ഇന്നത്തെ എന്‌റെ പ്രധാന രാശികള്‍ തുലാം രാശിയും ഇടവം രാശിയുമാണ്. എന്താണ് ഈ രണ്ടു രാശികള്‍ക്കും പൊതുവായുള്ളത്? ഇവ രണ്ടും നല്ല ബന്ധങ്ങളുടേയും ആനന്ദകരമായ അവസ്ഥകളുടേയും ഗ്രഹമായ ശുക്രനോട് അടുത്ത് കിടക്കുന്നവയാണ്. നമ്മള്‍ എന്തിനാണോ ഈ പ്രപഞ്ചത്തില്‍ പിറന്നു വീണത്, അതിനെക്കാള്‍ ഇവിടം മെച്ചപ്പെടുത്തിയാകണം തിരിച്ചു പോകുന്നത്, എന്ന് ഞാന്‍ ഇതിനെ ചുരുക്കിപ്പറയാന്‍ ആഗ്രഹിക്കുന്നു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സ്വാതന്ത്ര്യം, സ്വാശ്രയത്വം, ദീര്‍ഘകാല ആഗ്രഹങ്ങള്‍ എന്നിവയെ തുണയ്ക്കുന്ന കാലമാണിത്. വളരെ ആസ്വാദ്യകരമായ ദിവസങ്ങള്‍. സ്വന്തമായി സന്തോഷം കണ്ടെത്താനാകും. എന്നാല്‍ അപകട സാധ്യതകള്‍ ഒഴിവാക്കുക. വൈകാരികമായി അടുപ്പമുള്ളവരെ കൂടെ കൂട്ടുക. കുട്ടികളുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വീട്ടിലേക്ക് നീങ്ങുന്ന, അല്ലെങ്കില്‍ വ്യക്തിജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ ഇടവം രാശിക്കാരും വലിയ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കാരണം അവര്‍ പ്രപഞ്ചത്തിന്‌റെ വാക്കുകള്‍ കേള്‍ക്കുന്നു. മറ്റുള്ളവര്‍ തീര്‍ച്ചയായും നിങ്ങളുടെ ഗാര്‍ഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും വീട്ടിലെ അവസ്ഥകളില്‍ മാറ്റമുണ്ടാക്കാനുമുള്ള വഴികള്‍ കണ്ടെത്തണം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇതിനകം സൂര്യന്‍ അതിന്‌റെ പ്രധാന നീക്കങ്ങള്‍ ആരംഭിച്ചു. പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞിരിക്കും. ഇത് ചടങ്ങുകള്‍ക്കായി നില്‍ക്കേണ്ട സമയമല്ല. ആശ്വാസകരവും അനൗദ്യോഗികവുമായ സമീപനം കാര്യങ്ങളെ എളുപ്പമാക്കും. ഹ്രസ്വകാല യാത്രകള്‍ ആവശ്യമായി വന്നേക്കാം. അത് പിന്നത്തേക്ക് മാറ്റി വയ്ക്കരുത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ സാമ്പത്തികാവസ്ഥ കൂടുതല്‍ മുന്‍തൂക്കം അര്‍ഹിക്കുന്നുണ്ട്. എന്ന് വച്ച് നിങ്ങള്‍ സമ്പാദിക്കുന്നുവെന്നോ ചെലവഴിക്കുന്നുവെന്നോ ഇതിന് അര്‍ഥമില്ല. നിങ്ങളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന കാര്യങ്ങള്‍ മാറ്റവയ്ക്കുക. പണത്തിന്‌റെ മൂല്യം നിങ്ങള്‍ക്ക് ആവശ്യമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇന്നത്തെ ചാന്ദ്രവിന്യാസം ചിന്തകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുന്നു. നിങ്ങള്‍ അനാവശ്യമായും വിശ്രമമില്ലാതെയും അതിവൈകാരികമായും ഏറെ ചിന്തിച്ചുകൂട്ടുന്നു എന്നാണ് നിങ്ങളുടെ ഗ്രഹനില പറയുന്നത്. ചിലപ്പോള്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും നിങ്ങള്‍ പറയേണ്ടി വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങള്‍ എന്തോ ഒരു കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും എനിക്ക് തോന്നുന്നില്ല നിങ്ങള്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിക്കുമെന്ന്. ഇതുവരെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ആഴമേറിയ രഹസ്യത്തെ പിന്തുടരുകയും ചെയ്യുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഇത് ശരിക്കും ഒരു പ്രത്യേക സമയമാണ്. ഒരു ഗ്രഹം മാത്രമേ നിങ്ങളുടെ ചിഹ്നത്തെ നേരിട്ട് സ്വാധീനിക്കുന്നുള്ളൂ, പക്ഷേ ശുക്രൻ കാവ്യാത്മകവും സൗന്ദര്യവും നൽകുന്നു. നിങ്ങളുടെ പ്രധാന സ്വത്ത് ഇപ്പോൾ നിങ്ങളുടെ പുഞ്ചിരിയാണ്. ഒരു ചെറിയ സൗഹാർദ്ദം നിങ്ങളുടെ പാതയെ എത്രത്തോളം ലഘൂകരിക്കും എന്നത് അതിശയകരമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ദൈനംദിന സ്വപ്നങ്ങൾ ഇപ്പോൾ വിശാലവും ഗംഭീരവുമാണ്. എന്നിരുന്നാലും, ഇന്ന്, നിങ്ങൾ‌ക്ക് വീഴ്ച വരുത്താനും യഥാർത്ഥ ലോകത്ത് നിങ്ങളുടെ ചിന്തകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാനും ആഗ്രഹിച്ചേക്കാം! നിങ്ങൾക്ക് വിദഗ്ദ്ധരുടെ സഹായം ആവശ്യമായി വന്നേക്കാം, പക്ഷേ എങ്ങനെയെങ്കിലും നിങ്ങൾ മുകളിലെത്തും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

അല്പം നിരുത്തരവാദപരമായിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ തീർച്ചയായും ഗംഭീരമായ റൊമാന്റിക്, അവസരങ്ങൾ കാത്തിരിക്കുന്നു. കൃത്യനിഷ്ഠതയും ശാന്തതയും വേണമെന്ന് നിങ്ങൾ നിർബന്ധം പിടിക്കുകയാണെങ്കിൽ, പല രസകരമായ സംഭവങ്ങളും നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. എന്ത് സംഭവിച്ചാലും എല്ലാത്തിനേയും തുറന്ന് മനസോടെ സമീപിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തുടക്കത്തിൽ തന്നെ വീട്ടിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. നിങ്ങൾക്ക് മോശം സമയമാണ് എന്ന് ഇതിനർത്ഥമില്ല. ഇതിൽ​ നിന്നും മാറി ചിന്തിക്കാൻ തയ്യാറായാൽ ജീവിതം കൂടുതൽ ആസ്വാദ്യകരമാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പ്രണയബന്ധങ്ങളിൽ ഒരല്പ്പം ചെലവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും എന്ത് വില കൊടുത്തും കുറച്ച് സാഹസികതയ്ക്ക് നിങ്ങളിന്ന് മുതിരും. പ്രചോദനത്തിനായി നിങ്ങൾക്ക് പുറത്തുളള എന്തിനേയും ആശ്രയിക്കാം. കുറച്ച് ഭ്രാന്തൻ കാര്യങ്ങൾ ചെയ്തു നോക്കാനും ശ്രമിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ നിങ്ങളുടെ ഉള്ളിൽ പങ്കാളിയുടെ തൊഴിൽപരമായ കാര്യങ്ങളെ കുറിച്ച് സംശയം വളർത്താൻ ഇടയുണ്ടാക്കാം. എന്നാൽ ഇന്ന് അതെല്ലാം മറന്ന് സ്വന്തം സ്വകാര്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. നിങ്ങളുടെ സ്വപ്നങ്ങൾ പ്രായോഗികമാക്കുക: നിങ്ങൾക്ക് രണ്ടാമത്തെ അവസരം ലഭിച്ചേക്കില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook