ഈ ആഴ്ചത്തെ ആശയം ജ്യോതിഷവും സാഹിത്യവുമാണ്. അറുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജെഫ്രി ചോസർ എന്ന ഇംഗ്ലീഷ് കവി അദ്ദേഹത്തിന്റെ രചനകളിൽ ധാരാളമായി ജ്യോതിഷത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. കഥയിലെ ഒരു യുവതിക്ക് അദ്ദേഹം മെയ് എന്ന് പേരിട്ടു. ശുക്രനുമായുള്ള അവളുടെ ബന്ധത്തെ കുറിച്ചു വിവരിക്കുന്നു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇത് ഊഹക്കച്ചവടത്തിന്റെ സമയമാണെങ്കിലും ചൂതാട്ടത്തിനുള്ള ഏറ്റവും മോശപ്പെട്ട കാലമാണ്. നിങ്ങളുടെ നിർണ്ണയങ്ങൾ അവ്യക്താഭിലാഷങ്ങളും ഭയവും നിമിത്തം നിറം കലരാമെന്നിരിക്കെ കൃത്യമായ തീരുമാനമെടുക്കുവാൻ കഴിയില്ല. ആത്മാവിൽ കവിത വിരിയിക്കുന്നതിൽ ശ്രദ്ധിക്കുക..

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഇപ്പോൾ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വവും ചിന്താക്കുഴപ്പവും എന്തായാലും, വിശദാംശങ്ങളെ പിന്തുടരുക ആവശ്യമാണ്. സംഭവിക്കുന്ന ഓരോ കാര്യങ്ങളും ആളുകൾ പറയുന്ന ഓരോ വാക്കുകളും ഒരു വ്യക്തമായ ചിത്രം നൽകും, അതിനാൽ നിങ്ങൾ ഉണർന്നിരിക്കുക. ഒരു നിയമ പ്രശ്നത്തിൽ അടുത്തു തന്നെ തീർപ്പുണ്ടാകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സുഹൃത്തുക്കളിൽ നിന്നും പങ്കാളികളിൽ നിന്നുമുള്ള വിമർശനങ്ങളും അഭിപ്രായങ്ങളും ശ്രദ്ധാപൂർവ്വം കേൾക്കുകയെന്നതാണ് ഒരു പക്ഷേ നിങ്ങൾക്കിപ്പോൾ ചെയ്യാവുന്ന ഏറ്റവും ബോധ‌പൂർവ്വമായ കാര്യം. നിങ്ങൾ തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നത് വേദനകരമാകാം, എന്നിരുന്നാലും അത്യാവശ്യമാണത്. അതുമല്ല, പങ്കാളികൾ നിങ്ങളുടെ ആത്മാർത്ഥതയെ വിശ്വസിക്കുകയും ചെയ്യും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സദാചാരപരവും ധാർമ്മികവുമായ രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണെന്ന് എപ്പോഴും ഓർമ്മിക്കുക. എങ്കിൽ നിങ്ങൾ തെറ്റ് ചെയ്യില്ല. നക്ഷത്രങ്ങൾ‌ സ്വാർത്ഥതാൽ‌പര്യത്തെ ശിക്ഷിക്കുന്നു എന്നല്ല, ഇപ്പോൾ‌ നിങ്ങൾ‌ക്ക് അനുയോജ്യമായത് എല്ലാവർ‌ക്കും അനുയോജ്യമായതിന് തുല്യമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ മാനസികാവസ്ഥയിലും സ്വഭാവത്തിലുമുള്ള മാറ്റങ്ങൾ പ്രതിഫലിപ്പിച്ച് ചന്ദ്രൻ ഇന്നലെ മുതൽ നീങ്ങി. മികച്ച പ്രായോഗിക ജോലികൾ നിങ്ങൾ പൂർത്തിയാക്കേണ്ടതിനോടൊപ്പം വലിയ ചിത്രത്തെക്കുറിച്ച് ചിന്തിക്കാനുള്ള നിമിഷമാണ് ഇന്ന്. ഭൗതികമായ ജീവിതത്തിലുപരി ജീവിക്കാൻ സ്വയം ഓർമ്മിപ്പിക്കുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

