Horoscope Today 29 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഈ ആഴ്ച്ച നമ്മൾ പ്രത്യേക ശ്രദ്ധ നൽകുന്നത് ഇടവം രാശിക്കാണ്. ഇടവം രാശിക്കാർ എല്ലാ രൂപത്തിലും ഭാവത്തിലും എത്തുന്നു, അതിനാൽ അവരെല്ലാരും കാണാൻ ഒരു പോലിരിക്കുമെന്ന് ചിന്തിക്കരുത്. എന്നാൽ അവരെല്ലാം പലപ്പോഴും പൊതുവായ ചില വിശേഷ ലക്ഷണങ്ങൾ പങ്കു വയ്ക്കുന്നു. ഉദാഹരണത്തിന്, അവർ പൊതുവെ പതുക്കെയാണ് മുന്നേറുന്നത്, അതു കൊണ്ട് പലപ്പോഴും അവരവരുടെ ആരോഗ്യം അതു പോലെ നിലനിർത്തുന്നു.

മേടം രാശി (മാർച്ച് 21-ഏപ്രിൽ 20)

ചൊവ്വാഗ്രഹവും യുറാനസും തമ്മിലുള്ള ബന്ധം മൂലം ഗാർഹികവും കുടുംബപരവുമായ കാര്യങ്ങളിൽ വരാൻ പോകുന്ന വഴിത്തിരിവ് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. മുന്നോട്ട് പോകാൻ സാധിക്കുന്നൊരു വഴി കഠിനപ്രയത്നമാണ്. ഔദ്യാഗികമായ കാര്യങ്ങളിൽ വിജയത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം സമൂലപരിഷ്‌കാരം സാധ്യമാകുന്നൊരു സമീപനം നേടുകയെന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തിക വാർത്ത സകാരാത്മകമാകാം. ദീർഘകാലമായി പദ്ധതിയിട്ട് വച്ചൊരു സംരംഭത്തിന് പങ്കാളിയോട് ചേർന്ന് മുന്നോട്ട് പോയാൽ ഉപകാരപ്രദമാകും. നിങ്ങളുടെ ചാർട്ടിലെ ഏറ്റവും സമ്മർദം ചെലുത്തുന്ന കാര്യം സാമൂഹികമായ വിഷയങ്ങളാണ്, അതിനാൽ നിങ്ങൾ ബിസിനസ് ആനന്ദവുമായി കലർത്തി, ആവശ്യമായ അടുപ്പങ്ങൾ ഉണ്ടാക്കിയെടുക്കാം. അതു പോലെ തന്നെ നിങ്ങളെ സ്നേഹിക്കുന്ന വ്യക്തിയെ വിശ്വസിക്കാൻ ശ്രമിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

