നിങ്ങളുടെ ഇന്നത്തെ ദിവസം

നമുക്ക് ആശങ്കപ്പെടാൻ കാര്യമായി ഒന്നുമില്ലെങ്കിലും ദുരന്തങ്ങളെക്കുറിച്ച് മാത്രം പറയുന്നവർ നമ്മുടെ താരാപഥമായ ആകാശ ഗംഗയെ മറ്റൊരു നക്ഷത്ര സമൂഹമായ ധനുരാശിയുടെ ചെറു താരാപഥം കിഴടക്കാൻ പോകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട, അത് നമ്മുടെ താരാപഥത്തിന്റെ മറുവശത്താണ്. ദശലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറം. ആകാശ ഗംഗയുടെ നാലിലൊന്ന് വലിപ്പം മാത്രമാണ് അതിനുള്ളത്. സന്തോഷത്തോടെ പറയാം, ഏതെങ്കിലും ഒരു നക്ഷത്രം വന്നിടിക്കാനുള്ള സാധ്യത ശൂന്യമാണ്…

Read Here: Horoscope of the Week (April 26- May 02 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഈ സമയത്തിന്റെ ആകെയുള്ള ഭാവം ഇപ്പോഴും അത്യന്തം വൈകാരികമാണ്, ഒപ്പം സ്വൽപം ദുരൂഹവും. നിങ്ങൾ ഉടൻ നിങ്ങൾ എവിടെ നിൽക്കണമെന്ന് കണ്ടെത്തും, പക്ഷേ, ഒരു തുടക്കത്തിനായി നിങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാനാവുക നിങ്ങളുടെ ഭാവനകളെയും സ്വപ്നങ്ങളെയും അധിസ്ഥാനമാക്കി പ്രവർത്തിക്കുക എന്നതാണ്, ഇപ്പറയുന്ന യാഥാർത്ഥ്യം എന്ന കാര്യത്തെക്കുറിച്ച് ആരോപിക്കുന്ന നിർവചനങ്ങളെ അടിസ്ഥാനമാക്കുകയല്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങൾ സന്തുഷ്ടി നേടുന്നത്രയും കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്. അതിലും കൂടുതലുണ്ട്, നിങ്ങളെ മറ്റുള്ളവർ താഴേക്ക് തള്ളിയിട്ടിരുന്നു എന്നതിനാൽ. വിശ്വസിക്കാൻ പറ്റാത്തവരെന്ന് തെളിയിച്ചവരെ നിങ്ങളെന്തിന് വീണ്ടും വിശ്വസിക്കണം?എന്നാലും അത്തരം കാര്യങ്ങൾ മറ്റൊരു വഴിയേ പൊയ്ക്കോള്ളും. ജോലിയിൽ നിങ്ങൾ ആധികാരികത കാരണം എല്ലാ ബഹുമാനവും നൽകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അഭിലാഷശാലിയായിരിക്കുക എന്നതിൽ തെറ്റായിട്ട് ഒന്നുമില്ല. നിങ്ങൾക്ക് മുകളിലെത്തണം, പക്ഷേ ഒപ്പം നിങ്ങൾ മിക്കവാറും മാതൃകാപരമായി ജിവിക്കണമെന്ന് കരുതുന്ന ആളുമായിരിക്കും എന്നയിടത്താണ് പ്രശ്നം. നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളുടെ വിജയത്തെ അഭിനന്ദിക്കുമ്പോഴും സ്വയം ഒരു പരാജയമെന്ന് നിങ്ങളെ വിധിക്കുന്നത് ഒഴിവാക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വേറിട്ട് നിൽക്കുന്ന, ഉറക്കമില്ലാരാത്രികൾക്ക് വീട്ടിലെ, അല്ലെങ്കിൽ ആഭ്യന്തരമായുള്ള ഒരു പ്രശ്നമാവും കാരണമായത്. ആഴത്തിലുള്ള ക്രമങ്ങൾ മനസ്സിലാക്കാനും അതിനാൽ അടുത്തകാലത്തുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ ദൗത്യം എന്തെന്ന് മനസ്സിലാക്കാനുമുള്ള പ്രാപ്തി നിങ്ങൾക്കുണ്ടായിരിക്കും. ചില വൈകലുകൾ നിങ്ങളുടെ മുന്നേറ്റത്തിലേക്കുള്ളതാണെന്നും നിങ്ങൾ കണ്ടെത്തിക്കാണും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മറ്റുള്ള ആളുകൾ വലിച്ചിഴച്ച് നീങ്ങുകയാവും, അവർ അത് തുടരുമെന്ന കാര്യത്തിലും സംശയമൊന്നുമില്ല. നിങ്ങൾ പതിവിലും അധികം അക്ഷമായോടെയാവും ഇപ്പോൾ. എന്നാലും അവിടെ ചലനത്തിന്റെ വിദൂരമായ ചിഹ്നങ്ങളുണ്ട്. ആളുകൾ പരസ്പരം സംസാരിക്കുക എന്നത് സാധ്യമാക്കുന്നതിലൂടെ നിങ്ങൾക്ക് കാര്യങ്ങൾ നേരെയാക്കാൻ കഴിയും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഒരാൾ എല്ലാ സദ്ഗുണങ്ങളും തികഞ്ഞയാളല്ലെന്ന് നിങ്ങൾ കണ്ടെത്തിയാലും അവിടെ അപമായിക വൽക്കരിക്കപ്പെടേണ്ടതായ ഒരു ആവശ്യവുമില്ല. ഇത് ആദ്യമായിരിക്കില്ല അവർ പരീക്ഷ പരാജയപ്പെടുന്നത്. നിങ്ങൾ പരിഗണിച്ചിരുന്നോ നിങ്ങളുടെ അളവുകോലുകൾ കുറച്ച് ഉയർന്നതാണെന്ന്?

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾ നല്ല മാനസികാവസ്ഥയിലായിരിക്കും. അങ്ങനെയല്ലെങ്കിൽ, തീർച്ചയായത് കാണാൻ നിിങ്ങൾ പരാജയപ്പെടുന്നതിനാലാണ്. പുതിയ കഴിവുകൾ പഠിച്ച് നിങ്ങളുടെ ആത്മവിശ്വാസം പുറത്തെക്കുന്നതിനുള്ള പഠനങ്ങളാണ് പിന്തുടരേണ്ടത്. ഒരു പുതിയ ക്ലാസിനോ, കോഴ്സിനോ, പരിശീലനത്തിനോ ചേരാൻ വൈകിയ സമയമല്ല ഇത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചിലപ്പോൾ, പുതിയ വെല്ലുവിളികൾ നേരിടാൻ നിങ്ങൾ എന്തും ചെയ്യുമായിരുന്നു. പക്ഷേ അടുത്തിടെയായി നിങ്ങൾ ഒഴിഞ്ഞുമാറുന്നതിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ഏറ്റവും മികച്ച ഉപദേശം നിങ്ങൾ ഓടി രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നതാണ്. എല്ലാ ഉത്തരങ്ങളും നിങ്ങൾക്ക് കിട്ടിയേക്കില്ല. പക്ഷേ, ചില പരിഹാരങ്ങൾ കിട്ടിയേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

തൊഴിൽപരമായ കാര്യങ്ങളേക്കാൾ വ്യക്തിപരമോ സ്വകാര്യമോ ആയ കാര്യങ്ങളിലേക്കാണ് നിങ്ങൾ പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത്. എന്താണോ തീരുമാനത്തിലെത്തിയതെന്നത് നിങ്ങളുടെ ദീർഘകാല സ്വസ്ഥതയെയും സുരക്ഷയെയും സംരക്ഷിക്കാം. ഇതെല്ലാം ശനിയുമായി, സ്ഥിരതയുടെ ഗ്രഹവുമായി, നന്നായി പാകപ്പെട്ട ഗ്രഹവുമായി, ബന്ധപ്പെട്ടിരിക്കുന്നു. അത് നടക്കുന്നത് നിങ്ങൾ വേഗത്തിൽ വളരുന്നു വെന്നതിനാലാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാവധാനത്തിലും പക്ഷേ തീർച്ചയായും മൊത്തത്തിലുള്ള ഗ്രഹപരമായ ചിത്രം എളുപ്പമാവുകയാണ്. എന്നാകിലും നിങ്ങൾ ശരിക്കും പിരിമുറക്കമില്ലാത്ത അവസ്ഥയിലേക്കെത്തണമെങ്കിലും കാൽ നിവർത്തിയിരിക്കണമെങ്കിലും ഒരു അവസാന കടമ്പ കൂടി കടക്കാനുണ്ട്. നിങ്ങളുടെ കാര്യങ്ങൾക്കായി മറ്റുള്ളവരെ അവർക്ക് പൂർത്തിയാക്കാനാവാത്ത പ്രതിബന്ധങ്ങളിൽ കെട്ടിയിടരുത്. പകരം അവർക്ക് അവരുടെ നിഗമനങ്ങളിലെത്താനുള്ള സമയം നൽകുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ ഇന്നേയ്ക്ക് വിശ്രമിക്കാനുള്ള സ്ഥിര തീരുമാനത്തിലൂന്നിയ നടപടികളെടുത്തേക്കാം. ദീർഘകാല പദ്ധതികളെക്കുറിച്ച് കൂടുതൽ ചിന്തിച്ചേക്കാം. മറ്റുള്ളവർ നിങ്ങളുടെ മുന്നേറ്റത്താൽ സ്വാധീനിക്കപ്പെടുമ്പോൾ, നിങ്ങളുടെ നിർദേശങ്ങൾ നന്നായി പോവുമ്പോൾ, അത് സൗഹാർദപരമായ സമയമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഇന്ന് കൂടുതൽ സംവേദകമായ അവസ്ഥയിലെത്തിയതായി തോന്നുന്നുണ്ടാവും. നിങ്ങളുടെ ഗ്രഹപരമായ വശങ്ങൾ പിന്തുണയ്ക്കുന്നതായതിനാൽ ഭാവിയെ നിങ്ങൾ പ്രതീക്ഷയോടെ കാണും. നിങ്ങൾ നിങ്ങളുടെ വൈകിരകതകൾക്ക് പ്രാധാന്യം നൽകി യാഥാർഥ്യങ്ങളെ മാറ്റി നിർത്തും. ചുരുങ്ങിയത് അത്ര പ്രാധാന്യമില്ലാത്ത ചോദ്യങ്ങളിലെങ്കിലും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook