scorecardresearch
Latest News

Daily Horoscope April 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope 4

Daily Horoscope April 23, 2022: ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം, ശക്തികൂടിയവ ജീവിക്കുകയും ദുർബലമായവ മരിക്കുകയും ചെയ്യുമ്പോൾ ജീവിവർഗ്ഗങ്ങൾ വികസിക്കുന്നു എന്നതാണ് ആശയം. അതേ തത്വം മുഴുവൻ നക്ഷത്രങ്ങൾക്കും ബാധകമാണെന്നും ശതകോടിക്കണക്കിന് നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ആധിപത്യം സ്ഥാപിക്കാൻ പാടുപെടുകയാണെന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു. ഇപ്പോൾ വളരെ ചിന്തിക്കേണ്ട ഒന്നാണിത്!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

യാത്രയിലോ വിദേശ ബന്ധങ്ങളിലോ ഇപ്പോൾ സംഭവിക്കുന്ന എന്തും വരും മാസങ്ങളിൽ നിങ്ങളിലോ ​​നിങ്ങളുടെ പ്രിയപ്പെട്ടവരിലോ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ഏറ്റവും പ്രധാനപ്പെട്ട ഗ്രഹചക്രം വളരെ ദൈർഘ്യമേറിയ ഒന്നാണെന്ന് നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, നിങ്ങളുടെ ദൈനംദിന ഉയർച്ച താഴ്ചകളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ നല്ല കാഴ്ചപ്പാട് ലഭിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ വികാരങ്ങൾ എന്നെന്നേക്കുമായി അടക്കിനിർത്താൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ എല്ലാ ചിന്തകളും വികാരങ്ങളും പങ്കുവെക്കുക, ആവശ്യമായ ചെറിയ യാത്രകൾ നടത്തുക. വളരെ വേഗം, ഒരുപക്ഷേ കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഒരു പ്രധാനപ്പെട്ട കുടുംബ/ ഗാർഹിക പുരോഗതി നിങ്ങളുടെ പട്ടികയിലെ പത്താം സ്ഥാനത്ത് നിന്ന് ഒന്നാമതായി മാറും.

Also Read: Weekly Horoscope (April 16 – April 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കുറച്ച് പണം ചെലവഴിക്കാനുള്ള മികച്ച സമയമാണിത്, പുതിയ വീട് വാങ്ങുന്നത് പോലുള്ള പ്രധാന നിക്ഷേപങ്ങളും ചെറിയ നിക്ഷേപങ്ങളോ രണ്ടും ആവാം. കുറച്ച് നാളത്തേക്ക് ചെലവു കുറയ്ക്കാനുള്ള ഒരു വഴിയും കാണുന്നില്ല, എന്നാൽ അനാവശ്യ ചെലവുകൾ നിങ്ങൾക്ക് ഒഴിവാക്കാനാവും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഓരോ കാര്യങ്ങളിൽ മുൻകൈയെടുക്കാൻ കഴിയുന്ന അവസ്ഥയിലാണ് നിങ്ങൾ, കഴിയുന്നതും അത് വേഗം ചെയ്യണം. നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ ഏതാണ്ട് ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാക്കുന്നു, കൂടാതെ ജോലി സന്തോഷമായി ചെയ്യാൻ കഴിയുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. തൊഴിലുടമകളും അധികാരസ്ഥാനത്തുള്ളവരും നിങ്ങളുടെ യഥാർത്ഥ കഴിവുകളെ അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഉജ്ജ്വലമായ ഗ്രഹ വശങ്ങളുടെ പരമ്പര നിങ്ങളെ വളരെ സവിശേഷമായ ഒരു കാലഘട്ടത്തിലേക്കായി സജ്ജമാക്കുന്നു. വിവേകപൂർണ്ണമായ അന്വേഷണങ്ങൾ നടത്തി ചില വികാരങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ഇന്ന് ഈ ഘട്ടം ആരംഭിക്കുക. മറ്റു പ്രായോഗിക കാര്യങ്ങളും ഏറ്റെടുക്കണം. കഴിവ് കുറഞ്ഞവർ എല്ലാം കാര്യങ്ങളും വ്യക്തമായി മനസിലാക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളികൾ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. നിങ്ങൾക്ക് ചെറിയ തോതിലുള്ള പ്രതിരോധം തുടരുകയും നിങ്ങൾക്ക് കഴിയുന്നത്ര സഹതാപവും പിന്തുണയും നൽകുകയും ചെയ്യാം. വിഷമിക്കേണ്ട, ഏതൊരു ചെറിയ പിന്മാറ്റവും ഒരു മുന്നേറ്റമായിരിക്കും. മറ്റു കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ മനോവീര്യം ഉയർത്തേണ്ടത് പ്രധാനമാണ്.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ബന്ധങ്ങൾ നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കുന്നു. ഇത് ശരിയാണെങ്കിൽ, നിങ്ങളുടെ നക്ഷത്രങ്ങൾ ഇപ്പോൾ തീർത്തും മികച്ചതാണ്, ജോലിസ്ഥലത്തും വീട്ടിലും സമൂലമായ മാറ്റങ്ങളുമായി നിങ്ങൾ മുന്നോട്ട് പോകണം. എന്നാൽ, എല്ലാം മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുക. നിങ്ങളുടെ റോൾ ശ്രദ്ധാപൂർവം ഉപയോഗിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചില കാര്യങ്ങളോട് വിയോജിക്കേണ്ട അവസ്ഥ നിങ്ങൾക്ക് വന്നേക്കാം, പക്ഷേ അത് നിങ്ങൾക്ക് ഗുണവും ചെയ്തേക്കും, അല്ലേ? വീട്ടിലും ജോലിസ്ഥലത്തും ആവശ്യമുള്ളതെല്ലാം പൂർത്തിയാക്കാൻ യഥാർത്ഥത്തിൽ പ്രതിദിനം ഇരുപത്തിയഞ്ച് മണിക്കൂർ പോലും മതിയാകില്ല. നിങ്ങളുടെ പ്രതീക്ഷകളും വലുതായിരിക്കുമോ? ആണെന്ന് ഞാൻ കരുതുന്നു!

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തിക ഇടപാടുകളും പണവും ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്, എന്നാൽ ദീർഘകാല രീതികൾ സൂചിപ്പിക്കുന്നത് നിയമപരമായ പ്രശ്നങ്ങളും വിദേശ ബന്ധങ്ങളും വിദ്യാഭ്യാസ അഭിലാഷങ്ങളുമാണ്. നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നത് സൗഹൃദമാണ്. അഭിനിവേശം പൂർത്തിയാക്കാൻ കുറച്ചു കൂടി കാത്തിരിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വീട്, സ്വത്ത്, ഗാർഹിക ആശങ്കകൾ എന്നിവ നിങ്ങളുടെ സന്തോഷത്തിന് നിർണായകമാണ്. നിങ്ങൾക്ക് നിങ്ങളുടേതായ ആശയങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ നേതൃത്വം വഹിക്കാൻ മറ്റുള്ളവരെ അനുവദിച്ചേക്കും;എന്നാൽ ഒരു അടുത്ത സുഹൃത്ത് നിങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കും. സാമൂഹിക ഇടപെടലുകൾക്ക് കൂടുതൽ മുൻഗണന നൽകുക: നിങ്ങളുടെ സുഹൃത്തുക്കളും അതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വളരെ വലുതും ചരിത്രപരവുമായ ഒരു ഗ്രഹ വിന്യാസം ഇപ്പോൾ ഭൂതകാലത്തിലാണ്, എന്നാൽ കൂടുതൽ വ്യക്തതയുള്ള മറ്റൊന്ന് ആസന്നമാവുകയാണ്, നിങ്ങളുടെ ആഗ്രഹങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ അഭിലാഷങ്ങൾ എന്തായാലും, അടുത്ത മൂന്ന് ദിവസങ്ങളിൽ നിങ്ങൾ ഒരു ശ്രമവും ഉപേക്ഷിക്കരുത്. സമയം പാഴാക്കാനില്ല!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു, എന്നാൽ ഇതിൽ അസ്വാഭാവികമായി ഒന്നുംതന്നെയില്ല. ഇന്ന് ആസ്വദിക്കാനുള്ള എല്ലാമുണ്ട്, നാളെ എന്താകുമെന്ന് ആർക്കറിയാം? അല്ലാതെ, മുഖം വീർപ്പിച്ചു നടക്കുന്നതിൽ അർത്ഥമില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 23 2022 aries gemini cancer virgo capricorn zodiac signs check astrological prediction