ചന്ദ്രനിലെ ജലസാന്നിദ്ധ്യത്തെ കുറിച്ചറിയാൻ എനിക്ക് വളരെയേറെ ആകാംക്ഷയുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. അതറിഞ്ഞാൽ, അവിടെ അവധിക്കാലം ചെലവഴിക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാകും. ചന്ദ്രനിലെ പാറക്കെട്ടുകൾക്കിടയിൽ ജലത്തിന്റെ സാന്നിദ്ധ്യമുണ്ട് എന്നതാണ് പുതിയ വാർത്ത. അത് പുറത്തെടുക്കാൻ സാധിച്ചാൽ വളരെ വലിയ അവസരങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ആളുകൾ ചന്ദ്രനിൽ പോകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ കാഴ്ചപ്പാടിൽ നിന്നും ചന്ദ്രന്റെ ഇന്നത്തെ സ്ഥാനം നല്ലതാണെന്ന് ചിലർ ജ്യോതിഷികൾ കരുതില്ല. എന്നാൽ ചാന്ദ്ര നിരകളെല്ലാം തന്നെ സമാധാനത്തെയും, ധാരണയെയും കൂട്ടുന്നു എന്നത് നിങ്ങൾക്ക് സന്തോഷം നൽകേണ്ടതാണ്. എന്നിരുന്നാലും കൂടി വരുന്ന ചെലവുകളിൽ ഒരു കണ്ണ് വേണം.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

തത്ത്വാധിഷ്ഠിതമായ പോരാട്ടം, പോരാടപ്പെടേണ്ടതാണ്. എന്നാൽ നിങ്ങളിപ്പോൾ ഓർക്കേണ്ടത് ഇതിനായി ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ടോ എന്നാണ്. ചിലർ വിശ്വസിക്കുന്നത്, ലക്‌ഷ്യം മാർഗത്തെ സാധുകരിക്കുന്നു എന്നാണ്, എന്നാൽ നിങ്ങൾ ഇതിനെ എതിർക്കുന്നു. ശനിഗ്രഹം പ്രബലമായ രീതിയിൽ നിലനിൽക്കുന്നതിനാൽ, നിങ്ങൾക്ക് ഭാവിയിലേക്ക് നോക്കേണ്ട സമയമാണിത്.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

തൊഴിലിടത്തിൽ നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കുക എന്നതാണ് നിങ്ങളിപ്പോൾ ചെയ്യാൻ തീരെ ആഗ്രഹിക്കാത്ത കാര്യം. അതു കൊണ്ട് തന്നെ എല്ലാ രീതിയിൽ ശക്തമായും നിശ്ചയകാരിയായും നിലകൊള്ളുക, അതോടൊപ്പം തന്നെ മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം നൽകുകയും, ഉപദേശം ശ്രദ്ധയോടെ കേൾക്കുകയും ചെയ്യണം. നീതിയും ശരിയായ പോരാട്ടവുമാണ് മുന്നിലെങ്കിൽ നിങ്ങൾ തന്നെ തുടക്കം കുറിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ വളരെ പ്രത്യേകതയുള്ളൊരു ഗ്രഹനിലയ്ക്ക് പ്രത്യേകമായൊരു അർത്ഥമുണ്ട്. നിങ്ങളുടെ വളരെ വിശാലവും, ദീർഘകാല അടിസ്ഥാനത്തിലുമുള്ള ചില ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും നിങ്ങൾ ഉറച്ചതും അന്തിമമായതുമായൊരു തീരുമാനത്തിൽ എത്തണം. നിങ്ങളുടെ എല്ലാ അഗാധമായ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒരു തീരുമാനത്തിൽ എത്തുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ അഭിപ്രായം നിലനിർത്തുന്നതിന് ഇപ്പോൾ ഒരുപാട് പറയേണ്ടി ഇരിക്കുന്നു. എന്നിരുന്നാലും നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളെ ഇപ്പോഴും നിങ്ങളുടെ ചലനങ്ങളെ കുറിച്ചും നിങ്ങൾ എവിടെയാണ് എന്നതിനെക്കുറിച്ചും അറിയിച്ചു കൊണ്ടിരിക്കേണ്ടി വരുന്നു. ഇതെല്ലാം തന്നെ ശ്രദ്ധയയോടെയുള്ള നിർണയത്തെ അടിസ്ഥാനപ്പെടുത്തി ഇരിക്കും, അത് നിങ്ങൾക്ക് ഉള്ളതിനാൽ പേടിക്കാൻ ഒന്നുമില്ല .ശരിക്കും പറഞ്ഞാൽ നിങ്ങളിപ്പോൾ പുതിയ താൽപര്യങ്ങളുടെ തിരച്ചിലിലാണ്, ഒരുപക്ഷേ നിങ്ങളെ നന്നായി അറിയാമെന്ന് കരുതിയവരെ ആശ്ചര്യപ്പെടുത്താൻ വേണ്ടി.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

അടുത്ത കുറച്ച് ദിവസത്തേക്ക് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു കൊണ്ട് സൂക്ഷ്മവും നയതന്ത്രപരവുമായി പെരുമാറിക്കൂടാ? അതു പോലെ തന്നെ നിങ്ങളുടെ എല്ലാ ഔദ്യോഗികപരവും, ദൈനംദിനവുമായ കാര്യങ്ങളിൽ കുറച്ചു കൂടെ ക്രമീകരണങ്ങളും, പ്രായോഗികതയും കൊണ്ടു വന്നു കൂടാ. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വരുമെന്നൊന്നുമല്ല.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

