scorecardresearch
Latest News

Daily Horoscope August 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 04, 2022: ചിന്തകളുടെയും വാക്കുകളുടെയും എല്ലാ നല്ല ആശയങ്ങളുടെയും ഗ്രഹമായ ബുധൻ ഇന്ന് സ്ഥാനം മാറുകയാണ്. അത് ശാന്തവും ഗൗരവമുള്ളതുമായ മാനസികാവസ്ഥയിൽ നിന്ന് സജീവവും ഭാവനാത്മകവുമായ ഒരു മാനസികാവസ്ഥയിലേക്കു കൊണ്ടുപോകുന്നു. നമുക്കെല്ലാവർക്കും, നമ്മുടെ വ്യക്തിഗത അടയാളങ്ങൾ എന്തുതന്നെയായാലും, ഉപയോഗപ്രദമായ ആശയങ്ങൾ മാത്രം ഫലമുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയിൽ നിന്ന് അല്പം മാറാൻ കഴിയും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരിക്കലും തകർക്കാൻ കഴിയാത്ത ചില ബന്ധങ്ങളും ഇടപെടലുകളും ഉണ്ട്. എന്നിരുന്നാലും, വ്യക്തിപരമായി നോക്കുമ്പോള്‍ തൃപ്തികരമായ ഒരു ജീവിതം തുടരണമെങ്കിൽ നിങ്ങൾ ചെറിയ മാറ്റങ്ങൾ വരുത്തണം. നിങ്ങള്‍ ഒരു കോണിലേക്ക് ഒതുങ്ങിക്കൂടിയിട്ടില്ലെന്നാണ് തോന്നുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇപ്പോൾ സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ നിങ്ങൾക്ക് പിന്തുണ നല്‍കുന്നു. നിങ്ങൾ ഒന്നോ രണ്ടോ പ്രധാന തീരുമാനങ്ങള്‍ എടുക്കണം. ആദ്യത്തേത് മറ്റുള്ളവർക്ക് മുന്‍തൂക്കം ഉണ്ടെന്നത് അംഗീകരിക്കുക എന്നതാണ്. രണ്ടാമത്തേത് പിന്നോട്ട് നിൽക്കുകയും അവരുടെ ആധിപത്യ കാലഘട്ടം ആസ്വദിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങള്‍ക്ക് ഒരു വ്യക്തിയില്‍ ആശ്രയിക്കാതെ മികച്ച ജീവിതം നയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുക. നിങ്ങളുടെ ഭാവി സന്തോഷത്തിനായി മനോഭാവം മാറ്റേണ്ടതുണ്ടെന്ന് മറ്റാരേക്കാളും നന്നായി നിങ്ങള്‍ക്കറിയാം. നിങ്ങളുടെ അഭിപ്രായങ്ങളിൽ മാറ്റം വരുത്തിയാൽ അത് പങ്കാളികൾക്കും ഗുണം ചെയ്യും. 

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാഹചര്യങ്ങൾ നിങ്ങളുടെ പാതയിൽ നിരവധി തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ദീർഘകാല പദ്ധതി ഇപ്പോഴും നിങ്ങൾക്ക് അനുകൂലമാണ്. വിധിയുടെ മുന്നിൽ നിങ്ങൾ ശക്തിയില്ലാത്തവരാണെന്ന് ഒരിക്കലും കരുതരുത്. ജ്യോതിഷത്തിന് നിങ്ങളെ പഠിപ്പിക്കാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, അത് നിങ്ങളുടെ സ്വന്തം ഭാവി എങ്ങനെ സൃഷ്ടിക്കാം എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബിസിനസ് കാര്യങ്ങൾ കൃത്യമായ പദ്ധതി അനുസരിച്ച് നടക്കുമെന്ന് പ്രതീക്ഷിക്കരുത്. മറുവശത്ത്, ചെറിയ തിരിച്ചടികള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ പരിശ്രമം തുടരുകയാണെങ്കില്‍ അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ എപ്പോഴും ഭീരു ആണെന്ന് വിശ്വസിക്കുന്ന ഏതൊരാളും അവരുടെ ചിന്തയില്‍ ഉറച്ചു നില്‍ക്കാന്‍ പോവുകയാണ്. എന്നിരുന്നാലും, അടുത്ത മൂന്ന് ദിവസങ്ങളിൽ നിങ്ങൾക്ക് നിരവധി ആഴ്‌ചകളേക്കാൾ കൂടുതൽ എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കാം. അതിനാൽ ഒരു നല്ല സമീപനം