ലോകത്തിലെ പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞരുമായി ഞാൻ അടുത്തിടെ ചർച്ച നടത്തി. വളരെ വിചിത്രമായ ഒന്നിനെക്കുറിച്ച് അവർ വളരെ ആവേശത്തിലാണ്. പ്രപഞ്ചത്തെ കുറിച്ച് അറിയേണ്ട എല്ലാകാര്യങ്ങളുടേയും 99 ശതമാനവും അറിയാമെന്ന് പത്ത് വർഷം മുമ്പ് ഞങ്ങൾ കരുതി. അതിശയകരമെന്നു പറയട്ടെ, കണക്കുകൾ പഴയപടിയാക്കി, ഇപ്പോൾ പ്രപഞ്ചത്തിന്റെ തൊണ്ണൂറ്റി ആറ് ശതമാനവും ഒരു പൂർണ്ണ രഹസ്യമാണ്!
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ശ്രദ്ധ സാമ്പത്തിക കാര്യങ്ങളിലേക്ക് തിരിയുകയാണ്. പ്രത്യേകിച്ചും വരവും ചെലവും ബാലൻസ് ആക്കുന്ന, ഒട്ടും എളുപ്പമല്ലാത്ത പ്രക്രിയയിലേക്ക്. വീട്ടിലെ അറ്റകുറ്റപ്പണികൾ മറ്റ് വികസനങ്ങൾ എന്നിവയെല്ലാം ആവശ്യമായി വരും. എന്നാൽ പങ്കാളികൾ പരസ്പരം യോജിപ്പോടെ ഇരിക്കണം.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ആ കാന്തിക ഗ്രഹമായ ചൊവ്വയുടെ ചലനം പ്രക്ഷുബ്ധമായ വശങ്ങളിലേക്ക് അഭിനിവേശവും ഊർജ്ജസ്വലതയും നൽകുന്നു, ഒപ്പം നിങ്ങളുടെ ഭാവനയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. നിങ്ങളുടെ സഹജാവബോധം പിന്തുടരുക, എന്നിരുന്നാലും, ഒറ്റയ്ക്ക് പോകേണ്ടത് അത്യാവശ്യമാണെന്ന് ഓർമ്മിക്കുക. എല്ലാത്തിനുമുപരി, നിങ്ങളുടെ സഹജാവബോധം നിങ്ങളുടേതാണ് – മറ്റുള്ളവരുടേതല്ല!
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ഗ്രഹങ്ങള്‍ക്ക് കാര്യമായ സ്ഥാനചലനമുണ്ടാകത്തതിനാല്‍ വലിയ വ്യത്യാസമൊന്നും അനുഭവപ്പെടില്ല. കഴിഞ്ഞ ദിവസങ്ങളിലോ വര്‍ഷങ്ങളിലോ ബാക്കി വെച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളുമായ് ഇപ്പോള്‍ പോകുന്ന വഴിയില്‍ യാത്ര തുടരുക. പഴയകാലം, കഴിഞ്ഞതാണെങ്കില്‍ കൂടി പൂര്‍ണമായും പോയതായ് കരുതാനാവില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പങ്കാളിയുമായോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമായ് ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തില്‍പ്പെട്ടിരിക്കുകയാണ് നിങ്ങളെങ്കില്‍, ആരെയും പഴിക്കാന്‍ നില്‍ക്കാതെ ഇതൊന്നും നിങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടില്‍ മാറി നില്‍ക്കുക. അങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കുകയില്ല. സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്തുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ചൊവ്വയും കേതുവും തമ്മിലുള്ള തീവ്രബന്ധം നിങ്ങളെ അസ്വസ്ഥരും ഭാവിയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ വിശ്വാസത്തിന് കോട്ടം വരാത്തിടത്തോളം ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ബുധന്‍റെ ഇപ്പോഴുള്ള ചലനം നിങ്ങുടെ മുന്നിലുള്ള അനന്തമായ സാധ്യതകള്‍ കാണിച്ച് തരുന്നുണ്ട്. അതിലൊന്ന് പുതിയ താല്‍പര്യങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്. വിദേശയാത്രയില്‍ നിന്ന് ലഭിച്ച സന്തോഷവും