scorecardresearch
Latest News

Daily Horoscope April 27, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope 2
Daily Horoscope May 29, 2023

Daily Horoscope April 27, 2023: വ്യത്യസ്തമാകാൻ സാധ്യതയുള്ള ഒരു ദിവസത്തിലേക്കാണ് ചന്ദ്രൻ വിരൽ ചൂണ്ടുന്നത്. ഇത്  വ്യത്യസ്തമായിരിക്കണമെന്നില്ല, പക്ഷേ ആകാം എന്നതാണ് സ്ഥിതി. വ്യക്തികൾ എന്ന നിലയിൽ നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ധാർമ്മിക തിരഞ്ഞെടുപ്പുകൾ നടത്താൻ അധികാരമുണ്ട്. മറ്റുള്ളവർക്കും നമുക്കുവേണ്ടിയും നല്ലത് ചെയ്യണം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പണം ശ്രദ്ധ ആവശ്യമുള്ള ജീവിതത്തിന്റെ പ്രധാന മേഖലയായിരിക്കാം. ഞാൻ നിങ്ങളോട് ഒരു വിശുദ്ധനാകാൻ ആവശ്യപ്പെടുന്നില്ല, എന്നാൽ നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ അൽപ്പം ശ്രദ്ധാലുവായിരിക്കണമെന്നും മറ്റുള്ളവരെ സഹായിക്കാൻ കൂടുതൽ തയ്യാറാകണമെന്നും പറയാന്‍ ആഗ്രഹിക്കുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പാതയിലാണ് നിങ്ങൾ. നിങ്ങൾ അർഹിക്കുന്ന ബഹുമാനം ലഭിക്കും, അത് ഒടുവിൽ എത്തുമ്പോൾ നിങ്ങള്‍ വളരെ സന്തോഷവാനാകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വീട്ടിൽ പറയാൻ ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ, പക്ഷേ, കൃത്യമായി എന്താണെന്നത് വ്യക്തമല്ല. വൈകാതെ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വഴിക്ക് പോകാന്‍ കഴിഞ്ഞേക്കും. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ആശയങ്ങളിൽ നിങ്ങൾ സന്തുഷ്ടരാകും, കൂടാതെ വീട്ടിലെ കാര്യങ്ങള്‍ വേഗത്തിലാക്കി ക്രമീകരിക്കുന്നതിൽ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ പ്രധാന അഭിലാഷങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പുതിയ മാർഗവും കണ്ടെത്തും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സമൃദ്ധിയുള്ള ദിനങ്ങള്‍ വരാനിരിക്കുന്നു. ഒരു പ്രത്യേക ഗ്രഹ വിന്യാസം നിങ്ങളുടെ വരുമാനത്തിൽ അർഹമായ വർദ്ധനവിനെ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ നടക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ചെയ്യേണ്ടത് മുൻകൈയെടുക്കുക എന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതത്തില്‍ ഉപകാരമില്ലെന്ന് തോന്നുന്ന ആളുകളെയോ സംഭവങ്ങളെയോ തള്ളിക്കളയരുത്, കാരണം അവയ്ക്ക് ഒടുവിൽ വലിയ പ്രാധാന്യമുണ്ടാകാം. ഏറ്റവും നിസാരമായ സംഭവവികാസങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ പണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങേണ്ട സമയമായി. നിങ്ങളുടെ രാശി മികച്ച സാമ്പത്തിക വൈദഗ്ധ്യത്തെ സൂചിപ്പിക്കുന്നു, അതിനാൽ നിങ്ങൾ ഇപ്പോൾ കുറച്ച് വിലപേശലുകൾ നടത്താന്‍ തയ്യാറാണെന്നതിൽ എനിക്ക് സംശയമില്ല. പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ പോലും ശ്രദ്ധിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചിലപ്പോൾ നിങ്ങൾ ഒരു സാധാരണ മനുഷ്യനെപ്പോലെ എല്ലാ കാര്യങ്ങളിലും കുഴപ്പങ്ങള്‍ കണ്ടെത്തും. എന്നിരുന്നാലും, സമീപകാലത്ത് സൂര്യൻ ചെലുത്തിയ സ്വാധീനം സൂചിപ്പിക്കുന്നത്, അടുത്ത മാസത്തേക്ക് നിങ്ങളെക്കാൾ മോശമായ ആളുകളെ സഹായിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം എന്നാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ രാശിയിലെ നിലവിലെ പ്രവണത അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിനെ സൂചിപ്പിക്കുന്നു. ബന്ധങ്ങൾ പോലും നന്നായി ഉപയോഗിക്കണം, അല്ലാത്തപക്ഷം കാര്യങ്ങള്‍ നിങ്ങളുടെ പിടിയിൽ നിന്ന് വഴുതിപ്പോകും. അവസാനിച്ചുവെന്ന് നിങ്ങൾ കരുതിയ സാഹചര്യങ്ങൾ പോലും വീണ്ടും മുന്നിലെത്തും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നമുക്ക് ഭക്ഷണം കൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ല. അത് ഒരു സത്യമാണ്, നിങ്ങളുടെ നിലവിലെ സാഹചര്യങ്ങൾക്ക് പ്രസക്തമാണ്. നിങ്ങളുടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍, അത്ഭുതകരമായ അവസരങ്ങൾ തേടിയെത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അനിശ്ചിതത്വം പരിഹരിക്കാനായാല്‍ മാത്രമെ നഷ്ടപ്പെട്ട ബഹുമാനം തിരിച്ചു പിടിക്കാനാകു. നിങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതിന്റെ സംതൃപ്തി ലഭിക്കുന്നതിന് കുറച്ച് ദിവസങ്ങൾ എടുത്തേക്കാം. അപ്പോഴും നിങ്ങളോട് ആരം ക്ഷമ പറയണമെന്നില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ സൃഷ്ടിച്ച പ്രത്യേക നാടകത്തിന്റെ അവസാന രംഗം അവതരിപ്പിക്കാനുള്ള സമയമാണിത്. സത്യം ആപേക്ഷികമാണെന്ന് നിങ്ങൾ ഓർക്കണം. എല്ലാവർക്കും അവരുടേതായ ശരികളുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 27 2023 aries gemini cancer virgo capricorn zodiac signs check astrological prediction