ഇന്നത്തെ നക്ഷത്രസാഹചര്യത്തിൽ ചിങ്ങരാശി സജീവമായ ഇടപെടൽ നടത്തുന്നു. ചുരുക്കിപ്പറയുകയാണെങ്കിൽ ആ ഇടപെടൽ ഊഷ്മളവുമായ, സ്നേഹവും ആത്മവിശ്വാസവുമുള്ളതും എന്നാൽ എളുപ്പത്തിൽ വേദനിപ്പിക്കുന്നതുമാണെന്ന് ഞാൻ പറയും. നാമെല്ലാവരും ഈ ചിഹ്നത്തിന്റെ പ്രസന്നമല്ലാത്ത ഗുണങ്ങൾ പ്രകടിപ്പിച്ചേക്കാം. പക്ഷേ നമ്മുടെ ചിങ്ങരാശിയിലുള്ള സുഹൃത്തുക്കളും പങ്കാളികളും അവർ ഭാവിക്കുന്നതിനെക്കാൾ വളരെ സെൻസിറ്റീവ് ആണെന്ന് ഓർമ്മിക്കുക.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ ഇന്നത്തെ ഗ്രഹനിലയിൽ ശുഭാപ്തി വിശ്വാസം തിളങ്ങി നിൽക്കുന്നു. എന്റെ അഭിപ്രായത്തിൽ, നിങ്ങൾക്ക് ഇത് പൂർണ്ണമായും ഉപയോഗപ്പെടുത്താം. പരിഹരിക്കാനാവാത്ത തടസ്സം പോലെ തോന്നുന്നവ മുന്നിൽ വരികയാണെങ്കിൽ പൂർണ്ണമായ വിശ്വാസത്താൽ നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയും. അവസാനം, വേഗത കുറയ്ക്കാനും വിശ്രമിക്കാനും നിങ്ങളുടെ പാദങ്ങൾ ഉയർത്താനും നിങ്ങൾ നിർബന്ധിതരായേക്കാം!
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ ഇന്നത്തെ ചാന്ദ്ര നിലകൾ വളരെ തീവ്രവും വൈകാരികവും കരുണാർദ്രവും ഒപ്പം ആവേശഭരിതവും ആയിരിക്കും. ദിനാന്ത്യത്തിൽ നിങ്ങൾ കൂടുതൽ ശക്തരും സന്തോഷവാന്മാരുമായി ഉയിർത്തുവരും. വിദേശവാർത്തകൾ വരുന്നുണ്ടാകും, പ്രിയപ്പെട്ട ഒരാളുമായുള്ള ഭിന്നത പരിഹരിക്കുവാൻ അവസരമുണ്ടായേക്കും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളിപ്പോൾ സ്വന്തം സാമ്പത്തിക ഉയർച്ചയും വ്യക്തിഗത ഔദാര്യവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കണം. ഒരു സവിശേഷ ബന്ധത്തിൽ, ഒരു പുതിയ വെളിച്ചം തൂകിക്കൊണ്ട് ഉപകഥയെഴുതുന്നത് സൂര്യനാണ്. കാണുന്നത് നിങ്ങൾക്കിഷ്ടപ്പെടുമെന്ന് ഞാനേറെ പ്രതീക്ഷിക്കുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളിൽ പലർക്കും ഈ വാരാദ്യം കഠിനാധ്വാനത്തിന്റേതായിരിക്കും. വീട്ടിലിരിക്കുന്നവർ നിങ്ങളുടെയോ പങ്കാളിയുടെയോ തൊഴിൽ പുരോഗതികളെക്കുറിച്ച് ആശങ്കാകുലരായിരിക്കും. സാമ്പത്തിക നിലവാരം ഗംഭീരമാണ്, ഇടയ്ക്കിടെ പങ്കാളിയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നിടത്തോളോം സാമുഹികപ്രവണതകളും വളരെ നന്ന്!
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നാളെ സംഭവിക്കുന്ന തീക്ഷ്ണമായ ഗ്രഹനില ഇന്നത്തെ ഗംഭീര വൈകാരിക അഭ്യുദയങ്ങളെ തള്ളിക്കളയുന്നില്ല. സന്തോഷം, ആഹ്ലാദം, ഗൃഹാതുരത, എന്നിവയെല്ലാം പരസ്പരം പോരടിക്കുന്നു. എങ്കിലും അത്രയധികം തൊട്ടാവാടിയാകേണ്ട. ഏറ്റവും നല്ലതിനായി പ്രതീക്ഷിക്കുന്നത്, അത് സംഭവിക്കുന്നതിനു സഹായകരമാകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഒരു പ്രത്യേക ബന്ധം, ദീർഘകാലാടിസ്ഥാനത്തിൽ അതിനെ മെച്ചപ്പെടുത്തുവാനുതകുന്ന, ഒരു പ്രക്രിയയ്ക് വിധേയമാകുന്നു. വൈകാരികസാഹചര്യങ്ങളിൽ സാധാരണ പരിചയക്കാർക്കുപോലും നിങ്ങൾ പ്രതീക്ഷിക്കുന്നതിലേറെ തരാനുണ്ടാകും. ഉടൻ തന്നെ നിങ്ങളുടെ പാതയിലേയ്ക്ക് ആസന്നമാകുന്ന പ്രണയസന്ദർഭത്തിൽ, പക്വതയും സ്ഥിരതയും കുട്ടികളുടേതുപോലുള്ള ആഹ്ലാദവുമായി ഇടപെടുക.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
അധികം സമയം കടന്നുപോകുന്നതിനു മുൻപ് ജീവിത പാതയെക്കുറിച്ചുള്ള ഒന്നു രണ്ട് അന്തർജ്ഞാനങ്ങൾ ഉണ്ടാകാം. മുൻപോട്ടു പോകുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്തുകയാണു നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കുക, ഉള്ളിലെ മുറിവുകളുണങ്ങുവാനുള്ള ശാന്തവും ധ്യാനാത്മകവുമായ സമയം അനുവദിച്ചുകൊടുക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളിപ്പോൾ പ്രധാനിയായ ഒരാളെ സന്തോഷിപ്പിക്കുകയാണെങ്കിൽ, അത് മറ്റൊരാളെ എതിർക്കുന്നതുപോലെയാകും. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ വിവാദപരമായ പ്രവർത്തനങ്ങളും അവ്യക്തപ്രസ്താവനകളും അടുത്ത രണ്ടാഴ്ചക്കാലത്തേയ്ക്ക് ഒഴിവാക്കുമായിരുന്നു. ഒപ്പം, പരീക്ഷിച്ചു വിജയിച്ച വഴികൾ ലക്ഷ്യത്തിനായി ഉപയോഗിക്കുകയും ചെയ്യും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
എല്ലാം അമിതമായി അനുകൂലത്തിലാണെന്നു കാണുന്നു. സാമൂഹികവും വൈകാരികവുമായ പുരോഗതികൾ ഭാവിയെക്കുറിച്ച് നല്ലതു പ്രവചിക്കുന്നു, അവ ആദ്യകാഴ്ചയിലെന്നതിനെക്കാൾ കൂടുതൽ സവിശേഷമാണെന്നും വരാം. ഷോപ്പിംഗ് താല്പര്യങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെ ലളിതമാക്കാം. അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ, നിങ്ങൾ അഭിപ്രായങ്ങൾ മാറ്റുന്നതായും കാണാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഏറ്റവും ആകർഷകമായ അഭൗമസംയോഗമായ വ്യാഴം- ബുധൻ കൂട്ടുകെട്ടിന്റെ കാവ്യാത്മക സ്വാധീനത്തിലാണ് നിങ്ങൾ. സ്വന്തം സൂക്ഷ്മഗുണങ്ങളെപ്പറ്റിയും ശരിയായ വഴിക്കാണെന്നതിനെപ്പറ്റിയും ആരെയെങ്കിലും
നിങ്ങൾക്ക് ബോധ്യപ്പെടുത്തണമെങ്കിൽ, അതിനുള്ള സമയം ഇതാണ്. കുടുംബാംഗങ്ങൾ നിങ്ങളുടെ ആകർഷണത്തിനു വിധേയരായിരിക്കും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളിലധികം പേർക്കും ഇന്നത്തെ ദിവസം ജോലിയുടേതായിരിക്കും. സ്ഥിരജോലി നിങ്ങളുടെ അജണ്ടയിലില്ലെങ്കിൽ, പ്രായോഗിക, ഗാർഹിക ജോലികളുടെ പരമ്പരാഗതമാർഗ്ഗം അവലംബിക്കുക. അതുപോലെ നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികളും നോക്കുക. സമയം വൃഥാ ചെലവഴിക്കുന്നുവെന്നു തോന്നാതെ, എന്തെങ്കിലും അർത്ഥപൂർണ്ണമായതു ചെയ്യുവാനാണു നിങ്ങളാഗ്രഹിക്കുന്നത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ഏറ്റവും അഭിവൃദ്ധികരമായ ഒരു പാതയിലൂടെയാണു കടന്നുപോകുന്നതെന്ന് ഓർമ്മപ്പെടുത്തുവാൻ ഞാനാഗ്രഹിക്കുന്നു. എങ്കിലുമതിൽ പ്രതിവാര/ പ്രതിമാസ വ്യതിയാനങ്ങൾക്കു സാധ്യതയുണ്ട്. പങ്കാളിത്ത കാര്യങ്ങൾക്കും സൗഹാർദ്ദ കൂടിക്കാഴ്ചകൾക്കും വളരെയേറെ അനുകൂലമാണ് ഇന്നത്തെ ഗ്രഹനിലകളെന്ന് നിങ്ങൾക്ക് മനസ്സിലാകും.