താല്‍പര്യമുണര്‍ത്തുന്നൊരു വാർത്ത നിങ്ങളെ പുതിയ പ്രവർത്തനങ്ങളുടെ വഴിയിലേക്ക് നയിക്കാം, അതു കാരണം നിങ്ങൾക്കൊരു അടിയന്തര ബോധമുണ്ടാകും. നിങ്ങളുടെ സർഗാത്മകത ഉപയോഗപ്പെടുത്തി ഊഹങ്ങൾ പിന്തുടരുക, പ്രത്യേകിച്ചും നിങ്ങള്‍ ചെറിയ യാത്രകൾ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ. ഹൃദയത്തിന്റെ കാര്യത്തിൽ നിങ്ങൾ ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിങ്ങൾ കൂടുതൽ വിഷമം പിടിക്കാനും സാധ്യതയുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു പ്രത്യേക വ്യക്തിയേ കാരണം നിങ്ങൾ വിഷാദത്തിലേക്ക് എത്തുമെങ്കിലും ഇപ്പൊഴത്തെ ഗ്രഹങ്ങളുടെ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും അനുകൂലമാണ്. മറ്റുള്ളവർ ഇപ്പോലൊരു ഉറപ്പ് നല്കാൻ സാധിക്കുന്ന അവസ്ഥയിൽ അല്ലായെന്നുള്ള കാര്യം മനസിലാക്കുക. ശരിയായ സമയം എത്തുന്നത് വരെ കാത്തിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചുറ്റിനും ഇത്രയധികം ഉർജ്ജമുള്ളപ്പോൾ നിങ്ങൾക്കെന്ത്‌ കൊണ്ടു നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിക്കൂടാ. നിങ്ങൾ വസ്തുവില്പന മാർക്കെറ്റിൽ സജീവമായ വ്യക്തിയാണെങ്കിൽ പാര്‍ശ്വസ്ഥമായതോ അല്ലെങ്കിൽ സർഗാത്മകമായതോ ആയ ചിന്ത നിങ്ങളെ നിലവിലെ കടുപ്പമേറിയ പ്രശ്നങ്ങളിൽ നിന്ന് പുറത്തേക്ക് എത്തിക്കും. പ്രായോഗികമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് തിരക്ക് കൂട്ടേണ്ടതില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്ന് വിശ്രമം ഉള്ളൊരു ദിവസമാകാൻ സാധ്യതയില്ല. ഗ്രഹങ്ങൾ എല്ലാവരിലും സമ്മർദം ചെലുത്തുകയാണ്, എന്നാൽ നിങ്ങളുടെ കാര്യത്തിൽ ഇത് വളരെ സകാരാത്മകമായി പ്രവർത്തിക്കും. നിങ്ങൾ സാധാരണയായി ഒഴിവാക്കാറുള്ള സഹപ്രവർത്തകരുമായി ഇടപഴകാൻ ശ്രമിക്കുക. നിങ്ങളുടെ എതിരാളികളെ ഒരുപക്ഷേ നിങ്ങളുടെ ഏറ്റവുമടുത്ത വൃത്തത്തിലേക്ക് കൊണ്ടു വരാൻ സാധിക്കും.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ മാത്രം നിങ്ങൾ തിരക്കിലായിരിക്കും, അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ പദ്ധതികൾ ഉണ്ടാക്കുന്നതിന് പകരം, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ചെയ്യുക. നിങ്ങൾ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ എന്താണെങ്കിലും അത് നിങ്ങൾ വിചാരിച്ചത് പോലെത്തന്നെ പ്രവർത്തികമാകുമെന്നത് ഉറപ്പാണ്. പക്ഷേ അത് പ്രയോഗികമാക്കുന്നതിൽ നിങ്ങൾ പ്രയത്നിക്കുകയാണെങ്കിൽ മാത്രം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പദ്ധതി നടപ്പാക്കുന്ന തലത്തിലാണെങ്കിൽ ഗാർഹികമായ അഭിവൃദ്ധിക്കാണ്‌ ഊന്നൽ. നിങ്ങളുടെ ജാഗ്രതയുള്ള കുടുംബാംഗങ്ങൾ നല്ലരീതിയിൽ സ്വീകരിച്ചില്ലെങ്കിൽ പോലും, സമൂലമായ പരിഷ്കരണം ആവശ്യമായൊരു സമീപനം ഇപ്പോൾ എടുക്കേണ്ടത്. നിങ്ങൾ മനസ്സിൽ വയ്‌ക്കേണ്ട മറ്റൊരു കാര്യമെന്തെന്നാൽ കുട്ടികള്‍ക്കും പ്രായം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്കും ഇപ്പോഴും നിങ്ങളുടെ സമയം ആവശ്യമാണ് എന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ചക്രവാളത്തിൽ യാത്ര എന്ന ആശയമുണ്ടെങ്കിൽ എത്രയും വേഗം തയ്യാറെടുപ്പുകൾ നടത്തുക. നിങ്ങൾ ഇപ്പോഴെക്കും നിങ്ങൾക്ക് ലഭിച്ച പുതിയ കടമകളും ഉത്തരവാദിത്വങ്ങളും മനസിലാക്കി കാണുമെങ്കിലും, ഈയടുത്തായി ഉണ്ടായ അവസ്ഥകൾ അല്പം പിരിമുറുക്കം നിറഞ്ഞതായിരുന്നിരിക്കണം. അടുത്ത ആഴ്‌ചയുടെ തുടക്കത്തോടെ നിങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ നിങ്ങൾ നടത്തിയിട്ടുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ശ്രദ്ധ കൂടുതലായി വൈകാരിക സങ്കീർണതകളിലേക്കും, വ്യക്തിപരമായ ബന്ധങ്ങളിലേക്കും വലിക്കപ്പെടുമെങ്കിലും, ഔദ്യോഗിക ജീവിതത്തിനെ സംബന്ധിച്ച് നിങ്ങൾക്ക് തിരക്കേറിയ സമയമാണ്. ഒരു പ്രത്യേക വ്യക്തിയിൽ നിന്നും നിങ്ങള്‍ക്കെന്താണ് ആവശ്യമെന്നത് നിങ്ങൾ സ്വയം ചോദിച്ച്, അത് നേടിയെടുക്കാനുള്ള വഴികൾ നോക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഉത്സാഹമുള്ള അവസ്ഥകൾ തുടരുന്നു. നിങ്ങൾക്ക് മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിൽ സഹകരണാടിസ്ഥാനത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടേണമെന്നില്ല. ശരിയായ മേഖലകളിലേക്ക് ചെറിയ പ്രയത്നവും ശ്രദ്ധയും നല്കിക്കഴിഞ്ഞാൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിക്കും. പ്രശ്നങ്ങളെ പണം ഉപയോഗിച്ച് നേരിടുന്നതും നല്ലതായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

എല്ലാ ദൈനംദിന കാര്യക്രമങ്ങളും ശരിയായ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നിങ്ങൾക്ക് നേടാൻ സാധിക്കും. ഈ ആഴ്ചയുടെ അവസാനത്തോടെ ഒരുപക്ഷേ നിങ്ങൾ വിചാരിച്ചതിനേക്കാൾ മുന്നിലേക്ക് നിങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കും. സമ്മർദം കൂടിവന്നപ്പോൾ പ്രയോജനപ്പെട്ട ദീര്‍ഘദൃഷ്ടിക്കാണ് നിങ്ങളിവിടെ നന്ദി പറയേണ്ടത്. ഒരു മുന്നറിയിപ്പ് ഉള്ളതെന്തെന്നാൽ നിങ്ങളുടെ പങ്കാളികൾക്ക് അവരർഹിക്കുന്ന ബഹുമാനം നൽകുക.

Find our section on Daily Horoscope and Astrological Predictions here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook