scorecardresearch

Daily Horoscope April 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

astrology, horoscope, ie malayalam

Daily Horoscope April 30, 2022: സൂര്യൻ ഒരു കാര്യം പറയുന്നു, ചന്ദ്രൻ മറ്റൊന്ന്, പക്ഷേ എല്ലാം നല്ലതിനാണ്. ശുഭാപ്തിവിശ്വാസമാണ് ഇന്നത്തെ ഗുണങ്ങളിൽ ഒന്ന്, എന്നാൽ മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള വിശ്വാസം സൂക്ഷ്മമായ ആസൂത്രണത്തിലും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയേയും ആശ്രയിച്ചിരിക്കുന്നു. നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ അതിന് അവഗണിക്കപ്പെട്ട എല്ലാ പ്രായോഗിക കഴിവുകളും പ്രധാനമാണെന്ന് തോന്നുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എടുത്ത് ചാടുന്നതിന് മുൻപ് ഒന്ന് ആലോചിക്കാനും പിന്നത്തേക്ക് നീക്കിവെക്കാനും നിങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. നിങ്ങൾ പെട്ടെന്ന് ഒരു തീരുമാനമെടുത്താൽ പോലും, കൂടുതൽ കാര്യങ്ങൾ വരുമ്പോൾ മാറിചിന്തിച്ചേക്കാം. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ മാനസികാവസ്ഥയും മാറും, അത് കാര്യങ്ങൾ ഒരു തീരുമാനത്തിൽ എത്തിക്കുന്നതിന് തടസമാകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജോലിയും പതിവ് ജോലികളും നിങ്ങളുടെ കൂടുതൽ സമയം അപഹരിക്കുന്ന ഒരു ഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്, ഇത് അത്ര അസുഖകരമായിരിക്കുമെന്ന് തോന്നുന്നില്ല. നേരെമറിച്ച്, നിങ്ങൾക്ക് ഭാവിയിൽ സംതൃപ്തി നൽകുന്ന പലതും നല്ല, ഉറച്ച, സത്യസന്ധമായ, കഠിനാധ്വാനത്തിൽ നിന്നായിരിക്കും.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എല്ലാവരും ആത്മാർത്ഥമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അതിന്റെ കാരണം തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ഉദ്ദേശമുണ്ടെന്നല്ല, മറിച്ച് സംഭവിക്കുന്ന നിസാരമായ കാര്യമായാലും അതിന്റെ യഥാർത്ഥ പ്രാധാന്യമോ സ്വഭാവമോ സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായേക്കുമെന്നാണ്. ചെറിയ സംഭവങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മഹത്തായ ജ്യോതിഷ പ്രക്ഷുബ്ധതയുടെ കാലങ്ങളിൽ നിന്നാണ് മനുഷ്യന്റെ എല്ലാ മുന്നേറ്റങ്ങൾക്കും ഫലം ലഭിക്കുന്നത്. നിങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞുപോയതെല്ലാം മറക്കാൻ നിങ്ങൾ ആത്മാർത്ഥമായി തയ്യാറാണെങ്കിൽ നിലവിലെ വൈകാരിക സമ്മർദ്ദങ്ങൾ നന്നായി ആസ്വദിക്കാം. എന്നാൽ അതിൽ തന്നെ തൂങ്ങി കിടക്കുകയാണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാകും.

Also Read: Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഓരോ പ്രവർത്തനത്തിനും അതിന്റേതായ മൂല്യമുണ്ട്, നിങ്ങളുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അപ്രസക്തമായേക്കാവുന്ന പ്രതിബദ്ധതകൾക്ക് നിങ്ങൾ പണം നൽകണം. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ചോദിക്കുകയും നിങ്ങൾ തീർക്കാനുള്ള കടങ്ങൾ തീർക്കുകയും വേണം. എല്ലാ കാര്യങ്ങളും എത്രയും വേഗം പരിഹരിക്കുന്നുവോ നിങ്ങൾക്ക് അത്രയും എളുപ്പത്തിൽ വൈകാരികമായ ചോദ്യങ്ങളെ നേരിടാനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജോലി സ്ഥലത്തെ അപ്രതീക്ഷിതമാറ്റങ്ങളിൽ, നിങ്ങളുടെ സ്വന്തം ആശയങ്ങൾക്കായി നിലകൊള്ളാനും സ്ഥാപിതമായ നടപടിക്രമങ്ങൾ ഒഴിവാക്കാനും നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നും. അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുക, ഒരു മാറ്റം വളരെ സുഖപ്രദമായ വിശ്രമം പോലെ നല്ലതായിരിക്കും

