ഏകദേശം നാല് ദശലക്ഷം പ്രകാശവർഷം അകലെ ഭൂമിയെപ്പോലെയുള്ള ഒരു ഗ്രഹത്തെ ഞങ്ങൾ കണ്ടെത്തിയ വാർത്ത നിങ്ങൾ വായിച്ചോ? തികച്ചും വ്യത്യസ്തമായ ആകാശമുള്ള അവരുടെ ജ്യോതിഷം എങ്ങനെയുള്ളതാണ് എന്നതാണ് എന്നെ കുഴപ്പിക്കുന്ന പ്രശ്നം! തീർച്ചയായും ഇത് പ്രാധാന്യമുള്ള കാര്യമല്ല. നമുക്ക് ഒരിക്കലും അവിടെ സന്ദർശിക്കാൻ കഴിയില്ല, കുറഞ്ഞത്, നല്ല വേഗതയുള്ള സമയയന്ത്രമില്ലാതെ. അത് മിക്കവാറും നടക്കാൻ സാധ്യതയില്ല..

Read Here: Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

അതിശയകരമാംവിധം ശക്തിയേറിയ ചില ഗ്രഹ സൂചകങ്ങളുണ്ട്, അവയിൽ മിക്കതും മേടം രാശിയുടെ ഗുണങ്ങളെ അനുകൂലിക്കുന്നു, ഇവ സ്വാർത്ഥതാൽപര്യത്തിന്റെയും നർമ്മത്തിന്റെയും മിശ്രിതമാണ്. പെട്ടെന്ന് ലോകം മുഴുവൻ യുക്തിസഹവും സൗഹാർദ്ദപരവുമായ ഒരു സ്ഥലമായിരിക്കണം, വിചിത്രവും പ്രവചനാതീതവുമായ ഒരു രീതിയിൽ..

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ നിങ്ങൾക്ക് പ്രലോഭനമുണ്ടാകാം, പക്ഷേ ചൂതാട്ടക്കാർ സാധാരണയായി നഷ്ടപ്പെടും എന്നതാണ് വസ്തുത. അതുകൊണ്ടാണ് ഒരു അപായ സാധ്യതയുള്ള കാര്യം ഏറ്റെടുക്കുന്നതിന് മുൻപായി എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിക്കാൻ ഗ്രഹ ഘടകങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നത്. നിങ്ങൾ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുകയാണെങ്കിൽ, ഒരു വഴികണ്ടെത്താനാകുന്ന സ്ഥാനം ക്രമീകരിക്കാൻ കഴിഞ്ഞേക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അസംസ്കൃത അഭിലാഷത്തിന്റെ ഒരു സമയമാണിത്. നിങ്ങൾ ശരിക്കും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ നിങ്ങളുടെ സമയം ആരുടെ കൂടെയാണ് ചിലവഴിക്കാൻ ശരിക്കും ആഗ്രഹിക്കുന്നത്? ഈ ചെറിയ കാര്യങ്ങൾക്ക് നിങ്ങൾ ഉത്തരം കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും. അല്പം മുറിവേറ്റാലും, നിങ്ങൾ കൂടുതൽ അറിവുള്ള ആളായി മാറിയേക്കും!

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സഹപ്രവർത്തകരുടെ പെരുമാറ്റരീതിക്കും പങ്കാളികളുടെ സഹതാപമില്ലാത്ത മനോഭാവത്തിനും കാരണം അവർ ശ്രദ്ധിക്കുന്നില്ല എന്നതാണ്. മറിച്ച്, അവർ അവരുടെ സ്വന്തം വൈകാരിക ഭാരത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും നിങ്ങളുടെ കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്നും നിങ്ങൾ മനസ്സിലാക്കണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ജീവിതത്തിന്റെ ഓരോ പ്രകടനത്തിലും അതിന്റെ വിപരീതഫലത്തിന്റെ വിത്തുകൾ അടങ്ങിയിരിക്കുന്നു. ഇത് ഇന്നത്തേതിനേക്കാൾ കൂടുതൽ സത്യമാകുന്ന ദിവസമുണ്ടാകില്ല, അതിനാൽ നിങ്ങൾ അനുഭവിക്കുന്ന വികാരങ്ങളും അനുഭവങ്ങളും ഏത് നിമിഷവും മാറുമെന്ന് മനസ്സിലാക്കുക. എല്ലാ പ്രശ്നങ്ങളും നിങ്ങൾക്ക് ഒരു പുതിയ അവസരം നൽകുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നത്തെ ഏറ്റവും രസകരമായ ഗ്രഹ വശത്തിന് ഈ ആഴ്ച സംഭവിക്കുന്ന എന്തിനേക്കാളും സ്വാധീനം ചെലുത്താൻ കഴിയും, ഇത് നിങ്ങളുടെ വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും വേണ്ടി പോരാടുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ കടമയിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കരുത്, പക്ഷേ ശരിയാണെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾക്കായി നിലകൊള്ളുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ മാനസിക ‘കാലാവസ്ഥ’യിലെ അസ്വസ്ഥതകൾ സൂചിപ്പിക്കുന്നത് ഗ്രഹങ്ങളുടെ അവസ്ഥ പ്രക്ഷുബ്ധമാണ് എന്നാണ്. നിങ്ങൾക്ക് നിങ്ങളെ സ്വയം സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളെ വിവാദത്തിലാക്കുന്ന ഏതൊരു വിവാദ സ്രോതസ്സിൽ നിന്നും പിന്മാറുക എന്നതാണ്, ദീർഘകാല വീക്ഷണം സ്വീകരിക്കുകയും വേണം. കൂടാതെ, മറ്റ് ആളുകൾ ശരിയായിരിക്കാം എന്ന് ഓർമ്മിക്കുക!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ സൗര രേഖയുടെ സാമ്പത്തിക മേഖലകളിൽ മുന്നറിയിപ്പ് നൽകുന്ന അടയാളങ്ങൾ കാണിക്കുന്നത് തുടരുന്നു, അതിനാൽ ധന സംബന്ധമായ പ്രശ്നങ്ങളിൽ നിങ്ങൾ ശരിയായ ഔചിത്യം പാലിക്കണം. നിങ്ങൾ അവരെ ആശ്രയിക്കുന്നതിലും കൂടുതലായി അവർ നിങ്ങളെ ആശ്രയിച്ചിരിക്കും എന്ന അർത്ഥത്തിൽ നിങ്ങൾ ഇപ്പോൾ മിക്ക ആളുകളേക്കാളും മികച്ചവരാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