സ്വീകരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്ക അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വര്‍ധിക്കും. ബലഹീനതകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുകയാണെങ്കില്‍ ഇതെല്ലാം നല്ലതാണ്. നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിലൂടെയും നിങ്ങളുടെ വ്യായാമം ചിട്ടയാക്കുന്നതിലൂടെയും നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലൂടെയും നിങ്ങളുടെ സമയം നന്നായി ചെലവഴിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ രാശിയെ ബാധിക്കുന്ന ഒരു ചെറിയ ഗ്രഹചക്രം നിലനില്‍ക്കുന്നു, അത് വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളിൽ ഒരു തലത്തിലേക്ക് വരും. ഇപ്പോൾ ലഭിക്കുന്ന അവസരങ്ങള്‍ കൂടുതൽ സംതൃപ്‌തി നല്‍കുന്ന ഒരു ജീവിതത്തിലേക്ക് നയിക്കാവുന്നതായിരിക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടിലുള്ള അംഗങ്ങള്‍ ഒരു വഴക്കിനായി തയ്യാറെടുക്കുകയാണ്. ഒരാളുടെ അഭിമാനം വ്രണപ്പെട്ടു എന്ന തോന്നലിനപ്പുറം വസ്തുനിഷ്ഠമായ ഒന്നും ഉൾപ്പെട്ടിട്ടില്ലെന്ന് തോന്നുന്ന തർക്കങ്ങളിൽ ഒന്നാണിത്. കാര്യങ്ങള്‍ മനസിലാക്കി കൊടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നോക്കേണ്ടത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എന്തെങ്കിലും ഉത്തരവാദിത്തത്തിന്റെ സമ്മര്‍ദം മറ്റാര്‍ക്കെങ്കിലും നല്‍കുന്നതിന് മുന്‍പ് കുറച്ച് ദിവസം കാത്തിരിക്കുന്നത് ബുദ്ധിയായിരിക്കും. അടുത്ത പങ്കാളികൾക്ക് നിങ്ങളുടെ ആശയങ്ങളെക്കുറിച്ച് നിങ്ങൾ വിചാരിച്ചതിനേക്കാള്‍ കൂടുതൽ മനസിലായേക്കാം. കാര്യങ്ങള്‍ സൗമ്യമായി മുന്നോട്ട് പോകാന്‍ അധിക പരിശ്രമം ആവശ്യമായി വന്നേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ പൊതുവെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ഘട്ടത്തിലാണ്. എന്നാൽ നിങ്ങളുടെ ശ്രദ്ധ തെറ്റിയാല്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഇപ്പോൾ മുതൽ വാരാന്ത്യം വരെ സാമ്പത്തികമായി സംഭവിക്കുന്നതെല്ലാം നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് ആയിരിക്കണമെന്നില്ല. ഗ്രഹങ്ങൾ നിങ്ങളെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുകയാണെന്ന് നിങ്ങൾ അംഗീകരിക്കേണ്ട സമയങ്ങളിൽ ഒന്നാണിത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വരും ദിവസങ്ങളിൽ നിങ്ങൾ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. ഏറ്റവും നിർണായകമായ സന്ദർഭങ്ങളിൽ മാത്രം ഇടപെട്ടുകൊണ്ട് സംഭവങ്ങളെ അതിന്റേതായ വഴിക്ക് വിടാൻ അനുവദിക്കുന്നതാണ് ഏറ്റവും ബുദ്ധിയെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അടുപ്പമുള്ള ആരെങ്കിലും അവരുടേതായ വഴിക്ക് പോകാൻ നിശ്ചയദാർഢ്യമുള്ളവരാണെങ്കിൽ, കുറഞ്ഞത് അവർ വിജയിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 04 2022 aries gemini cancer virgo capricorn zodiac signs check astrological prediction