scorecardresearch

Daily Horoscope April 08, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope 5horoscope 5
Horoscope

Daily Horoscope April 08, 2023: മറ്റുള്ളവരെ സഹായിക്കുന്നതിനും ഒപ്പം നിര്‍ത്തുന്നതിനും അനുയോജ്യമായ ദിനമാണിന്ന്. തീർച്ചയായും, ഇതെല്ലാം നിങ്ങളുടെ ജനന ചിഹ്നത്തെ ആശ്രയിച്ചിരിക്കുന്നു. ചില ആളുകൾ സ്വാഭാവികമായും മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങൾ ചെയ്യാന്‍ കൂടുതല്‍ പ്രാപ്തരാണ്. അത് മനസിലാക്കി മുന്നോട്ട് പോവുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ തർക്കത്തിന്റെ കാരണങ്ങൾ മറന്ന് തുറന്ന മനസോടെ കാര്യങ്ങളെ സമീപിക്കുക. ഇത് നിങ്ങള്‍ മാത്രമല്ല പങ്കാളികളും തിരിച്ചറിയണം. പറഞ്ഞ് മനസിലാക്കുന്നതിനേക്കാള്‍ എളുപ്പം ചെയ്ത് കാണിക്കുന്നതാണ്. പരമാവധി ശ്രമിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ പങ്കാളികളുമായി സംസാരിക്കുക, നിങ്ങളെക്കാൾ വ്യത്യസ്തമായ ആശയങ്ങളും വീക്ഷണവുമുള്ള ആളുകളെ വളരെ ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ അഭിമാനത്തെ എത്രമാത്രം മുറിവേൽപ്പിച്ചാലും വിമർശനം സ്വീകരിക്കണം. നിങ്ങള്‍ക്കും തെറ്റുപറ്റാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പരിശ്രമിക്കാന്‍ ധാരാളം സമയമുണ്ട്. നിങ്ങൾ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യണം, എന്നാല്‍ മാത്രമെ ജീവിതം മെച്ചപ്പെടുകയുള്ളു. എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതില്‍ അർത്ഥമില്ല. നിങ്ങളുടെ ശാരീരിക അവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള ഉപയോഗപ്രദമായ നിമിഷം കൂടിയാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പുതിയ സൃഷ്ടികൾക്ക് മാത്രമേ മൂല്യമുള്ളൂ എന്ന് വിശ്വസിക്കുക എന്നതായിരിക്കും നിങ്ങളുടെ ഇന്നത്തെ ചിന്തി. നിങ്ങൾക്ക് സാമൂഹിക പ്രവർത്തനത്തിലേക്ക് നീങ്ങാം. നിങ്ങളുടെ കഴിവുകൾ പരീക്ഷിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണമായി പ്രതിഫലം ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കുംടുംബ കാര്യങ്ങള്‍ നിങ്ങളെ വൈകാരികമായി ബാധിച്ചേക്കാം. അതിനാൽ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. ജോലിയിൽ കുറച്ച് അധിക ടെൻഷൻ ഉണ്ട്. ജോലിസ്ഥലത്തെ വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചെറിയ യാത്രകള്‍ നടത്തുന്നത് ആനന്ദകരമായിരിക്കും. കൂട്ടാളികളുമായി സംസാരിക്കുക ചര്‍ച്ച ചെയ്യുക.  സ്വയം മനസിലാക്കാന്‍ വളരെയധികം പരിശ്രമിക്കുക. ആശയങ്ങളുടെ കൈമാറ്റം നിങ്ങളെ തികച്ചും പുതിയ ഒരു ജീവിതത്തിലേക്ക് നയിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സാമ്പത്തിക പ്രശ്‌നങ്ങൾ ഉയര്‍ന്ന് വരും, അതിനാൽ ജാഗ്രത പാലിക്കുക, തിടുക്കത്തിൽ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാക്കരുത്. കൂടാതെ, നിങ്ങളുടെ പിന്തുണ ആവശ്യമുള്ള ആളുകളെ കുറച്ചുകാണരുത്. പങ്കാളികളെ നിങ്ങളുടെ പക്ഷത്ത് നിർത്തേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്ന് നിങ്ങൾക്ക് അനുകൂലമാണ് കാര്യങ്ങള്‍. നിങ്ങൾ അടുത്തതായി എന്തുചെയ്യണം എന്നതിനെക്കുറിച്ച് ആശ്ചര്യപ്പെട്ട് കൂടുതൽ സമയം പാഴാക്കരുത്. അഭിനിവേശത്തോടെ കാര്യങ്ങളെ സമീപിക്കുക. കുറഞ്ഞത് നിങ്ങളുടെ തെറ്റുകളിൽ നിന്നെങ്കിലും നിങ്ങൾ പഠിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചുറ്റും വളരെയധികം കാര്യങ്ങള്‍ സംഭവിക്കുന്നു. നിങ്ങൾ ചില രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ടാകാം. പങ്കാളികൾ തുറന്ന് സംസാരിക്കാന്‍ വിമുഖത കാണിച്ചേക്കാം. കാരണം തിരയേണ്ടതില്ല. ഒരു ജീവകാരുണ്യ പ്രവർത്തനത്തിനായി അൽപ്പസമയം ചെലവഴിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുടുംബജീവിതത്തില്‍ ചലനങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കുക, അവരോടൊപ്പം സമയം ചിലവഴിക്കുക. ഒരു പുതിയ പരിചയക്കാരന്‍ നിങ്ങളെ സഹായിച്ചേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒഴിവുസമയത്തെ പ്രവര്‍ത്തനങ്ങള്‍ പോലും നിങ്ങള്‍ പദ്ധതിയിട്ട് ചെയ്യുക. കുടുംബകാര്യങ്ങൾ അജണ്ടയിലുണ്ടെങ്കിൽ അത് കുട്ടികളുടെ ഉത്തരവാദിത്തങ്ങളേക്കാൾ മുൻ‌കൂട്ടി ഏറ്റെടുക്കുന്ന രക്ഷാകർതൃ ബന്ധങ്ങളായിരിക്കാം. ഒരുപക്ഷേ ഭൂതകാലത്തിൽ നിന്നുള്ള ചിന്തങ്ങള്‍ ഇപ്പോഴും അലട്ടുന്നുണ്ടാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വികാരങ്ങൾ ഉയർന്നുവരുന്നു, അതൊരു സാഹസിക നിമിഷമാണ്. പഠനത്തിലൂടെ സ്വയം മെച്ചപ്പെടുത്തുക എന്ന ചിന്ത പോലെ വിദേശ യാത്രയും ആകർഷകമായ ഒരു ഓപ്ഷനായിരിക്കാം. ഒരു വശത്തെ പ്രശ്നം നിയമപരമായ കാര്യങ്ങളെ ബാധിക്കുന്നു, അതിനാൽ നിങ്ങളുടെ അവകാശങ്ങൾ നിരീക്ഷിക്കുക. 

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 08 2023 aries gemini cancer virgo capricorn zodiac signs check astrological prediction