Daily Horoscope August 01, 2022: ചില ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും, മറ്റുള്ളവര്‍ക്ക് തിരിച്ചടികളും ഉണ്ടാകാം. ഒരുപാട് കാര്യങ്ങള്‍ പറയാനുള്ളവര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. അതേസമയം, പ്രായോഗിക പദ്ധതികളുള്ളവര്‍ക്കു കഴിയുന്നത്ര പുരോഗതിയുണ്ടായേക്കാം.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ആശയവിനിമയങ്ങള്‍ എളുപ്പത്തില്‍ സംഭവിക്കുകയും തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാവുകയും അവ്യക്തമായ കരാറുകൾ പോലും ഉറപ്പിക്കുകയും ചെയ്യാന്‍ കഴിയന്ന ആ സമയം ഇപ്പോൾ നിങ്ങളുടെ മുന്നിലാണ്. ക്ഷമ നല്ലതാണെന്നും, വസ്തുതകളേക്കാള്‍ ഭാവനകള്‍ക്ക് മുന്‍ഗണ നല്‍കേണ്ടി വരുമെന്നും നിങ്ങള്‍ മനസിലാക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വിദേശത്തു നിന്നുള്ള വാർത്തകൾ വരുന്നുണ്ട്. ചില വിവരങ്ങൾ അനിവാര്യമാണെന്ന് തോന്നുമെങ്കിലും, വിശദാംശങ്ങളും അനന്തരഫലങ്ങളും കുറച്ച് സമയത്തേക്ക് അവ്യക്തമായേക്കാം. ഒന്നോ രണ്ടോ ആഴ്‌ച നിങ്ങൾ ഇരുട്ടിൽ ആയിരിക്കാം. എന്നാൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സമീപകാലത്ത് നിങ്ങൾ വരുത്തിയ തെറ്റുകൾ എല്ലാം ഉടൻ തന്നെ ആവർത്തിക്കാം. പക്ഷേ ഒരു വ്യത്യാസത്തോടെയായിരിക്കും. ഇത്തവണ കാര്യങ്ങൾ ശരിയാക്കാനും പരിഹരിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ചില വൈകാരിക കാര്യങ്ങള്‍ വരാറുണ്ടെങ്കിലും ഓരോ തവണയും നിങ്ങളുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഭാഗ്യം എന്നൊരു കാര്യമില്ലെന്ന് നിങ്ങള്‍ കണ്ടെത്തിയേക്കാം. എല്ലാ അവസരങ്ങള്‍ക്കും ഒരു വിലയുണ്ട്. ഓരോ പുതിയ ഉത്തരവാദിത്തവും നിങ്ങളെ പുതിയ വെല്ലുവിളികളിലേക്ക് നയിക്കുന്നു. ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് നിങ്ങൾ പക്വത പ്രാപിക്കുകയും വളരുകയും ചെയ്യുന്നത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇന്ന് മുതൽ നിങ്ങൾക്ക് സ്വയം മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചുറ്റും തിരിച്ചടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ക്ഷമയും വഴക്കത്തോടെയുള്ള തീരുമാനങ്ങളും ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ ഇപ്പോഴും മികച്ച കാലഘട്ടത്തിലാണ്. ശരിയായ സമീപനത്തിലൂടെ നിങ്ങൾക്ക് നേടാൻ കഴിയാത്ത കാര്യങ്ങള്‍ വളരെ കുറവാണ്. നിങ്ങൾക്ക് വേണമെങ്കിൽ എല്ലാ എതിർപ്പുകളും ഒരു വശത്തേക്ക് മാറ്റി നിര്‍ത്താം. എന്നാൽ ഈ പ്രക്രിയയിൽ നിങ്ങൾക്ക് ആവശ്യമുള്ള ആളുകളെ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ശ്രദ്ധാലുക്കളല്ലെങ്കിൽ സുഹൃത്തുക്കൾ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ ജീവിതം വരണ്ടതായി മാറിയേക്കാം. ഒരുപക്ഷേ നിങ്ങൾ നിർബന്ധിതരാണെന്ന് നിങ്ങൾ കരുതുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ചേക്കാം. അടുത്ത ആഴ്‌ചയോ മറ്റോ നിങ്ങൾ സ്വന്തം ഉദ്ദേശ്യങ്ങൾ പുനഃപരിശോധിക്കണം. മറ്റുള്ളവർ നിങ്ങളെ സമ്മർദ്ദത്തിലാക്കിയാൽ അസ്വസ്ഥരാകരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സമീപകാലത്തുയര്‍ന്ന വൈകാരികമായ ചോദ്യങ്ങളും നിരാശകളും ഉടൻ വെളിപ്പെടും. എന്നിരുന്നാലും, നിങ്ങളുടെ നിരവധി പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ആന്തരിക ഉദ്ദേശ്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായിരിക്കാൻ നിങ്ങൾ ഇപ്പോഴും തയ്യാറല്ല. എന്നാൽ, നിങ്ങളുടെ എല്ലാ അഗാധമായ ആഗ്രഹങ്ങളും വെളിപ്പെടുത്താൻ കാരണങ്ങളില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
സമീപകാല ചെലവുകളുടെയും വാങ്ങലുകളുടെയും ഫലമായി നിങ്ങൾക്ക് മോശമാണോ അതോ മെച്ചമാണോ എന്ന് മനസിലാക്കാൻ പ്രയാസമാണ്. ഒരു കാര്യം ഉറപ്പാണ്, എന്നിരുന്നാലും, നിങ്ങളുടെ പ്രതികരണങ്ങൾ വളരെ വൈകാരികമായിരുന്നു എന്നതാണ്. ഒരുപക്ഷേ ഒരു പഴയ ബന്ധത്തില്‍ നിന്ന് നിങ്ങൾക്കാവശ്യമായ ഉപദേശം ലഭിച്ചേക്കാം. എന്നാൽ നിങ്ങൾ ചോദിക്കാതെ അത് അറിയാന്‍ കഴിയില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മൂന്ന് വ്യത്യസ്ത തലത്തിലുള്ള ഗ്രഹനിലകൾ നിങ്ങളെ ബാധിക്കുകയാണ്. നിങ്ങളുടെ അനുകമ്പയും മാതൃ സഹജവാസനയും പുറത്തെടുക്കുകയും എന്നാൽ നിങ്ങളെ വളരെ വൈകാരികമാക്കുകയും ചെയ്യുന്ന ഹ്രസ്വകാല വിന്യാസങ്ങള്‍ ആരംഭിക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇന്ന് സംഭവിക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സ്വകാര്യത സൂക്ഷിക്കുക. നിങ്ങളെ തിരക്കുള്ളതായി നിലനിര്‍ത്തുന്നതിനായി ധാരാളം കാര്യങ്ങള്‍ ചുറ്റിനിമുണ്ട്. പതിവ് ബിസിനസ് കാര്യങ്ങളടക്കം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സമയം നിങ്ങളുടെ ഭാഗത്താണ്. അതിനാൽ അസംതൃപ്തിയുടെ കാരണങ്ങൾ ഇല്ലാതാക്കാന്‍ ഈ ആഴ്ച നിങ്ങൾ സജീവമായി ചെലവഴിക്കണമെന്നും ഓർമ്മിക്കുക. കൂടാതെ എന്തുകൊണ്ടാണ് നിങ്ങൾ പങ്കാളികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാത്തതെന്ന് ചിന്തിക്കുക.