എല്ലാം നിങ്ങളുടെ പദവിയുടെയും അന്തസ്സിന്റെയും ആവശ്യകതയെ ആശ്രയിച്ചിരിക്കുന്നു. സ്ഥിരതയാർന്നതും ദീർഘകാലവുമായ പരിശ്രമത്തിലൂടെ അത്തരം കാര്യങ്ങൾ സമ്പാദിക്കേണ്ടതുണ്ട് എന്നതാണ് പ്രശ്‌നം, അതേസമയം ഇപ്പോൾ നിങ്ങൾ എടുക്കുന്ന കുറുക്കുവഴി നിങ്ങളെ അപകടത്തിലാക്കുമെന്ന് തോന്നുന്നു. നിങ്ങൾ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എളുപ്പമുള്ള ഭാഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കില്ല!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്ച ഞാൻ ഇതുവരെ പരാമർശിച്ചിട്ടില്ലാത്ത നിങ്ങളുടെ രാശിയുടെ ഒരു പ്രധാന ഘടകമുണ്ട്. അത് വിദേശ യാത്രകളെക്കുറിച്ചാണ്. അതിലൂടെ നിങ്ങളുടെ വ്യക്തിത്വത്തിലെ സാഹസിക പ്രവണതയെക്കുറിച്ചും നിങ്ങൾ ലോകത്തിന്റെ വിദൂര കോണിലേക്ക് സഞ്ചരിക്കുന്നതായും നിങ്ങളുടെ നിത്യ ജീവിതത്തിലെ സാഹസിക ഘടകങ്ങൾ വികസിപ്പിക്കുന്നതായും കാണാൻ കഴിയും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ എല്ലാ സഹജവാസനകളും മുന്നറിവുകളും ശരിയാണെന്ന് തെളിയിക്കണം, എന്നാൽ മറ്റ് ആളുകൾ നിങ്ങൾ പറയുന്നത് കേൾക്കാനോ ശ്രദ്ധിക്കാനോ വിസമ്മതിക്കുകയാണെങ്കിൽ അതിന് വലിയ പ്രയോജനമില്ല. സാമൂഹിക ഇടപെടലുകളിൽ, മാറ്റത്തിനും ആവേശത്തിനും വഴി തെളിക്കുക: അപായ സാധ്യതയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് നിങ്ങളെ ആകർഷിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സംഭവങ്ങളുടെ അപ്രതീക്ഷിത വഴിത്തിരിവ് സ്വാഗതാർഹമായ ഒരു രക്ഷയായി മാറാം. നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കുകയെന്ന മീനം രാശിയുടെ ലക്ഷ്യവുമായി മുന്നോട്ട് പോകുക. ഒരിക്കൽ കൂടി, ജോലിസ്ഥലത്തുള്ള ആളുകൾ അതിരു കടന്ന് പ്രവർത്തിക്കുന്നു. എന്നാൽ നിങ്ങൾ ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യാൻ പോകുന്നത്? നിങ്ങൾ ശരിക്കും എന്താണ് ചിന്തിക്കുന്നതെന്ന് അവരോട് പറഞ്ഞാൽ, അനന്തരഫലങ്ങൾക്ക് നിങ്ങൾ തയ്യാറാകണമെന്നില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook