നിങ്ങളുടെ ഇന്നത്തെ ദിവസം

മികച്ച ആശയങ്ങളുടെ ഗ്രഹമായ ബുധനും മാറ്റങ്ങളുടേയും രൂപാന്തരത്തിന്റേയും സ്വര്‍ഗീയ ചിഹ്നമായ യുറാനസും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ നിമിഷത്തിലെ ഏറ്റവും ശക്തമായ ഗ്രഹമാതൃക. എന്താണ് അതിന്റെ അര്‍ത്ഥം. അനവധി ശൈലികള്‍ മനസ്സില്‍ വരുന്നു. നമുക്ക് വേറിട്ട് ചിന്തിക്കാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പഴയ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരം കാണുക.

Read Here: Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ സാമൂഹിക ചുറ്റുപാടിലെ ഇപ്പോഴത്തെ മാറ്റങ്ങളുടെ ദീര്‍ഘകാല സ്വാധീനത്തെ ഒരിക്കലും വിലകുറച്ച് കാണരുത്. അടുത്ത ആഴ്ചയോടെ എല്ലാം ശരിയാകും. അതിനാല്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകരുത്. പകരം, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക. എങ്കിലും ഭാവിയെക്കൂടി കരുതുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തുകയെന്നതാണ് ഇപ്പോള്‍ അത്യാവശ്യം. നിങ്ങളുടെ ഭാവനകളില്‍ മാത്രമാണ് പല ബുദ്ധിമുട്ടുകളും പരിമിതികളും നിലനില്‍ക്കുന്നത്. ഒരു വ്യത്യസ്തമായ നീക്കത്തിലൂടെ അത് ഒരുപക്ഷേ മാറും. ശരിയായ ആളുകളോട് സംസാരിക്കുന്നത് നിങ്ങളെ സഹായിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വിഷമവും ദേഷ്യവും കൊണ്ട് ഗ്രഹങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നത് പോലെ നിങ്ങളുടെ സൗര രാശിയുടെ താഴെത്തട്ടില്‍ ധാരാളം കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഒരു കാര്യം ചെയ്യാമോ. ഒന്നിരുന്ന് ചിന്തിച്ച് ദീര്‍ഘകാലത്തേക്കുള്ള തീരുമാനം എടുക്കാമോ. അതിലൂടെ ഒരു കാഴ്ചപ്പാട് ലഭിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

എല്ലാ കര്‍ക്കിടക്കാരുടേയുമുള്ളില്‍ ഒരു മകരം പുറത്ത് വരാന്‍ കാത്തിരിക്കുന്നുവെന്നൊരു ചൊല്ലുണ്ട്. അതായത്, എല്ലാ പരിഭ്രാന്തരും വൈകാരികമായി ചിന്തിക്കുന്നവരുടേയും ഉള്ളില്‍ ഒരു ലോക നേതാവ് ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ദിനം കഷ്ടപ്പാടിലൂടെ കടന്ന് പോകുമ്പോഴും ഒരു സവിശേഷമായ രംഗത്തെ നേതൃസ്ഥാനീയനായി നിങ്ങള്‍ മാറി കൊണ്ടിരിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ മുഖത്തിനെ വേദനിപ്പിക്കുന്നതിന് മൂക്ക് മുറിക്കുന്നതില്‍ അപകടമുണ്ട്. ഇത് ധനപരമായ കാര്യങ്ങള്‍ക്ക് ചേരുന്നതാണ്. എങ്കിലും ഒരു നിര വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കും ഈ ഉപദേശം ചേരും. നിങ്ങള്‍ ആശയക്കുഴപ്പിലാണെങ്കില്‍ പുക മാറുന്നത് വരെ കാത്തിരിക്കൂ. ഒരു പ്രധാന പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് മുമ്പുള്ള സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ അടുത്ത് എന്ത് ചെയ്യാന്‍ പോകുന്നുവെന്നും എന്ത് ചെയ്യണമെന്നും നിങ്ങള്‍ക്ക് അറിയാമെന്ന് നിങ്ങള്‍ കരുതുന്നു. എങ്കിലും ഒരു തെറ്റായ പാതയാകാം നിങ്ങള്‍ പിന്തുടരുന്നത്. തീര്‍ച്ചയായും നിങ്ങള്‍ ശരിയായിരിക്കാം. പക്ഷേ, ഒരു മുന്‍കരുതല്‍ എടുക്കുന്നതിന് ഒരു സംശയത്തിന്റെ വിത്ത് നല്ലതാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കാണുന്നത് പോലെയല്ല എല്ലാമെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയേക്കാം. സുഹൃത്തുക്കള്‍ പറഞ്ഞത് ഒരിക്കലും അവര്‍ ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ ആയിരിക്കില്ല എന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ ലളിതമായ സത്യം മനസ്സില്‍ സൂക്ഷിക്കുക. എങ്കില്‍ നിങ്ങളുടെ സാമൂഹിക ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് നിരാശപ്പെടാതെയിരിക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ പദ്ധതികള്‍ മാറ്റാതെ വാശിപിടിച്ചിരിക്കാന്‍ എളുപ്പമാണ്. എല്ലാം മാറ്റത്തിന് വിധേയമാണെന്ന നിങ്ങളുടെ ജോതിഷ്യ സന്ദേശത്തിന് വിരുദ്ധമാണ് നിങ്ങളുടെ പെരുമാറ്റമെന്നത് യഥാര്‍ത്ഥത്തില്‍ നാണക്കേടാണ്. ഉദാഹരണമായി, നിങ്ങളുടെ ഇപ്പോഴത്തെ തൊഴില്‍ സാഹചര്യം സ്ഥിരമാണെന്ന് ചിന്തിക്കരുത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഒരു വ്യക്തിയിലേക്കോ ഒരു സംഘം ആളുകളിലേക്കോ നിങ്ങളെ ആദ്യം ആകര്‍ഷിച്ചത് എന്താണെന്ന് ഓര്‍ത്തിരിക്കാന്‍ ശ്രമിക്കണം. എന്താണ് നിങ്ങള്‍ക്ക് പ്രധാനമെന്നതില്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കണം. തെറ്റായ കാര്യങ്ങള്‍ക്ക് തെറ്റായ വ്യക്തികളെ കുറ്റപ്പെടുത്തിയതിന് പിടിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലല്ലോ. അതാണ് പ്രധാനം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രന്‍ നിങ്ങളെ കെട്ടില്‍ നിന്നും അഴിച്ച് വിടാന്‍ പോകുന്നു. പക്ഷേ, സത്യസന്ധമായി ഞാന്‍ പറയുന്നു, അതൊരു നല്ല കാര്യമാണോയെന്ന് എനിക്ക് ഉറപ്പില്ല. ധനപരമായത് അടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിന് അത് ചിലപ്പോള്‍ സഹായിച്ചേക്കാം. അല്ലെങ്കില്‍ അന്തിമായ ഫലത്തെ സ്വാധീനിക്കുകയെങ്കിലും ചെയ്യൂ.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അധിക കാലം നിങ്ങളില്‍ നിന്നും നന്ദിയില്ലാതെ സഹായങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരും പങ്കാളികളും തൊഴില്‍ദാതാക്കളും തിരിച്ചറിയും. എങ്കിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. സ്വന്തം കാര്യമല്ലാതെ വേറൊന്നിലും താല്‍പര്യമില്ലാത്ത ഒരു ന്യൂനപക്ഷത്തെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ദീര്‍ഘകാലത്തെ സങ്കീര്‍ണതകള്‍ മാറ്റിവച്ചാല്‍, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ ദിവസമാണിന്ന്. പഴയ പ്രശ്‌നങ്ങള്‍ക്ക് ഒരു പുതിയ വിപ്ലവകരമായ പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് ചന്ദ്രന്റെ സഹായം ലഭിക്കും. നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളിലൊന്നിനെ മാറ്റിവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാകണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook