scorecardresearch
Latest News

Horoscope Today August 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today August 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today August 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഗോള്‍ഡിലോക്ക്‌സ് സോണ്‍ എന്ന് നമ്മള്‍ വിളിക്കുന്ന ഇടങ്ങളില്‍ പുതിയ ഗ്രഹങ്ങളെ കണ്ടെത്തുമ്പോള്‍ നമുക്ക് ആവേശം തോന്നും. ഇതൊരു ശാസ്ത്രീയമായ രഹസ്യനാമം ആണ്. ഇംഗ്ലീഷ് നഴ്‌സറി പാട്ടില്‍ നിന്നുമുള്ളത്. അതിന് അര്‍ത്ഥം ഒരു ഗ്രഹം കൂടുതല്‍ ചൂടില്ല, കൂടുതല്‍ തണുപ്പുമില്ല എന്നാണ്. മറ്റൊരു അര്‍ത്ഥത്തില്‍ അവിടെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട് എന്നാണ്. ഒരു പക്ഷേ, നമ്മളെ പോലെ.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വീട്ടില്‍ എന്തോ അസാധാരണമായത് സംഭവിക്കുന്നു. എന്താണെന്ന് വ്യക്തമല്ല. പക്ഷേ, മുന്‍കാലത്തെ ഏതോ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയൊരു അന്വേഷണാത്മക ജോലി ചെയ്യുന്നത് നന്നാകും. നിങ്ങള്‍ ചെയ്ത ഏതെങ്കിലും തെറ്റ് സമ്മതിക്കാതെ പോയിട്ടുണ്ടോ. ഇല്ലെങ്കില്‍ കുഴപ്പമില്ല. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലും ചെയ്യണം.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

വൈകാരിക മാറ്റങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന വെള്ളി നക്ഷത്രം പല തരത്തില്‍ തയ്യാറെടുക്കുന്നു. അതിനാല്‍, ഒരു ദീര്‍ഘ കാലത്തേക്കുള്ള ക്രമപ്പെടുത്തലുകള്‍ക്ക് തയ്യാറായി നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കണം. പങ്കാളിയുടെ ഭാഗത്തു നിന്നും ചിന്തിക്കുക. നിങ്ങള്‍ അതിനോട് വിയോജിക്കുകയാണെങ്കില്‍ പോലും.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ മോഷ്ടിക്കുന്നുണ്ടാകും. അത് നിങ്ങള്‍ക്ക് അങ്ങേയറ്റം അലോസരം സൃഷ്ടിക്കുന്നുണ്ടാകും. പക്ഷേ, നിങ്ങളൊരു നിമിഷം ചിന്തിച്ചാല്‍ മുഖസ്തുതിയുടെ ഏറ്റവും വിശ്വസ്തമായ രൂപമാണ് അനുകരണമെന്ന് നിങ്ങള്‍ ഓര്‍ക്കും. നിങ്ങളുടെ സമീപനം നിങ്ങള്‍ക്ക് മാറ്റിയെടുക്കാം. നിങ്ങളുടെ ശത്രുവിന് സഹായം വാഗ്ദാനം ചെയ്യുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങള്‍ മറ്റേതോ ഗ്രഹത്തില്‍ ജീവിക്കുന്നുവെന്നും നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഇല്ലെന്നും നിങ്ങള്‍ സന്തുഷ്ടി അനുഭവിക്കുന്നുവെന്നും ഒരാള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിങ്ങളുടെ ആശങ്കകള്‍ സ്വകാര്യവും വ്യക്തിപരവുമാണ്. ഇപ്പോഴും, ദുരൂഹമായി തുടരാന്‍ നിശ്ചയിക്കുന്നുവെങ്കില്‍ അത്് നിങ്ങളുടെ അവകാശമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തോന്നിയേക്കാം. പക്ഷേ, നിങ്ങളോടുള്ള വാഗ്ദാനം ലംഘിച്ചവര്‍ അത് മനപ്പൂര്‍വ്വം ചെയ്തത് ആയിരിക്കില്ല. അവര്‍ക്ക് വളരെ പരിമിതമായ അവസരമേ ഉണ്ടായിട്ടുണ്ടാകൂ. അവര്‍ക്ക് തെറ്റ് തിരുത്താന്‍ നിങ്ങള്‍ ധാരാളം സമയം അനുവദിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

പൂര്‍ണതയാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും. നിങ്ങള്‍ മറ്റുള്ളവരുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വിജയിക്കുമ്പോള്‍ നിങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തോല്‍ക്കും. ചിലപ്പോള്‍ നിങ്ങളോട് ക്രൂരമായി നിങ്ങള്‍ പെരുമാറും.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

സ്വന്തം കുറ്റത്തിന് നിങ്ങളെ കുറ്റം പറയുന്ന മറ്റുള്ളവരുടെ ആക്രമണത്തിന് നിങ്ങള്‍ ഇരയാകുമെന്ന് നിങ്ങളുടെ ഗ്രഹനില സൂചിപ്പിക്കുന്നു. അത്തരം എതിര്‍പ്പുകളെ അത് അര്‍ഹിക്കുന്ന രീതിയില്‍ അവഗണിക്കുക. പക്ഷേ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കേണ്ടതാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

തൊഴില്‍ കാര്യങ്ങളില്‍ നിങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ വിസമ്മതിച്ചാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ നേര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ എന്ത് വന്നാലും അത് അംഗീകരിക്കുക. അതിലൂടെ നിങ്ങള്‍ക്ക് ആത്മവിശ്വാസവും പരിചയ സമ്പത്തും നേടാം. നിങ്ങളിലേക്ക് മറ്റുള്ളവര്‍ നോക്കുമ്പോള്‍ സന്തോഷം പകരും.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

അടുത്തിടെ നിങ്ങള്‍ എത്രമാത്രം ഭാഗ്യവാനായിയെന്ന് നിങ്ങള്‍ തിരിച്ചറിയണം. വൈകാരിക വിഷമങ്ങളെ സൂചിപ്പിക്കുന്ന പ്ലൂട്ടോ കടുപ്പക്കാരനാണ്. എങ്കിലും മറ്റുള്ളവരേക്കാള്‍ കൂടുതലായി അത് നിങ്ങളോട് ദയ കാണിക്കും. ഇനി നിങ്ങള്‍ക്ക് വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കാം.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

ഉപദേശത്തെ പോലെ മടിയോടെ സ്വീകരിക്കുന്ന വേറൊന്നുമുണ്ടാകില്ല. പക്ഷേ, അത് ശ്രദ്ധയോടെ കേട്ടാല്‍ ഫലം ഉണ്ടാകും. രഹസ്യമായ അര്‍ത്ഥങ്ങള്‍ അതിന് ഉണ്ടാകും. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നേ്ട്ടമാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ജീവിതത്തില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ സംഭവിക്കുന്നതിനെ അതിന്റെ വഴിക്ക് വിടുക. ചില സുഹൃത്തുക്കള്‍ തീരുമാനം എടുക്കുന്നതിനായി കാത്ത് നില്‍ക്കുക. അത് വളരെപ്പെട്ടെന്ന് സംഭവിക്കും. പക്ഷേ, കൃത്യ സമയം പറയാന്‍ ആകില്ല. പങ്കാളികള്‍ തെറ്റ് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം. ഒരുവേള, നിങ്ങള്‍ തീരുമാനം എടുക്കേണ്ടി വരും.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

എല്ലാറ്റിനുമുപരി, നിങ്ങളോട് സ്‌നേഹത്തോടെ പെരുമാറുന്നവരെ നിങ്ങള്‍ ഇഷ്ടപ്പെടുക. എന്നിരുന്നാലും, മറ്റുള്ളവരില്‍ നിന്നും വരുന്ന ആകര്‍ഷണത്തിന്റെ രശ്മികളെ അവഗണിക്കാനുള്ള അസാമാന്യമായ കഴിവ് നിങ്ങള്‍ക്കുണ്ട്. ഭാവിയില്‍ നിങ്ങള്‍ അത്തരം വൈകാരിക തരംഗങ്ങളെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലു ആകണം. അല്ലെങ്കില്‍ നിങ്ങള്‍ അവസരങ്ങള്‍ നഷ്ടമാക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 05 2020 aries gemini cancer virgo capricorn zodiac signs check astrological prediction