കഠിനാദ്ധ്വാനത്തിന്റെയും പരമ്പരാഗത മൂല്യങ്ങളുടെയും ചിഹ്നമായ മകരം രാശി തന്നെയാണ് ഇപ്പോഴും എന്റെ പ്രധാനപ്പെട്ട ചിഹ്നം. പ്രാചീന ജ്യോതിഷികൾ ഈ ചിഹ്നം ഇന്ത്യയ്ക്ക് പ്രത്യേകതയുള്ളതാണെന്നു വിശ്വസിച്ചു, കൂടാതെ ബ്രിട്ടനുമായിട്ടും ഈ ചിഹ്നത്തിന് ബന്ധമുണ്ട്. രണ്ടു സംസ്‍കാരവും പൂർവ്വകാലത്തിന് പ്രാധാന്യം നൽകുന്നു. സാമാന്യബുദ്ധിയെ മറ്റെന്തിനേക്കാളും മുകളിലായി കണക്കാക്കണം എന്നതാണ് ഇന്നത്തെ ദിവസത്തേക്ക് വേണ്ടിയുള്ള ഉപദേശം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈ വർഷം യാത്രയ്ക്കായുള്ള സ്വാഭാവികമായ സമയമാണിത്, ചെറിയ യാത്ര ആണെങ്കിൽ കൂടെ. നിങ്ങളുടെ കാര്യത്തിൽ പൂർണപിന്തുണ നൽകുന്ന ബുധനും ശുക്രനും ഉറപ്പ് നൽകുന്നത് പ്രകാരം നിങ്ങളുടെ പദ്ധതികൾ എല്ലാം അന്തിമ ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ക്രമീകരണങ്ങൾ പൂർത്തിയാക്കാനുമുള്ള സമയമാണിത്. ഇവയെല്ലാം തന്നെ നിങ്ങളെ വീട്ടില് നിന്നും ദൂരേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ആതിഥേയത്തെ അപമാനിക്കുകയോ നിങ്ങളെ ഗൗരവമായി കണക്കാക്കുകയോ ചെയ്യാത്തവർ നിങ്ങളോട് മാപ്പ് പറയേണ്ടതുണ്ട്. എന്നാൽ മനുഷ്യന്റെ സ്വഭാവം എന്താണെന്ന് നമ്മുക്ക് അറിയാവുന്ന നിലയ്ക്ക് അത് സംഭവിക്കാനും പോകുന്നില്ല. അതിനാൽ പഴയ കാര്യങ്ങളിൽ പരതിയിട്ടോ, അന്ന് നടന്ന അനീതിയെക്കുറിച്ചു ഇനി പറഞ്ഞുകൊണ്ട് ഇരുന്നിട്ടോ വലിയ കാര്യമില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചില സമയങ്ങളിൽ നിങ്ങൾക്ക് ചില വ്യക്തികളുടെ സ്വഭാവം ഇഷ്ടപ്പെടുന്നില്ല എന്ന് അവരെ മനസിലാക്കിക്കാൻ, പ്രത്യേകിച്ചും നിങ്ങളുടെ മേലാണ് കൂടുതൽ ഭാരം ചുമത്തപ്പെടുന്നതെങ്കിൽ, ദൈവത്തിന്റെ ഇടപെടൽ വരെ വേണ്ടിവരും. നിങ്ങളുടെ വികാരങ്ങൾ വ്യക്തമാക്കുക, കാരണം നിങ്ങളുടെ പങ്കാളികളുടെ തെറ്റായ കാഴ്ചപ്പാടുകളെ തിരുത്താൻ ആവശ്യമായ കാരണങ്ങൾ നിങ്ങളുടെ പക്കലുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിലവിലെ സൗഹൃദ പദ്ധതികൾക്ക് ഉടനെ തന്നെ ഒരു പ്രഭാവം ഉണ്ടായില്ലെങ്കിൽ, ദീർഘകാലയടിസ്ഥാനത്തിൽ അത് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ ബാങ്കിലെ പണത്തിലും ഇതിന്റെ പ്രഭാവമുണ്ടാകാം, അതിനാൽ കൂടുതൽ പണം കയ്യില്‍ കരുതുന്നതായിരിക്കും ഉചിതം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഒരിക്കലും രണ്ടാമനായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല. മറ്റുള്ളവരുടെ വരുതിയില്‍ നിങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ അവർ പറയുന്നതിന് അനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തിയല്ല നിങ്ങൾ എന്നതാണ്. നിങ്ങളുടെ ഭാഗത്തു നിന്ന് പറയുകയാണെങ്കിൽ, നിങ്ങളെ അപമാനിക്കാൻ ചിന്തിക്കാതെ ചെയുന്ന പ്രവർത്തികളിൽ നിങ്ങൾ അപമാനിക്കപ്പെട്ടു എന്ന് കരുതേണ്ടതില്ല. അതുപോലെ തന്നെ നിങ്ങൾ മറ്റുള്ളവരെ വിമർശിക്കുകയാണെങ്കിൽ ശരിയായ ആളെത്തന്നെയാണ് കണ്ടെത്തിയതെന്ന് ഉറപ്പ് വരുത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുറച്ചു കാലം മുൻപ് അവസാനിച്ചുവെന്ന് നിങ്ങൾ കരുതിയ ചില ഗാർഹിക പരിവർത്തനങ്ങളിലെ അല്ലെങ്കിൽ കുടുംബ ക്രമീകരണങ്ങളിലെ ചില വശങ്ങൾ കൂടെ പരിഹരിക്കപ്പെടാനുണ്ട്. പ്രാപ്തിയുള്ള നിങ്ങളുടെ കൈകളിലൂടെ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടും. പക്ഷേ നിങ്ങൾ ലാഭകരമായ ഈ പദ്ധതി നടപ്പിലാക്കാൻ ഏതറ്റം വരെ പോകാനും എത്ര തന്നെ പ്രയത്നം നടത്താനും തയ്യാറാകണം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളൊരു സാമ്പത്തിക നടത്തിപ്പിന് സമ്മതിക്കാത്തതിനാൽ ചില പ്രിയപ്പെട്ടവരെയും, അടുത്ത സുഹൃത്തുക്കളെയും പറഞ്ഞു രമ്യതയിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകും. നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വിട്ടുവീഴ്ചകൾ ചെയ്യാതിരിക്കാം. എന്നാൽ പുതിയ ജീവിത രീതികളെക്കുറിച്ചു പരീക്ഷണങ്ങൾ നടത്താനും അന്വേഷിക്കാനും നിങ്ങൾ തയ്യാറാകണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ വിശ്രമ- ആനന്ദ പദ്ധതികൾ ഒന്നും തന്നെ വിചാരിച്ചതുപോലെ നടപ്പാകുന്നില്ലെങ്കിൽ അടുത്ത ആഴ്ച്ചത്തെ ശുക്രന്റെ രീതികൾക്കായി കാത്തിരിക്കുക. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാകും. അതിന്റെ പ്രധാനകാരണം എന്തെന്നാൽ നിങ്ങളുടെ പ്രധാന അധികാരിയായ ചൊവ്വാഗ്രഹം ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുകയാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇപ്പോൾ മുതൽ അടുത്തയാഴ്ച്ച അവസാനം വരെ താഴ്ത്തിക്കെട്ടാൻ സാധ്യതയുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ, അതങ്ങനെ സംഭവിക്കുന്നതിൽ നിന്നും വിലക്കി, നിങ്ങൾക്ക് എന്തുകൊണ്ട് നിയന്ത്രണം ഏറ്റെടുത്ത് അടുത്ത് നടത്തേണ്ട കാര്യം നടത്തിക്കൂടാ?എന്തുതന്നെ ആണെങ്കിലും, ഭാവിയിലേക്കുള്ള അടുത്ത ചുവട് വയ്ക്കുന്നത് വഴി നിങ്ങൾക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങളുടെ സുഹൃത്തുക്കള്‍ക്ക് നൽകുന്ന അഭിപ്രായങ്ങൾ വിഷാദാത്മകമാണെങ്കിലും, നിങ്ങളുടെ ഉള്ളിൽ ആത്മവിശ്വാസം തുളുമ്പുകയാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അയഥാർഥ്യമായ ആശയങ്ങളിൽ നിന്നും അകലം പാലിച്ച് നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ഞാൻ ഇത് പറയാൻ കരണമെന്തെന്നാൽ, നിങ്ങൾ ജാഗ്രതയോടെ നിന്നില്ലെങ്കിൽ നിങ്ങളെ ലക്ഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രാപ്തിയുള്ള അടിയൊഴുക്കുളള ധാരാളമുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിങ്ങളാൽ കഴിയുന്നതെല്ലാം ഒരു ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ത്യജിച്ച നിങ്ങളെ കാത്തിരിക്കുന്ന പ്രതിഫലവും അത്രതന്നെ വലുതാണ്. നിങ്ങളുടെ ചക്രവാളത്തെ വികസിപ്പിച്ച് ഭാവിയിലേക്ക് നോക്കാനുള്ള സമയമാണിത്. അതിനോടൊപ്പം തന്നെ, നിങ്ങളുടെ ദീർഘകാല തീരുമാനങ്ങൾ സമചിത്തതയുള്ളതും, ഗൗരവമേറിയതുമായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചില പ്രത്യേക രീതികളിലൂടെ നിങ്ങൾ നിങ്ങളുടെ വിജയത്തിന്റെ സാധ്യത വർധിപ്പിക്കുന്നു, പക്ഷേ നിങ്ങൾ നിങ്ങളിൽ വിശ്വസിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ പ്രേരണഘടകം എന്താണെന്നുള്ളത് മനസിലാക്കാൻ ശ്രമിക്കണം. നിങ്ങളിത് മനസിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സാധിക്കും, മറ്റുള്ളവർ എന്തും ചിന്തിച്ചാലും പറഞ്ഞാലും ശരി.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook