Latest News

Horoscope Today September 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today Septermber 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്നത്തെ ദിവസം

കന്നിരാശിയ്ക്ക് പ്രാധാന്യമുള്ളതാണ് ഇന്നത്തെ ദിവസം. എന്റെ പ്രിയപ്പെട്ട രാശികളിലൊന്നാണിത്. പൊതുവെ കന്നിരാശിക്കാര്‍ നാണംകുണുങ്ങികളും അന്തര്‍മുഖരുമാണെന്നാണ് പറയാറ്. പണ്ട്, വളരെ പണ്ട്, ജനങ്ങള്‍ ഭൂമി ദേവിയെ ആരാധിച്ചിരുന്ന കാലത്ത് മുതലുള്ളതാണ് കന്നി രാശി. കരുത്തും ക്രിയാത്മകതയുമുള്ളതാണ് കന്നി. ഇന്ന് നിങ്ങള്‍ കന്നിരാശിക്കാരെ കണ്ടുമുട്ടില്‍ കുറച്ച് ബഹുമാനിച്ചേക്കൂ.

Read Here: Horoscope of the week (Sept 22-Sept 28, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചൊവ്വയുടെ സ്വാധീനം മൂലം ചിലവ് കൂടിയേക്കാം. പൊതുവെ ഇന്നത്തെ ദിവസം ലാഭകരമാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഫലമുണ്ടാകുന്ന ഡീലുകള്‍ തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എല്ലാം മുന്നിലുണ്ട്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

അക്ഷമരും അസഹിഷ്ണതയുള്ളവരുമാണ് നിങ്ങളെന്ന് കരുതപ്പെടുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായി മറുവശമുണ്ട്. തര്‍ക്കങ്ങള്‍ തെറ്റാണെന്നല്ല, പക്ഷെ ഇന്ന് ജാഗ്രത വേണം. പക്ഷെ ഇന്നത്തെ കാര്യങ്ങളുടെ കിടപ്പ് അനുസരിച്ച് നിങ്ങള്‍ പ്രകോപിതനായേക്കാം. കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം. അതുകൊണ്ട് ശാന്തരായിരിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ബിസിനിസ് സാധ്യതകള്‍ കാണുന്നു. വലിയ പര്‍ച്ചേസുകളും മറ്റും നടന്നേക്കാം. പങ്കാളിത്തത്തിനുള്ള സാധ്യതകളുമുണ്ട്. ഒരുപക്ഷെ മികച്ചൊരു പര്‍ച്ചേസിന് നിങ്ങളെ സുരക്ഷിതരാക്കാന്‍ കഴിഞ്ഞേക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

മുന്നിലുള്ളതിനും അപ്പുറത്തേക്ക് നോക്കൂക. നിങ്ങളുടെ വ്യക്തിത്വമാണ് നിങ്ങളുടെ കരുത്ത്. ആത്മവിശ്വാസത്തോടെയിരിക്കുക, നിങ്ങളുടെ ഒരു ചിരികൊണ്ടോ കണ്ണീറുക്കം കൊണ്ടോ ആളുകളെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വരുധിയിലാക്കാം എന്ന് തിരിച്ചറിയുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സെന്‍സിറ്റിവിറ്റിയുള്ളയാളാണ് നിങ്ങള്‍. ഒരേയൊരു ചോദ്യം നിങ്ങള്‍ക്ക് യഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാനാകുന്നുണ്ടോ എന്നതാണ്. അത് അത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ച് വസ്തുത ഭാവനയാല്‍ മറഞ്ഞിരിക്കുമ്പോള്‍.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സഹപ്രവര്‍ത്തകനേയോ ബിസിനസ് പങ്കാളിയേയോ കേള്‍ക്കുക. നിയമത്തേക്കാള്‍ അതിന്റെ ആത്മാവായിരിക്കാം നിങ്ങളെ സ്വാധീനിക്കുക. അതയാത് നിങ്ങള്‍ പകരം വീട്ടാനല്ല, നീതി നേടാനാണ് ലക്ഷ്യം വയ്ക്കുന്നത്.

Read More: Horoscope Today September 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പണം ഉപയോഗിച്ച് മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കാനോ വൈകാരികമായി ഉപയോഗപ്പെടുത്താനോ ശ്രമിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത്തരം ശ്രമങ്ങള്‍ തിരിച്ചടിയായേക്കാം. നേര്‍ക്കുനേര്‍ നേരിടുന്നതാണ് നല്ലത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

തീരുമാനത്തിലെത്താന്‍ ആകുന്നില്ലെങ്കില്‍ ഈ ആഴ്ച കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കുക. ഓര്‍ക്കുക, നിലവിലെ ഗ്രഹനില പ്രകാരം നിങ്ങള്‍ തെറ്റായ തീരുമാനങ്ങളിലെത്താന്‍ സാധത്യയുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങള്‍ക്ക് വളരെ തീവ്രമായ ചില ആവശ്യങ്ങളുണ്ട്. ഒരു തുടക്കത്തിനായി നിങ്ങളെ മനസിലാക്കേണ്ടത് പോലെ. സ്വയം പ്രചോദിപ്പിക്കുന്നത് നല്ലതാണ്, പക്ഷെ ചിലപ്പോള്‍ തെറ്റായ വശം തിരഞ്ഞെടുത്തേക്കാം. രഹസ്യമായ പേടികളേയും ആശങ്കകളേയും ഗൗനിക്കരുത്. ചില കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ ഭാവന തന്നെയാണ് നിങ്ങള്‍ക്ക് വിനയാകുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വളരെ അസന്തുലിതമായൊരു സമയമാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്നും സമിശ്രമായ പ്രതികരണങ്ങളായിരിക്കും ലഭിക്കുന്നത്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍, നിങ്ങളുടെ പരിഗണന ആവശ്യമുള്ളവര്‍ക്കൊപ്പ നില്‍ക്കാനും അല്ലാത്തവരോട് ഉറച്ചു പെരുമാറാനും പറ്റണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

രണ്ട് ദിശകളിലേക്ക് വലിച്ചിടപ്പെട്ടേക്കാം, പക്ഷെ അതൊരു മോശം കാര്യമല്ല. നിങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകളെ കുറിച്ചും നിങ്ങളുടെ തിരഞ്ഞെടുപ്പുകളേയും പരിശോധിക്കാനാകും. വരും ദിവസങ്ങളില്‍ വീടും കുടുംബവും വികാരവും ബുദ്ധിയും ഭാവനയുമ്ലെലാം നിങ്ങളെ സ്വാധീനിച്ചേക്കാം. പക്ഷെ സത്യം മറ്റേ വശത്താണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റുള്ളവര്‍ അവരുടെ പരാതി പറയാനായി തിരഞ്ഞെടുക്കുന്നത് നിങ്ങളേയായിരിക്കും.പക്ഷെ അവരോട് അവയെ നേരിടാനും മുന്നോട്ട് പോകാനും പറയാനാകണം. പക്ഷെ അവരെ വേദനിപ്പിക്കാതെ അത് പറയാനാകണം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today astrology september 21 2019

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express