Daily Horoscope April 1, 2022: ജ്യോതിഷം എന്നത് നമ്മളോട് പറയുന്നതോ നക്ഷത്രങ്ങൾ പറയുന്നത് ചെയ്യുന്നതോ അല്ല, മറിച്ച് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം കണ്ടെത്തലാണ് എന്ന് നിങ്ങളെ ഓർമ്മിപ്പിക്കേണ്ട സമയമാണിത്. നമുക്കുവേണ്ടി മാത്രമല്ല, എല്ലാവർക്കുമായി ഏറ്റവും മികച്ചത് ചെയ്യുക എന്നതും കൂടിയാണിത്. എല്ലാത്തിനുമുപരി മറ്റെല്ലാവരും സന്തുഷ്ടരും ഐശ്വര്യവും ഉള്ളവരാണെങ്കിൽ, നമ്മൾ കൂടുതൽ മെച്ചപ്പെടും എന്ന സിദ്ധാന്തം പ്രവർത്തിക്കുന്നു.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് കുറച്ച് സമയമെടുക്കാൻ കഴിയുമെന്ന് ചന്ദ്രൻ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷേ, നിങ്ങളുടെ ദിനചര്യയിൽ ഒരു ഇടവേളയ്ക്ക് നിങ്ങൾ തയ്യാറാണ് എന്നതാണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത്. നിങ്ങൾക്ക് മടുപ്പുണ്ടെങ്കിൽ പുറത്തുപോകുക. കൂടാതെ ഒരു പുതിയ പ്രണയം മനസ്സിലുണ്ടെങ്കിൽ, ആഴ്‌ചാവസാനം അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാവും.
Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ സൗര ചാർട്ടിന്റെ ചടുലമായ മേഖലകളിൽ ചുറ്റിത്തിരിയുന്ന വിവിധ ഗ്രഹങ്ങൾ, നിങ്ങളുടെ സംശയങ്ങൾ, അപര്യാപ്തതകൾ, അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ച് മറക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ ദീർഘകാല പ്രശസ്തി കെട്ടിപ്പടുക്കുന്നതിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരിക്കൽ നിങ്ങളെ അവഗണിച്ച ആളുകൾക്ക് നിങ്ങളെ ബഹുമാനിക്കാൻ നല്ല കാരണമുണ്ടെന്ന് ഉറപ്പാക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾ നിങ്ങളുടെ ഹൃദയം പറയുന്നതിന് തലച്ചോർ പറയുന്നതിലും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടാവാം. എന്നാൽ ഇപ്പോഴത്തെ പ്രവണത ഹൃദയത്തെ ഒന്നാമതും തലച്ചോറിനെ രണ്ടാമതും കാണുന്നതാണ്. നിങ്ങൾ ജോലിസ്ഥലത്ത് പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, നീണ്ടുനിൽക്കുന്ന പ്രശ്‌നങ്ങൾ വലിച്ചുനീട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതിനാൽ, ഭൂതകാലത്തിൽ നിന്ന് പൂർണമായ ഒരു ഇടവേള ഉണ്ടാക്കുന്ന സാധ്യതകൾക്കായി ലക്ഷ്യമിടാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സാമ്പത്തിക സ്ഥിതി വളരെ ഉന്മേഷദായകമായിരിക്കണം, എന്നാൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, നിങ്ങൾ കൂടുതൽ സമൃദ്ധി അനുഭവിക്കാൻ തുടങ്ങിയാൽ, നിങ്ങൾ കൂടുതൽ ചെലവഴിക്കുകയും അങ്ങനെ കാശ് കാലിയാവുകയും ചെയ്യും. ഭാവി പദ്ധതികളെക്കുറിച്ച് കുറച്ചുകൂടി ഭാവനാസമ്പന്നമായിരിക്കാൻ ശ്രമിക്കുക. മറ്റുള്ളവരെക്കൊണ്ട് നിങ്ങളെ നടത്തിക്കാൻ അനുവദിക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ആത്യന്തികമായ വിജയത്തിനായുള്ള ശ്രമങ്ങൾ നടത്താനുള്ള സമയമാണിതെന്ന് നിങ്ങളുടെ എല്ലാ അത്ഭുതകരമായ അവബോധങ്ങളും നിങ്ങളോട് പറയുന്നുണ്ട്. ചന്ദ്രൻ നിങ്ങളുടെ ഭാഗത്താണ്, നിങ്ങൾക്കുള്ള ഏറ്റവും മോശമായ അപകടസാധ്യത നാണക്കേടാണ്. എന്നിട്ടും, അത് മോശമായേക്കാം. അധികം താമസിയാതെ നിങ്ങൾ അത് മറികടക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വിചിത്രമെന്നു പറയട്ടെ, നിങ്ങളുടെ ചാർട്ട് കൂടുതൽ ഗൗരവമുള്ളതായി കാണപ്പെടാൻ തുടങ്ങിയിരിക്കുന്നു, കൂടുതൽ സംഘടിതവും കാര്യക്ഷമവും മൂല്യമുള്ളതായി പരാമർശിക്കാം. വല്ലപ്പോഴുമുള്ള കിംവദന്തികളിൽ നിന്നോ സംശയങ്ങളിൽ നിന്നോ നിങ്ങൾ ഒഴിഞ്ഞുമാറുകയും നിങ്ങൾക്ക് എന്തെങ്കിലും മറച്ചുവെക്കാനുണ്ടെന്ന് തോന്നുന്നത് ഒഴിവാക്കുകയും വേണം.
Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
പ്രധാനപ്പെട്ട ജോലികൾ സമയത്തിന് പൂർത്തിയാക്കണമെങ്കിൽ ഒരുമിച്ചുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് ശക്തരായ സാമൂഹിക നക്ഷത്രങ്ങൾ അർത്ഥമാക്കുന്നു. മറ്റുള്ളവരുടെ സമയനഷ്ടവും പരാതികളും നിങ്ങൾക്ക് മതിയായിട്ടുണ്ടെങ്കിലും ഇത് ഏകാകിയാകാനുള്ള സമയമല്ല. പങ്കാളികൾ നിരാശരാണെങ്കിൽ, നിങ്ങൾ അവരെ സന്തോഷിപ്പിക്കേണ്ടി വന്നേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് പരിഗണിക്കുക. നിങ്ങൾ മറ്റുള്ളവരെ പരിപാലിക്കുകയാണെങ്കിൽ മാത്രമേ നിങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റപ്പെടുകയുള്ളൂവെന്ന് മനസ്സിലാക്കുക. പ്രകോപനത്തിലേക്ക് ഉയരരുത്, എന്നാൽ മറ്റ് ആളുകൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും വാദങ്ങളും സ്വീകാര്യമായ സമയത്ത് ശരിയായ സമയത്ത് അവരെ നേരിടുക.

Also Read: Weekly Horoscope (March 27- April 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന് നിങ്ങൾ പരാതിപ്പെടുന്നുണ്ടാവും. ഈ ആഴ്‌ച മുതൽ നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകൾ കുറയ്ക്കുന്നത് പരിഗണിക്കണം. ആവശ്യമുള്ളത് മാത്രം മുറുകെ പിടിക്കുക. പുത്തൻ ഭാഗ്യം വരാനുള്ള ഇടം നിങ്ങൾക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
കാൽപനിക താപനില ഉയർത്തിയ ഗ്രഹങ്ങളുടെ ഒരു ശ്രേണിയിലെ അവസാന ദിവസമാണിത്. ഇതിനർത്ഥം നിങ്ങൾക്ക് ബന്ധങ്ങളൊന്നും അവശേഷിക്കില്ല എന്നല്ല, നിങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് പോകുന്നു എന്നല്ല. വൈകാരികത തീപ്പൊരി മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും, അത് ഒരു തീജ്വാലയാക്കി മാറ്റാൻ നിങ്ങൾക്ക് പരമാവധി ശ്രമിക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ചെയ്യാൻ പാടില്ലാത്ത എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ തയ്യാറാക്കുക! അടുത്ത ആഴ്‌ചകളിൽ തെറ്റായി സംഭവിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ മാറ്റി, സാഹചര്യം എത്ര രസകരമാണെന്ന് ആളുകളെ കാണിക്കാൻ ശ്രമിക്കുക എന്നതാണ് ബാക്കി മാസങ്ങളിലെ നിങ്ങളുടെ ഏറ്റവും മികച്ച തന്ത്രം!
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ വേഗത്തിൽ ചിന്തിക്കണം, എന്നാൽ വസ്തുതകളാണ് എല്ലാം എന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങൾ മറ്റുള്ളവരെക്കൊണ്ടും ശരി ചെയ്യേണ്ടതുണ്ട്. പ്രണയത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ ആശയങ്ങൾ കഴിയുന്നത്ര കാവ്യാത്മകമായി അവതരിപ്പിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മറ്റുള്ളവരോട് പറയേണ്ടതില്ല. നിങ്ങളോട് യോജിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം!
