Horoscope Today 30 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഈ ആഴ്ചത്തെ ചിഹ്നമായ ഇടവം രാശിയിലേക്ക് തന്നെ ഞാൻ തുടർന്നും ശ്രദ്ധ നൽകുകയാണ്. ഓരോ ചിഹ്നത്തിനും ഭരിക്കുന്ന ഒരു ഗ്രഹമുണ്ട്. ഇടവം രാശിക്കാരിൽ അത് പ്രണയത്തിന്റെ ഗ്രഹമായ ശുക്രനാണ്. ഇടവം രാശിക്കാർക്ക് എന്താണ് ഇഷ്ടം? ഭംഗിയുള്ള വസ്തുക്കൾ, നല്ല ഭക്ഷണം, നല്ല സുഹൃത്തുക്കൾ എന്നിവയാണ് അവർക്കിഷ്ടം. അത് തന്നെയാണ് എനിക്ക് ഇടവം രാശിക്കാരെ ഇഷ്ടപ്പെടാനുള്ളൊരു കാരണം. എനിക്ക് നല്ലൊരു സൗഹൃദം ഉണ്ടാക്കാൻ സാധിക്കാത്ത ഒരു ഇടവം രാശിക്കാരുമില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ ഗ്രഹങ്ങളുടെ നിര നിങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും. കൂടാതെ നിങ്ങൾ സാമ്പത്തികവും, ഔദ്യോഗികവും, വസ്തുക്കളുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ വളരെ വ്യക്തിപരമായി എടുക്കാനും സാധ്യതയുണ്ട്. ദാനശീലമുള്ള പ്രവർത്തികൾ തുടരാൻ ഓർക്കുക, കാരണം ഇതിലാണ് നിങ്ങളുടെ ഭാവി നിലനിൽക്കുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഔദ്യോഗികഭാവിയെ കുറിച്ചുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ നിലവിലെ അഭിവൃദ്ധി പരിശോധിക്കാനായി കുറച്ച് സമയം ചിലവഴിക്കുക. സഹായം ആവശ്യപ്പെടാൻ ശരിയായ സമയമിതാണ്, പ്രധാനമായും നിങ്ങയുടെ ചുറ്റിനുമുള്ള വ്യക്തികൾ നിർമാണാത്മകമായ മനോഭാവത്തിലായതിനാലാണ്. വ്യക്തിപരമായ ഒരു ചോദ്യം ഇപ്പോഴത്തേക്ക് മാറ്റിവയ്ക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കഠിന പ്രയത്നം ചെയ്ത് നിങ്ങൾക്ക് മതിയായിട്ടുണ്ടാകും, പക്ഷേ എന്തോ ഒന്ന് നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ന് ഔദ്യോഗികമായി ഒരു ആവശ്യങ്ങളുമില്ലെങ്കിൽ, നിങ്ങളുടെ ഉർജ്ജമൊരു സർഗാത്മകമായ പ്രവൃത്തിക്ക് അല്ലെങ്കിലൊരു വിനോദാത്മകമായ പ്രവൃത്തിക്ക് വേണ്ടി മാറ്റിവയ്ക്കുക. മുതിർന്നൊരു സുഹൃത്തിനോ അല്ലെങ്കിൽ ബന്ധുവിനോ നിങ്ങൾക്ക് മാത്രം നല്കാൻ കഴിയുന്നൊരു ഉപദേശത്തിന്റെ ആവശ്യമുണ്ട്. സമയം ശരിയാകുമ്പോൾ നിങ്ങളുടെ വിവേകത്തിന്റെ വാക്കുകൾ മൊഴിയുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആഴ്ചയുടെ അവസാനം ഗ്രഹങ്ങൾ നിങ്ങൾക്ക് അധികമായി സാമ്പത്തിക പ്രേരണകൾ നൽകും. തയ്യാറായി ഇരിക്കുക, നിങ്ങളുടെ ചക്രവാളത്തെ വികസിപ്പിക്കുന്നതും, നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം വർധിപ്പിക്കുന്നത് പോലെയുള്ള നിർണായകമായ നടപടികൾ എത്രയും വേഗമെടുക്കുക. പ്രണയത്തിലാണെങ്കിൽ പോലും,നിങ്ങളുടെ സംശയങ്ങൾ ഒരു വശത്തേക്ക് വയ്ക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കുടുംബാംഗങ്ങൾ തീർച്ചയായും ബുദ്ധിമുട്ടുള്ളൊരു അവസ്ഥയിലാകും, സ്ഥിരതയ്ക്ക് വേണ്ടിട്ടുള്ള അവരുടെ ആഗ്രഹം വളരെ അഗാധമായ വൈകാരിക ചോദ്യങ്ങളുമായി കൂടിക്കലർന്ന് കിടക്കുകയാണ്. നടപടിക്രമങ്ങളിൽ നിന്നും നിങ്ങളെ പുറത്ത് കൊണ്ടുവരാൻ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ മതിയാകും. കൂടാതെ ഈ കാലമത്രയും നിങ്ങൾ പറയുന്നതായിരുന്നു ശരിയെന്ന് സഹപ്രവർത്തകരെ തിരിച്ചറിയിക്കുകയും ചെയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഔദ്യോഗിക