Horoscope Today August 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today August 07, 2021:ജ്യോതിഷപരമായി പറഞ്ഞാൽ, ഇത് ബിസിനസ്സുമായി ബന്ധപ്പെട്ട് ഗുണപരമായ ദിവസമാണ്. നമ്മുടെ ഓരോ നക്ഷത്രങ്ങളും എന്ത് പറഞ്ഞാലും നമ്മളെല്ലാവരെയും ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. അതിനാൽ, നിങ്ങൾ ഇന്ന് മറ്റെന്തെങ്കിലും ചെയ്താലും, നിങ്ങളുടെ ഭാവനകൾ ഒരു വശത്ത് വയ്ക്കുകയും വസ്തുതകളിൽ ഉറച്ചുനിൽക്കുകയും ചെയ്യേണ്ട ഒരു കാര്യം എപ്പോഴും വരുമെന്ന് ഓർക്കുക.

Read More: Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുറച്ച് ബുദ്ധിമുട്ടുള്ള വശങ്ങൾ ഈ സമയത്തെ നിങ്ങളുടെ ജീവിതത്തിലെ താരതമ്യേന പ്രധാനപ്പെട്ട ഒരു കാലഘട്ടമാക്കി മാറ്റും. നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ, ആകസ്മിക സംഭവങ്ങൾക്ക് പോലും വളരെ ആഴത്തിലുള്ള പ്രാധാന്യം ഉണ്ടെന്ന് നിങ്ങൾ കാണും. ശ്രദ്ധാപൂർവ്വമായ ആസൂത്രണം ആവശ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. പക്ഷേ നിങ്ങൾ അപ്രതീക്ഷിത ക്ഷണങ്ങൾക്കായി തയ്യാറാവണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

രണ്ട് വിപരീത ശക്തികൾക്കിടയിൽ ലോകം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ അവയ്ക്ക് മധ്യത്തിലാണ്! നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ, അവ സ്വീകരിക്കരുതെന്ന് നിങ്ങൾക്ക് ഉപദേശം ലഭിച്ചിരിക്കാം. അതിലൂടെ, ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾ നിങ്ങൾ എവിടെയാണോ അവിടെ തുടരുകയും അസാധ്യമായ വെല്ലുവിളികൾ പോലും നേരിടുകയും ചെയ്താൽ നിങ്ങൾക്ക് വളരെ നന്നായി മുന്നോട്ട് പോവാമെന്നാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ ഇപ്പോഴും ഊർജ്ജസ്വലമായ ഘട്ടത്തിലാണ്, എന്നാൽ പ്രവർത്തനത്തേക്കാൾ ആശയവിനിമയത്തിന് അൽപ്പം ഉയർന്ന മുൻഗണന നിങ്ങൾ നൽകണമെന്ന് ഞാൻ കരുതുന്നു. ഇതിൽ പ്രാധാന്യമർഹിക്കുന്നത് വസ്തുതകൾക്കല്ല, മറിച്ച് ആന്തരിക അർത്ഥമാണ് മനസ്സിലാക്കേണ്ടത്. വലിയ ഒരു ചിത്രത്തിൽ നിങ്ങളുടെ ഒരു പങ്ക് ശരിയാവുകയാണെങ്കിൽ മറ്റെല്ലാം യഥാക്രമം വന്നു ചേരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് എല്ലായ്പ്പോഴും മറ്റുള്ളവരുടെ പ്രതികരണങ്ങൾ നിയന്ത്രിക്കാനാകില്ല. എന്നാൽ ചില വ്യക്തികളാൽ ഇപ്പോഴും നിങ്ങൾ ഇപ്പോഴും ചൂഷണം ചെയ്യപ്പെടേണ്ടതില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു പ്രശ്നത്തിൽ നിന്ന് നിങ്ങൾ സ്വയം മാറിപ്പോവുകയും സന്തോഷത്തിലേക്കുള്ള നഷ്ടപ്പെടുത്തുകയുിം ചെയ്യേണ്ടതായി വന്നേക്കാം. ഏത് സാഹചര്യത്തിലും, കരുണയിൽ നിന്നുള്ള പ്രവർത്തനങ്ങൾ തെറ്റായിപ്പോകില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പുതിയതും ആവേശകരവുമായ ഗ്രഹ വശങ്ങൾ ചേർത്തിരിക്കുന്നുവെന്നത് ഞങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യമായിരിക്കാം. നിങ്ങൾ ഇപ്പോൾ പുതിയ മേഖലയിൽ എത്തുമെന്ന് ഇത് ഉറപ്പുവരുത്തുന്നു. നിങ്ങൾ ഇപ്പോഴും ഒരു തുടക്ക ഘട്ടത്തിൽ ആയിരിക്കാം, പക്ഷേ നിങ്ങൾക്ക് ധാരാളം സമയം ഉണ്ട്, അതിനാൽ നിങ്ങൾ പിന്നിലാകുമെന്ന് വിഷമിക്കേണ്ട.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഏകദേശം ആറുമാസം മുമ്പ് സംഭവിച്ച കാര്യങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് തിരികെ കൊണ്ടുപോയാൽ, ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി വിചിത്രമായ ബന്ധങ്ങളുണ്ടെന്ന് നിങ്ങൾ കാണും. അതിനാൽ നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാൻ നിങ്ങൾ ഒരു നല്ല സമയമായിരിക്കും, അത് തീർച്ചയായും ഒരു വിലപ്പെട്ട അധിക നേട്ടം ആയിരിക്കണം!

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പഴയ അവസ്ഥകളിലേക്ക് പോകാനുള്ള സമയമല്ല ഇത്. മറിച്ച് ഭാവിക്കായി നിങ്ങൾ പ്രയത്നിക്കണം. നിങ്ങൾക്ക് സാമൂഹികമായ ധാരാളം ഇടപെടുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്ക് കഴിയുമെങ്കിൽ, ഗൗരവമേറിയ ആനന്ദങ്ങൾക്കും സാംസ്കാരിക അന്വേഷണങ്ങൾക്കുമായി തിരയുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ മനോഭാവത്തിലോ ജീവിതശൈലിയിലോ ഉള്ള മാറ്റം കണ്ട് പങ്കാളികളോ അടുത്ത സഹകാരികളോ ഉടൻ തന്നെ അൽപ്പം ആശ്ചര്യപ്പെട്ടേക്കാം. തുടർന്നുള്ള ദിവസങ്ങൾ ബുദ്ധിപരമായി കൊണ്ടുപോവാൻ. കഴിയുന്നത്ര സ്വന്തം നിലയ്ക്ക് മുന്നേറാൻ നിങ്ങൾ സ്വയം അനുവദിക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ചില വശങ്ങളുണ്ട്, പക്ഷേ നിങ്ങളുടെ ചിഹ്നവുമായുള്ള അവയുടെ ബന്ധം തികച്ചും യാദൃശ്ചികമാണെന്ന് തോന്നുന്നു. അതിനാൽ നിങ്ങൾ ഏതെങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കാനും സന്തോഷകരമായ സമയം ആസ്വദിക്കാനും സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും വിലമതിക്കുകയും വേണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ നിങ്ങൾക്ക് അതിന്റെ ചില വശങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യാൻ കഴിയും. ഇന്ന് കൂടുതൽ പ്രാധാന്യമർഹിക്കുന്നത് നിങ്ങളുടെ സാമൂഹിക സമ്പർക്കങ്ങളുടെ ഗുണനിലവാരമാണ്, ഒരു ചെറിയ യാത്ര ആവശ്യമാണെങ്കിൽ, വൈകരുത്. നിങ്ങളെ മനസ്സിലാക്കുന്ന ഒരു സുഹൃത്തിന് ആയിരത്തിലധികം സാധാരണ പരിചയക്കാരേക്കാൾ മൂല്യമുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒരിക്കൽ ഗ്രഹ വശങ്ങൾ ശരിക്കും മാന്ത്രിക അനുപാതങ്ങളെ അനുമാനിക്കുന്നു. ഇന്ന് അത്തരമൊരു നിമിഷമാണ്. ജീവിതം നിലവിൽ ശാന്തമാണെങ്കിലും, എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ അൽപ്പം സമയം എടുക്കുക. നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ കൃത്യമായി സ്ഥാപിക്കേണ്ടതുണ്ട് എന്നതാണ് കാര്യം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറയാതെ തന്നെ നിങ്ങളുടെ വഴി കണ്ടെത്താൻ കഴിയുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ സമയത്തെക്കുറിച്ചുള്ള നല്ല കാര്യം, ശരിയായ സന്ദേശങ്ങൾ അയയ്ക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ചെയ്യേണ്ടതില്ല എന്നതാണ്. ശ്രമിച്ചു നോക്കുക ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ, മറ്റൊരു സമീപനം സ്വീകരിക്കുക.

Horoscope Today August 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 07 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com