Daily Horoscope April 27, 2022: ക്രിയാത്മകമായ കാര്യങ്ങള്‍ തുടരാന്‍ അനുയോജ്യമായ ദിവസമാണ്. പ്രത്യേകിച്ചും അത് ലോകത്തെ കൂടുതല്‍ മനോഹരമാക്കുകയാണെങ്കില്‍. ആദ്യം ഭവനം ഭംഗിയാക്കുക, പിന്നീട് വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കുന്നതാണ് ഉത്തമം. പരമ്പരാഗത അഭിരുചികൾ പലപ്പോഴും മികച്ച ഫലം നൽകുന്നു, അതിനാൽ പ്രചോദനം ഭൂതകാലത്തിൽ നിന്ന് വരാം.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ശുക്രന്റെ അൽപ്പം ഉന്മാദാവസ്ഥയിലുള്ള സ്ഥാനം ലോകത്തെ വളരെയധികം ആധിപത്യം പുലർത്തുന്നതായി തോന്നുന്നതുപോലെ, ലോകത്തെ അവകാശങ്ങൾക്ക് വിധേയമാക്കാനുള്ള ഉറച്ച, വിട്ടുവീഴ്ചയില്ലാത്ത ആഗ്രഹത്തോടെ നിങ്ങളുടെ പ്രത്യേക ഗ്രഹമായി ചൊവ്വ മാറുന്നു. അത് പരമാവധി പ്രയോജനപ്പെടുത്തി മുന്‍നിരയിലെത്താന്‍ ശ്രമിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ രാശിയുടെ അത്ര അറിയപ്പെടാത്ത ഒരു സ്വഭാവം ആഡംബരത്തോടുള്ള ഇഷ്ടവും അമിതമായ ആഹ്ളാദവുമാണ്. ഇത് കേവലം അനുകൂലമായ നിമിഷം മാത്രമല്ല, സ്വയം ആസ്വദിക്കാനുള്ള ഏറ്റവും അനുയോജ്യമായ നിമിഷം കൂടിയാണ്. പതിവ് പ്രതിബദ്ധതകൾ അതുപോലെ തുടരുക. നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്ന അവസാനത്തെ കാര്യം കൂടുതല്‍ ജോലികളിൽ മുഴുകുക എന്നതാണ്.
Also Read: Weekly Horoscope (April 24 – April 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മിഥുനം രാശി (മേയ് 22 – ജൂൺ 21)
മറ്റുള്ളവർ അശ്രദ്ധരാണെന്നും ഉത്തരവാദിത്വം കാണിക്കില്ലെന്നുംം നിങ്ങൾക്ക് തോന്നിയേക്കാം. അങ്ങനെയാണെങ്കിൽ, അവർ സ്വയം ആഹ്ളാദിക്കുമ്പോള്‍ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടിവരുമെന്ന് ഞാൻ ഭയപ്പെടുന്നു. പങ്കാളികൾ അവരുടെ മനസ് നിങ്ങള്‍ക്ക് അനുകൂലമായി മാറ്റുമെന്ന് നിങ്ങൾ വളരെ വേഗം കണ്ടെത്തും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഗുരുതരമായതും വെല്ലുവിളി നിറഞ്ഞതും പിന്തുണ നൽകുന്നതുമായ ജ്യോതിഷ വിന്യാസങ്ങളുടെ സമയത്തിലേക്ക് നിങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു. വ്യക്തിപരവും ഗാർഹികവും തൊഴിൽപരവുമായ എല്ലാ മേഖലകളിലും നിങ്ങളുടെ സ്ഥാനം നിലനിര്‍ത്തണമെങ്കിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ നിങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗിക്കണം. നിങ്ങൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അടുത്ത ആഴ്‌ചയാകുന്നതുവരെയെങ്കിലും നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ ഉപദേശങ്ങൾ ആവശ്യമാണെന്ന് അറിഞ്ഞിരിക്കുക. നിങ്ങൾക്ക് അനുകൂലമായ ഒരു കാര്യം, വ്യക്തിപരവും തൊഴില്‍പരവുമായ വിവിധ വിഷയങ്ങളിൽ കരാറിലെത്താൻ അനുയോജ്യമായ ആഴ്ചയാണിത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പുതിയ വാഗ്ദാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് ആരും തടയില്ലെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലായിരിക്കാം. സമീപകാല പ്രവർത്തനങ്ങളുടെ ആദ്യ പ്രതിഫലം സാമ്പത്തികമായിരിക്കാം, അത് കൂടുതൽ സുരക്ഷിതത്വബോധത്തിന് കാരണമാകും. അത് സംഭവിച്ചുകഴിഞ്ഞാൽ നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.
Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
കാലക്രമേണ അനാവശ്യമായ ഉത്കണ്ഠകളിൽ നിന്നും അർത്ഥശൂന്യമായ ആകുലതകളിൽ നിന്നും നിങ്ങൾ ഒടുവിൽ മുക്തി നേടുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ ഈ കാലഘട്ടത്തിലേക്ക് നിങ്ങൾ തിരിഞ്ഞുനോക്കും. എന്നിരുന്നാലും ഇത് സംഭവിക്കുന്ന പ്രക്രിയയ്ക്ക് നിങ്ങളുടെ പക്കൽ എല്ലാ നിശ്ചയദാർഢ്യവും ആവശ്യമായി വന്നേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
കഴിഞ്ഞ കാലങ്ങളിൽ അതിജീവിക്കാൻ കഴിയാത്ത നിരവധി പ്രതിബന്ധങ്ങള്‍ നിങ്ങള്‍ മറികടന്നിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ നിസാരമായ നിലവിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങൾക്ക് വലിയ ആശങ്കയില്ല. നിങ്ങളുടെ കയ്യിൽ പണമുള്ളിടത്തോളം കാലം ചിലവഴിക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ തിരിക്കുക.
Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ ആസ്വദിച്ചേക്കാം. എന്നാൽ ഇന്ന് നിങ്ങളുടെ ഗാർഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്ന് പങ്കാളികൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക. നിങ്ങള്‍ക്ക് ലഭിച്ച പ്രതിബദ്ധതയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് ഒരു സാധ്യതയും തോന്നുന്നില്ല, അതിനാൽ അതിൽ ഉറച്ചുനിൽക്കുക, കുറഞ്ഞത് ഇപ്പോഴെങ്കിലും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ജോലിസ്ഥലത്തുള്ള സൗഹൃദങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുക. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നിറവേറ്റുക. നിങ്ങൾ വലിയൊരു നിരാശ ഒഴിവാക്കും. സുഹൃത്തുക്കൾക്കും പങ്കാളികൾക്കും വേണ്ടത് ഉറച്ചതും എന്നാൽ നീതിയുക്തവുമായ സഹായമാണ്.
Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
തൊഴില്‍പരമായ ആവശ്യത്തിനോ മറ്റെന്തെങ്കിലും പ്രതിബദ്ധത നിറവേറ്റുന്നതിനോ വേണ്ടി നിങ്ങൾ വിദേശയാത്ര നടത്താനുള്ള സാധ്യതയുണ്ടോ? തീർച്ചയായും വിദേശ പ്രതിബദ്ധതകളും ഉത്തരവാദിത്തവും തമ്മിൽ നിലവിൽ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു. എന്നാൽ ഇനിയും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ചൊവ്വ ശുക്രനുമായി സഹകരിക്കുന്നു, അതിനാൽ നിങ്ങൾ പതിവിലും അൽപ്പം കൂടുതൽ വൈകാരികമായിരിക്കാം. മറ്റ് ആളുകൾക്ക് ആശങ്കയുണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. ദൃഢനിശ്ചയത്തോടെ നിങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍കുക.
