scorecardresearch
Latest News

Horoscope Today April 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today April 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today April 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം

ജോതിഷ സാഹിത്യത്തെക്കുറിച്ചാണ് ഞാന്‍ ഈ ആഴ്ചയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. വേദങ്ങളില്‍ ഏറ്റവും മഹത്തായ ഉദാഹരണങ്ങള്‍ കാണാം. ജീവിതത്തിനുവേണ്ടിയുള്ളതോ ഭാവിയിലേക്കുള്ളതോ ആയ കൃത്യമായ നിർദേശങ്ങള്‍ അല്ല നല്‍കിയിരിക്കുന്നതെങ്കിലും സൂര്യന്റെ രഥം ആകാശത്തൂടെ പോകുന്നതും രാത്രിയും പകലും സൃഷിക്കുന്നതും വെളിച്ചത്തിനും ഇരുട്ടിനും കാരണമാകുന്നതും നമ്മുടെ വിധി നിര്‍മ്മിക്കുന്നതുമൊക്കെയാണ് നല്‍കിയിരിക്കുന്നത്. അത് അത്ഭുതകരമായ ഒരു കാര്യമാണ്.

Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഈ ആഴ്ചയില്‍ അസാധാരണമായ വ്യക്തിപരമായ അവസരങ്ങളെ നേരിടാന്‍ ഒരുങ്ങുകയാണെങ്കില്‍ സന്തുലനാവസ്ഥ ആവശ്യമാണ്. എങ്കിലും നിങ്ങളുടെ ദിന നക്ഷത്രങ്ങള്‍ വ്യത്യസ്തമായ കഥയാണ് പറയുന്നത്. അവ എന്തൊക്കെയുണ്ടെങ്കിലും നിങ്ങളുടെ ഹൃദയത്തെ പിന്തുടരാനാണ് പ്രേരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ നിങ്ങളെ കൂടുതല്‍ ബഹുമാനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഒരു ബന്ധുവോ നിങ്ങളെ സ്‌നേഹിക്കുന്നയാളോ നിങ്ങളെ സഹായിക്കാനെത്തും. എങ്കിലും യഥാര്‍ത്ഥ സാഹചര്യം നേരെ വിപരീതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടാതെ, ഒരാളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. നിങ്ങളെ ലാളിക്കാന്‍ ബന്ധുക്കളെ പ്രോത്സാഹിപ്പിക്കൂ. എങ്കിലും നിങ്ങള്‍ കുറച്ചൊന്ന് പ്രേരിപ്പിക്കേണ്ടി വരും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ചിത്രം കുറച്ചു കൂടി വ്യക്തമാകാതെ നിങ്ങളുടെ വൈകാരിക സാഹചര്യങ്ങളെ സംബന്ധിച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കരുത്. നിലവിലെ ഗ്രഹങ്ങള്‍ പ്രണയഭാവത്തിലാണ്. അവയ്ക്ക് നിങ്ങളെ കുഴപ്പത്തിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഏറ്റവും നല്ലതായ സാധ്യത എന്താണെന്ന് അറിയാതെയാണ് അവ പ്രവര്‍ത്തിക്കുന്നത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒരു ബക്കറ്റില്‍ ധാരാളം വെള്ളം കറങ്ങുന്നതുപോലെ നിങ്ങളുടെ വികാരങ്ങളെ ചന്ദ്രന്‍ വട്ടം കറക്കുകയാണ്. നിമിഷങ്ങള്‍ കൊണ്ട് നിങ്ങള്‍ നല്ല മാനസികാവസ്ഥയിലും മോശം മാനസികാവസ്ഥയിലും ആകുന്നതിനെ കുറിച്ച് പരാതി പറയരുത്. പക്ഷേ, നിങ്ങളുടെ പ്രത്യേകതയായ വൈകാരിക വ്യത്യാസങ്ങളെ നിങ്ങള്‍ അഭിനന്ദിക്കുക. ഈ വ്സ്തുതകളെ അടിസ്ഥാനപ്പെടുത്തിവേണം നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കാന്‍.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹ നില ഈ സായാഹ്നത്തോടെ നിങ്ങളുടെ നല്ല ഭാഗ്യം ഒരു മാസത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തും. തീര്‍ച്ചയായും നിയന്ത്രിക്കാനാകാത്ത വികാരത്തില്‍ നിന്നും ബുദ്ധിമുട്ടുകള്‍ രൂപം കൊള്ളും. നിയന്ത്രണവിധേയമായിരിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ വികാരങ്ങളെ. എല്ലാം ശരിയാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കാനുള്ള മൂഡിലായിരിക്കും നിങ്ങളുടെ പങ്കാളി. ഈ നിമിഷത്തില്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല പ്രവണതകളേയും മനസ്സിലാക്കാനോ അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ ആരോ പ്രവര്‍ത്തിക്കുന്നുവെന്ന് അംഗീകരിക്കാനോ നിങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് സംശയമുണ്ട്. മറ്റുള്ളവര്‍ സ്വന്തം കാര്യം നോക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നത് കൊണ്ട് മാത്രമാണിത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങള്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചേക്കാം. പരിശീലനം പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് തെളിയും. പക്ഷേ, നിങ്ങളെ രക്ഷിക്കാന്‍ വലിയ ശക്തികള്‍ വരുന്നു. പകരം നിങ്ങള്‍ നിങ്ങളുടെ മികച്ച നിലവാരം പുറത്തെടുക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നെപ്റ്റ്യൂണ്‍ എന്ന പുകമറയുള്ള ഗ്രഹത്തിലൂടെ നിങ്ങളുടെ ചിന്തകള്‍ അരിച്ചിറങ്ങുന്നതിന്റെ ഫലമായി നിങ്ങള്‍ പുകമഞ്ഞിനുള്ളില്‍ നീന്തുന്നതായി തോന്നിയേക്കാം. അതേസമയം, നിങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ അടിസ്ഥാനങ്ങള്‍ മാറുന്നു. അതുപോലെ നിങ്ങള്‍ക്ക് ചുറ്റിലും നടക്കുന്നതും. കാരണം, നിങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വികാരം പുനര്‍ജനിക്കുകയാണ്. സംഭവിക്കുന്നത് അസാധാരണമായിരിക്കും. പക്ഷേ, എല്ലാം നല്ലതിനാണ് സംഭവിക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജീവിതത്തിന്റെ രഹസ്യ മേഖലകളില്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. നെപ്റ്റ്യൂണ്‍, യൂറാനസ് എന്നിവയുമായുള്ള ബുധന്റെ മാനസിക അപഹാരത്താല്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ നിങ്ങൾക്ക് മിസ്റ്റിസത്തിലും ആത്മീയതയിലും താല്‍പര്യം ജനിക്കും. അതിലുപരി, സ്വന്തം പോക്കറ്റ് സൂക്ഷിച്ചു കൊള്ളണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങള്‍ക്ക് ആവശ്യമുള്ളത് സ്വന്തമാക്കാം. എന്നാല്‍ കാലം കഴിയുമ്പോള്‍ അതിന്റെ മൂല്യം കുറയുമെന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം. മറുവശത്ത്, നിങ്ങള്‍ ആവശ്യപ്പെടാതെ ആരെങ്കിലും എന്തെങ്കിലും തന്നാല്‍ നന്ദിയോടെ പ്രതികരിക്കുക. അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അവര്‍ നിങ്ങളെ സഹായിക്കില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് കരുതി, നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാം അവര്‍ ചെയ്തു തരുമെന്ന് അര്‍ത്ഥമില്ല. പരുക്കനായവരും അവരുടെ സ്വഭാവം മാറ്റി നിങ്ങളെ പിന്തുണച്ചേക്കാം. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നത് മറ്റൊരു കാര്യം. സന്ധി ചെയ്യാന്‍ നിങ്ങള്‍ എത്രമാത്രം ഒരുക്കമാണെന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു അത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 17 2020 aries gemini cancer virgo capricorn other zodiac signs check astrological prediction