Daily Horoscope April 22, 2023: വസ്തുതയും ബുദ്ധിയും ഭാവനയും കൂടിച്ചേരുന്നതിനെ സൂചിപ്പിക്കുന്ന ഒരു ഗ്രഹ വിന്യാസത്തിലേക്ക് ഞാൻ നോക്കുകയാണ്. അത്തരത്തിലുള്ള എല്ലാ പ്രതിഭകൾക്കും ഇത് ഒരു മികച്ച നിമിഷമാണ്. ബാക്കിയുള്ളവരും സാധാരണയേക്കാൾ തെളിച്ചമുള്ളവരായിരിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇപ്പോൾ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൈവരുന്നു, പങ്കാളികളോ പ്രിയപ്പെട്ടവരോ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ അനുഭവിക്കുന്നതെന്ന് നിങ്ങൾ ചോദിക്കേണ്ട സമയമാണിത്? മറ്റുള്ളവരുടെ കണ്ണിലൂടെ ജീവിതത്തെ കാണാൻ ശ്രമിക്കുക. എല്ലാത്തിനുമുപരി, നിങ്ങൾ മുൻകൈയെടുക്കുന്നത് നല്ലതായിരിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വളർച്ചയ്ക്കും പുരോഗതിക്കുമുള്ള അവസരങ്ങൾ പലപ്പോഴും നിങ്ങളെ കടന്നുപോകുന്നു. നിങ്ങൾ മാറാൻ നിർബന്ധിതരാകുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? കേവലമായ ആനന്ദത്തിനും സ്വയം ആഹ്ലാദത്തിനും വേണ്ടി നിങ്ങൾ സമയം പാഴാക്കുന്നു. ജീവിതം കൈവിടാതെ മുന്നോട്ട് പോകേണ്ട സമയമാണിത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾ മുൻകാലങ്ങളിൽ അതിശയകരമാംവിധം ക്ഷമ കാണിക്കുന്ന വ്യക്തിയായിരുന്നു. എന്നാൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും നിങ്ങളുടെ കയ്യിലാണ് ചരടെന്ന് ഉറപ്പാക്കുകയും വേണം. സാമ്പത്തിക കാര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ഉദ്ദേശ്യങ്ങൾ സാമ്പത്തികവും തൊഴില്‍പരവുമാണൊ അതോ തികച്ചും വ്യക്തിപരമാണോ എന്നത് പ്രശ്നമല്ല. നിങ്ങൾ ഒറ്റയ്ക്ക് ശ്രമിച്ചാൽ കൂടുതൽ ദൂരം പോകാനാകില്ലെന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനം. ടീം വർക്കാണ് പ്രധാനം, നിങ്ങളുടെ നല്ല മനോഭാവം ഉയരങ്ങളിലേക്ക് നയിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇന്നത്തെ തെറ്റിദ്ധാരണകൾ നാളെ മാറാം. നിങ്ങളുടെ ഉദ്ദേശ്യങ്ങളെ തെറ്റായി വായിക്കാൻ ആളുകൾ ശ്രമിച്ചേക്കാം. ഒരുപക്ഷേ അവർ സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാകാം. അവര്‍ക്ക് മനസിലാകാത്ത ഒരു കാര്യം നിങ്ങള്‍ നേട്ടങ്ങളെല്ലാം കൈവരിച്ചു കഴിഞ്ഞു എന്നതാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇത് ശരിക്കും തിരക്കുള്ള ഒരു കാലഘട്ടമായി തോന്നുന്നു. വാരാന്ത്യത്തിൽ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കണമെന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും. എന്നാൽ നിങ്ങളുടെ സ്വകാര്യ മൂല്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
കുടുംബാംഗങ്ങൾ വളരെ വൈകാരികമാണ്. നിങ്ങളുടെ എടുത്ത് ചാട്ടത്തില്‍ നിന്ന് ഉണ്ടാകുന്ന തിരിച്ചടികള്‍ നേരിടാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു മറ്റ് കാര്യങ്ങള്‍. സാധ്യമെങ്കിൽ, വീട്ടിലെ ജോലികള്‍ വേഗത്തിൽ മുന്നോട്ട് പോകുക. ഒപ്പം നിങ്ങൾക്ക് കഴിയുന്നത്ര കുടുംബാംഗങ്ങളെ കൂടെ നിര്‍ത്തുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ പ്രയത്നങ്ങളൊന്നും വെറുതെയായില്ല എന്ന് മനസിലാക്കുമ്പോള്‍ നിങ്ങൾ സന്തോഷിക്കും. ഒരു ഗ്രഹ വശം നാടകീയമാണ്, മറ്റൊന്ന് അപ്രസക്തവും. ഇത് തളർന്ന മനസുള്ളവര്‍ക്ക് അനുകൂലമായ സമയമല്ല. സംഭവിക്കുന്നതെല്ലാം പിന്നീടെങ്കിലും നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ ദൈനംദിന മാനസികാവസ്ഥ രൂപപ്പെടുത്തുന്നതിന് പ്രാഥമികമായി ഉത്തരവാദികളായ ചാന്ദ്ര വിന്യാസങ്ങൾ അനുകൂലമാണ്. സാമൂഹിക ചെലവുകൾ പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കാം, പക്ഷേ നിങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് ഇനിയും വെറുതെ ഇരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. വാരാന്ത്യമായാലും ഇല്ലെങ്കിലും, തൊഴില്‍പരമായ അഭിലാഷങ്ങൾക്കായി അൽപ്പം ചിന്തിക്കുക. നിങ്ങളിൽ പലര്‍ക്കും കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഷോപ്പിങ്ങും മറ്റ് ചിലവുകളും മാറ്റി വയ്ക്കുക. ദീർഘകാല വീക്ഷണമുള്ളവർ നിക്ഷേപങ്ങളെപ്പറ്റി പരിശോധിക്കണം. ഒരു നിയമപരമായ ചോദ്യം അല്ലെങ്കിൽ ഒരു വിദേശ കാര്യത്തിന് ഉടനടി അടിയന്തിര ശ്രദ്ധ ആവശ്യമായി വന്നേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ജീവിതത്തിലെ ഒരേയൊരു സംഘർഷം സുഹൃത്തുക്കളെയും പരിചയക്കാരെയും ചുറ്റിപ്പറ്റിയാണെന്ന് തോന്നുന്നു. എന്നാൽ ഒരു സാമൂഹിക പ്രശ്നം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യങ്ങളിൽ അൽപ്പം മടുപ്പാണ് ഇപ്പോള്‍, എന്നാൽ നിങ്ങൾ ഒരു റിസ്ക് എടുക്കുക, അനുഭവത്തിന് വേണ്ടി മാത്രം.