നിങ്ങളുടെ ഇന്നത്തെ ദിവസം

ഒരാഴ്ചകൂടി അവസാനിക്കാനൊരുങ്ങുന്നു – അല്ലെങ്കിൽ ഇതൊരു തുടക്കമാണോ? ഒന്നിന്റെയും ആത്യന്തികമായ അവസാനത്തിൽ ജ്യോതിഷം യഥാർത്ഥത്തിൽ വിശ്വസിക്കുന്നില്ല, നിലനിൽപിന്റെ ഒരുഘട്ടം അവസാവനത്തിലേക്കെത്തുന്ന നിമിഷം മറ്റൊന്നു പിറക്കുന്നു. ഇത് നമ്മുടെ ജീവിതത്തിന്റെ എല്ലാനിമിഷത്തിലും നടക്കുന്ന പ്രക്രിയയാണ്, ഭാഗികമായി നമുക്കായി തീർത്ത ഒരു പാതയിലൂടെ നിരന്തരമായി നമ്മളെ ഭാവിയിലേക്ക് കൊണ്ടുപോകുന്നതിനൊപ്പം നമ്മളെ നിർമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വന്യമായ, സന്നിഗ്‌ധമായ എന്ത് പദ്ധതികളും കണ്ടു നോക്കൂ. നിങ്ങളുടേത് മാത്രമല്ല സ്വാധീനങ്ങളോട് ധൃതിയിൽ ഇടപെടുന്ന ചിഹ്നം. ഇപ്പോൾ, നിങ്ങളുടെ ഏറ്റവും മികച്ച തൊഴിൽപരമായ വശങ്ങൾ ദീർഘമായുള്ള ആസൂത്രണത്തിൽ നിന്നാണ് അല്ലാതെ ഹ്രസ്വ കാലത്തെ ചൂതാട്ടത്തിൽ നിന്നല്ല വന്നത്. ഒപ്പം, നിങ്ങൾ നിങ്ങളുടെ സാമൂഹിക ഊർജം വെല്ലുവിളികൾ കുറഞ്ഞ തരത്തിലുള്ള സ്വയം കാരുണ്യത്തോടെയുള്ള താൽപര്യങ്ങൾക്കായി സംരക്ഷിക്കുകയും സ്വന്തം വ്യക്തിത്വത്തെ ആസ്വദിക്കുകയും ചെയ്യുന്നില്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നല്ല വാർത്തയെന്തെന്നാൽ പണം ഒഴുകിയെത്താൻ പോവുകയാണെന്നതാണ്. വ്യത്യസ്ത പദ്ധതികളുമായും ദീർഘകാലമായി വാങ്ങാനാഗ്രഹിച്ചവ വാങ്ങുന്നതിനായും മുന്നോട്ടുപോവാനുള്ള അനുമതി അത് നൽകുന്നു. അനുയോജ്യമായ ക്രമീകരണത്തിനായി നിങ്ങൾക്ക് രണ്ടോ മൂന്നോ ദിവസം കാത്തുനിൽക്കേണ്ടി വരും. ക്ഷമ നിങ്ങളിലുള്ള നല്ല ഗുണങ്ങളിലൊന്നാണ്, ഒപ്പം ഇപ്പോഴത് നിങ്ങളുടെ പ്രധാന ശക്തിയുമാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങൾക്ക് അകവും പുറവും അറിയാമെന്ന് കരുതിയിരുന്ന സാഹചര്യങ്ങൾക്ക് പെട്ടെന്ന് ആശ്ചര്യകരമായ മാനം കൈവരും. വർഷത്തിലെ ഈ സമയത്താവും മിക്കവാറും അതുണ്ടാവാൻ സാധ്യത. നിങ്ങളുടെ ക്രിയാത്മക മേഖലകളെ ഗ്രഹങ്ങൾ ഉദ്ദീപിക്കുന്നുവെന്നത് കൂടി ഭാഗികമായി അതിന് കാരണമാണ്. നിങ്ങൾക്ക് എന്താണോ ചെയ്യാനുള്ളത്, അത് നിങ്ങൾക്ക് വേണ്ടതാണ്, നിങ്ങൾക്ക് വേണ്ടതെന്ന് മറ്റുള്ളവർ കരുതുന്ന കാര്യങ്ങളല്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ചില വ്യക്തികളിലുള്ള വിശ്വാസം ചിലപ്പോൾ തകർന്നേക്കാം, പക്ഷേ ആരെങ്കിലുമൊരാൾ നിങ്ങൾക്കൊപ്പം നിൽക്കാനുണ്ട്. പ്രായോഗിക മാറ്റമല്ല വീട്ടിൽ പ്രധാനപ്പെട്ടത്, മനോഭാവത്തിലുള്ള സമഗ്രമായ മാറ്റമാണ്. ഈ സമയം ആഭ്യന്തരമായ കൃത്യതകൾക്കുള്ള ഇടത്തിനായാണ്! അതിനാൽ ഞാൻ അർത്ഥമാക്കുന്നത് തുറന്ന മനോഭാവവവും സത്യസന്ധതയുമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരു ആഗ്രഹം സഫലമാക്കാൻ ആഗ്രഹിക്കാവുന്ന നല്ല സമയമാണിത്. ലഭ്യമായ എല്ലാ പ്രാപഞ്ചിക ഘടകങ്ങളുടെയും 90 ശതമാനവും നിങ്ങളെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്. അവയുടെ പ്രതീക്ഷകൾക്കനുസരിച്ച് പോവാൻ സാധ്യമായ ഏറ്റവും നല്ല വഴി നല്ല ചിന്തകൾ വച്ചുപുലർത്തലാണ്. പ്രയാസങ്ങളും നിങ്ങളുടെ നേട്ടങ്ങൾക്കായി പ്രവർത്തിക്കുമെന്നതാണ് വസ്തുത.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

എനിക്കറിയാം നിങ്ങൾ എത്രത്തോളം ഒരു ചവിട്ടുപരവതാനി പോലെ നിങ്ങൾക്കാവാൻ കഴിയുമെന്ന്. ഒപ്പം മറ്റുള്ളവർ എത്രത്തോളമാണ് നിങ്ങൾക്കു മുകളിലൂടെ നടന്നുപോവുന്നതെന്നോർത്ത് ചില സമയങ്ങളിൽ നിങ്ങൾ നീരസപ്പെടാറുണ്ടെന്നും. എന്നാലും നിങ്ങൾ വിവേകബുദ്ധിയുള്ള യുക്തിസഹമായ തിരഞ്ഞെടുപ്പുകൾകൾക്ക് ശേഷിയുള്ള വ്യക്തിയുമാണെങ്കിൽ അർഹമായ കാര്യങ്ങളെ, അവരുടെ വഴിക്ക് തിരിച്ചുവിടാൻ മാത്രം അർഹതയുള്ളവരിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

എല്ലാം നല്ലതായി പോവുന്നതായാണ് കാണുന്നത്, എന്നാലും ഞാൻ തിരിച്ചറിയുന്നു കുറച്ച് കുഴങ്ങി മറിഞ്ഞ നിമിഷങ്ങൾ അവിടെയുണ്ടാവാമെന്ന്. അത്യാവശ്യമായി വേണ്ടത് എപ്പോൾ മാറണമെന്നതും എപ്പോൾ മാറ്റമില്ലാതെ തുടരണമെന്നതും അറിയുക മാത്രമാണ്. ഇതെല്ലാം നിങ്ങൾ സമയത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിലാണ്. എപ്പോൾ മുന്നോട്ട് പോവണമെന്നും എപ്പോൾ പിൻവലിഞ്ഞു നിൽക്കണമെന്നുമുള്ള നൈസർഗികമായ ജ്ഞാനമുണ്ടാവുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങൾ പുതിയതോ വ്യത്യസ്തമായതോ സാഹസികമോ ആയ കാര്യങ്ങൾ ചെയ്യുന്നയാളാണെങ്കിൽ ഇപ്പോൾ നിങ്ങൾക്കെന്തെങ്കിലും ആശങ്കപ്പെടാനുണ്ടെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ കൂടുതലായും തിരക്കുള്ള ദിവസത്തെ അഭിമുഖീകരിക്കുന്നു. ഏറ്റവും ചുരുങ്ങിയത്, മൂല്യമേറിയ ഒരാഗ്രഹം എങ്ങനെ നേടിയെടുക്കണമെന്നതിനായി നിങ്ങൾ പ്രവർത്തിക്കുകയെങ്കിലും ചെയ്യുക. ആശ്ചര്യകരമെന്നോണം, നിങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരാൾ കാര്യമായ സഹായമായേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സാധാരണ ഗതിയിൽ നിങ്ങൾ ഡ്രൈവിങ് സീറ്റിലാണുണ്ടാവേണ്ടത്. എന്നാൽ ഇപ്പോൾ നിങ്ങൾ യാത്രക്കാരുടെ സീറ്റിലാണെന്ന് കാണുന്നു. ജീവിതത്തിന്റെ യാത്രാ സംവിധാനത്തെ നിഷ്‌ക്രിയമായി നിരീക്ഷിച്ച് യാത്ര ചെയ്യുന്നൊരാൾ. നിങ്ങൾക്കും നിങ്ങളുടെ അവകാശങ്ങൾക്കുമായി മുൻപെങ്ങുമില്ലാത്ത വിധം എഴുന്നേറ്റു നിൽക്കുക. എന്നിരുന്നാലും, നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങളേറ്റെടുക്കാനുണ്ടെന്ന് അത് അർത്ഥമാക്കിയേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ക്ഷമയും സഹന ശക്തിയും നർമബോധവും വിജയകരമായ ഒരു ദിവസത്തിന്റെ അവശ്യ ചേരുവകളാണ്. ഒരുപക്ഷേ നിങ്ങൾ മറ്റൊരാളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെട്ടേക്കാം, അയാൾ ബുദ്ധിമുട്ടിലാണെങ്കിലോ സാധാരണ ഗതിയിൽ എളുപ്പമായ ഒരു കാര്യം കടുത്തതായി മാറിയെങ്കിലോ. ചില വാക്കുകൾ പറയുന്നത് സഹായകമായേക്കാം. അവരോട് എങ്ങനെ പറയുമെന്നതിന്റെ ശരിയായ വഴി കണ്ടെത്തുകയാണെങ്കിൽ.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

എല്ലാ തലത്തിലുള്ള ബന്ധങ്ങളും കൂടുതൽ യോജിപ്പോടെയും സംതൃപ്തമായും അടുപ്പത്തോടെയും മുന്നോട്ടുപോവും, പ്രധാന ഗ്രഹ നിലകൾ നിങ്ങളുടെ സൗര ചക്രത്തിന്റെ മനോഹരമായ ഇടങ്ങളെ കൂടുതൽ അടുത്തു കാണുന്നുവെന്നതിനാൽ. എല്ലാ സാഹസികമായ സാധ്യതകളുമായി മുന്നോട്ട് പോവൂ. ആ കാര്യം നിങ്ങളുടെ തിരഞ്ഞെടുപ്പാണോ, അത്ര മാത്രം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പുതിയ ധീരമായ ഒരു നിലനിൽപിന്റെ അറ്റത്താണ് നിങ്ങൾ നിൽക്കുന്നത്. നിങ്ങൾക്ക് ഞാൻ ലോകം വാഗ്‌ദാനം ചെയ്യുന്നില്ല. പക്ഷേ ഞാൻ പ്രവചിക്കാം ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളുടെയും ചെയ്തികളുടെയും അടിസ്ഥാനത്തിൽ ജീവിതം ശ്രദ്ധേയമായ രീതിയിൽ കൂടുതൽ സുഖകരമാവുമെന്ന്. എങ്കിലും വാക്കുകൾ കൊണ്ടല്ലാതെ പ്രവൃത്തികൊണ്ട് നിങ്ങൾക്ക് ചിലത് തെളിയിക്കേണ്ടി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook