Daily Horoscope August 02, 2022: കുറ്റകൃത്യങ്ങൾക്ക് നക്ഷത്രവുമായി ബന്ധമുണ്ടോ? അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, നിങ്ങളുടെ കാർ മോഷ്ടിക്കപ്പെട്ടാൽ, കള്ളൻ നിങ്ങളുടെ അതേ നക്ഷത്രത്തില്‍ ജനിക്കാനുള്ള സാധ്യതയുണ്ട്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ഏറ്റവും സാധ്യതയുള്ള കാരണം, ഒരേ ചിഹ്നമുള്ള ആളുകൾ ഒരേ അഭിരുചി പങ്കിടുന്നു എന്നതാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാമ്പത്തിക ക്രമീകരണങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം അനുഭവിക്കാൻ കഴിയും. എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ കടന്നു പോകണമെന്നില്ല. പക്ഷേ കുറഞ്ഞത് ഒത്തുതീർപ്പിലെത്താനുള്ള സാധ്യതയുണ്ട്. അതൊരു മികച്ച തുടക്കമാണെന്ന് പറയേണ്ടിവരും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ രാശിയുടെ സ്വഭാവത്തിനു വിരുദ്ധമായി, തികച്ചും വ്യക്തിഗതവും അസാധാരണവുമായ ചില അഭിലാഷങ്ങള്‍ നിങ്ങള്‍ക്കുണ്ട്. ഇന്ന് നിങ്ങൾ സ്വയം പ്രയത്നിക്കണം, ഭാവിയിലേക്കുള്ള ഒരു അതുല്യമായ പാത കെട്ടിപ്പടുക്കുക. വാസ്തവത്തിൽ മിക്ക ദിവസങ്ങളിലും ഞാൻ നിങ്ങൾക്ക് നൽകുന്ന ഉപദേശമാണിത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആരംഭിച്ചതുകൊണ്ടാകാം പ്രണയ കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ചില സാഹചര്യങ്ങളില്‍ ഇതൊരു ആശ്വാസമായേക്കാം. എന്തെങ്കിലും തെറ്റിദ്ധാരണകൾ തിരുത്താൻ നിങ്ങൾക്ക് ധാരാളം അവസരങ്ങളുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ക്രിയാത്മകമായ ഒരു സമീപനം സ്വീകരിക്കുന്നതിലൂടെ, വ്യക്തിഗത കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ, അർത്ഥശൂന്യമായ സാമൂഹിക പരിമിതികൾ നിരസിക്കുന്നതിലൂടെ വളരെയധികം നേടാനുണ്ടെന്ന് നിങ്ങൾ ഇപ്പോൾ കാണും. നിങ്ങൾ ഒരു സാഹസിക ഘട്ടത്തിലേക്ക് കടക്കുകയാണ്, അതിനാൽ നിങ്ങൾക്ക് ഒരിക്കലും താത്പര്യം തോന്നാത്ത മാർഗങ്ങള്‍ ഉടൻ പരിഗണിക്കേണ്ടതായി വരും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നിങ്ങള്‍. ചിലവുകള്‍ കൂടും, അതിന് മറ്റ് വഴികളില്ല. എന്നിരുന്നാലും, നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നിങ്ങൾ ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ ജീവിതം അതിവേഗം കുതിക്കുകയാണ്. ഇപ്പോള്‍ അല്‍പ്പം വിശ്രമിക്കുന്നതിന് വേണ്ടി കാത്തിരിക്കേണ്ടതായി പോലും വന്നേക്കാം. നിങ്ങളുടെ ഊര്‍ജത്തിന്റെ ഭൂരിഭാഗവും മറ്റ് ആളുകളില്‍ നിന്നാണ്. ഒരുപക്ഷേ ഒരു പുതിയ പങ്കാളിത്തത്തിൽ നിന്നാണെന്ന് തോന്നുന്നു.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചാന്ദ്ര സാന്നിധ്യം നിങ്ങള്‍ക്ക് ആശ്വാസം നല്കുന്ന ദിവസങ്ങള്‍ സമ്മാനിക്കും. രാശിയുടെ മേഖലകളുമായി ചന്ദ്രന് ചില ആകാശബന്ധങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഭാവനയ്ക്ക് ഉത്തജകം ലഭിക്കും. എല്ലാം പദ്ധതിക്കനുസരിച്ച് നടക്കുകയാണെങ്കില്‍ വളരെ സ്വാഗതാര്‍ഹമായ കാര്യങ്ങള്‍ കേള്‍ക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സമ്മര്‍ദം നല്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കി കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കരാറുകളില്‍ അന്തിമ തീരുമാനത്തിലെത്തിക്കുന്നതിനും അനുയോജ്യമായ സമയമാണിത്. പ്രത്യേകിച്ചും സാമ്പത്തിക മുന്നേറ്റമാണ് മനസിലുള്ളതെങ്കില്‍.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ആഴ്ചയുടെ അവസാനത്തില്‍ നടക്കുന്ന സംഭവങ്ങളാല്‍ വൈകാരികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം. അതുവരെ തൊഴില്‍ മേഖലയിലെ എല്ലാ പദ്ധഥികളും മുന്നോട്ട് കൊണ്ടുപോവുക. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകുന്നുണ്ടെന്ന് ഉറപ്പാക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ജോലിസ്ഥലത്തോ ഒരു കൂട്ടായ്മയിലോ നിങ്ങളുടെ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് വേണ്ടതെല്ലാം ചെയ്യുക. എന്നിരുന്നാലും, അടുത്ത രണ്ടാഴ്ചത്തേക്ക് ചില പ്രധാന കാര്യങ്ങൾ മാറ്റി വയ്ക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം. എന്നാൽ നിങ്ങളുടെ തീരുമാനങ്ങള്‍ കുറ്റമറ്റതായിരിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ചുറ്റും നടക്കുന്നതായി തോന്നുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾ ഒറ്റപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് ഇപ്പോൾ നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരിക്കണം. പങ്കാളികൾ ശരിക്കും എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് ശ്രദ്ധയോടെ കേൾക്കുക, പ്രത്യേകിച്ചും പണത്തിന്റെ കാര്യങ്ങള്‍ സംബന്ധിച്ച്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ ദീർഘകാല സാമ്പത്തിക പദ്ധതികൾ ഇപ്പോൾ പുനർവിചിന്തനം ചെയ്യേണ്ടി വന്നേക്കാം. കാരണം വ്യക്തമല്ല, നിങ്ങളുടെ ഉദ്ദേശ്യങ്ങൾക്ക് അനുയോജ്യമായ ഒരുതരം നിക്ഷേപം മറ്റൊന്നിനേക്കാൾ മികച്ചതായി നിങ്ങൾ തീരുമാനിച്ചതിനാലാകാം.