ആഗ്രഹങ്ങൾ ഇടപെടുന്നത് കാരണം ഗാർഹിക കാര്യങ്ങൾ പിന്നോട്ട് ഒരുപടി നീങ്ങേണ്ടതുണ്ട്. അന്തിമമായൊരു തീരുമാനത്തിലേക്ക് എത്താൻ സാധിക്കില്ല എങ്കിലും ചർച്ചകൾ തുടരുക എന്നതാണ് ഇപ്പോൾ പ്രധാനം. ശരിക്കും പറഞ്ഞാൽ, ഒരുറപ്പ് വീണ്ടെടുക്കാൻ ഇനിയും രണ്ടോ മൂന്നോ മാസം വേണ്ടിവരും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഗ്രഹങ്ങൾ തരുന്ന സൂചനകൾ പരസ്പരവിരുദ്ധമാണ്, നിങ്ങളൊരു പ്രശ്നത്തിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. ഗാർഹികമായൊരു സമ്മർദം ഉണ്ടാവുകയും നിങ്ങൾക്ക് പെട്ടെന്നൊരു തീരുമാനമെടുക്കേണ്ട അവസ്ഥ വരുകയും ചെയ്യാം. എന്നാൽ നിങ്ങളുടെ പ്രസരിപ്പ്‌ നിലനിർത്തുന്ന തരത്തിലുള്ള സകാരാത്മകമായ മാറ്റങ്ങളുമുണ്ടാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ ഭാഗ്യം പ്രതീക്ഷിക്കുന്നു. ഭാഗ്യവശാൽ നിങ്ങൾക്ക് ശുഭാപ്തിവിശ്വാസത്തിന്റേയും സാമാന്യബോധത്തിന്റെയും സമതുലിതാവസ്ഥയുണ്ട്, അത് നിങ്ങളെ ഇന്നത്തെ ദിവസം അതിജീവിക്കാൻ സഹായിക്കും. തൊഴിടത്തിൽ, ദീർഘകാല കാഴ്ചപ്പാട് തിരഞ്ഞെടുക്കുകയും, നിശബ്ദമായി അനുഭവസമ്പത്തുണ്ടാക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ബന്ധങ്ങൾ നിങ്ങൾക്കെപ്പോഴും പ്രധാനമാണ്. നിങ്ങൾക്ക് സ്വതന്ത്ര മനോഭാവം ഉണ്ടെങ്കിൽ കൂടെയും മറ്റൊരാൾ സഹായിക്കാൻ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പല രീതിയിലും നിലവിലെ പ്രതീക്ഷകൾ നല്ലതാണ്. കാര്യങ്ങൾ ശരിയായ ക്രമത്തിൽ ചെയ്യുന്നതിലാണ് എല്ലാമിരിക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പെട്ടെന്ന് നിങ്ങളുടെ ദിശയിലേക്ക് ഊർജ്ജത്തിന്റെ അതിപ്രസരം നൽകി, ചൊവ്വാഗ്രഹം നിങ്ങളെ അതിശയിപ്പിക്കുകയാണ്. കുടികൊണ്ടിരിക്കുന്ന സമ്മർദവും പിരിമുറുക്കവും കാരണം നിങ്ങളിൽ പലരുടെയും ഊർജ്ജം നഷ്ടപ്പെട്ടിട്ടുണ്ടാകാം. കൂടാതെ , പങ്കാളികളും സഹപ്രവർത്തകരും സ്വമേധയാ നിങ്ങളുടെ തീരുമാനങ്ങൾ അംഗീകരിക്കില്ല എന്ന കാര്യവും ഓര്‍ക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ കാര്യങ്ങളുടെ കേന്ദ്രമാണ്, നിങ്ങൾക്ക് ഭാവിയിൽ നിന്നും പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്. നിങ്ങളുടെ ഒരേയൊരു പോരായ്മ, നിങ്ങളെ മറ്റാരോ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലാണ്. അത്തരം തോന്നലുകള്‍ ചിലപ്പോൾ അടിസ്ഥാനരഹിതമായിരിക്കും, എന്നാൽ അവ തിരിച്ചറിയുന്നതിലൂടെ നിങ്ങൾക്ക് സമാശ്വസം ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് അടുപ്പമുള്ളവർക്കും അവരുടെ ഭാവി നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന് ഓർമിക്കുക, അതുപോലെ തന്നെ നിങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നൊരാളും ഉണ്ടെന്ന് മനസിലാക്കുക. ഒരു ബന്ധത്തിൽ നിന്നും നിങ്ങൾക്കെന്താണ് ആവശ്യമെന്നുളളതിനെപ്പറ്റി നിങ്ങൾക്ക് ഉറപ്പില്ല. എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങളോട് കീഴടങ്ങാനുള്ള സമയവും എത്തിയിരിക്കുന്നു.

Find our section on Daily Horoscope and Astrological Predictions here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook