Daily Horoscope April 13, 2022: യുറാനസ്, പ്ലൂട്ടോ എന്നീ രണ്ട് വലിയ ഗ്രഹങ്ങൾ തമ്മിലുള്ള തീവ്രവും വൈരുദ്ധ്യാത്മകവുമായ ബന്ധമാണ് നിലവിലുള്ള എല്ലാ ഗ്രഹനിലകളുടേയും പിന്നില്‍. സ്വപ്നവും ഭാവനാത്മകവുമായ എല്ലാ കാര്യങ്ങളിലേയും ഒരു സുരക്ഷതിമായ ഏറ്റുമുട്ടലിലേക്ക് ഇത് നയിക്കുന്നു. നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍ വിഷമിക്കേണ്ടതില്ല. മറ്റ് പലരും അങ്ങനെ തന്നെയാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
എല്ലായ്പ്പോഴും ജീവിതം നിങ്ങളുടേതായ രീതിയിലായിരുന്നില്ല, പക്ഷേ ഇപ്പോള്‍ അങ്ങനെയാവണമെന്നില്ല. ചില ആളുകൾ നിങ്ങളെ മുതലെടുക്കുന്നതിൽ നിന്ന് ഒഴിവാകാം. എന്നിരുന്നാലും, എല്ലാ കാര്യങ്ങളും പരിഗണിക്കുകയാണെങ്കില്‍ വഴിമാറുന്നത് നിങ്ങൾക്ക് ബുദ്ധിയായിരിക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വികാരങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമായ ശുക്രൻ നിങ്ങളുടെ രാശിയുമായി ഒരു പിന്തുണയുള്ള ബന്ധത്തിലായിരിക്കാം. എന്നാൽ അത് മറ്റ് ഗ്രഹങ്ങൾക്ക് വളരെയധികം സഹായകരമായ വശങ്ങൾ ഉണ്ടാക്കുന്നു. ഇതിന്റെ അർത്ഥം നിങ്ങളുടെ സാമൂഹികവും പ്രണയപരവുമായ ജീവിതം സജീവവും ഉത്തേജകവുമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നാണ്.
Also Read: Weekly Horoscope (April 10 – April 16, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ രാശിഫലത്തില്‍ ഏറ്റവും ശക്തമായ ഗ്രഹം ഇപ്പോൾ ചന്ദ്രനാണ്, അതിനാൽ നിങ്ങൾക്ക് പതിവിലും കൂടുതൽ വൈകാരികത അനുഭവപ്പെട്ടേക്കും. എന്നിരുന്നാലും, ദുഃഖത്തേക്കാൾ സന്തോഷത്തിന്റെ കണ്ണുനീരായിരിക്കും നിങ്ങള്‍ക്ക്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
കർക്കടക രാശിക്കാരുടെ കാര്യത്തില്‍ ഇപ്പോൾ പ്രവചനങ്ങൾ നടത്തുന്നത് ബുദ്ധിമുട്ടാണ്, പ്രധാനമായും ഗ്രഹങ്ങളുടെ ചിത്രം വളരെ സങ്കീർണ്ണമായതിനാൽ. ഇന്ന് നിങ്ങൾ ഒരു പ്രത്യേക മാനസികാവസ്ഥയിലായിരിക്കും. സാധ്യമെങ്കില്‍ ആള്‍കൂട്ടത്തില്‍ നിന്ന് മാറി നില്ക്കുക.
Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ സാമ്പത്തിക കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടായി. നിങ്ങൾ ഒരു സുഗമമായ യാത്രയിലേക്കാണ് പോകുന്നതെന്ന് പറയാന്‍ പ്രയാസമാണ്. സുപ്രധാന ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണെങ്കിൽ ശ്രദ്ധയോടെ മുന്നോട്ട് പോവുക. മറ്റ് ആളുകൾക്ക് അവരുടെ മനസിനെ പാകപ്പെടുത്താന്‍ സമയം ആവശ്യമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. നിങ്ങളുടെ നിസ്വാർത്ഥ സമീപനം തൊഴില്‍ മേഖലയില്‍ പ്രശസ്തി വര്‍ധിപ്പിക്കും. എന്നിരുന്നാലും, പങ്കാളികളെയും സഹപ്രവർത്തകരെയും അവരുടെ സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ നിങ്ങൾ ശ്രമിക്കണം.
Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ആക്രമണാത്മക ഗ്രഹമായ ചൊവ്വ നിങ്ങൾക്ക് പിന്തുണ നൽകുന്നതിനാൽ, സഹപ്രവർത്തകര്‍ നിങ്ങളുടെ ആഗ്രഹങ്ങൾ അംഗീകരിക്കും . നിങ്ങളുടെ ഇഷ്ടത്തിന് ആദ്യം വഴങ്ങേണ്ടത് കുടുംബാംഗങ്ങളായിരിക്കണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒന്നിനേയും അമിതമായി സമീപിക്കരുത്, അപകടമാണ്. തീർച്ചയായും, നിങ്ങളെ പിന്തുണയ്ക്കാന്‍ സുഹൃത്തുക്കൾ ഒപ്പമുണ്ടാകും. എന്നാൽ അടുത്ത ഏതാനും ആഴ്ചകളിൽ ആളുകളുടെ പുറകെ പോകാനുള്ള നിങ്ങളുടെ പ്രവണത ശ്രദ്ധിക്കണം.
Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ബുധനും ശുക്രനും ഈ നിമിഷത്തിൽ നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ഗ്രഹങ്ങളാണ്. നിങ്ങളുടെ ജാതകത്തിന്റെ നിഗൂഢവും സർഗ്ഗാത്മകവുമായ വിഭാഗങ്ങളിലാണ് അവ ഉള്ളത് എന്ന വസ്തുത സൂചിപ്പിക്കുന്നതെന്താല്, ഒന്നും തോന്നുന്നത് പോലെയല്ല എന്നാണ്. രണ്ടാഴ്ചത്തേക്ക് ഉത്തരങ്ങൾ ലഭ്യമായേക്കില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മാറ്റം പ്രയാസകരമാണെങ്കിലും, അതേപടി തുടരുന്നത് എളുപ്പമല്ലെന്ന് നിങ്ങൾ മനസിലാക്കാന്‍ ശ്രമിക്കണം. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ ഇപ്പോൾ മാറ്റം കൊണ്ടുവന്നാല്‍ നിങ്ങൾക്ക് വിഷമകരമായ നിരവധി ഭാരങ്ങൾ ഉണ്ടായേക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
തൊഴില്‍ മേഖലയിലെ ചില വശങ്ങൾ മാറേണ്ടതുണ്ടെന്നും നിങ്ങളുടെ ലൗകിക അഭിലാഷങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ആഴത്തിൽ നിങ്ങൾക്കറിയാം. അനിവാര്യമായും, അത്തരം നിശിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് സുഹൃത്തുക്കൾ നിങ്ങളെ ഓർമ്മിപ്പിക്കും. നിങ്ങൾ അൽപ്പം പ്രകോപിതനാണെങ്കിലും, നിങ്ങൾ ശരിക്കും നന്ദിയുള്ളവരായിരിക്കണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ന്യായമെന്ന് കരുതുന്നതിനേക്കാൾ കൂടുതൽ പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാം. എന്നാൽ നിങ്ങളുടെ ബില്ലുകളെയും കടങ്ങളെയും ചോദ്യം ചെയ്യുകയാണെങ്കിൽ, യഥാർത്ഥത്തിൽ അമിത നിരക്ക് ഈടാക്കിയതായി കണ്ടെത്തിയേക്കാം. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം.
