നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നലെ ഞാൻ പറഞ്ഞിരുന്നു, ഈ പ്രപഞ്ചത്തിന് ഏകദേശം 1200 കോടി വർഷം പഴക്കമുണ്ടെന്ന്- ഇത് ശരിക്കും ചെറിയ പ്രായമാണ്. ചില ശൂന്യാകാശ ഗവേഷകർ അതിലും മൂന്നുവർഷം അധികമാണ് പ്രപഞ്ചത്തിന്റെ പ്രായമെന്ന് ചൂണ്ടിക്കാട്ടുന്നു. പക്ഷേ എനിക്ക് കരുതലുള്ളത് ഇനിയും എത്രകാലം അത് ഓടിക്കൊണ്ടിരിക്കും എന്നതാണ്. അത് ചിലപ്പോൾ വെറും 1500 കോടി വർഷങ്ങ കൂടിയായിരിക്കാം, അല്ലെങ്കിൽ അതിൽ കൂടുതൽ, അതുകൊണ്ട് പരിഭ്രാന്തരാവേണ്ട- ഇതുവരെ ആ സാഹചര്യം ആയിട്ടില്ല, എന്തായാലും.

Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ നക്ഷത്രങ്ങൾ ഇന്നലത്തേതിന്റെ നേരിട്ടുള്ള വിപുലീകരണമാണ്, അത് സൂചിപ്പിക്കുന്നത് പുതിയ സംഭവങ്ങളോടൊന്നും ഇടപെടേണ്ടി വരില്ലെന്നതാണ്. നിങ്ങൾ തൊഴിലിൽ താൽപര്യമില്ലാത്ത കാര്യങ്ങൾ ചെയ്യുകയാണെങ്കിലും ആകുലപ്പെടേണ്ടതില്ല, ആ അവസരം എടുത്ത് കുറച്ചു സമയം മുന്നോട്ടുപോവുകയും ജീവിതത്തിന് പുതിയ പരിപ്രേക്ഷ്യം ലഭിക്കുകയും ചെയ്യാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തിക അസ്ഥിരതയുമായുള്ള ബലപരീക്ഷണങ്ങൾ നിങ്ങൾക്ക് എന്തുകൊണ്ടാണ് നേരിടേണ്ടി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ, അതെല്ലാം നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടതാണ്! യഥാർത്ഥത്തിൽ, നിങ്ങളുടെ ഭയങ്ങളും ആശങ്കകളും ഒരുവശത്തേക്ക് മാറ്റിവയ്ക്കുകയും നിങ്ങളുടെ വികാരങ്ങളെ നിങ്ങളുടെ നല്ല ബോധത്തോട് ഇടപെടീക്കുകയും ചെയ്താൽ നിങ്ങൾക്ക് പുതിയ പാത തെളിയുന്നതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

തീർച്ചയായും രൂപകങ്ങൾവച്ച് പറയുകയാണെങ്കിൽ നിങ്ങളുടെ ചിഹ്നവുമായി ചന്ദ്രൻ തുടർച്ചയായി ചേർന്നു പോവുന്നത് ലോകം നിങ്ങളുടെ പാദങ്ങളിലാണെന്നതിന്റെ സൂചനയാണ്. വസ്തുതയെന്തെന്നാൽ, ഇങ്ങനെയൊക്കെയായിട്ടും പങ്കാളിയുടെ പിന്തുണ ആവശ്യത്തിന് ലഭിക്കാൻ സ്വയം പരിത്യാഗം ചെയ്യേണ്ടി വരുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഗഹനമായ അഭിലാഷങ്ങൾ ഇളകിമറിയുകയും അത് ”ദെെവികമായ ഒരു അസന്തുഷ്ടി’യുണ്ടാക്കുകയും നിങ്ങളെ ആഴത്തിൽ അതിമോഹമുള്ള വ്യക്തിയാക്കി മാറ്റുകയും ചെയ്യും. ഏറ്റവും മികച്ചതിൽ കുറവായതൊന്നിനു വേണ്ടിയും നിങ്ങൾ ഒതുങ്ങാൻ തയ്യാറാവില്ല- പക്ഷേ താൽക്കാലികമായ ഒരു വിട്ടുവീഴ്ച ഒരു നല്ല ആശയമാവുമോ എന്ന് നിങ്ങൾ പരിശോധിക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പട്ടികയുടെ സുപ്രധാന മേഖലകളിൽ ധാരാളം ശക്തമായ ഗ്രഹ ക്രമീകരണങ്ങൾ തുടരുന്നു. ഗ്രഹങ്ങളുടെ പ്രധാനപറ്റം വിട്ടുപോയെന്നിട്ടു പോലും. അതിനാൽ നിങ്ങൾ നിങ്ങളെ പ്രശ്നങ്ങളിലേക്ക് പോവാതെ സംരക്ഷിക്കുകയും ആരാലും, ചുരുങ്ങിയത് ഒരേ വ്യക്തിയാൽ തന്നെയെങ്കിലും പിടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതത്തിൽ തിരഞ്ഞെടുപ്പുകൾ സ്വീകരിക്കാനുണ്ടെങ്കിൽ നിങ്ങളുടെ ആശയങ്ങൾക്ക് തെളിമയുണ്ടാക്കാൻ ഇന്ന് തന്നെ ശ്രമിക്കുക. ആ മാറ്റങ്ങൾ അനിവാര്യമെന്നതിനൊപ്പം അഭികാമ്യമായവ കൂടിയാണെന്നോ എന്ന് തിരിച്ചറിയുക. അധികമായുള്ള സമയം തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾക്ക് മാറ്റിവയ്ക്കുക. പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഒതുങ്ങിനിൽക്കാതിരിക്കുക. നിങ്ങൾക്ക് ഏറ്റവും മികച്ചതായി ചെയ്യാവുന്നത് ചെയ്യുക.

