ഊർജ്ജത്തിന്റെ ഗ്രഹമായ ചൊവ്വാഗ്രഹം ഇപ്പോൾ കുറച്ചുകൂടെ തിളങ്ങുന്ന സ്ഥാനത്ത് എത്തിയിരിക്കുന്നു. നമ്മളിൽ ആരേങ്കിലും മറ്റുള്ളവരെ കുറിച്ച് അമിതമായി വിമർശനാത്മകമായി സംസാരിക്കുന്നുവെന്ന് തോന്നിയാൽ, നമ്മൾ അധികം സാഹസികത കാണിക്കേണ്ടതില്ല. അവരും നമ്മളെ കുറിച്ച് വിമർശനാത്മകമായി സംസാരിക്കാവുന്നതാണ്. സ്വയം ജീവിക്കുകയും, ബാക്കിയുള്ളവരെ ജീവിക്കാന് അനുവദിക്കുകയും ചെയ്യേണ്ട സമയമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വ്യക്തിജീവിതത്തിൽ വരുന്ന എന്തുതന്നെ വ്യത്യാസവും, ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ നല്ലതിന് വേണ്ടിയിട്ടായിരുക്കും, അതിപ്പോൾ എത്ര തന്നെ വിചിത്രമായി തോന്നിയാലും. പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ നൽകുക ആവശ്യമില്ലാതെ പരാതിപ്പെടാതിരിക്കുക. നിങ്ങൾക്ക് താങ്ങാവുന്നന്തിനേക്കാൾ കാര്യങ്ങൾ ഇപ്പോൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളായി തന്നെ വരുത്തിവച്ചവയാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സർഗ്ഗശക്തിയിലെ പാടവം കൊണ്ട് എന്നെന്നും നിലനിൽക്കുന്ന മൂല്യങ്ങൾ നിങ്ങൾ കരസ്ഥമാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കാലത്തേ കൂട്ടുകെട്ടുകളും പ്രവർത്തികളും മറക്കാനായി നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കും. പുതിയ ദിശകളിലേക്ക് മാറി സഞ്ചരിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ എല്ലാരേയും തെളിയിച്ചു കൊടുക്കും. നിങ്ങൾ മാറാനായി തയ്യാറാണ്, പക്ഷെ നിങ്ങളൊരു വിജയത്തിലേക്കാണ് പോകുന്നതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ നിങ്ങളത് ചെയ്യുകയുള്ളൂ

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ആഴ്ചകൾ നീണ്ടു നിന്ന തടസ്സങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ സൂര്യൻ നിങ്ങളുടെ ബിസിനെസ്സിലേക്ക് പുതിയ വെളിച്ചം വീശുകയാണ്. തീർച്ചപ്പെടുത്താൻ സാധിക്കുന്ന ഒരു കാര്യമെന്തെന്നാൽ നിങ്ങൾ ഇനി ആദായം ലഭിക്കാൻ പോകുന്ന ഒരു കാലഘട്ടത്തിലേക്കാണ് നീങ്ങുന്നത്. കൂടുതലായി എന്ത് പറയാൻ, നിങ്ങളുടെ ഏറ്റവുമടുത്ത ബന്ധങ്ങളുടെ നില നിങ്ങളക്ക് വ്യക്തമായി അറിയാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ വലിയ വില മതിക്കുന്ന ഒരു കൂട്ടുക്കെട്ടിൽ അഭിവൃദ്ധിയുടെ ചിഹ്നങ്ങൾ കാണുന്നുണ്ട്. സാഹചര്യം നിയന്ത്രണാതീതമാകുന്നതിന് മുൻപ്, അല്ലെങ്കിൽ ഔദ്യോഗികവും സാമൂഹികവുമായ പദ്ധതികളുടെ മുഴുവനായ പ്രഭാവം ഉണ്ടാകുന്നതിന് മുൻപ്, കാര്യങ്ങൾ വളർച്ചയിലേക്ക് നയിക്കാനുള്ള ഉചിതമായ സമയമിതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഒരുപടി പിന്നിലേക്ക് നീങ്ങാനുള്ള സാഹചര്യമാണിത്, ചെറിയ നേരത്തേക്ക് മാത്രം. നിങ്ങളുടെ സഹപ്രവർത്തകർ അവരുടെ പ്രവർത്തികൾ ശരിയാക്കുന്നത് വരെ നിങ്ങൾ ഈ സാഹചര്യവുമായി ഇണങ്ങി പോകാൻ ഒരു ബുദ്ധിമുട്ടും പ്രകടിപ്പിക്കില്ല. എന്നാൽ സാമാന്യബുദ്ധി സൂചിപ്പിക്കുന്നത്, ആവശ്യമില്ലാത്ത സമ്മർദങ്ങൾ ഒഴിവാക്കി ആരോഗ്യപരമായി നന്നാക്കാനുള്ള സമയമാണിതെന്നാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ദൃഢവിശ്വാസത്തിന്മേൽ ധൈര്യം ഉണ്ടായിരിക്കുക. സഹപ്രവർത്തകരുടെ വെറും അഹങ്കാരത്തിന്റെയും ദുര്ബലതയുടെയും പേരിൽ നിങ്ങളുടെ ആശയങ്ങളെ എതിർക്കാൻ അനുവദിക്കരുത്. യുക്തിയുടെയും വിശകലനത്തിന്റെയും സഹായത്തോടെയേ നിങ്ങൾ ശരിയാണെന്ന് നിങ്ങൾക്ക് തെളിയിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അത് നടക്കാൻ നിങ്ങളുടെ ബന്ധപ്പെട്ടവരുടെ സഹജമായ പ്രതികരണങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്ക് എന്താണ് നല്ലതെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ- നിങ്ങൾക്ക് അറിയാനുള്ള സാധ്യതകളാണ് അധികം- നിങ്ങൾ കൗശലപൂര്ണമായ സാമ്പത്തിക ഇടപാടുകൾ കുറച്ച നാളത്തേക്ക് നീട്ടിവയ്ക്കും. എന്നാൽ പരാജയപ്പെടാനുള്ള സാദ്ധ്യതകൾ വളരെ ചുരുക്കമായതിനാൽ നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ല. ഒരു വലിയ വിജയത്തിന് ഒരു ചെറിയ പ്രശ്നം വഴിയൊരുക്കാൻ ആണ് സാധ്യത.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചന്ദ്രൻ എത്ര സഹായകരമായ അവസ്ഥയിൽ നിൽക്കുന്നത് കാരണം, നിങ്ങലൊരു ശാന്തിയും സമനിലയും നിറഞ്ഞ അവസ്ഥയണ്ടാക്കി എടുക്കേണ്ടത് കൂടുതൽ അഭിവാജ്യമായിരിക്കുന്നു. എന്നാൽ പങ്കാളികൾ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ കോപിക്കാൻ സാധ്യതയുണ്ട്. അതുകാരണമാണ് നിങ്ങൾക്ക് സന്തോഷം നൽകാത്ത പ്രവൃത്തികളും ഉത്തരവാദിത്വങ്ങളും ആദ്യമേ തന്നെ ഒഴിവാക്കണമെന്ന് പറയുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദീർഘകാല സജ്ജീകരണങ്ങൾ, അല്ലെങ്കിൽ വസ്തു നിക്ഷേപങ്ങൾ എന്നിവയിലേക്ക് നിങ്ങൾ ഒരിക്കൽ കുടി ഗൗരവമായി നോക്കി അപ്രായോഗികമായ തീരുമാനമല്ല എടുത്തതെന്ന് ഉറപ്പിക്കുക. ഒരാഴ്ചയ്ക്ക് അകം നിങ്ങൾ തുടരേണ്ടതുണ്ടോ അല്ലെങ്കിൽ നിർത്തണമോ എന്നതിന് തീരുമാനം എടുക്കുക. ദ്രിതിപ്പെടേണ്ട ആവശ്യമില്ല, കാരണം നിങ്ങളിന്നോരു തീരുമാനം എടുത്താലും അഞ്ചോ ആറോ ദിവസങ്ങൾക്ക് ശേഷം മാറ്റി പറയേണ്ടി വരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്നത്തെ ചാന്ദ്ര സ്ഥാനം,നിങ്ങളുടെ ഔദ്യോഗിക ആഗ്രഹങ്ങളെ ഉയർത്തിക്കാട്ടുന്നു, നിങ്ങൾ അവയുടെ കാര്യത്തിൽ വിനീതയാണെങ്കിൽ പോലും. നിങ്ങൾക്ക് ഇപ്പോൾ എന്താണ് നല്ലതെന്നും, ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് എന്താണ് ആവശ്യം എന്നതിനെയും കുറിച്ചൊരു സന്തുലിതാവസ്ഥയിൽ എത്തണം. എന്നാല് അടുത്ത ആഴ്ച വരെ ഒരു അന്തിമ തീരുമാനത്തിന് സാദ്ധ്യതകൾ കുറവാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ആധികാരിക ഗ്രഹങ്ങളായ ശനിയും, വരുണനും ഈ വര്ഷം നിങ്ങൾക്ക് നേട്ടങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും വർഷമാക്കി മാറ്റാനായി, സജീവവും, ഉത്തേജിപ്പിക്കുന്നതും, സംവേദനാത്മകമായ വശങ്ങളുടെ ഒരു പരമ്പരയുടെ പൂർത്തീകരണത്തോട് അടുക്കുകയാണ്. സത്യസന്ധമായി പറഞ്ഞാൽ, നിങ്ങൾ പരാജയപ്പെടാനായി ഒരു കാരണവും ഞാൻ കാണുന്നില്ല!

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ജീവിതത്തിലെ മറ്റെല്ലാ മേഖലകളും നിയന്ത്രണത്തിലാണെന്നു കരുതികൊണ്ടു, എന്തുകൊണ്ട് സാമ്പത്തിക മേഖലയിലേക്ക് ശ്രദ്ധ നൽകികൂടാ. കഴിഞ്ഞ കാലത്തേ തെറ്റുകൾക്ക് പരിഹാരമായി ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഭാവിയിലേക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ പറ്റിയ സമയമിതാണ്. ഒരു പങ്കാളി ഇപ്പോഴും നിങ്ങളുടെ പണത്തിനൊരു വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾക്കതിൽ നിന്നും നേട്ടം മാത്രമേ ലഭിക്കുകയുള്ളു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook