Horoscope Today May 29, 2019
നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
വാണിജ്യപരമായ ബഹിരാകാശ യാത്രയെ കുറിച്ച് ഞാൻ ഇന്നലെ പറയുകയുണ്ടായി. ചില കമ്പനികൾ ഭൂമിക്ക് മുകളിലായി ഭാരം അനുഭവപ്പെടാത്ത മേഖലയിൽ ആറ് നിമിഷത്തെ യാത്ര പദ്ധതിയിടുന്നുണ്ട്, അവിടെ ബഹിരാകാശ വാഹിനിയിൽ ആറ് നിമിഷം പറന്നു നടക്കാം. ഒരുപക്ഷേ ചന്ദ്രനിൽ പോകാൻ കഴിയുന്ന കാലം വരെ ഞാൻ ജീവികുമായിരിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ബുധന്റെ സ്വർഗീയമായ ബന്ധങ്ങളുടെ വിചിത്രമായ നിരകളിൽ നിന്നും മനസിലാക്കേണ്ട ഒരു കാര്യമേയുള്ളു, നിങ്ങൾ സർഗാത്മകതയുടെ ഉച്ചകോടിയിലാണ്. എന്നാൽ നിങ്ങളുടെ നർമ ബോധമെവിടെയാണ്? ഇതൊരു ഐശ്വര്യമുള്ള സമയമാണ്, നിങ്ങൾക്ക് മറിച്ചാണ് അനുഭവപ്പെടുന്നതെങ്കിൽ കൂടെ.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
നിങ്ങളുടെ മധ്യആഴ്ച നക്ഷത്രങ്ങൾ വീട്ടിൽ സജീവമായ അഭിവൃദ്ധികൾക്ക് അനുവദിക്കുന്നു. നിങ്ങൾ ദൈനംദിനമായ കാര്യങ്ങളിൽ പുറത്തുകടക്കാനാകാത്തവിധം പെട്ടുപോയെന്നു തോന്നുകയാണെങ്കിൽ, പാർശ്വസ്ഥമായ ചിന്ത പരീക്ഷിച്ചു നോക്കുക. ശരിയായ മനോഭാവം വഴി നിങ്ങളെ പിന്നിലേക്ക് വലിക്കുന്ന വൈകാരിക പ്രശ്നങ്ങളിൽ നിന്നും നിങ്ങളക്ക് പുറത്ത് കടക്കാനാകും.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരുപക്ഷേ അവരുടെ പ്രശ്നങ്ങൾ സ്വാതന്ത്ര്യത്തോടെ ചർച്ച ചെയ്യാൻ താല്പര്യമില്ലായിരിക്കാം, അതിനാൽ അവരെ അവരുടെ സമാധാനത്തിനു വിടുക. നിങ്ങളുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നവരുടെ സഹായം ആവശ്യപ്പെടുന്നത് നിങ്ങൾക്ക് ഉപകരിക്കും. എവിടെയോ ഉള്ള ആരുടെയോ പക്കൽ നിങ്ങൾക്കുള്ള ഉപദേശമുണ്ട്, പക്ഷേ നിങ്ങൾ ആ വ്യക്തിയെ കണ്ടെത്തണം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സ്നേഹമുള്ളവർ സാധാരണയിൽ നിന്നും വ്യത്യസ്തമായി പെരുമാറുന്നുണ്ടെങ്കിൽ നിങ്ങൾ അതിശയിക്കരുത്. കാര്യമെന്തെന്നാൽ പലർക്കും അവര്ക്ക് എന്താണ് വേണ്ടതെന്ന് അറിയില്ലാത്തത് കാരണം നിങ്ങളെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. നിങ്ങളക്ക് എന്താണോ ലഭിക്കുന്നത് അതുപോലെ തന്നെ തിരികെ നൽകാനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്ന് എനിക്കറിയാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അധികം താമസിക്കാതെ ഒരു പ്രത്യേക ക്രമീകരണത്തെ ഒഴിവാക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കിപ്പോഴും മനസിലാകുന്നിലായിരിക്കും. പക്ഷേ അടുത്ത ആഴ്ചയ്ക്കുളിൽ നിങ്ങൾക്ക് ഉത്തരം ലഭിക്കുന്നതായിരിക്കും. ഇപ്പോൾ നിങ്ങൾ അറിയേണ്ട ഏക കാര്യമെന്തെന്നാൽ പങ്കാളികൾ ഇന്ന് ഒരു കാര്യത്തിൽ സമ്മതം പറയുകയാണെങ്കിൽ അടുത്ത തവണ മറ്റൊരു കാര്യത്തിനായിരിക്കും സമ്മതം നൽകുന്നത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ നീതിയുടെ ആരാധകനാണ്, നിങ്ങൾ ശരിയായ കാര്യം ചെയ്യാനും ആഗ്രഹിക്കുന്നു. ഇപ്പോൾ പറയുന്നതോ ചെയ്യുന്നതോ ചിലപ്പോൾ തീർത്തും നീതിയുക്തമല്ലാത്തതായി തോന്നാം. എന്നാൽ നിങ്ങൾ മനസിലാക്കേണ്ട കാര്യമെന്തെന്നാൽ, ഗ്രഹങ്ങൾ നിങ്ങളോട് സ്വയം അനുകമ്പ കാണിക്കാൻ പറയുമ്പോഴും, ഇത്തരം നിസാരമായ വികാരങ്ങളിൽ നിന്നും പുറത്തു വരാനും കൂടെ നിങ്ങളെ ഓർമിപ്പിക്കുകയാണ്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
കുറെ നാളുകളായി തുടരുന്നൊരു ബന്ധത്തിന് പ്രധാനപ്പെട്ടൊരു പ്രോത്സാഹനം ലഭിക്കാൻ പോകുകയാണ്. സമൂഹത്തിൽ നിലയും വിലയുമുള്ളൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് അധികം താമസിക്കാതെ പ്രവേശിക്കാനുള്ള സാദ്ധ്യതകൾ ഏറി വരികയാണ്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുള്ളൊരു അവസരവും നിങ്ങൾക്ക് ലഭിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
അഭിപ്രായങ്ങളിൽ ഉള്ള വെത്യാസം കാരണം തൊഴിലിടത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. സാഹചര്യത്തേക്കാൾ പ്രധാനം, എന്താണ് അടുത്ത് ചെയ്യേണ്ടത് എന്നുള്ള തീരുമാനത്തിലെ ഭിന്നതയാണ്. നിങ്ങളുടെ സമയമെടുക്കുക. എന്തൊക്കെ പറഞ്ഞാലും, നിങ്ങൾ തയ്യാറാകാത്ത പക്ഷം നിങ്ങളിൽ സമ്മർദം ചെലുത്താനുള്ള അവകാശം ആർക്കുമില്ല.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇതൊരു കാലത്തോടൊപ്പം പഴക്കം ചെന്ന കാര്യമാണെന്നു അറിയാം, എന്നാലും നിയമവും നീതിയും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾ ഒരുപക്ഷേ കൂടുതൽ പ്രാധാന്യം നൽകുന്നത് ആദ്യത്തേതിനാകും, എന്നാൽ രണ്ടാമത്തേതിനോടുള്ള വഴക്കവും അനുകമ്പയുമാണ് ശരിക്കും വേണ്ടത്. അതുകൊണ്ടു തന്നെയാകാം നിങ്ങൾ ഇപ്പോഴും ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോഴത്തെ ഗ്രഹങ്ങളുടെ പ്രവർത്തി സൂചിപ്പിക്കുന്നത് ബുദ്ധിപരമായ കൗതുകമാണ്. അതുകൊണ്ട് തന്നെ നിങ്ങൾ സ്ഥാപിതമായ ചില ധാരണകളെ ചോദ്യം ചെയുമെന്നതിൽ സംശയമില്ല. നിങ്ങൾ പങ്കാളികളുടെ അഭിപ്രായം കേൾക്കണം, അല്ലെങ്കിൽ അവർ ഈ വിദ്വേഷം അടുത്ത മാസം വരെ സൂക്ഷിക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് നിങ്ങളുടെ നർമ ബോധം മുന്നിട്ട് നിൽക്കേണ്ടതുണ്ട്. സാധാരണയായി നിങ്ങളെ പോലെ ഗൗരവക്കാരായ മനുഷ്യരാണ് കാര്യങ്ങളുടെ നർമ്മബോധം നിറഞ്ഞ വശങ്ങൾ കാണുന്നത്. എന്തൊക്കെ ആണെങ്കിലും അത് ഈയടുത്തായി നടക്കുകയുമുണ്ടായി, നിങ്ങൾ ചിരിക്കേണ്ട കാര്യമേയുള്ളു.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിർദ്ദിഷ്ട ഉയർച്ചയിൽ നിന്നും നിങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ഒരുപാട് നേട്ടമുണ്ടാകാം, പക്ഷേ ശരിക്കുമുള്ള മാറ്റങ്ങൾ വളരെ കുറച്ചുമാത്രമേ കാണുകയുള്ളു. മുന്നോട്ട് കുത്തിക്കുന്നതിനു മുൻപ് നിങ്ങൾ സജ്ജീകരണങ്ങൾ ശരിയായി നടത്തിയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രണയത്തിൽ, നിങ്ങൾ പങ്കാളിക്ക് നിങ്ങളുടെ വികാരങ്ങളെ കുറിച്ച് പൂർണമായ ധാരണ നൽകും.
Visit our Daily Horoscope Section Here