Latest News

Horoscope Today May 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today, 28 May, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

എന്നെപോലെ നിങ്ങളും ബഹിരാകാശത്തേക്ക് പോകാനും നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പത്ത് വർഷത്തിനകത്ത് നമ്മൾ വാണിജ്യ യാത്രക്കാരായി ബഹിരാകാശത്തേക്ക് പോകും. ആകെയുള്ളോരു പ്രശ്നമെന്തെന്നാൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കും നമ്മൾ ജീവിതകാലയളവിൽ കാണുന്ന പണത്തിന്റെ അത്രയുണ്ടാകും എന്നതാണ്. അതിലും മോശമായ അവസ്ഥ എന്തെന്നാൽ- ഈയടുത്തായി ഒരു മൾട്ടി ബില്യണയറിന് ബഹിരാകാശത്തേക്കുള്ള യാത്ര നിഷേധിച്ചു, അദ്ദേഹം അയോഗ്യനായിരുന്നു എന്നതാണ് കാരണം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പുതിയ പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നതിന് പകരം ഏറ്റെടുത്തവ ഒഴിവാക്കേണ്ട സമയമാണിത്. നിങ്ങളുടെ നിലവിലുള്ള ബന്ധങ്ങളിൽ കൂടുതൽ സംതൃപ്തി ഉണ്ടാക്കുവാൻ ശ്രദ്ധിക്കുകയും, നിങ്ങൾ സ്നേഹിക്കുന്നവർ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. സാമ്പത്തിക വിജയങ്ങളേക്കാൾ പ്രധാനമാണ് നിങ്ങളുടെ ജീവിതത്തിലെ വ്യക്തികൾ എന്ന് ഓർക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ചാർട്ടിലെ ചന്ദ്രന്റെ കടമ പ്രയോഗികമാണ്, പക്ഷേ അതോടൊപ്പം തന്നെ നിങ്ങൾക്ക് വൈകാരികമായ ശക്തിയും പിന്തിരിയാതിരിക്കാനുള്ള ശക്തിയും നൽകുന്നു. നിങ്ങളുടെ ഇന്നത്തെ സ്വർഗീയമായ ജോലി എന്തെന്നാൽ മറ്റുള്ളവരെ സ്നേഹത്തോടെയും കരുണയുടെയും, ഉദാരതയോടെയും സംരക്ഷിക്കുക എന്നതാണ്. നിങ്ങൾക്ക് അത് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഗ്രഹങ്ങളിൽ നിങ്ങളുട അധികാരിയായ ബുധൻ, പരോക്ഷമായിട്ടാണെങ്കിൽ പോലും, നിങ്ങളുടെ ഭാവിയിലെ എല്ലാ പ്രധാനപ്പെട്ട സ്വർഗീയമായ കാര്യങ്ങളിലും പ്രാധാന്യമർഹിക്കുന്നൊരു ഭാഗം വഹിക്കുന്നു. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽകൂടെ നിങ്ങൾ ആളുകളുടെ ശ്രദ്ധ കേന്ദ്രമാകുന്നു എന്നത് നിങ്ങൾ മനസിലാക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വിശിഷ്ടവും എക്കാലവും ഓർത്തിരിക്കാൻ സാധിക്കുന്നതുമായൊരു സാഹചര്യത്തിലൂടെ നിങ്ങൾ കടന്നുപോവുകയാണ്, എന്നാൽ നിങ്ങൾ ഈ ഭാഗ്യത്തെ ലാഘവത്തോടെയാണ്‌ കണക്കാക്കുന്നത്. നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അതൃപ്തി പ്രകടിപ്പിക്കാൻ നിങ്ങൾ എന്തൊക്കെ കണ്ടെത്തുന്നു എന്നത് അതിശയകരമാണ്. സാമ്പത്തിക പിരിമുറുക്കം എന്നെന്നുമുള്ളത് തന്നെയാണ്, എന്നാൽ താമസിക്കാതെ തന്നെ നിങ്ങളതിൽ നിന്നും പുറത്ത് കടക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുത്തുകൊണ്ട് നിങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വർദ്ധിപ്പിക്കാം. ഇപ്പോൾ മുതൽ ആഴ്ചയുടെ അവസാനം വരെ സംഭവിക്കാൻ പോകുന്ന പ്രതികൂലമായ അനുഭവങ്ങൾ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വരുത്തണം എന്നതിന്റെ സൂചനയാണ്. പ്രശ്നങ്ങൾ ഉത്ഭവിക്കുമ്പോൾ തന്നെ അതിനെ കൈകാര്യം ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വിഷമകരമായ ആശയക്കുഴപ്പങ്ങൾ ഒഴിഞ്ഞു പോകില്ല. നിങ്ങളുടെ വിശ്വാസങ്ങളെ ക്രമീകരിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറാൻ സാധിക്കുമോ എന്ന നിങ്ങൾ ചിന്തിക്കും. പക്ഷേ അസാധാരണമായ അവസരങ്ങൾ നിങ്ങൾ പരിഗണിക്കുമോ അതോ പരുഷമായിതന്നെ അവ വേണ്ടായെന്ന് വയ്ക്കുമോ? നിങ്ങൾ ഇപ്പോൾ മുന്നോട്ട് പോയാൽ നിങ്ങൾ അവസാനത്തിലേക്ക് അടുക്കുമ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചില കര്‍ത്തവ്യങ്ങളെ സമയമെടുത്ത് മനസിലാക്കുക. നിങ്ങളുടെ ജീവിതത്തിലെ പല മേഖലകളേക്കുറിച്ചും നിങ്ങളിപ്പോൾ സമാധാനമായും ശാന്തമായും ആലോചിക്കണം, നിങ്ങളുടെ വ്യക്തി ജീവിതത്തിൽ ഒരുപാട് കാലങ്ങൾക്ക് മുൻപേ നടത്തേണ്ടിയിരുന്ന അഭിവൃദ്ധികൾ നടത്താൻ ആവശ്യമായ വിശദവിവരങ്ങളും പ്രശനങ്ങളും നിങ്ങൾ വിലയിരുത്തണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഒരു പ്രതിബദ്ധത നടത്തിയത് അല്പം അധികമായിപ്പോയോ എന്ന് നിങ്ങളിപ്പോഴും ചിന്തിക്കുകയാണ്. മറ്റുള്ളവരെ പൊതുവെ വിശ്വാസത്തിൽ എടുക്കുന്ന ഒരാളാണ് നിങ്ങളെങ്കിലും, ഇത് അവർ ശരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നതുകൊണ്ടല്ല. നിങ്ങളുടെ ആശയങ്ങള്‍ക്ക് മേൽ നിങ്ങൾക്ക് ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അത് സംഭവിക്കുന്നത്. ഈ ആഴ്ച കുറച്ചുകൂടെ ദൃഢനിശ്ചയത്തോടെ മുന്നേറുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കഴിഞ്ഞ വർഷത്തിൽ നിങ്ങൾക്ക് ലഭിച്ച സകാരാത്മകമായ പ്രവചനങ്ങൾക്ക് കാരണം പ്ലൂട്ടോയാണ്. അതിപ്പോഴും നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങളിലും മനോഭാവങ്ങളിലും ഒരു അഴിച്ചുപണി ആവശ്യമാണെന്ന് നിങ്ങൾ സമ്മതിച്ചാൽ മാത്രമേ ഇപ്പോഴും നിലനിൽക്കുന്ന വല്ലായ്‌മ നിങ്ങൾക്ക് മാറ്റാൻ സാധിക്കുകയുള്ളു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മകരം രാശിയിൽ ജനിച്ചൊരു വ്യക്തിയെന്ന നിലയിൽ ഭൗതികമായ സുരക്ഷിതത്വം നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടു തന്നെ ഈ ആഴ്ച്ച ശരിയാക്കിയൊരു സാമ്പത്തിക പ്രശ്‌നം ഞങ്ങളുടെ നിലവിലെ ഭയങ്ങളെ ശമിപ്പിക്കുമെന്നത് സ്വീകാര്യമായൊരു വാർത്തയാണ്. ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾ അതിവൈകാരികത പ്രകടിപ്പിക്കുമെങ്കിലും വ്യാകുലപ്പെടേണ്ടതില്ല, ദിവസത്തിന്റെ അവസാനത്തോടെ നിങ്ങൾ സ്വാഭാവികതയിലേക്ക് തിരികെയെത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ വളരെ വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ശരിയായ തീരുമാനങ്ങൾ എടുക്കുക, നിങ്ങളുടെ ജീവിതം വിജയകരമാകും. ഇപ്പോൾ നിങ്ങളുടെ വിധി വളരെ പരുക്കനായ സൗര നിര രൂപികരിക്കുകയാണ്, അധികം താമസിക്കാതെ തന്നെ ഇത് സ്വർഗത്തെ ഇളക്കിവിടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങൾ പൂർവ്വകാലത്തേക്കാൾ അധികമായി പണയം വയ്ച്ചുകൊണ്ട് കളിക്കാനുള്ള സമയമെടുത്തിരിക്കുകയാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ വികാരങ്ങളെ നിങ്ങളിലേക്ക് ഒതുക്കി നിർത്തുന്നൊരു രഹസ്യസ്വഭാവമുള്ളൊരു മനോഭാവത്തിലാണ് നിങ്ങളിന്ന്. നിങ്ങളുടെ ഔദ്യോഗികജീവിതത്തെ സംബന്ധിച്ച് പെട്ടെന്നു തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥകളിലെത്തി ചേരാം. നിങ്ങൾക്ക് ഒറ്റപെടുന്നതിലോ, ഒറ്റയ്ക്കാകുന്നതിലോ വിഷമമില്ലെങ്കിൽ അതിവേഗത്തിൽ തീരുമാനമെടുക്കാം. പ്രണയസംബന്ധമായ വാഗ്‌ദാനങ്ങൾ ശ്രദ്ധയോടെ സ്വീകരിക്കുക.

Visit our Daily Horoscope Section Here

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 28 may 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today May 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express