ഇന്നത്തെ ദിവസം

മകരം രാശിയാണ് ഇന്നത്തെ എന്റെ പ്രിയപ്പട്ട രാശി. മറ്റുള്ള ഒരുപാട് കാര്യങ്ങളോടൊപ്പം അത് പർവ്വതങ്ങളെയും പർവ്വതനിരകളെയും പ്രതിനിധീകരിക്കുന്നു- കൂട്ടത്തിൽ ഏറ്റവും ഉയരം കൂടിയ പർവ്വതമായ ഹിമാലയവും. പർവ്വതങ്ങളുടെ ഇടയിൽ ജീവിച്ച് ജ്ഞാനോദയം കണ്ടെത്തുന്ന യോഗിയുടെ സ്വഭാവം മകരം രാശിക്കാർക്ക് പ്രത്യേകമായിട്ടുള്ള സ്വഭാവമാണ്. എന്നാൽ, എനിക്കറിയാവുന്ന മിക്ക മകരം രാശിക്കാരും നഗര ജീവിതം ആസ്വദിക്കുന്നവരാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

യാത്രകളിലുള്ള താമസവും, പങ്കാളികളുമായുള്ള പൊരുത്തക്കേടുകളും കൈകാര്യം ചെയ്യാൻ മുൻപത്തേക്കാളും നിങ്ങളിപ്പോൾ പ്രാപ്തരാണ്. നിങ്ങളിപ്പോഴും നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ തയ്യാറായൊരു വ്യക്തിയായതിനാൽ, നിങ്ങളൊരു സാഹസിക പാത തിരഞ്ഞെടുത്ത് മുൻപ് വേണ്ടായെന്നു വെച്ച കാര്യങ്ങൾ പരിഗണിക്കാവുന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇനി മുതൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കുറ്റം കണ്ടുപിടിക്കാൻ പങ്കാളികൾക്ക് ബുദ്ധിമുട്ടനുഭവപ്പെടും. നിങ്ങൾ നിങ്ങളുടെ ജീവിതം കൈകാര്യം ചെയ്യുന്ന രീതിയാണ് ശരിയെന്നുള്ളത്, നിങ്ങൾക്ക് ചുറ്റിനുമുള്ള, നിങ്ങളെ കുറ്റപ്പെടുത്തിയവര്‍ക്ക് മനസിലാകും. നിങ്ങളുടെ കൗശലപൂര്‍ണമായ സാമ്പത്തിക പാടവത്തെ അവർ പുകഴ്ത്താനുള്ള സാഹചര്യം വരെയുണ്ടാകാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചില ധാരണകളുടെ കാര്യത്തിൽ നിങ്ങൾ ശരിയാണ് എന്നുള്ളതിൽ ചിലർക്ക് ഉറപ്പ് ലഭിക്കേണ്ടതായിട്ടുണ്ടെന്ന് കുറച്ചാഴ്ചകളായി നിങ്ങൾക്കറിയാം. സാധ്യമല്ലാത്തതാണെന്ന് ആദ്യം തോന്നിയിരുന്നെങ്കിലും, മറ്റുള്ളവരെ നിങ്ങളുടെ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച് വിജയിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാം. പക്ഷേ നിങ്ങൾ അവരുടെ ബുദ്ധിയെ ബോദ്ധ്യപ്പെടുത്തുന്നതിന് പകരം അവരുടെ ഹൃദയത്തെ ബോദ്ധ്യപ്പെടുത്തുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളിലേക്ക് മാത്രം ഒതുക്കി വയ്ക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്, ഒരുപക്ഷേ നിങ്ങൾക്കെന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്തത് കൊണ്ടാകാം. സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങൾ ഇപ്പോൾ വ്യക്തമായി വരുന്നുണ്ടാകും, പൂർണമായ വിവരങ്ങൾ വെളുപ്പെടുത്തേണ്ട സമയമിതല്ല എങ്കിൽ കൂടെ.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളെ ഭരിക്കുന്ന ഗ്രഹമായ സൂര്യൻ, ഇപ്പോൾ രാശിചക്രത്തിന്റെ സൂക്ഷ്‌മബോധമുള്ളതും എന്നാൽ ഉത്തേജിപ്പിക്കുന്നതുമായ മേഖലയിലും ആയതിനാൽ നിങ്ങളുടെ ഭാവത്തെ അത് ബാധിക്കുകയും, നിങ്ങൾ വേഗം പ്രകോപിതരാകാനും സാധ്യതയുമുണ്ട്. നിങ്ങളുടെ സാമൂഹിക ചിലവ് വര്‍ദ്ധിക്കുന്നുണ്ട്, എന്നാൽ നിങ്ങൾക്കെങ്ങനെ സന്തോഷത്തിന്റെ ചിലവിനെ അളക്കാൻ സാധിക്കും?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാധാരണയായി നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ളൊരു വ്യക്തിയാണ്. ആ പ്രാവീണ്യം ഇന്ന് നിങ്ങൾക്ക് ഉപകാരപ്രദമായി വരും, അതിപ്പോൾ നിങ്ങൾ വലിയ നിക്ഷേപങ്ങളാണ് നടത്തുന്നതെങ്കിലും, ചെറിയ നിക്ഷേപങ്ങളാണ് നടത്തുന്നതെങ്കിലും. നിങ്ങൾക്ക് മാത്രം എടുക്കാൻ പറ്റുന്ന വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്, നിങ്ങളുടെ രണ്ടു കാലിലും ഉറച്ചു നിൽക്കേണ്ട സമയം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മാറ്റി വയ്ക്കപ്പെട്ട യാത്ര പദ്ധതികൾക്ക് അവസാന നിശ്ചയമെടുക്കാൻ ഇപ്പോൾ സാധിക്കും. നിങ്ങളെ ഈ കാര്യത്തിനോ അല്ലെങ്കിൽ മറ്റെന്ത് കാര്യത്തിനോ കുറ്റപ്പെടുത്തിയത് തെറ്റായി പോയിയെന്നു നിങ്ങളുടെ സുഹൃത്തുക്കൾ തിരിച്ചറിയും. നിങ്ങളിപ്പോഴും രഹസ്യമായി അകലെയിരുന്നു ജോലി തുടർന്നു കൊണ്ടിരിക്കുകയാണെങ്കിൽ, വാർത്ത തെറ്റായ രീതിയിൽ വരാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു വലിയ വിഭാഗം വൃശ്ചികം രാശിക്കാർ ഇപ്പോൾ സമ്മർദത്തിലും പിരിമുറുക്കത്തിലും നിന്നുമൊക്കെ മാറി വിശ്രമിക്കുകയാണെങ്കിലും, മറ്റൊരു വിഭാഗം ഇപ്പോഴും വ്യക്തി സുരക്ഷയെക്കുറിച്ചും, വൈകാരിക സംതൃപ്തിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആദ്യത്തെ പടി നിങ്ങളുടെ ബാങ്ക് അക്കൗണ്ടാണ്‌.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വർഷത്തിന്റെ ആദ്യമുണ്ടായ അധികാര പോരാട്ടങ്ങളും സ്‌പര്‍ദ്ധയും ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍, ഇവയെല്ലാം ആവശ്യത്തിന് സംസാരിച്ചു കഴിഞ്ഞുവെന്ന് പറയാനുള്ള സമയമായിരിക്കുന്നു. ഇന്ന് എത്രത്തോളം ബുദ്ധിമുട്ടായി തോന്നിയാലും ഒത്തുതീർപ്പും സഹകരണവുമാണ് ഭാവിയിലേക്ക് ഏറ്റവും ഉപകാരപ്രദമായത്. ഇപ്പോൾ നിങ്ങൾ നിങ്ങൾക്കുണ്ടായ പരിക്കുകളിൽ നിന്നും മോചിതരാകാൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഉചിതമെന്നോണം നിങ്ങളുടെ ചാന്ദ്ര പാറ്റേണുകൾ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നു. ഗൗരവമായ ചോദ്യങ്ങളെ പരിഗണിക്കാനായി കുറച്ച് സമയം കണ്ടെത്തുക. കൂടാതെ നിങ്ങളുടെ ഔദ്യാഗിക അനുഭവങ്ങളുടെയും പദവിയേയും കുറിച്ചുള്ള നിങ്ങളുടെ ചില ആത്മസംതൃപ്തിപരമായ കാഴ്ചപ്പാടുകൾ നവീകരിക്കേണ്ടി വരുന്ന സമയത്തിനായി നിങ്ങൾ തയ്യാറെടുക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില സഹപ്രവർത്തകർ നിങ്ങളോടു ജാഗ്രത പാലിക്കാൻ പറയും, എന്നാൽ മറ്റു ചിലർ കുംഭം രാശിക്കാരുടെ പരിഷ്‌ക്കരണ വാദപരമായ പ്രസ്തവാനകളെ വിമർശിക്കും. കാര്യം എന്തെന്നു വെച്ചാൽ, ഇതുമായി ബന്ധപ്പെട്ടവരുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ ഒരു പ്രസ്താവനകളും നടപ്പാക്കാൻ പോകുന്നില്ല. പഴയതും, വിശ്വാസമുള്ളതുമായ സുഹൃത്തുക്കളുമായി നടത്തുന്ന അസാധാരണമായ ക്രമീകരണങ്ങൾ ആണ് ഏറ്റവും നല്ലത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചൊവ്വ നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളെ ആനുകൂലിക്കുന്നത് കാരണം, നിങ്ങളുടെ അവസ്ഥയെ നിങ്ങൾ കൂടുതൽ വർണ്ണിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ഈ അധിക വർണ്ണനകൾ ആളുകൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങളെ കൊണ്ട് കഴിയുന്നതിനേക്കാൾ നിങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് മനസിലാകും. എല്ലാ സമയത്തും സർഗാത്മകമായൊരു സമീപനം നടത്തുക. അങ്ങനെയാണ് പങ്കാളികളുടെ മനസിനെ കീഴടക്കാൻ കഴിയുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook