Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

Horoscope Today April 11, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today April 11, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, August 22, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

അസാധാരണമായി ബുധനും യുറാനസും ഒത്തുചേരുന്നതിനെക്കുറിച്ച് ഞാൻ ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇന്നത്തെ പ്രധാന കാഴ്ച യുറാനസിനെ സൂര്യനുമായി ബന്ധിപ്പിക്കുന്നതാണ്. നമ്മുടെ സുഖപ്രദമായ വഴികളിൽ നിന്ന് പുറത്തുകടന്ന് പുതിയ പാതകൾ പരീക്ഷിച്ച് കാര്യങ്ങൾ ചെയ്യണമെന്ന സന്ദേശത്തെ അത് അരക്കിട്ടുറപ്പിക്കുന്നു. അഥവാ അവ പ്രാവർത്തികമായില്ലെങ്കിൽ നമുക്ക് എപ്പോഴും പഴയ, പരിചിതമായ വഴികളിലേക്ക് പിന്നീട് തിരിച്ചുപോവുകയും ചെയ്യാം.

Read Here: Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജീവിതം മുന്നോട്ട് പോവും, പൊയ്ക്കൊണ്ടേയിരിക്കും! ആയതിനാൽ, ഇന്നത്തെ ഗ്രഹ അവസ്ഥകൾ പ്രകാരമുള്ള, എടുത്തുചാട്ടത്തിലും വിവേകരാഹിത്യത്തിലും അധിഷ്ടിതമായേക്കാവുന്ന ചിന്തകൾ കാരണം എന്തെങ്കിലും പകുതിക്ക് വച്ച് നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. അതിൽ ഉറച്ചു നിൽക്കുക, നിങ്ങളുടെ നിശ്ചയദാർഢ്യം കാരണം നിങ്ങൾ ഖേദിക്കില്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളെ ഭരിക്കുന്ന ഗ്രഹമായ ശുക്രൻ നിങ്ങൾക്കും കുടുംബത്തിനും മേൽ ഇപ്പോൾ ഒരു തിളക്കം പതിപ്പിച്ചിട്ടുണ്ട്. ഇതൊരു ഗുണകരമായ സൂചനയാണ്, അടുത്തിടെയുള്ള ഭിന്നതകളിൽ നിന്ന് നിങ്ങൾ കരകയറുകയാണെങ്കിൽ തീർച്ചയായും. പ്രധാനമായും, ഈ ദിവസത്തിനു ശേഷം നിങ്ങളുടെ മനസ്സിനെ നേരെയാക്കാൻ നിങ്ങൾക്ക് കഴിയും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങൾ മറ്റുള്ളവരുടെ നിർദേശങ്ങൾ പരിഗണിക്കുന്നുണ്ടോ, അല്ലെങ്കിൽ സ്വന്തമായി അവ നിർമ്മിക്കുകയാണോ എന്നത് വലിയ കാര്യമാവുന്നില്ല. ഇത് ശരിതെറ്റുകളുടെ ചോദ്യമല്ല, പക്ഷേ ഒരിക്കൽ നിങ്ങൾ അന്തിമ തീരുമാനത്തിലെത്തിയാൽ നിങ്ങൾ അതിൽ ഉറച്ചുനിൽക്കണമെന്ന് തിരിച്ചറിയേണ്ടതിന്റെയാണ്. ഒരിക്കൽ, ഇന്ന് കടന്നു കിട്ടിയാൽ പിന്നീട് പിറകോട്ട് പോക്കുണ്ടാവില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

എപ്പോഴാണ് പണത്തിന്റെ കാര്യങ്ങളിലേക്ക് മാറേണ്ടതെന്ന് പഠിക്കാനുള്ള വലിയ ജോലി നിങ്ങൾക്കുണ്ട്. അതിനെക്കുറിച്ച് ഒരു സംശയവുമില്ല. നിങ്ങളെ ആർക്കും മുതലെടുക്കാമെന്ന് അതൊരിക്കലും അർഥമാക്കുന്നില്ല. ഗാർഹികമായി എന്തെങ്കിലും തുടങ്ങുന്നതിനോ കുടുംബത്തിലെ ഒരു ബന്ധത്തെ പുനരുജ്ജീവിപ്പിക്കുന്നതിനോ ഈ സന്തോഷകരമായ സമയം ഉപയോഗിക്കൂ.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ തെളിഞ്ഞ എല്ലാ ആശയങ്ങൾക്കും പിന്തുണ നൽകിയ ബുധന് വലിയ അഭിനന്ദനം നൽകാം. ഇപ്പോഴുള്ള സമയം നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്താനും ദൃഢമായതും കാലഹരണപ്പെടാത്തതുമായ ധാരണകളിലേക്ക് ലക്ഷ്യം വയ്ക്കാനുമുള്ളതാണ്. ഇപ്പോഴുള്ള, ശ്രദ്ധ തെറ്റിക്കുന്ന എല്ലാ കാര്യങ്ങളുമുണ്ടെങ്കിലും നിങ്ങൾക്ക് ഏഴ് ദിവസത്തോളമുണ്ട് നിങ്ങൾ ആസൂത്രണം ചെയ്ത കാര്യങ്ങളെ വീണ്ടും പരിഗണിക്കാൻ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

യാത്രയും വിദേശ ബന്ധങ്ങളും വിനോദയാത്രയുമായി ബന്ധപ്പെട്ട് ഗുണകരമായ മുന്നേറ്റങ്ങളാണ് ഉപരിപ്ലവമായ ഒരു തലത്തിൽ നിങ്ങളുടെ പട്ടികയിൽ കാണുന്നത്. ആഴത്തിലുള്ള പരിപ്രേക്ഷ്യത്തിൽ സൂചിപ്പിക്കുന്നത് നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം പഠിക്കാനുണ്ടെന്നാണ്. വിചിത്രമായി തോന്നാം, ഒരു ദിവാസ്വപ്നമായിരിക്കാം നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയില്ലെന്ന് തോന്നുന്ന വ്യക്തിപരമായ ലക്ഷ്യത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വീട്ടിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ വിലപേശൽ ശേഷിയെ പരീക്ഷിക്കും, നിങ്ങളുടെ സാമൂഹികമായ കഴിവുകളെക്കുറിച്ച് സൂചിപ്പിക്കില്ല. എന്താണ് പ്രധാനം? നിങ്ങൾക്ക് പങ്കാളിയുടെ പിന്തുണയും അംഗീകാരവും ആവശ്യമായി വരുന്നു. എന്നാൽ എങ്ങനെ അത് നിങ്ങൾക്ക് ലഭിക്കും. അവർക്കെന്താണ് വേണ്ടതെന്നറിയാൻ ചെറിയ പ്രശ്നങ്ങളുണ്ടാവും. എല്ലാ വാക്കുകളും ശ്രദ്ധിച്ച് കേൾക്കുക!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഇനിയൊരിക്കലും നിങ്ങൾ നിങ്ങളെ ഒരു മൂലയിലേക്ക് തള്ളിവിടാൻ സമ്മതിക്കാതിരിക്കുക. വേലികളെ മറികടക്കാനും പാലങ്ങൾ തീർക്കാനും ചന്ദ്രൻ നിങ്ങൾക്ക് അവസരം നൽകുകയാണ്. ഒരു ക്ഷമാപണം നൽകാൻ തയ്യാറാവുകയെന്നത് പ്രയാസകരമാവാം, പക്ഷേ ആ പരിശ്രമം വിലമതിക്കുന്നതാവും

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

എന്തോ തിരയുന്നത് പോലാണ് നിങ്ങൾ കാണപ്പെടുന്നത്, പക്ഷേ എന്താണത്? ഏത് ജ്യോതിഷിയും നിങ്ങളോട് പറയും, നിങ്ങളുടെ ജീവിതയാത്രയുടെ ലക്ഷ്യം എവിടെയും എത്തിച്ചേരുക എന്നതല്ല, യാത്ര ചെയ്യുക എന്നത് തന്നെയാണെന്ന്. ഇപ്പോൾ, എപ്പോഴത്തേയും പോലെ, നിങ്ങൾ അത് കണ്ടെത്തും, ലക്ഷ്യത്തിലെത്തിയതായി. അത് ഉടൻ സംതൃപ്തിയിലേക്കെത്തിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സ്നേഹം, വാത്സല്യം, വ്യക്തിപരമായ സമ്പൂർണത എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ നക്ഷത്രങ്ങൾ. എവിടെ, എങ്ങിനെ നിങ്ങൾ ഇവ കണ്ടെത്തുമെന്നത് മറ്റൊരു കാര്യമാണ്. പക്ഷേ നിങ്ങൾ അതിനുള്ള പാത തയ്യാറാക്കിക്കൊണ്ടിരിക്കണം, എന്ത് സംഭവിച്ചാലും അതിനെ തികച്ചും തുറന്ന മനോഭാവത്തോടെ കണ്ടുകൊണ്ടും നിങ്ങളുടെ മുൻവിധികളും വ്യക്തിപരമായ മുൻ ധാരണകളും മാറ്റിവച്ചുകൊണ്ടും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നല്ല കാര്യങ്ങൾക്കായുള്ള വഴി അടുത്തിടെയുണ്ടായ നാടകീയതകൾക്കിടയിൽ നിന്ന് പുറത്തുവരേണ്ടതാണ്. ചുരുങ്ങിയത് നിങ്ങളുടെ സുഹൃത്തുക്കൾ ആരെല്ലാമെന്ന കാര്യത്തിൽ ഭേദപ്പെട്ട ധാരണയെങ്കിലും നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരിക്കും. സാമ്പത്തിക പ്രതിസന്ധികളിലേക്കടക്കം നയിക്കാവുന്ന സങ്കീർണമായ കുഴപ്പങ്ങളെ  അഭിമുഖീകരിച്ച നിങ്ങൾ പെട്ടെന്ന് തന്നെ വീട്ടിലെ, അല്ലെങ്കിൽ കുടുംബത്തിലെ പ്രശ്നങ്ങളെ പരിഹരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റുള്ളവരോട് നിങ്ങൾ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതിന് പ്രാധാന്യമേറുന്ന അവസ്ഥയിലേക്ക് ഉടൻ തന്നെ എത്തിച്ചേരും. വാരാന്ത്യത്തിൽ വീട്ടിലെ ഗുണകരമായ മാറ്റങ്ങൾ ഭിന്നതയുള്ളവരുമായുളള ബന്ധത്തിൽ കേന്ദ്രീകരിക്കുന്നവയാണ്. നിങ്ങളെ പിന്തുണയ്കുക എന്നത് എന്തുകൊണ്ട് അവരുടെ താൽപര്യങ്ങളിൽ ഉൾപ്പെടേണ്ടതാണെന്ന് വിശദീകരിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടി വരും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today april 11 2020 aries gemini cancer virgo capricorn other zodiac signs check astrological prediction

Next Story
Horoscope Today April 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, astrology, horoscope today, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express