പ്രചോദനവും അല്ലെങ്കില്‍ ദൂരെയുള്ള ആളുകളുമായുള്ള ബന്ധത്തില്‍ നിന്നുളള പിന്തുണയും ആവാം മറ്റൊന്ന്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഇപ്പോള്‍ നിങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നതിനെല്ലാമുള്ള കാരണം ഗ്രഹനിലയിലുള്ള ചലനങ്ങളാണ്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളെ സന്തോഷകരമായ നാളെയിലേക്കുള്ള ചവിട്ടുപടികളായ് തോന്നിയേക്കാം. സങ്കീര്‍ണതകളുടെ ആഴം മനസ്സിലാക്കി വേണം തന്ത്രങ്ങള്‍ മെനയാന്‍.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനത്തുള്ള സൂര്യന്‍ നിങ്ങളിലെ ആവേശത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന സമയമാണ്. ചുരുക്കത്തില്‍ വിദേശയാത്രകള്‍ക്കുളള ഒരുക്കങ്ങള്‍ നടത്താനും കഴിഞ്ഞ കാലത്ത് നടക്കില്ലെന്ന് കരുതി മാറ്റിവച്ച ആശയങ്ങള്‍ പ്രായോഗികമാക്കാനും പറ്റിയ സമയമാണ്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങള്‍ക്കുണ്ടാകുന്ന തോന്നുലുകളെയും ഉള്‍ക്കാഴ്ചകളെയും മുറുകെപ്പിടിക്കാന്‍ മടിക്കുന്നതെന്തിനാണ്?. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും പറയാനുണ്ടാകുമെന്നത് വാസ്തവമാണ്. നിങ്ങള്‍ നിങ്ങളുടെ തന്നെ തോന്നലുകളെ പിന്തുടരുന്നതാണ് നല്ലതെന്ന് വരും ദിവസങ്ങളില്‍ മനസ്സിലാകും. പലപ്പോഴും ഉപദേശിക്കാനെത്തുന്നവര്‍ നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായെന്ന് വരില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വൈകാരികമായ് ഒരുപാട് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലൂടെ കടുന്നുപോകുന്നതായ് ഇപ്പോഴും നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. എന്നിരുന്നാലും ഗ്രഹങ്ങളുടെ ചലനം കൊണ്ടുണ്ടായ കൊടുങ്കാറ്റുകള്‍ പതിയെ അടങ്ങുന്നതായ് കാണുന്നുണ്ട്. നിങ്ങള്‍ കൊണ്ടുനടക്കുന്ന മനോഭാവത്തിലും കാഴ്ചപ്പാടുകളിലും വിമര്‍ശനാത്മകവും വിവേകപൂര്‍ണവുമായ തിരുത്തലുകള്‍ നടത്താന്‍ ഇനിയും ശ്രമിക്കാത്തതെന്താണ്?
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ഗ്രഹനില ഭരിക്കുന്ന ചൊവ്വയും കേതുവും പരസ്പരം കൊമ്പ് കോര്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ധാരാളം വിട്ടുവീഴ്ചകള്‍ വേണ്ടി വരും. പ്രശ്നങ്ങളുടെ നിജസ്ഥിതിയില്‍ നിന്നുകൊണ്ടുവേണം നിങ്ങളുടെ നിലപാടുകള്‍ തിരുത്തേണ്ടത്, ഒപ്പം നയപരമായുള്ള കാര്യങ്ങളും തുല്യപ്രാധാന്യത്തിലെടുക്കണം. എല്ലാത്തിനെയും സൌമ്യമായ് പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഇപ്പോഴുളള ചില ആശങ്കകള്‍ക്ക് പുറമെ, സാമ്പത്തീകമായ ചില പ്രയാസങ്ങളും ഉണ്ടാകിനിടയുണ്ട്. ഇതെല്ലാം പരിഹരിക്കപ്പെടുന്നതിനുള്ള സാഹചര്യമുളളതിനാല്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഓരോ ചുവടിലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കാത്ത, യോജിച്ച സുഹൃത്തുക്കളുമായുള്ള സൌഹൃദം പ്രതിസന്ധി ഘട്ടത്തില്‍ തുണയാകും.