നിങ്ങളുടെ ഇന്നത്തെ ദിവസം
ഭൂമിയുടെ മേല്‍ ഗ്രഹങ്ങള്‍ക്ക് സ്വാധീനമുണ്ടോ. ഉണ്ടെന്ന് ഞാന്‍ മറുപടി പറയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഉത്തരം സങ്കീര്‍ണമാണ്. സൂര്യനുമേല്‍ മൊത്തത്തിലെ ഗ്രഹങ്ങളുടെ നില സൂര്യനെ സ്വാധീനിക്കുന്നുവെന്നാണ് ഈ വിഷയം പഠിക്കുന്ന ജ്യോതിശാസ്ത്രഞ്ജര്‍ കരുതുന്നത്. അതിനാല്‍, ഭൂമിയുടെ കാന്തിക വലയം നമ്മുടെ മേലും പ്രതിഫലിക്കും. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി, ശാസ്ത്രീയ വിശദീകരണത്തിന് അതീതമാണ് ജ്യോതിഷം !
Read Here: Horoscope of the Week (April 26- May 02 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ വൈകാരിക തലങ്ങള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ശക്തമാണ്. വികാരങ്ങള്‍ ചഞ്ചലമായ ഒന്നായത് കാരണം നിങ്ങള്‍ക്കത് എളുപ്പമുള്ള സംഗതിയായി അനുഭവപ്പെട്ടിട്ടുണ്ടാകില്ല. എന്ത് സംഭവിച്ചാലും അംഗീകരിച്ച് എങ്ങനെ ശാന്തനാകുന്നുവെന്നതാണ് ചോദ്യം. ഒഴുക്കിന് അനുസരിച്ച് നീന്തുക.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ വൈകാരികമായ ആവശ്യങ്ങളുമായും ആഗ്രഹങ്ങളുമായും ഏറെ ബന്ധമുള്ള ശുക്രഗ്രഹത്തിന്റെ രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാല്‍ നിങ്ങള്‍ക്ക് സ്വയം സൂക്ഷിക്കാനുള്ള പ്രകൃത്യാലുള്ള തോന്നല്‍ ശക്തിപ്പെടും. നിങ്ങളുടെ ബൗദ്ധികവും തോന്നലുകളും ഒന്നായി പ്രവര്‍ത്തിക്കും. അതിനാല്‍ നിങ്ങളുടെ തീരുമാനങ്ങളും കുറ്റമറ്റതായിരിക്കും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ മുന്‍ഗണനകള്‍ ശരിയാക്കണം. അതില്‍ ആദ്യത്തേത്, വീട്ടിലായാലും ജോലി സ്ഥലത്തായാലും മറ്റുള്ളവരുമായി നിങ്ങള്‍ സഹകരിക്കണം. നല്ലൊരു കേള്‍വിക്കാരനാകണം നിങ്ങള്‍. അത് നിങ്ങളെ മറ്റുള്ളര്‍ ഗൗരവമായെടുക്കാന്‍ സഹായിക്കും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
പ്രതീക്ഷിക്കുന്നതുപോലെ എല്ലാം ശരിയായി പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍, എല്ലാം പദ്ധതിയിട്ടത് പോലെ നടന്നാല്‍ പിന്നെ ജീവിതം എന്ന് പറയുന്നത് എന്താണ്. ഈ ലളിതമായ സത്യം മനസ്സില്‍ സൂക്ഷിക്കുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്താല്‍ വരും ദിനങ്ങളില്‍ പങ്കാളികളുമായും ഇഷ്ടമുള്ളവരുമായും സഹപ്രവര്‍ത്തകരുമായുമുള്ള ബന്ധം മെച്ചപ്പെടും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
യാഥാര്‍ത്ഥ്യബോധത്തിലേക്ക് വരാനുള്ള സമയമാണിത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ അംഗീകരിക്കണം. ആരാണ് ഉത്തരവാദിയെന്നും എന്തുകൊണ്ടങ്ങനെയാകുന്നുവെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ഒരു തലത്തിലേക്ക് നിങ്ങള്‍ എത്തും. മറ്റുള്ളവരെ കുറ്റം പറയേണ്ടതില്ല. ഒരേ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സത്യത്തില്‍, നിങ്ങള്‍ തെറ്റുകളില്‍ നിന്നും പഠിച്ചാല്‍ നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
ഒരു കാര്യം ചെയ്യുന്നതിന് നിങ്ങളുടെ പങ്കാളി നിങ്ങളെ വീണ്ടും നിര്‍ബന്ധിക്കേണ്ടി വരുന്നില്ലെന്ന് നിങ്ങള്‍ ഉറപ്പാക്കണം. മറ്റൊരു തരത്തില്‍ ഈ ലക്ഷ്യം യഥാര്ത്ഥ്യബോധമുള്ളതാണ്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ഈ സമയം നിങ്ങള്‍ ചിലപ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാകും. എന്നാലതെല്ലാം സൗഹാര്‍ദ്ദപരമാണ്. നിങ്ങള്‍ കൂടുതല്‍ തുറന്ന് ഇടപഴകുകയും നിങ്ങളുടെ ആശയങ്ങളും വികാരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം. എല്ലായ്പ്പോഴും നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുകയെന്ന കേന്ദ്ര ലക്ഷ്യത്തിലേക്ക് മടങ്ങി വരികയും വേണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങള്‍ക്കൊപ്പമുള്ളവരെ മനസ്സിലാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍, അവര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയാറില്ല. നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ വഴി മാറി ചിന്തിക്കുകയും നിങ്ങളുടെ മനസ്സിലെ ഭാരം മാറ്റുകയും ചെയ്യും. വൈകാരികമായും തൊഴില്‍പരമായും വ്യക്തിപരമായും എല്ലാം നല്ല നിലയിലേക്ക് വരുന്നു.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
അടുത്തിടെ നടന്ന ചര്‍ച്ചകളിലും ഒത്തുതീര്‍പ്പുകളിലും കുറച്ചു പേര് മാത്രമായിരിക്കും യഥാര്‍ത്ഥത്തില്‍ തൃപ്തരായിരിക്കുക. എതിര്‍പ്പുകളെ ഉപയോഗപ്രദമായി കാണുക. അടുത്ത തവണ നന്നായി ചെയ്യാനുള്ള ആഗ്രഹമുണ്ടാകും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്നത് പോലെ എക്കാലവും കഴിയാന്‍ ആകില്ല. നിങ്ങള്‍ ആഗ്രഹിച്ചാല്‍ പോകും സാധ്യമല്ല. പുതിയ പതിവുകളും രീതികളും അംഗീകരിച്ചാലും ഭാവിയില്‍ മാറാനുള്ള ഒരു അവസരം മാത്രമാണത്. നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വീഴ്ചകള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഒളിച്ചുവച്ചതും രഹസ്യവുമായ വികാരങ്ങള്‍ വീണ്ടും ഉയര്‍ന്നുവരും. അതേക്കുറിച്ച് നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ പെരുമാറ്റം കുറ്റമറ്റതാണെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തോന്നുണ്ടാകും. അത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എങ്കിലും നിങ്ങള്‍ അവ പരിഹരിച്ച് അവരില്‍ സാമാന്യബോധം ഉണ്ടാക്കണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവര്‍ ആശയക്കുഴപ്പത്തിലാണെന്നത് നിങ്ങള്‍ മനസ്സിലാക്കണം. ദൂരത്തിലുള്ള ഒരു ബന്ധത്തെക്കുറിച്ചോ ഒരു കുടുംബ ബന്ധത്തെ കുറിച്ചോ ആകും നിങ്ങള്‍ ആശങ്കപ്പെടുന്നത്. അത് നിങ്ങളുടെ സ്നേഹത്തെ അതിന്റെ പരിധികളുടെ അറ്റത്ത് എത്തിക്കുന്നുണ്ടാകും.