നിങ്ങളുടെ ഇന്നത്തെ ദിവസം

ചൊവ്വയുടേയും നെപ്റ്റിയൂണിന്‌റേയും കൗതുകകരമായ വിന്യാസങ്ങള്‍ നിങ്ങളുടേ ഗ്രനിലയിലേക്കും ബന്ധങ്ങളിലേക്കും വ്യത്യസ്തമായ ഒരു ഊര്‍ജം കൊണ്ടു വരും. ചില പ്രശ്‌നങ്ങള്‍ അതുമൂലം ഉണ്ടാകാമെങ്കിലും പരിഹാരങ്ങളും ഉണ്ട്. പ്രധാനപ്പെട്ട എല്ലാകാര്യങ്ങളിലും വളരെ ശ്രദ്ധ കൊടുക്കണം.

Read Here: Horoscope Today April 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചില സംശയങ്ങൾ കാണുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് നേരിടാൻ കഴിയാത്തതായി ഒന്നും തന്നെയില്ല. വ്യക്തിപരവും വൈകാരികവുമായ കാര്യങ്ങൾക്ക് മുതിരുന്നതിന് മുമ്പ് ചിന്തിക്കാനായി കുറച്ച് സമയം ചെലവഴിക്കണം. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് മുമ്പും ചിന്തിക്കണം. കാരണം നിങ്ങളുടെ ഉദ്ദേശ്യശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഒരു വ്യക്തിയെ നോക്കിക്കാണുന്ന രീതിയിൽ വ്യത്യാസം വരാൻ ചില നല്ലതും, സത്യവുമായ തെളിവുകൾ വെളിച്ചത്തിൽ വരും. ചിലപ്പോൾ അത് ഏറെ വൈകിയിരിക്കും. എന്തായാലും അത് ബാധിക്കുന്നത് നിങ്ങളുടെ തൊഴിലിനെ ആയിരിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റ് ആളുകളുമായി ബന്ധപ്പെടുന്നത് എപ്പോളും നടന്നില്ലെങ്കിലും നിങ്ങളുടെ പങ്കാളികളുമായി സഹകരിക്കുകയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും വേണം. അവർ നിങ്ങളുടെ സഹായവും സാമീപ്യവും ആഗ്രഹിക്കുന്നുണ്ട് എന്ന് മനസിലാക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ ദിവസം എത്രമാത്രം സമാധാനപരമായിക്കൊള്ളട്ടെ, ആഴ്ചയുടെ അവസാനം തിരക്കേറിയതാകും. വൈകാരിക സമ്മര്‍ദ്ദവുമുണ്ടാകും. നിങ്ങളുടെ ക്രാന്തദൃഷ്ടിയേയും എന്താണ് ആദ്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള ധാരണയും ഗുണം ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ക്ക് വളരെ കുറച്ച് സമയമാണ് തയ്യാറെടുക്കാനുള്ളത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ അഭിമുഖങ്ങള്‍ക്കും കല്യാണത്തിനും മറ്റുമൊക്കെ. നിങ്ങളുടെ വികാരങ്ങളെ ഇന്ന് ശക്തിപ്പെടുത്താന്‍ ചന്ദ്രന് സാധിക്കും.

Read Here: Horoscope of the Week (April 26- May 02 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ സ്വകാര്യവും തീവ്രവവുമായ താല്‍പര്യങ്ങള്‍ക്ക് അവസരം നല്‍കണം. സംശയിച്ച് നില്‍ക്കരുത്. സാമ്പത്തികമായ എല്ലാ വാഗ്ദാനങ്ങളേയും സൂക്ഷിച്ച് നേരിടുക എന്നത് മാത്രമാണ് ഉപദേശം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ നേരത്തേ ഉള്ളതിനേക്കാള്‍ മനോഹരമായി അനുഭവപ്പെടും. അതേസമയം, കുടുംബവിഷയങ്ങള്‍ പലതും മനസിലാക്കാന്‍ തന്നെ ഒരാഴ്ച സമയമെടുത്തെന്ന് വരാം. അതുകൊണ്ട് മനസ് തയ്യാറാകുന്നത് വരെ കാത്തിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പ്ലൂട്ടോയുടെ സ്വാധീനവും കരുത്തും ഇന്ന് നിങ്ങള്‍ക്ക് ഒപ്പമുണ്ടാകും. തുടക്കത്തില്‍ മറ്റുള്ളവരാണ് ശരിയെന്ന് തോന്നിയാല്‍ പോലും. അതങ്ങനെയാകില്ല. കാരണം എല്ലാവരേയും ഒരേപോലെയല്ല കാര്യങ്ങളെ കാണുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ഗ്രഹനില നിങ്ങളെ ഇന്ന് സംരക്ഷിക്കും. റിസ്‌ക് എടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. പക്ഷെ നല്ല ശ്രദ്ധ വേണം. നിങ്ങളൊരു നല്ല ചൂതാട്ടക്കാരനാണെങ്കില്‍ എന്തായിരിക്കും ഫലമെന്ന് നേരത്തെ തന്നെ അറിയാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കരിയറിലൊരു മാറ്റം വളരെ അനിവാര്യമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും ഒന്ന് കാത്തു നില്‍ക്കാന്‍ തീരുമാനിക്കും. പങ്കാളിയെ നിങ്ങള്‍ വിശ്വസിക്കാം. പക്ഷെ തിരിച്ച് എന്താണ് നല്‍കുന്നതെന്നതിനെ കുറിച്ച് ചിന്തിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. പക്ഷെ നിങ്ങളുടെ ഉള്ളിലുള്ള സംശയങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടങ്ങളെ പോലും നശിപ്പിക്കാനാകും. അതുകൊണ്ട് ആത്മവിശ്വാസം വീണ്ടെടുക്കുക. പക്ഷെ ഒന്നിനും തിരക്ക് കാണിക്കേണ്ടതില്ലെന്ന് ഓര്‍ക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സ്വകാര്യ ആഗ്രഹങ്ങള്‍ പൂത്തുലയും. ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ സ്വപ്‌നങ്ങളും ഭാവനകളും ഉടലെടുക്കും. നിങ്ങളുടെ കാഴ്ചയെ തടയുന്ന അസ്ഥിരതകളെ തള്ളിക്കളയാനാകും. ജീവിതത്തില്‍ സന്തോഷം നല്‍കാന്‍ ചില രഹസ്യങ്ങള്‍ക്ക് സാധിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook