Latest News

Horoscope Today August 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today August 06, 2021: ആധുനിക ശാസ്ത്രത്തിൽ നിന്നുള്ള എന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ആശയമാണിത്. നമ്മുടെ തലച്ചോറിലെ ഇടപെടലുകളുടെ സങ്കീർണ്ണത കാരണം മനുഷ്യർക്ക് അത്ഭുതകരമായ ചിന്തകൾ ഉണ്ടാകുന്നു. സൂര്യനിലെ ഇടപെടലുകൾ നമ്മുടെ തലച്ചോറിനേക്കാൾ വളരെ സങ്കീർണമാണ്. അതിനാൽ സൂര്യൻ നമ്മേക്കാൾ കൂടുതൽ ചിന്തിക്കുന്നു. ഇത് വിദൂരമായ ഒരു ആശയമാണെന്ന് എനിക്കറിയാം.

Read More: Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സുമനസുള്ള എല്ലാ വ്യക്തികളും അനുകൂലമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താം. ഇത് നിങ്ങൾക്ക് മാത്രമല്ല, എല്ലാ രാശി ഫലത്തില്‍ ഉള്ളവര്‍ക്കും ജ്യോതിഷപരമായി ഒരു പ്രത്യേക സമയമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ നിങ്ങൾക്ക് പല തരത്തിൽ സഹായം ലഭിക്കുന്നതിനാല്‍ നന്നായി മുന്നോട്ട് പോകാന്‍ സാധിക്കുന്നു. ഭാഗ്യം കൂടെയുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വീട്ടിലും ജോലിസ്ഥലത്തും അനുഭവിക്കുന്ന സമ്മര്‍ദം ആദ്യത്തേയോ അവസാനത്തേതോ അല്ല. വ്യക്തിപരമായ മാറ്റങ്ങള്‍ തൊഴില്‍ സംബന്ധിതമായതിനേക്കാള്‍ വേഗത്തില്‍ സംഭവിക്കും. മുന്നോട്ടു പോകാനുള്ള സമയം ഉടന്‍ തന്നെ നിങ്ങള്‍ കണ്ടെത്തും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങള്‍ ഒറ്റപ്പെടല്‍ നേരിടുന്നതായി തോന്നുന്നു. പക്ഷെ അത് ഒരു മോശം അവസ്ഥയല്ല. നിങ്ങളുടെ ചുറ്റുമുള്ള ലോകമാണ് മാറുന്നത്. നിങ്ങള്‍ അല്ല. നിങ്ങളെ ഉപേക്ഷിച്ച പലരും പോയേക്കാം, അത് അവരുടെ തീരുമാനമാണ്. അത്തരക്കാര്‍ ജീവിതത്തില്‍ മൂന്നോട്ട് പോകുമ്പോള്‍, നിങ്ങളുടെ കൂടെ ലഭിച്ചേക്കാവുന്ന നല്ല നിമിഷങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വിദേശകാര്യ ബന്ധങ്ങള്‍, നിയമപരമായ ചോദ്യങ്ങള്‍, വിദ്യാഭ്യാസപരമായ കാര്യങ്ങളൊക്കെയും പൂര്‍ണമായല്ലെങ്കിലും ശെരിയാകും. ഒരു അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് കുറച്ച് ദിവസം കാത്തിരിക്കാം. ഇന്നൊരു നല്ല ദിവസമാണ്, നാളെയുടെ കാര്യത്തില്‍ സംശയമുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ദീര്‍ഘനാളയുള്ള ഗ്രഹനില ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ്. രണ്ട് മാസം കൂടുമ്പോള്‍ സംഭവിക്കുന്ന ഒന്നാണിത്. ഭാവിയിലേക്കുള്ള കാര്യങ്ങള്‍ തിട്ടപ്പെടുത്താന്‍ ആറ് മാസം മാത്രമാണ് മുന്നിലുള്ളത് എന്ന തോന്നല്‍ കൂടുതല്‍ പദ്ധതികള്‍ രൂപികരിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ നിലവിലെ പ്രതിബദ്ധതകൾ സംബന്ധിച്ച് ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നേക്കാം. എല്ലാവരും അത് സമ്മതിച്ച് തരണമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അവര്‍ എന്തിന് സമ്മതിച്ച് തരണം, വിവിധ അഭിപ്രായങ്ങള്‍ ഉള്ളത് നല്ലതാണ്. അന്തിമഫലം അനുകൂലമായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങള്‍ക്ക് ലഭിക്കേണ്ട സന്തോഷം കിട്ടുന്നില്ല എന്ന തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ വിധിയെ പഴിക്കേണ്ടതില്ല. ഇത് വിരോധാഭാസമായി തോന്നിയേക്കാം, എന്നാൽ നിങ്ങൾ ഇപ്പോൾ മൂന്ന് വർഷക്കാലത്തേക്ക് പ്രവേശിക്കുകയാണ്, ഈ സമയത്ത് നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടിവരും. എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് അടുത്ത മാസങ്ങളില്‍ വിശദീകരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജോലിസ്ഥലത്തോ ഏതെങ്കിലും അമൂല്യമായ അഭിലാഷത്തിലോ ഒരു റിസ്ക് എടുക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ പ്രത്യേക വ്യക്തിപരമായ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുക, അധികാരത്താലോ പാരമ്പര്യത്താലോ ഭയപ്പെടരുത്. കൂടാതെ, ബന്ധങ്ങളിൽ, പ്രണയത്തിന് ഉയർന്ന മുൻഗണന നൽകുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങള്‍ ഏത് ദിശയിലേക്കാണ് പോകേണ്ടതെന്നതില്‍ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. വീട്ടില്‍ നിന്നും ദൂരയോ വിദേശ രാജ്യങ്ങളിലോ ജീവിക്കാനോ ജോലി ചെയ്യാനോ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് യാഥാർത്ഥ്യമാണോ അല്ലയോ എന്നത് മറ്റൊരു വിഷയമാണ്, പക്ഷേ അത് സാധ്യമാക്കാൻ നിങ്ങൾക്ക് പ്രവർത്തിക്കാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യവസായത്തില്‍ താത്പര്യമുള്ളവര്‍ ഈ രാശിയിലാണ് ജനിച്ചതെന്നാണ് പറച്ചില്‍. ആ നിമിഷം എത്തിയിരിക്കുംന്നു. ദീർഘകാല രാശി അനുസരിച്ച്, നിങ്ങൾ ഇപ്പോൾ സ്വകാര്യ ചെലവുചുരുക്കലിന്റെയും പൊതുഅതിരുകടന്നതിന്റെയും ഘട്ടത്തിലാണ്. അധികം താമസിയാതെ നിങ്ങൾ സാമ്പത്തിക സ്ഥിതി മറികടക്കുമെന്ന് തോന്നുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പുതിയൊരു ലോകം തന്നെ തുറക്കുകയാണ്. പണമോ അതിന്റെ അഭാവമോ പോലുള്ള ദൈനംദിന ആശങ്കകളാൽ നിങ്ങൾ വളരെ പരിഭ്രാന്തരായിരിക്കാം. അടുത്ത മാസം അവസാനത്തോടെയായിരിക്കാം എല്ലാം കലങ്ങി തെളിയുക. അതുവരെ, സാധാരണപോലെ തുടരുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഗൂഡാലോചനയുടെ ഒരു വലയിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങള്‍ക്ക് അത് നിഷേധിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ്. ഇപ്പോൾ ഉറപ്പുള്ള ഒരു കാര്യം, കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് അവസരമുണ്ട് എന്നതാണ്. മുൻകാല പ്രവർത്തനങ്ങളിൽ നിങ്ങൾ ഖേദിക്കുന്നുവെങ്കിൽ, മുൻകൈയെടുത്ത് ക്ഷമ ചോദിക്കുക.

Horoscope Today August 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 06 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com