നിങ്ങളുടെ ഗ്രഹങ്ങളെല്ലാം ഒരു പ്രത്യേക വശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് അർത്ഥമാക്കുന്നതെന്തെന്നാൽ, അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ എന്തൊക്കെ ചർച്ച ചെയ്യുന്നോ, തീരുമാനത്തിൽ എത്തുന്നോ അതെല്ലാം തന്നെ നിങ്ങളുടെ വ്യക്തിപരമായ അഭിലാഷങ്ങളിൽ അഗാധമായ പ്രഭാവം ഉണ്ടാക്കും. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഇത് തീർച്ചപ്പെടുത്തും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വീട്ടിലെ ആശയക്കുഴപ്പങ്ങൾ, എതിർപ്പുകൾ, തീരുമാനമില്ലായ്മ എന്നിവയിലൂടെ ഒരു ചൂട് കത്തി വെണ്ണയിലുടെ അനായാസം പോകുന്നോ അതു പോലെ പരിഹരിക്കുക. നിങ്ങളുടേതായൊരു നിലപാട് എടുത്ത് എന്തു തന്നെ വന്നാലും അതിൽ തന്നെ ഉറച്ചു നിൽക്കേണ്ട സമയമാണിത്. നിങ്ങളുടെ ധൈര്യത്തെ പങ്കാളികൾ അഭിനന്ദിക്കും. മറ്റൊരു വശത്ത് നിങ്ങൾക്ക് വീട്ടിൽ നിങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കണമെങ്കിൽ, പ്രേരണയായിരിക്കും ഏറ്റവും നല്ല മാർഗ്ഗം.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ഗാർഹികവും കുടുംബപരവുമായ പദ്ധതികളെ കുറിച്ച് ഒരുപാട് പറയേണ്ടതായിട്ടുണ്ട്. നടക്കാൻ പോകുന്ന ചർച്ചകളും ക്രമീകരണങ്ങളും പൂർവ്വകാലത്തിൽ നിന്നുമൊരു വിള്ളലായും, ഭാവികലത്തേക്കുള്ള ഒരുപാട് ഉജ്ജ്വലമായ സൂചനകളിൽ ഒന്നാണെന്നും മനസിലാക്കിയാൽ നിങ്ങൾക്കത് സഹായകരമാകും. പ്രണയസംബന്ധമായി പ്രബലമായൊരു സാഹസികതയാണ് നിങ്ങൾ പദ്ധതിയിടുന്നതെങ്കിൽ അടുത്ത ആഴ്ച്ച ഒരു സമയം നിശ്ചയിക്കുന്നതാകും നല്ലത്.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

സാമ്പത്തിക സുരക്ഷിതത്വം ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ആശയമാണ്. എന്നാൽ പുതുതായി നിങ്ങൾ തുടങ്ങിയ സംരംഭങ്ങൾ നല്ല ഫലം നൽകുകയാണെങ്കിൽ നിങ്ങളുടെ ദീർഘകാല ഭാവിയിലെ സൗഭാഗ്യങ്ങൾക്ക് വേണ്ടി നിങ്ങൾ സഹായകരമായ വിധത്തിൽ പ്രവർത്തിച്ചിട്ടുണ്ട്, സകാരാത്മകമായ രീതിയിൽ അല്ലെങ്കിൽ കൂടെ. എന്നാൽ അതാണ് നിങ്ങൾ, ന്യൂനോക്തിയുടെ നായകൻ അല്ലെങ്കിൽ നായിക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾക്ക് ശരിക്കും ഒന്നും തെളിയിക്കേണ്ട കാര്യമില്ല. നിങ്ങളുടെ കീർത്തിയിൽ നിങ്ങൾക്ക് കുറച്ച് നാളത്തേക്കെങ്കിലും വിശ്രമിക്കാൻ പാകത്തിന് നിങ്ങൾ ഈയടുത്തായി നേടിയെടുത്തിട്ടുണ്ട്. സ്ഥിരതയില്ലാത്ത നിങ്ങളുടെ പ്രതിച്ഛായയ്ക്ക് ഒരു പ്രോത്സാഹനമാണ് ആകെ ആവശ്യമായത്. സങ്കോചങ്ങൾ എന്തു തന്നെയുണ്ടെങ്കിലും അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ അവയെല്ലാം മാറുമെന്ന് എനിക്ക് തോന്നുന്നു.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

തിരികെ പോരാടാനുള്ള നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നവർക്ക് ഒരു ഷോക്ക് ലഭിക്കും. നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക. രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രത്യാക്രമണത്തിനുള്ള അവസ്ഥയിലേക്ക് നിങ്ങൾ എത്തിച്ചേരും. നിങ്ങളുടെ ഗ്രഹനിലയുടെ അധിപനായ കാന്തികശക്തിയുള്ള ചൊവ്വാ ഗ്രഹത്തിന്റെ ചലനങ്ങൾക്ക് അനുസരിച്ചാണ് എല്ലാം സംഭവിക്കാൻ പോകുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook