scorecardresearch

Daily Horoscope April 14, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope, Daily horoscope
Horoscope

Daily Horoscope April 14, 2023: മ്യാൻമർ പോലുള്ള ചില സ്ഥലങ്ങളിൽ ഇന്നത്തെ ദിവസം രണ്ട് ദിവസമായി കണക്കാക്കുന്നു. ഇതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഇതിന് കാരണം, അവർക്ക് ഒരു ‘ഗ്രഹം’ അധികമായി ഉണ്ടെന്നതാണ്. ഒരു ഡ്രാഗണാണ് ഇതിനെ പ്രതിനിധീകരിക്കുന്നത്. ഈ ഗ്രഹം ഉച്ചയ്ക്ക് ശേഷം ഭരിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ ഈ ആഴ്ചയിൽ എട്ട് ദിവസങ്ങളുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ ഈ ചിന്ത കാര്യമുള്ളതല്ല. മറ്റുള്ളവർ അർഹരല്ലെങ്കില്‍ പോലും, അവര്‍ക്കായി അല്‍പ്പം സമയം മാറ്റി വയ്ക്കേുന്നത് നല്ലതാണ്. കാര്യങ്ങള്‍ നന്നായി വീക്ഷിച്ചതിന് ശേഷം തീരുമാനങ്ങള്‍ എടുക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കലാപരവും സർഗ്ഗാത്മകവുമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അനുകൂലമാണ് ദിവസം. നിങ്ങള്‍ ഇതിലൊന്നും ഉള്‍പ്പെടുന്നില്ലെങ്കില്‍ പോലും മികച്ച രീതിയില്‍ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും അതിന്റെ ഫലം നേടാനും സാധിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എല്ലാം ഒന്നില്‍ നിന്ന് തുടങ്ങാനുള്ള സമയമാണിത്. ഇത് അർത്ഥമാക്കുന്നത് അവശേഷിക്കുന്ന കുടുംബ പ്രശ്‌നങ്ങളും അതുപോലെ തന്നെ നീണ്ടുനിൽക്കുന്ന വീട്ടുജോലികളും കൈകാര്യം ചെയ്യുക എന്നാണ്. എന്നാൽ ഭാവിയെക്കുറിച്ച് ഒരു കണക്കുകൂട്ടല്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ പല കാര്യങ്ങളും വളരെ നന്നായി ചെയ്തു, പക്ഷേ ഇനിയും മുന്നോട്ട് പോകാനുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ, നിങ്ങൾക്ക് പുതിയ വിവരങ്ങൾ ശേഖരിക്കാനും നിങ്ങളുടെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും എന്താണ് ശരിയും തെറ്റും എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളിൽ ചിലത് പുനഃക്രമീകരിക്കുകയും ചെയ്യാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരുതരം അധികാര തർക്കം നടക്കുന്നതായി തോന്നുന്നു, പണം പോലെയുള്ള സുപ്രധാന കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നിങ്ങളുടെ വ്യക്തിപരമായ പദ്ധതികളും ആശയങ്ങളും മുന്നോട്ട് പോകുന്നുണ്ടെങ്കില്‍, ഒരു മാറ്റത്തിന് തയാറാകുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു കോണിൽ ഒരു അത്ഭുതകരമായ ലോകം കാത്തിരിക്കുന്നു. നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാവനയെ സ്വതന്ത്രമാക്കാം. സ്വയം ആനന്ദിക്കാന്‍ ആശങ്കകൾ ഉപേക്ഷിക്കുക, കൂടാതെ ഭാവി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിസാരമായ ആശങ്കകളും കാര്യങ്ങളും മറക്കുക. യാഥാര്‍ത്ഥ്യം മനസിലാക്കി ജീവിക്കുക. നിങ്ങളുടെ ഭാവനകളെ പരിഗണിക്കുകയും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുകയും വേണം. അവ എവിടേക്ക് നയിക്കുമെന്ന് നിങ്ങൾക്കറിയില്ല, പക്ഷേ നിങ്ങൾ പരിശ്രമിക്കാതെ ഒരിക്കലും കണ്ടെത്തുകയില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമൂഹിക ജീവിതം മികച്ചതാകാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലെ അപകടങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടതുണ്ട്. നിങ്ങൾക്ക് നിറവേറ്റാൻ കഴിയുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ള വാഗ്ദാനങ്ങൾ മാത്രം നൽകുക. 

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മറ്റുള്ളവർക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. അതിനർത്ഥം നിങ്ങൾക്ക് ദീർഘകാല അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും എന്നാണ്. പുതിയ ഉത്തരവാദിത്തങ്ങൾ രൂപപ്പെടുത്താനുള്ള സമയമാണിത്. പ്രത്യേകിച്ചും സാധ്യതകള്‍ മുന്നിലുണ്ടെങ്കില്‍.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിദ്യാഭ്യാസം, നിയമ പോരാട്ടം, വിദേശയാത്ര എന്നിവ ആസൂത്രണം ചെയ്യുന്ന എല്ലാ മകരരാശിക്കാർക്കും പ്രതീക്ഷ നല്‍കുന്ന ദിവസമായിരിക്കും ഇന്ന്. എല്ലാ കാര്യങ്ങളിലും ധാർമികമായ വശം തിരഞ്ഞെടുക്കുക. കൂടാതെ, നിങ്ങൾക്ക് സംഭവിക്കുന്ന നല്ലത് മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായിരിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അമൂല്യമായ ബന്ധം തീവ്രമാകാനുള്ള സാധ്യതകളുണ്ട്. അസാധാരണമായ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള അനുയോജ്യമായ നിമിഷം കൂടിയാണിത്, അതിനാൽ അവസരങ്ങൾക്കായി നോക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ബന്ധങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകണം. ആളുകൾ യഥാർത്ഥത്തിൽ എങ്ങനെയാണെന്നത് തിരിച്ചറിയുക പ്രയാസമാണ്. കഴിയുന്നത്ര സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. ആളുകളുടെ ബലഹീനതകളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിന് പകരം അവരുടെ ശക്തികളെ അഭിനന്ദിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 14 2023 aries gemini cancer virgo capricorn zodiac signs check astrological prediction