അൽപം ഭാഗ്യത്തിന്റെ സഹായത്തിൽ മറ്റുള്ളവർക്ക് എന്താണു ശരിയാകുക എന്നത് താമസിയാതെ നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഉപരിതലത്തിൽ കാണുന്നത് ഗൗരവത്തിലെടുക്കേണ്ട, യഥാർത്ഥത്തിലുള്ളത് കാഴ്ചയിൽ നിന്നും മറഞ്ഞിരിക്കുന്നു. നിങ്ങളൊരു പ്രധാന തീരുമാനമെടുക്കുവാൻ പോകുകയാണ്, അതിനാൽ മനസ്സു ശുദ്ധമാക്കി വയ്ക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചൊവ്വ ഇപ്പോഴും നിങ്ങളുടെ ചാർ‌ട്ടിലെ സെൻ‌സിറ്റീവ് സെക്ടറുകളുമായി കൂടിച്ചേർന്ന് നിൽക്കുന്നു. അത് നിങ്ങൾക്ക് ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്യാനും നിങ്ങളുടെ സ്വന്തം വഴി നേടാനും പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്ന ഘട്ടത്തിന്റെയും നൽകുന്ന ഘട്ടത്തിന്റെയും അതിർത്തിയിലാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഏതെങ്കിലും വിചിത്രസ്വപ്നങ്ങൾ കാണുന്നത് കുറിച്ചു വയ്ക്കുക എന്നതാണിപ്പോൾ ചെയ്യാവുന്ന ഏറ്റവും പ്രയോജനപ്രദമായ കാര്യം. നിങ്ങളുടെ അബോധമനസ്സ് സംക്ഷോഭത്തിലാണ്, അത് ജോലിയിലേതുൾപ്പടെയുള്ള ദൈനംദിന ജീവിതത്തിലെ മാറ്റങ്ങൾ ഗ്രഹിക്കുകയൂം അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണു നഗ്നമായ സത്യം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഒരു പ്രത്യേക ബന്ധത്തിൽ നിന്ന് എന്താണാവശ്യമെന്നത് നിങ്ങളേറെ കഠിനമായി ആലോചിച്ചതാണ്, ഒടുവിൽ, അതു ലഭ്യമാകുമോ എന്നറിയുന്നതിനുള്ള സമയമായി. പ്രവർത്തനം തുടങ്ങിയാൽ, ഒരു നിമിഷത്തെ മുന്നറിയിപ്പിൽ തന്നെ, പദ്ധതികൾ മാറ്റുവാൻ നിങ്ങൾ തയ്യാറായിരിക്കണം, അതിനാൽ ജാഗ്രത കൈവിടരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എല്ലാ വ്യക്തിബന്ധങ്ങളിലും മറുവശത്തുള്ളവർ നിങ്ങളെയെങ്ങനെ വിലമതിക്കുന്നുവെന്നത് ഏറ്റവും പ്രധാന പരിഗണനയാണ്. നിങ്ങളെ മുതലെടുക്കുവാനുള്ള സാധ്യത കൂടുതലാണ്, അതിപ്പോൾ അവസാനിപ്പിക്കേണ്ടതുണ്ട്. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ ശ്രമിക്കുക- അവർ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി കാണപ്പെടും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ജോലിയിലോ, ഗൃഹത്തിലോ വലിയ പുരോഗതികൾക്കുള്ള സാധ്യതകളുള്ള സമയത്തേയ്ക്കാണു നിങ്ങൾ നീങ്ങുന്നത്. നിങ്ങളുടെ വ്യക്തിപരവികാരങ്ങൾ ഏതളവുവരെ അതിലുൾപ്പെടുമെന്നത് കണ്ടെത്തുവാൻ പ്രയാസമാണ്. പക്ഷേ ഏതു കാര്യത്തിലും ഒരു വാദം മുൻപോട്ടു കൊണ്ടുപോകേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്കറിയാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പൊതുവേ നിങ്ങളുടെ ഗ്രഹനില വളരെ ശാന്തമായി കാണപ്പെടുന്നു. കൂടാതെ ബുധൻ വളരെ മാന്യമായി പെരുമാറുന്ന അവസ്ഥയിലാണ്. ഏറെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തേക്കാം. നിലവിലുള്ള എല്ലാ അനുമാനങ്ങളെയും ചോദ്യം ചെയ്യാൻ ചന്ദ്രൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും. ഒരു ദീർഘശ്വാസമെടുക്കാനും അൽപ്പം വിശ്രമിക്കാനും നിങ്ങൾക്ക് സമയം നൽകുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook