scorecardresearch

Daily Horoscope April 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 20, 2022: ഊർജബോധവും സംരംഭകത്വവുമായി ഭാവനാപരമായ സാധ്യതകൾ സമന്വയിപ്പിക്കുന്ന സൂക്ഷ്മമായ വിന്യാസങ്ങളിലൊന്നാണ് സൂര്യനും യുറാനസും തമ്മിലുള്ള ബന്ധം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, സ്വപ്‌നം കാണുന്നവർക്കും സ്വപ്നദർശികൾക്കു യോഗികൾക്കും കവികൾക്കും കലാകാരന്മാർക്കും ഇത് നല്ല സമയമാണ്. നിങ്ങൾ ഇതിന് ഏതിലെങ്കിലും കീഴിൽ വരുന്നവരാണെങ്കിൽ നിങ്ങളുടെ പരമാവധി ചെയ്യണം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നടന്ന, അല്ലെങ്കിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കാം. ഇത് തീർത്തും നല്ലതാണ്, ഇതിന് പരിഹാരം കാണാൻ നിങ്ങൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രയധികം പുതിയ അനുഭവങ്ങൾ നിങ്ങൾക്കുണ്ടാവുകയും അവ നിങ്ങളെ ഭാവിയിലേക്ക് സജ്ജമാക്കുകയും ചെയ്യും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് പറയാൻ ഒരാഴ്ചയോ അതിൽ കൂടുതലോ സമയമുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് കുടുംബാംഗങ്ങളോട് പറയുക, നിങ്ങൾക്ക് തൃപ്തികരമായ രീതിയിൽ വീട്ടിലെ കാര്യങ്ങൾ ക്രമീകരിക്കുക. അതിനുശേഷം കാര്യങ്ങൾ സംസാരിക്കാൻ നിങ്ങൾ കൂടുതൽ വിമുഖത കാണിച്ചേക്കും, അത് ചിലപ്പോൾ പങ്കാളികളുടെ പ്രതികരണങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാവില്ലെന്ന് ആശങ്കപ്പെടുന്നതുകൊണ്ടാകാം.

Also Read: Weekly Horoscope (April 16 – April 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ നിസ്സഹായനാണെന്നും കഴിവില്ലാത്തവനാണെന്നും ചിന്തിക്കരുത്.ഇന്ന് നിങ്ങൾ വളരെ നിഷ്ക്രിയനായിരുന്നാൽ നിങ്ങൾക്ക് വളരെ വിലപ്പെട്ട ഒരു അവസരം നഷ്‌ടമാകും. വീട്ടിലെ നിങ്ങളുടെ പെരുമാറ്റത്തിൽ അൽപം അയവ് വരുത്തുക, നിങ്ങളോടൊപ്പം കഴിയുന്നവർക്ക് അവർക്ക് ഏറ്റവും മികച്ചത് എന്താണെന്ന് അറിയാമെങ്കിൽ, അവർ ഒരു മടിയും കൂടാതെ നിങ്ങളോട് യോജിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ഭയങ്കര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടാകാം. പക്ഷെ നിങ്ങൾ ഒരുപാട് കാര്യങ്ങൾ പറയാതെ വയ്ക്കുന്നുണ്ടാവും. അതൊരു മോശം കാര്യവുമല്ല, എന്നാൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് തോന്നുന്നതെന്ന് മറ്റുള്ളവരോട് പറയുന്നതിന് മുമ്പ് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വേഗത കുറയ്ക്കുക, നിങ്ങളുടെ ഭാവിയെ കുറിച്ച് ശ്രദ്ധാപൂർവ്വം ഓർക്കുക. നിങ്ങൾ അടുത്ത നീക്കം നടത്തുന്നതിന് മുമ്പ് എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. എല്ലാവരും വാഴത്തൊലിയിൽ തെഞ്ഞി വീഴുകയാണ്, നിങ്ങൾ എല്ലാവരെയും അമിതമായി വിശ്വസിക്കുകയാണെങ്കിൽ ആദ്യം തെന്നി വീഴുന്നത് നിങ്ങളായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ചാർട്ടിലെ പൊതുവായതും, പ്രൊഫഷണൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലുമാണ് നിങ്ങളുടെ നക്ഷത്രം കൂടുതൽ ഊന്നൽ നൽകുന്നത്. നിങ്ങൾക്ക് താഴെയാണെന്ന് സാധാരണയായി കരുതുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സംഭവിക്കുന്നതെന്തിലും ഏർപ്പെടാനുള്ള ഒരു പ്രവണതയെ ഇത് സൂചിപ്പിക്കുന്നു.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരുപാട് ഗ്രഹങ്ങൾ നിങ്ങളെ മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുന്നു, നിങ്ങൾ പതിവിലും നന്നായി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഗ്രഹനില താരതമ്യേന സാഹസികമാണ്, യാത്രകൾക്കും ദീർഘദൂര പദ്ധതികൾക്കും കൂടുതൽ താത്പര്യമുണ്ടാകുമെന്ന സൂചന നൽകുന്നു. എനിക്ക് പറയാനുള്ളത് ഇതാണ്: ഉന്മേഷവാനായിരിക്കുക!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് അഭ്യർത്ഥനകൾ നടത്താം, എന്നാൽ അവ അനുവദിക്കപ്പെടുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ആരും നിങ്ങൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ സാധ്യതയില്ല. പക്ഷേ, അവർ അങ്ങനെ ചെയ്താൽ, നിങ്ങൾക്ക് അത് വളരെ എളുപ്പമായിരിക്കും. നിങ്ങൾ ഇപ്പോൾ വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾ കൂടുതൽ വിജയിക്കുമെന്ന് പൊതുവായ ഗ്രഹചിത്രം സൂചിപ്പിക്കുന്നു.

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യക്തിബന്ധങ്ങൾ എപ്പോഴും തകരാവുന്നതാണ്. മറ്റ് ആളുകൾക്ക് ഒരു നിശ്ചിത അളവിലുള്ള സഹതാപം ആവശ്യമാണ്, പക്ഷേ അവരോട് കാര്യങ്ങൾ നേരിട്ട് പറയേണ്ടതും ആവശ്യമാണ്, ഒരുപക്ഷെ ഇത് നിങ്ങൾക്ക് അവർക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കാം. നിങ്ങൾക്ക് സ്വയം തോന്നുന്നതിൽ വിശ്വസിക്കുക, കാരണം അത് നിങ്ങൾ വിചാരിക്കുന്നതിലും മികച്ചതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ക്രൂരന്മാർക്ക് ഇന്ന് വിശ്രമമില്ല, ഞാൻ ഭയപ്പെടുന്നു. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ പതിയെ വിഭജിക്കപ്പെടാൻ തുടങ്ങും. പങ്കാളികളോട് സഹായം ചോദിക്കാൻ നാളെ വരെ കാത്തിരിക്കണോ? നിങ്ങൾ മിടുക്കനാണെങ്കിൽ, പരിചിതമായ പ്രശ്‍നങ്ങളെ വിപ്ലവകരമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സന്തോഷിക്കുന്നതിനും സ്വയം ആഹ്‌ളാദം കണ്ടെത്തുന്നതിനും കുറച്ചുകൂടെ സമയമെടുക്കുക. ഒരു സാംസ്കാരിക വിനോദയാത്രയ്ക്ക് നല്ലതാവാം, എന്നാൽ എന്ത് ചെയ്താലും നിങ്ങൾ അത് ആസ്വദിക്കുന്നില്ലെങ്കിൽ കാര്യമില്ല. എന്നാലും നിങ്ങൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്, അത് നിങ്ങൾ പങ്കാളികൾക്ക് നല്ലത് മാത്രം നൽകാൻ ആഗ്രഹിക്കുന്ന കൊണ്ടാവും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാ ആഭ്യന്തര സാധ്യതകളും പരിഗണിച്ച് വരും മാസങ്ങളിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക. നിങ്ങൾ മുൻകൂട്ടി ചിന്തിച്ചു വയ്ക്കുകയാണെങ്കിൽ, സമയമാകുമ്പോൾ നിങ്ങൾ കൂടുതൽ തയ്യാറായിരിക്കും . നിങ്ങളുടെ ഏറ്റവും പുതിയ ആശയങ്ങൾ പ്രായോഗികമാക്കുക, അല്ലാത്തപക്ഷം അതിനുള്ള സാധ്യതകൾ മങ്ങിപ്പോകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 20 2022 aries gemini cancer virgo capricorn zodiac signs check astrological prediction