെ അവ കൈകാര്യം ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വിചിത്രമായ ചില ആശയക്കുഴപ്പങ്ങൾ നിലനില്‍ക്കുന്നു. എന്നാല്‍ അത് അത്ര എളുപ്പത്തില്‍ നീങ്ങുകയില്ല.  സ്വന്തം വിശ്വാസങ്ങൾ ക്രമീകരിക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും നിങ്ങൾക്ക് കഴിയുമോ എന്ന് ചിന്തിക്കുക. അസാധാരണമായ വാഗ്ദാനങ്ങള്ഡ പോലും പരിഗണിക്കണമോ, അല്ലെങ്കിൽ അവ നിരസിക്കുകയാണോ വേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടാകാം. നിങ്ങൾ ഇപ്പോൾ മുന്നോട്ട് പോയാൽ, ഭാവിയില്‍ സാഹചര്യങ്ങള്‍ മാറിയേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പിന്നോട്ട് നിൽക്കുക, നിങ്ങളുടെ കടമകൾ നോക്കുക. നിങ്ങളുടെ ജീവിതത്തിന്റെ പല മേഖലകളും ഇപ്പോൾ വ്യക്തമാണ്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മെച്ചപ്പെടുത്തലുകൾ നടത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയോ എന്ന ചിന്ത നിങ്ങള്‍ക്കുണ്ട്. സ്വഭാവമനുസരിച്ച് നിങ്ങൾ മറ്റുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാറുണ്ടെങ്കിലും, അവർ ശരിയാണെന്ന് നിങ്ങൾ കരുതുന്നതുകൊണ്ടല്ല ഇത്. നിങ്ങളുടെ സ്വന്തം ആശയങ്ങളിൽ നിങ്ങൾക്ക് ആത്മവിശ്വാസക്കുറവാണ് കാരണം. ഈ ആഴ്ച കുറച്ചുകൂടി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നുണ്ടോ. എങ്കില്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കുക. നീണ്ടുനില്‍ക്കുന്ന ഏത് ആശയക്കുഴപ്പത്തില്‍ നിന്നും മുക്തിയുണ്ടാകും. 

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മകരം രാശിയില്‍ ഉള്‍പ്പെട്ടയാളെന്ന നിലയില്‍ നിങ്ങളുടെ ക്ഷേമത്തിന് ഭൗതിക സുരക്ഷ എത്ര പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. അതിനാൽ ഈ ആഴ്‌ച പൂർത്തിയാക്കിയ ഒരു സാമ്പത്തിക കാര്യം നിങ്ങളുടെ നിലവിലുള്ള പല ഭയങ്ങളെയും അകറ്റുമെന്നത് നല്ല വാര്‍ത്തയാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങള്‍ വളരെ കഠിനമായ പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നടക്കുന്നു. ശരിയായ നീക്കങ്ങൾ നടത്തുക, നിങ്ങളുടെ വിജയം തിളക്കമാർന്നതായിരിക്കും. ഇപ്പോൾ പോലും നിങ്ങളുടെ വിധി രൂപപ്പെടുത്തുന്നത് ഒരു ദൃഢമായ സൗരോർജ്ജ വിന്യാസത്തിലൂടെയാണ്. മുൻകാലങ്ങളേക്കാൾ ഉയർന്ന ലാഭത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമായി.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഇന്ന് ഒരു രഹസ്യ മാനസികാവസ്ഥയിലാണ്, നിങ്ങളുടെ വികാരങ്ങൾ നിങ്ങളോട് തന്നെ സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നു. തൊഴിൽപരമായ കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ട നിമിഷങ്ങൾ ഉണ്ടാകും. ഒറ്റപ്പെടുന്നതില്‍ നിങ്ങൾക്ക് പ്രശ്‌നമില്ലെങ്കിൽ എല്ലാ വിധത്തിലും പരുഷമായ സമീപനം സ്വീകരിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 09 2022 aries gemini cancer virgo capricorn zodiac signs check astrological prediction