നിങ്ങളുടെ ഇന്നത്തെ ദിവസം

തന്റെ കവിതകളില്‍ ജ്യോതിഷം ഉള്‍പ്പെടുത്തുന്ന ആംഗലേയ കവിയായി ജെഫ്രി ചോസറെ കുറിച്ച് ഞാനിന്നലെ പരാമര്‍ശിച്ചു. അദ്ദേഹം മാത്രമല്ല ഇത് ചെയ്യാറുള്ളത്. ഷേക്‌സ്പിയറും ചെയ്യാറുണ്ട്. ടെഡ് ഹ്യൂസും തന്റെ വരികളില്‍ ജ്യോതിഷം ഉള്‍പ്പെടുത്താറുണ്ട്. അദ്ദേഹം അത്ര അറിയപ്പെടുന്ന കവിയല്ല. എങ്കിലും അദ്ദേഹം യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിയമിതനായ കവിയായിരുന്നു. അത് ഔദ്യോഗിക കൊട്ടാര കവിയുടെ അടുത്ത് വരും ഈ പദവി.

Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എങ്കിലും അടുത്തയാഴ്ച നടക്കുന്ന കാര്യങ്ങളിലൂടെ കാറ്റെങ്ങോട്ടേക്കാണ് വീശുന്നതെന്ന് അറിയാന്‍ സാധിക്കുമെന്ന് കരുതുന്നു. മുന്നോട്ടുള്ള പാത വ്യക്തമായാല്‍ നിങ്ങള്‍ സന്തോഷമാകും. എന്നാല്‍ എല്ലാം തീര്‍ച്ചയാകുംവരെ നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ ആകില്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഈ നിമിഷം സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ തലയ്ക്കുമീതെ തൂങ്ങുന്നുണ്ടാകും. സാധിക്കുമെങ്കില്‍ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ പദ്ധതികളും ചിന്തികളും ആരോടും ചര്‍ച്ച ചെയ്യുക. ഒരു പ്രശ്‌നം മറ്റൊരാളുമായി പങ്കുവയ്ക്കുമ്പോള്‍ പകുതിയായി കുറയുന്നുവെന്ന പഴമൊഴി ഓര്‍ക്കുക. ഏറ്റവും കുറഞ്ഞത് പ്രശ്‌നങ്ങള്‍ ഇരട്ടിയാകില്ലെന്ന് പ്രതീക്ഷിക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള മാനസികാവസ്ഥയിലായിരിക്കും നിങ്ങളിപ്പോള്‍. നിങ്ങളെ പറ്റിക്കാന്‍ ആരേയും അനുവദിക്കരുത്. നിങ്ങള്‍ എളുപ്പത്തില്‍ പറ്റിക്കപ്പെടുന്നയാളാണെങ്കില്‍ നിങ്ങളുടെ ഏറ്റവും മോശമായ രൂപം ആരും ചിന്തിക്കുകയില്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ നാണം തോന്നാന്‍ സാധ്യതയുണ്ടെന്നതാണ് യഥാര്‍ത്ഥ അപകടം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ വാരഫലത്തിലെ ഒരു ലോലമായ ഘട്ടത്തില്‍ ഊര്‍ജ്ജസ്വലനായ ബുധന്‍ എന്ന ഗ്രഹം ഇളക്കിവിടുന്ന വൈകാരിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്ന നിങ്ങള്‍ കാലുകള്‍ നിലത്തുറപ്പിച്ചു നില്‍ക്കേണ്ടത് ആവശ്യമാണ്. അപകടങ്ങളെ അഭിമുഖീകരിക്കാനുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനുള്ള വഴികള്‍ നിങ്ങള്‍ നോക്കുന്നുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഓരോ ദിനം കഴിയുന്തോറും നിങ്ങള്‍ ഒരു സങ്കീര്‍ണമായ പ്രശ്‌നത്തിന്റെ പരിഹാരത്തിനോട് അടുത്ത് വരികയാണ്. എനിക്ക് ഒരു ചോദ്യമേ ഉന്നയിക്കാനുള്ളൂ. ആ പരിഹാരത്തിനുവേണ്ടി നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തയ്യാറാണോ. നിങ്ങളത് കാണുമ്പോള്‍ സത്യം തിരിച്ചറിയും. ശരിയായ സമയം ഏതാണെന്ന് തീര്‍ച്ചയായും ഒരു അടുത്ത പങ്കാളിയാകും അത് തിരിച്ചറിയുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ചഞ്ചലനായ ചന്ദ്രന്‍ നിങ്ങളുടെ വികാര തള്ളിച്ചയുണ്ടാക്കുന്നു. നിയമങ്ങളെ കുറിച്ച് ചിന്തിച്ച് നില്‍ക്കേണ്ടതില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍, ഓരോന്നും മനുഷ്യത്വപരവും അനുകമ്പയോടും കൂടിയേ പരിഗണിക്കുകയുള്ളൂ. നിങ്ങള്‍ എത്ര കൂടുതല്‍ നല്‍കുന്നുവോ. അത്രയും കൂടുതല്‍ നിങ്ങള്‍ക്ക് ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സ്വാതന്ത്ര്യത്തിന്റെ മണികള്‍ മുഴങ്ങുന്നു. പക്ഷേ, ചങ്ങലകളില്ലെങ്കില്‍ ഒരു തടവുപുള്ളി സ്വയം നഷ്ടപ്പെട്ടുപോകുമെന്ന പഴയ ചൊല്ല് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഈ ആഴ്ചയിലെ മറക്കാനാകാത്ത സംഭവങ്ങളെ സൂചിപ്പിക്കുന്ന ആ അനിശ്ചിതത്വത്തിലേക്ക് എടുത്ത് ചാടാന്‍ നിങ്ങള്‍ തയ്യാറാണോ. നിങ്ങളുടെ മനസ്സിനെ തയ്യാറാക്കാന്‍ അടുത്ത ഒരാഴ്ചവരെ സമയമുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഏറ്റവും കുറഞ്ഞത് ദിനംപ്രതിയെങ്കിലും നിങ്ങളുടെ നക്ഷത്രങ്ങള്‍ അനുഗ്രഹം ചൊരിയുന്നവയാണെന്നത് സത്യമാണ്. ആഴ്ച ഫലം സൂചിപ്പിക്കുന്നത് നിങ്ങള്‍ അറിയാതെ നിങ്ങള്‍ സ്വയം വിനയാകുന്നുവെന്നാണ്. നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാന്‍ നിങ്ങള്‍ എത്ര വഴികളാണ് കണ്ടുപിടിക്കുന്നുവെന്നത് എത്ര അത്ഭുതകരമാണ്. അതില്‍ നിന്നും പുറത്തുകടക്കൂ.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളൊരു മികച്ച ഇടപാടിനായി കാത്തിരിക്കുന്നുവെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തില്ലാത്ത വ്യക്തികളും സാഹചര്യങ്ങളും എല്ലാ തരത്തിലുമുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാമെന്ന് ഓര്‍ക്കുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പന്തില്‍ മാത്രം ശ്രദ്ധിക്കുക. അത് നീങ്ങുമ്പോള്‍ അതിനനുസരിച്ച് തന്ത്രം മെനയുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചിലര്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പക്ഷേ, അതൊരു പുതിയ കാര്യമല്ല. നിങ്ങളുടെ പ്രതികരണമാകും ഇത്തവണ വ്യത്യസ്തമായിരിക്കുക. ഉദാഹരണമായി, അധികാരത്തിലിരിക്കുന്നവരെ നിങ്ങളാകും തെറ്റിദ്ധരിക്കുകയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ പഴയ കാല ഓര്‍മ്മകളും പകുതി മറന്നവയും തിരികെ വരുന്നു. നിങ്ങള്‍ക്ക് ഭൂതക്കാലക്കുളിര് തോന്നുണ്ടാകും. നിങ്ങളുടെ ചിന്തകളെ പഴയകാലവും ശീലങ്ങളും നിയന്ത്രിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു വ്യക്തിപരമായ അവസരം നഷ്ടപ്പെടുത്തുകയാകും. ഒരു പക്ഷേ, അത് ഭാവിയെ സ്വാധീനിക്കുന്നത് കൂടിയാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വളര്‍ച്ചയുടേയും പ്രതീക്ഷയുടേയും വികസനത്തിന്റേയും ഗ്രഹമായ വ്യാഴം നിങ്ങളുടെ ഗ്രഹനിലയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍, ഈ ശക്തി നിങ്ങളുടെ പാതയില്‍ ശുഭാപ്തി വിശ്വാസത്തിന്റെ വെളിച്ചം തെളിയിക്കുകയാണ്. അത് ബുദ്ധിപരമായി ഉപയോഗിക്കൂ. അബദ്ധങ്ങള്‍ കാണിക്കരുത്. ഇപ്പോള്‍ കാണിക്കുന്ന ചെറിയോരു ബുദ്ധി ഭാവിയിലെ ഒരു വലിയ തലവേദന ഒഴിവാക്കിത്തരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook