നിങ്ങളുടെ ഇന്നത്തെ ദിവസം

ജോതിഷത്തെ കുറിച്ച് പലര്‍ക്കും അറിയാത്ത ഒരു കാര്യം, ഗ്രഹങ്ങളുമായി ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കുമുളള ബന്ധത്തെക്കുറിച്ചാണ്. സൗഭാഗ്യത്തിന്റെ ഗ്രഹമായ വ്യാഴമാണ് വ്യാഴാഴ്ചയെന്ന ദിവസത്തെ നിയന്ത്രിക്കുന്നത്. അതുപോലെ, ഇന്നത്തെ ആദ്യത്തെ മണിക്കൂറിനെ നിയന്ത്രിക്കുന്നതും വ്യാഴമാണെന്ന് പ്രാചീന ജ്യോതിഷികള്‍ വിശ്വസിക്കുന്നു. ഒരു ആഴ്ചയിലെ ഏറ്റവും ഭാഗ്യകരമായ സമയം വ്യാഴാഴ്ച പ്രഭാതമാണ്. ക്ഷമിക്കണം, അത് ഉചിതമല്ല.

Happy Vishu 2020: വിഷു ദിനാശംസകൾ നേരാം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തൊഴിലും തൊഴില്‍പരമായ ആഗ്രഹങ്ങളും പരിഗണിക്കുമ്പോള്‍ ബുധന് നെപ്ട്യൂണുമായുള്ള ബന്ധം അങ്ങേയറ്റം പൂര്‍ണ്ണതയുള്ളതാകുന്നു. എന്നാല്‍ ഒരു കൈയില്‍ ഈ ലോകത്തിന്റെ വഴിയും മറുകൈയില്‍ നിങ്ങളുടെ വഴിയും തമ്മിലെ വ്യത്യാസം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞാലേ അത് സാധ്യമാകുകയുള്ളൂ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

എല്ലാവരേയും പോലെ പ്രചോദനം, ഭാവന എന്നിവ ദാനം ചെയ്യുന്ന ഒരു ഗ്രഹനില നിങ്ങള്‍ക്കുമുണ്ട്. നിങ്ങളുടെ സര്‍ഗാത്മകതയും ആത്മീയ ആഗ്രഹങ്ങളും ഉണര്‍ത്തുന്ന തരത്തിലാണ് നിങ്ങളുടെ ഗ്രഹനിലയെന്നത് വളരെ ഹൃദയഹാരിയാക്കുന്നു. മറ്റുള്ളവരില്‍ നല്ലത് കാണാന്‍ നിങ്ങള്‍ എപ്പോഴും ശ്രമിക്കണം.

Horoscope of the Week (April 19 -April 25 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സാമ്പത്തിക വിഷയത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ് എങ്കിലും വളരെ അത്യാവശ്യമില്ല. മറ്റുള്ളവര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ എവിടെ തിരിയണമെന്ന് അറിയാവുന്ന ഒരാള്‍ നിങ്ങളാണ്. കാരണം, നിങ്ങളുടെ ഭൂതകാലത്തിലെ അനുഭവപരിജ്ഞാനം തന്നെ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ക്ക് നിർദേശങ്ങളും വാദങ്ങളും മുന്നോട്ടുവയ്ക്കാനുണ്ടെങ്കില്‍ അത് ചെയ്യേണ്ട ദിനം ഇന്നാണെന്ന് നിങ്ങളുടെ ഗ്രഹങ്ങള്‍ പറയുന്നു. എന്നിരുന്നാലും, ദീര്‍ഘകാല കാഴ്ചപ്പാടുകള്‍ ആഴത്തില്‍ പതിഞ്ഞ ഓര്‍മ്മകളെ ഉണര്‍ത്തുകയും വളരെക്കാലം മുമ്പ് നടന്ന കാര്യങ്ങള്‍ നിങ്ങളില്‍ പ്രതിഫലിക്കുന്നതിന് കാരണമാകുകയും ചെയ്യും. ചില ഓര്‍മ്മപ്പെടുത്തലുകള്‍ അവ വേദനാജനകമായിരുന്നത് പോലെ ഇപ്പോള്‍ അത്ര വേദനയുണര്‍ത്തില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

രഹസ്യാത്മകത നിങ്ങളുടെ പ്രത്യേകതയല്ല. പക്ഷേ, ഇന്ന് നിങ്ങള്‍ ചിലത് നിങ്ങളില്‍ തന്നെ സൂക്ഷിക്കണം. സ്വന്തം താല്‍പര്യങ്ങളൊന്നും അതില്‍ ഇല്ലാത്തതിനാല്‍ പങ്കാളികളെ വഞ്ചിക്കുന്നതായി തോന്നേണ്ടതില്ല. ഉദാഹരണത്തിന്, ചിലപ്പോഴത് അവരുടെ നല്ലതിനുവേണ്ടിയായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

താഴേക്ക് വരുന്ന എസ്‌കലേറ്ററില്‍ നിങ്ങള്‍ മുകളിലേക്ക് കയറുന്നുവെന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ നക്ഷത്രങ്ങളുമായി താദാത്മ്യത്തിലാണ്. നിങ്ങള്‍ തെറ്റായ സ്ഥലത്ത് എത്തുന്നതിന് മുമ്പ് നിങ്ങള്‍ ഗതി മാറ്റുകയെന്നതാണ് അതിന്റെ രഹസ്യം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സമയം നഷ്ടപ്പെടുത്തുന്നുവെന്നോ എല്ലാം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെന്നോ നോക്കാതെ എല്ലാ പ്രൊഫഷണല്‍ നീക്കങ്ങളും നടത്തുക. നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കുന്നുവെങ്കില്‍ അത് ചെയ്യുക. ഭാവിയില്‍ നല്ല കാര്യങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹനിലയില്‍ വര്‍ഷങ്ങളായി പ്ലൂട്ടോ തീവ്രമായ പങ്ക് വഹിക്കുന്നു. അതിനാല്‍, വൈകാരിക അടുപ്പം പുതിയതല്ല. മറുവശത്ത്, ആവേശത്തിന്റെ ഒരു പുതിയ രീതി വരുന്നു. ഇപ്പോള്‍ ചന്ദ്രന്റെ ശക്തമായ സ്വാധീനത്തില്‍ നിങ്ങള്‍ വാഗ്‌ദാനത്തിന്റെ പുതിയ തലം ആവശ്യപ്പെടാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭൗതികവും വ്യാപാര താല്‍പര്യങ്ങളും ആദ്യം വന്നേക്കാം. നിങ്ങള്‍ എത്ര ചെലവഴിച്ചു അല്ലെങ്കില്‍ നിക്ഷേപിച്ചുവെന്നതില്‍ ഒരു കാര്യവുമില്ല. ജോലിയില്‍ എന്തെങ്കിലും അനിശ്ചിതത്വം തോന്നുന്നുവെങ്കില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചിത്രം തെളിയുന്നത് വരെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശനിയും വ്യാഴവും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജോതിഷപരമായ പതിവിനേക്കാള്‍ നിങ്ങള്‍ ഭൗതികമായ മാതൃകയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ മനസ്സിലുള്ളത് സംസാരിക്കാന്‍ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ നിങ്ങളെ ഒളിപ്പിച്ച് വച്ചിരിക്കുന്ന അവസ്ഥയില്‍ നിന്നും പുറത്ത് വരിക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കുക. ചന്ദ്രന്‍ നല്‍കിയിട്ടുള്ള ഈ അവസരത്തില്‍ നിങ്ങളുടെ ഭക്ഷണരീതി ശരിയാക്കുകയും നിങ്ങളുടെ ഫിറ്റ്‌നസ്സില്‍ ശ്രദ്ധിക്കുകയും വേണം. സാമ്പത്തികത്തിലുള്ള കാലതാമസത്തില്‍ ചഞ്ചലനാകരുത്. എന്നാല്‍ മറ്റുള്ളവരെ ശ്രദ്ധിക്കുകയും വേണം. അവര്‍ എന്ത് ചെയ്യണമെന്ന് അവരോട് പറഞ്ഞിരിക്കുന്നത് പോലെ അവര്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി മാത്രം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ സൗര നിലയിലെ മൃദുലമായ മേഖലയിലൂടെ സൂര്യന്‍ യാത്ര ചെയ്യുന്നു. സഹപ്രവര്‍ത്തകര്‍ സന്തോഷവാന്മാരായിരിക്കും എങ്കിലും ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെട്ടേക്കാം. പ്രശ്‌നങ്ങള്‍ വരുന്നതിന് മുമ്പ് അവയെ തിരിച്ചറിയാന്‍ ശ്രമിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook