scorecardresearch

Daily Horoscope April 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 05, 2022: ഇന്നത്തെ രാശിയായി മിഥുനത്തെ കണക്കാക്കാം. പുരാതന മെക്സിക്കൻ കലണ്ടറിലെ മായൻ ദിന നാമങ്ങൾ ഞാൻ അടുത്തിടെ പഠിച്ചു. മിഥുനം മായന്‍ ചിഹ്നമായ ഐസിക്ക് (കാറ്റ്). ഇത് ദൈവിക പ്രചോദനത്തെയും കോസ്മിക് വിപരീതങ്ങളുടെ അനുരഞ്ജനത്തെയും പ്രതീകപ്പെടുത്തുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ പല സാഹചര്യങ്ങളും മാറ്റാവുന്നതാണ്. നിങ്ങളുടെ ഗാർഹികവും കുടുംബപരവുമായ കാര്യങ്ങൾ അനുകൂലമായി അവസാനിക്കുമോ, അല്ലെങ്കിൽ അവയ്ക്ക് കൂടുതൽ പരിശ്രമം ആവശ്യമാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. വലിയ കാര്യങ്ങള്‍ മറന്ന് ചെറുതുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജ്യോതിഷത്തിന്റെ ഒരു ഉദ്ദേശം മുന്‍കൂട്ടി കാര്യങ്ങള്‍ കാണുക എന്നതാണ്. ഇതിലൂടെ പ്രശ്നങ്ങള്‍ പലതും നേരിടുന്നത് ഒഴിവാക്കാന്‍ കഴിയും. അടുത്ത കുറച്ച് ദിവസങ്ങളിൽ സാധാരണമായ ജോലികൾ പൂർത്തിയാക്കാന്‍ സാധിക്കാത്തതില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കാം. അത് പരിഹരിക്കുന്നതിനായി സഹകരണ മനോഭാവം പുലര്‍ത്തുക വിട്ടുവീഴ്ചയ്ക്ക് തയാറാകുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, പണത്തോടുള്ള നിങ്ങളുടെ മനോഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. എന്തുകൊണ്ടാണ് നിങ്ങൾ പഴയ കാര്യങ്ങളില്‍ ഇത്ര കർക്കശമായി മുറുകെ പിടിച്ചിരിക്കുന്നതെന്ന് സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും വേണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇപ്പോള്‍ കഠിനമായി ചിന്തിക്കേണ്ട സമയമാണെന്നാണ് ബുധന്‍ നല്‍കുന്ന സൂചന. ഒരുപക്ഷേ, ചില മോശം തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ അവബോധത്തെ പിന്തുടരുന്നത് തികച്ചും സ്വീകാര്യമാണ്, എന്നാൽ നിങ്ങൾ വസ്‌തുതകൾ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ വൈകാരിക കാര്യങ്ങളിൽ സന്തുലിതാവസ്ഥ ഇപ്പോഴൊരു രഹസ്യം പോലെയാണ്. നിങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കിടാന്‍ നിങ്ങൾ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വയം ചോദിച്ചു കൂടെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുടുംബപരമായ കാര്യങ്ങള്‍ നല്ല നിലയില്‍ അവസാനിക്കുന്നതിനായി ആഴ്ചാവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇത് ആരെങ്കിലും വൈകുന്നത് കൊണ്ടല്ല, മറിച്ച് നിങ്ങളുടെ രാശിയുടെ ഉചിതമായ മേഖലയിലേക്ക് പ്രവേശിക്കാൻ ചന്ദ്രൻ വളരെയധികം സമയമെടുക്കുന്നതിനാലാണ്.

Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ആരോപണങ്ങള്‍ നേരിടുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഒരു നിമിഷത്തിന്റെ ആവേശത്തില്‍ പറഞ്ഞ കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പങ്കാളികൾ അമിതമായി വിമർശിക്കപ്പെടാൻ സാധ്യതയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ വര്‍ഷം നിങ്ങള്‍ എന്തൊക്കെ സാഹചര്യത്തിലൂടെ കടന്നു പോയി എന്നത് വ്യശ്ചികം രാശിയില്‍പെട്ട മറ്റൊരാള്‍ക്ക് മാത്രമെ മനസിലാകു. നിങ്ങൾ നേരിട്ട വ്യക്തിപരമായ വെല്ലുവിളികൾ നിങ്ങളെ ബുദ്ധിമാനും ഊഷ്മളനുമായ വ്യക്തിയാക്കിയിട്ടുണ്ടെന്നും നിങ്ങൾ മനസിലാക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also Read: Weekly Horoscope (April 03- April 09, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് ഇപ്പോഴും അൽപ്പം അസ്വസ്ഥത തോന്നിയേക്കാം, എന്നിരുന്നാലും നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമായ എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. നിങ്ങളുടെ കാര്യങ്ങൾ ഒരു സന്തുലിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സമയമാണിത്. അല്ലെങ്കിൽ കുറഞ്ഞത് അതിനുള്ള പ്രക്രിയ ആരംഭിക്കാനുള്ളത്. സമയം പാഴാക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇപ്പോൾ എല്ലാ മകരരാശികളെയും ബാധിക്കുന്ന രണ്ട് തരം ഗ്രഹ വശങ്ങളുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് പിന്തിരിപ്പിക്കാൻ പ്രയാസമുള്ള ദീർഘകാല രൂപീകരണങ്ങൾ, മാനസികാവസ്ഥയിലോ പദ്ധതിയിലോ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്ന ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ. രണ്ടാമത്തേതാണ് ഇന്ന് പ്രബലമായത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റെന്തൊക്കെ സംഭവിച്ചാലും, നിങ്ങൾ പൊതുവെ അനുകൂലമായ ഒരു കാലഘട്ടത്തിലാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കും. വ്യക്തിബന്ധങ്ങളിൽ ചൊവ്വയുടെ അസ്വാസ്ഥ്യകരമായ ആഘാതം ബുധന്റെയും വ്യാഴത്തിന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വിന്യാസത്താൽ നേരിടപ്പെടുന്നു. മികച്ച ഉപദേശം ലഭിക്കുക യുവ സുഹൃത്തുക്കളിൽ നിന്നാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇപ്പോൾ നിങ്ങൾ തികച്ചും പുതിയ വഴികളിലൂടെയാണ് ചിന്തിക്കുന്നത്, എല്ലാം നിങ്ങളുടെ നേട്ടത്തിനായാണെന്ന് ഉറപ്പുണ്ടായിരിക്കണം. പങ്കാളികളും സഹപ്രവർത്തകരും നിങ്ങളുടെ പദ്ധതികൾ കൃത്യമായി മനസിലാക്കുന്നുവെന്ന് ഉറപ്പാക്കണം, അല്ലാത്തപക്ഷം അവരുടെ പിന്തുണ നിങ്ങൾക്ക് നഷ്‌ടമാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today april 05 2022 aries gemini cancer virgo capricorn zodiac signs check astrological prediction