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വ്യക്തിപരമായ കാര്യങ്ങൾ, പങ്കാളിത്തം സംബന്ധിച്ചവ, വൈവാഹികകാര്യങ്ങൾ എന്നിവയെ സംബന്ധിച്ച് തിരക്കേറിയ ദിവസങ്ങളാണിത്. അതിൽ ഏറ്റവും മികച്ച ഫലങ്ങൾക്കായി, യാഥാർത്ഥ്യബോധമുള്ള നിങ്ങളുടെ പ്രണയാഭിലാഷങ്ങളെ യഥാർത്ഥത്തിൽ സാധ്യമായവയുമായി സംയോജിപ്പിക്കുക, അല്ലാത്തപക്ഷം നിങ്ങൾ ഒരു ഫാന്റസി ലോകത്ത് ആയി പോകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പല വിഷയങ്ങളിലും നിങ്ങൾ സ്വീകരിക്കുന്ന സമീപനവും പരസ്യമായി ചർച്ചചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഇടപെടുമ്പോൾ നിങ്ങൾ പ്രയോഗിക്കുന്ന തന്ത്രങ്ങളും പ്രധാനമാണ്. നിങ്ങൾ ഒരുപാട് കാര്യങ്ങൾ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് മറ്റുള്ളവർ ആഗ്രഹിക്കുന്നില്ലെന്ന് ദയവായി മനസ്സിലാക്കുക, അതിനെ ബഹുമാനിക്കുക.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജീവിതം ഒരു ചെലവേറിയ ഒന്നാണ്, അതിലെ ചെലവ് വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നത് പ്രയോജനകരമായ ഒന്നല്ല. നിങ്ങൾ ഇപ്പോൾ ലാഭിക്കാൻ ശ്രമിക്കുന്ന ഓരോ പൈസയ്ക്കും ഒരുസമയത്ത് ഒരുപാട് ചെലവാകും. യാഥാർത്ഥ്യബോധമുള്ളവരായിരിക്കുന്നതാണ് നല്ലത്, മറ്റുള്ളവർ നിങ്ങളെ ആശ്രയിക്കുന്നവരാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളിൽ മിക്കവർക്കും ജീവിതം വളരെ ആവേശകരമായിരുന്നു, ശ്രദ്ധക്കുറവിനെക്കുറിച്ചോ ആസ്വാദനത്തെക്കുറിച്ചോ നിങ്ങൾക്ക് പരാതിപ്പെടാൻ കരണങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. നിങ്ങളിൽ ചിലർക്ക് ഇതുവരെ ഒരു ഭാഗ്യം ലഭിച്ചിട്ടില്ല. പക്ഷേ കാത്തിരിക്കുകയാണെങ്കിൽ അതിന് ഫലമുണ്ടാകും.

Also Read: Horoscope 2022:മുന്നാളിനെ ഭയക്കണോ?

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇനിയും തെറ്റായ നീക്കങ്ങൾ നടത്താൻ നിങ്ങൾക്ക് കഴിയില്ലെന്ന് തോന്നുന്നു. നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും അനിശ്ചിതത്വത്തിലായതിനൊപ്പ വായുവിൽ പൊതുവായ ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നു. നിങ്ങൾക്കാവശ്യമുള്ളതിനായി പ്രവർത്തിക്കാൻ ശ്രമിക്കുക, തളരാതിരിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പല കാര്യങ്ങളിലും നിങ്ങൾ ഇപ്പോൾ മികച്ചുനിൽക്കുന്നു, പൊതുവായ വൈകാരിക പ്രക്ഷോഭങ്ങളെ നേരിടാൻ നിങ്ങൾ വളരെ യോഗ്യനാണ്. ആളുകളുടെ വാത്സല്യത്തിന് കാരണമെന്താണെന്ന് നിങ്ങൾക്ക് മാത്രമേ മനസിലാകൂ. അതാണ് നിങ്ങളെ ഒരു പ്രത്യേക വ്യക്തിയാക്കുന്നത്.

Also Read: Weekly Horoscope (April 23 – April 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 30 2022 aries gemini cancer virgo capricorn zodiac signs check astrological prediction