Horoscope Today April 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചിഹ്നവുമായി ചന്ദ്രൻ സഹായകരമായ ബന്ധമുണ്ടാക്കുന്നു. അതാണ് ഒരു പരിധിവരെ നല്ല അളവിൽ വെെകാരിക പിന്തുണ ലഭിക്കാൻ കാരണം. അതിനാൽ പ്രധാനപ്പെട്ട എന്തെങ്കിലും ഇടപാടുകളോ വാഗ്ദാനങ്ങളോ നിങ്ങൾ മറന്നാലും അത് കാര്യമായി ബാധിച്ചേക്കില്ല. എന്തായാലും ഇത് മറ്റുള്ളവർ കൂടി ഉത്തരവാദിത്തം പങ്കുവച്ച സമയത്തെക്കുറിച്ചാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സമൂഹത്തിലെ താരങ്ങൾ ശക്തമാവുകയും ശക്തമായി വളരുകയും ചെയ്യുമെന്ന് കാണുന്നു. മറ്റുള്ളവരുടെ കെെകളിൽ നിിങ്ങൾക്ക് സമ്വാശ്വാസം കണ്ടെത്താനാവും എന്നതിന്റെ സൂചനയാണത്. ഒരു നല്ല ഉടമ്പടി പുതിയതിനേക്കാൾ വിശ്വസനീയമാണെന്ന് പഴയ സുഹൃത്തുക്കൾ തെളിയിക്കുന്നത് സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യമാണ്. നിങ്ങൾക്ക് വിശ്വാസമുള്ളവരോടൊപ്പം നിങ്ങൾ കൂടുതലായി സന്തോഷിക്കുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തൊഴിൽപരമായ പ്രതബദ്ധതകൾ ഒഴിവായിപ്പോവും, എന്നാലും മുന്നിൽ കഠിനാധ്വാനം ധാരാളമുണ്ടെന്നതിന്റെ തീർച്ചയായ സൂചനകളുണ്ട്. നിങ്ങൾ നിങ്ങളുടെ മനസ്സു മാറ്റിയേക്കും, നിങ്ങൾ തീരുമാനിക്കണം, നിങ്ങളെ അർഹിക്കാത്തവർക്കായി സമയം പാഴാക്കുന്നതിലുമുപരി നിങ്ങൾക്ക് മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ടെന്ന്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കഠിനാധ്വാലം ആവശ്യമെന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോഴുമുണ്ട്. എവ അത്ര ഭ്രമിപ്പിക്കുന്ന കാര്യമല്ലെങ്കിലും അനിവാര്യത കുറഞ്ഞ കാര്യമല്ല. ബുധൻ, മനസ്സിന്റെ ഗ്രഹം, നിങ്ങളെ തിരിച്ചറിയിപ്പിക്കും പാരമ്പര്യ മൂല്യങ്ങളാണ് എപ്പോഴും മികച്ചതെന്ന്, എന്താണ് നിങ്ങൾ ചിന്തിച്ചിരുന്നതെങ്കിലും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ശാന്തമായ ശനി ക്രമേണയായി അതിന്റെ സ്ഥാനം മാറ്റുന്നതിനാൽ ചില സുപ്രധാനമായ ബന്ധങ്ങളിലെ നിങ്ങളുടെ പിടുത്തത്തിന് ശക്തികുറഞ്ഞേക്കാം. എന്നാകിലും, ഇതൊരു മോശം കാര്യമായേക്കില്ല, അത് നിങ്ങളെ പുതിയ ആസൂത്രണങ്ങളോടെ പലതും വീണ്ടും തുടങ്ങാൻ സഹായിക്കുകയാണെങ്കിൽ. ഓർക്കേണ്ട പ്രധാനകാര്യം എല്ലാ ഭാവി നടപടികളും ഭൂതത്തിൽ ശക്തമായി കാലുറപ്പിച്ചവയാണെന്നതാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പങ്കാളികൾ പറയുന്നത് ശ്രദ്ധിക്കാതെ അവർ എന്താണ് പറയുന്നതെന്ന് നോക്കുക. ചിന്തയും പ്രവൃത്തിയും വേർതിരിച്ചാൽ, പറയുന്നതും ചെയ്യുന്നതും തമ്മിലെ വ്യത്യാസം കണ്ടെക്കിയാൽ നിങ്ങൾ തിരിച്ചറിയും അവരുടെ പ്രവൃത്തികളിൽ ആന്തരികമായ ഒരു സ്ഥിരതയുണ്ടെന്ന്, അവർക്ക് അതിനെക്കുറിച്ച് ഒട്ടും ബോധമില്ലെങ്കിൽപോലും. ബാഹ്യ കാഴ്ചയ്ക്ക് പുറമേ, ഇതെല്ലാം ഉടൻ നല്ല രീതിയിലേക്ക് പോവും!

 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook