നിങ്ങളുടെ ഇന്നത്തെ ദിവസം

ഗ്രഹങ്ങളെ സംബന്ധിച്ച വസ്തുതകളെ കുറിച്ചുള്ള എന്റെ മറ്റൊരു പരമ്പര വായിക്കൂ. ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ എല്ലാ സബ് അറ്റോമിക പദാര്‍ത്ഥങ്ങളും അവ നിലനില്‍ക്കുന്ന കാലം മുഴുവന്‍ ബന്ധമുണ്ടായിരിക്കുമെന്ന് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ ബെല്‍ വാദിക്കാറുണ്ട്. നമ്മള്‍ അടക്കം എല്ലാം നക്ഷത്രങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് വന്നതിനാല്‍ നമ്മളെല്ലാം ഈ പ്രപഞ്ചത്തിലെ എല്ലാ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Happy Vishu 2020: വിഷു ദിനാശംസകൾ നേരാം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പൊതുവിലുള്ള സ്ഥിതി വൈകാരികമായി തോന്നുന്നു. പക്ഷേ, നിസ്സംശയം പറയാം. അത് ഉത്കര്‍ഷേച്ഛയുള്ളതാണ്. നിങ്ങളുടെ മിക്ക പ്രതീക്ഷകളും ഭരമേല്‍പ്പിച്ചിരിക്കുന്നത് കുടുംബാംഗങ്ങളിലാണെന്ന് തോന്നുന്നു. അവയ്‌ക്കൊത്ത് ഉയരാനാകാത്തവരുടെ മേല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തരുത്. മറ്റുള്ളവരുടെ മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ അധികാരപ്പെട്ടിട്ടുണ്ടാകും. പക്ഷേ, അവരത് സമ്മതിച്ചു തരില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

മനോഹരമായ സംഭാഷണത്തിനും മികച്ച ആശയവിനിമയത്തിനും ചേര്‍ന്നൊരു ദിവസമാണിന്ന്. എങ്കിലും നിങ്ങള്‍ ഒരു അന്തിമ തീരുമാനം എടുക്കാന്‍ കഴിയുമോയെന്നുള്ളത് ചര്‍ച്ച ചെയ്യാവുന്ന വിഷയമാണ്. തീര്‍ച്ചയായും, എന്തൊക്കെ പങ്കാളി പറഞ്ഞാലും നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ മനസ്സ് മാറ്റാം. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവരുടേത് പോലെയല്ലെന്ന് അവര്‍ തിരിച്ചറിയണം.

Horoscope of the Week (April 19 -April 25 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സാമ്പത്തികം ചില ആശങ്കകള്‍ക്ക് കാരണമായേക്കും. എന്നാല്‍ മികച്ച ഒരു നീക്കം നടത്തുന്നതാണോ കുറച്ച് പണം ടിപ്പ് നല്‍കുന്നതാണോ ശരിയായ തീരുമാനമെന്നത് വേറെകാര്യം. നിങ്ങള്‍ ചാടിക്കേറി വാഗ്‌ദാനം ചെയ്യുന്നതുവരെ ആദ്യത്തേതാണ് രണ്ടാമത്തേതിനേക്കാള്‍ നല്ലതെന്ന് ഞാന്‍ പറയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ രാശിയുമായി ചന്ദ്രനുള്ള ബന്ധം വിശാല അര്‍ത്ഥത്തില്‍ സഹായകരമാണ്. അത് ഗ്രഹങ്ങളുടെ അധിപനായതു കാരണം രണ്ട് തരത്തില്‍ നിങ്ങള്‍ വിജയിയാകാന്‍ പോകുകയാണ്. വൈകാരിക തലത്തില്‍ നിങ്ങള്‍ എന്തെങ്കിലും വലുതായി പദ്ധതിയിടുന്നുവെങ്കില്‍ അതിന്റെ അന്തിമ ഫലത്തെക്കുറിച്ച് നിങ്ങള്‍ ആത്മവിശ്വാസമുള്ളവനായിരിക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരു അപ്രതീക്ഷിത സംഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പഴയ വൈകാരിക ബന്ധങ്ങളോട് പൂര്‍ണമായും വിട്ടു പോരുന്നതിനുവേണ്ടി ഇപ്പോള്‍ ശ്രമിച്ചാല്‍ നിങ്ങള്‍ വളരെ സന്തോഷകരമായ അതിശയത്തിലേക്കാണ് നീങ്ങുന്നത്. തീര്‍ച്ചയായും, ആരോ ഒരാള്‍ നിങ്ങളെ ആഴത്തില്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്ന് ബുധന്‍ ചാഞ്ചല്യത്തോടെ നീങ്ങുകയാണ്. നിങ്ങളുടെ പദ്ധതികളോ ആശയങ്ങളോ തല്‍ക്കാലത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വരുന്ന ഒരു നിര്‍ണ്ണായക സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഒരു പക്ഷേ, അടുത്ത മൂന്നാഴ്ചത്തേക്ക് എങ്കിലും മാറ്റിവയ്‌ക്കേണ്ടി വരും. അക്ഷമയാണ് നിങ്ങളുടെ ഏറ്റവും വലിയ പരാജയം. നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചാല്‍ അതിനെ എളുപ്പത്തില്‍ മറികടക്കാനാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ദുരൂഹത തുടരുന്നു. കൂടാതെ, ഒരു പരിഹാരത്തിലെത്താനുള്ള സാധ്യത കാണുന്നുമില്ല. ഒരു തരത്തില്‍ നോക്കിയാല്‍ അതില്‍ കാര്യമില്ല. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടാനും നിങ്ങളുടെ പൊതുജനസേവനം പ്രശംസിക്കപ്പെടാനും പോകുന്നു. ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ സഹായഹസ്തം നീട്ടുന്നതിനാണ് എല്ലാ അഭിനന്ദനങ്ങളും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിദേശ വാസത്തിനുള്ള നിങ്ങളുടെ സ്വപ്നത്തെ ദീര്‍ഘ യാത്രാ നക്ഷത്രങ്ങള്‍ തുണച്ചേക്കാം. ഒരു ഉഷ്ണമേഖലാ കടല്‍ തീരത്ത് ദിവസങ്ങള്‍ ചെലവഴിക്കണമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടോ. യാത്ര തുടങ്ങാന്‍ സമയമായി. ചക്രവാളത്തില്‍ നിങ്ങളൊരു വാദത്തെ കണ്ടെത്തിയാല്‍ നിങ്ങളുടെ അവകാശങ്ങളെ കുറിച്ചും അറിഞ്ഞിരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാ കണ്ണുകളും വികൃതിയും വിശ്വസിക്കാന്‍ കൊള്ളാത്ത ഗ്രഹവുമായ ബുധനിലാണ്. വളരെയധികം വാഗ്‌ദാനം ചെയ്തിട്ട് അത് വാക്ക് മാറും. നിങ്ങള്‍ക്കത് അംഗീകരിക്കണമെങ്കില്‍ നിങ്ങള്‍ മനസ്സും മാറ്റണം. നിങ്ങള്‍ സാധാരണ സന്തോഷത്തോടെ ചെയ്യുന്നത് അല്ല അത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എല്ലാം പദ്ധതിയിട്ടതിന് അനുസരിച്ച് പോയാല്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടേയും പങ്കാളികളുടേയും പിന്തുണ ലഭിക്കും. എന്നാല്‍, നിങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ ആയിരിക്കുകയില്ല കാര്യങ്ങള്‍. പകരം, ചില സൂത്രത്തിലുള്ള ഉപദേശങ്ങള്‍ ആകും ലഭിക്കുക. അതിനെ തിരസ്‌കരിക്കാനാകും ആദ്യം നിങ്ങള്‍ക്ക് തോന്നുക. എന്നിരുന്നാലും, ഉറപ്പ് ലഭിച്ചാല്‍ നിങ്ങള്‍ക്കത് വ്യത്യസ്തമായി തോന്നും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിരവധി തവണ നിങ്ങളെ തെറ്റായി മനസ്സിലാക്കുകയും വില കുറച്ച് കാണുകയും ചെയ്തിട്ടുണ്ടാകും. അതേസമയം, കാര്യത്തോട് അടുക്കുമ്പോള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നതിനും വ്യത്യസ്തമായി നിങ്ങളായിരിക്കും ജോലിയില്‍ ഉത്തരവാദിത്വം കാണിക്കുന്നത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ശാന്തനാകൂ. സ്വയം ആസ്വദിക്കൂ. വളരെയധികം ഉത്തരവാദിത്വങ്ങള്‍ വരികയാണെങ്കില്‍ വിഷമിക്കാതിരിക്കൂ. കഴിഞ്ഞകാലങ്ങളില്‍ നിങ്ങള്‍ ഇതുപോലെ കടന്നു പോയിട്ടുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ വിശ്രമിക്കേണ്ട സയമമാണ്. എല്ലാവര്‍ക്കും ഒരു ഇടവേള ആവശ്യമാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook