ജോത്സ്യവും ന്യൂമറോളജിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പാണ്. പണ്ട് കാലത്ത് നമ്മള്‍ക്ക് ഏഴ് ഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. ലോകം ഏഴ് പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടതായിരുന്നു. മനുഷ്യര്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയിരുന്നത് ഏഴ് ജ്ഞാനികളായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏഴ് നല്ലൊരു, പ്രതീക്ഷ നല്‍കുന്ന സംഖ്യയാണ്.

മേടം രാശി (മാര്‍ച്ച് 21-എപ്രില്‍ 20)

നിങ്ങളുടെ ജീവിതത്തിലെ ഒരു ഏട് അവസാനിക്കുകയാണ്. സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാണ്. ഒരിക്കല്‍ വളരെ ലളിതമായിരുന്നെങ്കില്‍ അതിലേക്ക് കൂടുതല്‍ ആളുകളും പുതുമയുള്ളതും ആവേശം കൊള്ളിക്കുന്നതുമായ സാധ്യതകളും കടന്നു വരികയാണ്. അപ്പോഴും ജീവിതം സങ്കീര്‍ണമാകാതിരിക്കാന്‍ സാധ്യതയില്ല. ചിലപ്പോള്‍ ഇത് നിങ്ങള്‍ക്ക് ഗുണകരമാവുകയും ചെയ്യും.

ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)

വികാരങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന കാലം. യാത്രകള്‍ ഇഷ്ടപ്പെടുന്നവരെ തേടി പ്രണയം എത്തും. ചിലപ്പോള്‍ ദൂരെ നിന്നൊരാള്‍ നിങ്ങളെ തേടിയെത്തിയെന്നും വരാം. നിങ്ങളുടെ ഉള്ളിലേക്ക് നോക്കിയാല്‍ മാറ്റത്തിനായി വേണ്ടി കൊതിക്കുന്നത് കാണാം.

മിഥുനം രാശി (മെയ് 22-ജൂണ്‍ 21)

മറ്റുള്ളവര്‍ എന്താണ് സംസാരിക്കുന്നത് നിങ്ങള്‍ കാണാന്‍ തുടങ്ങും. അവര്‍ പറയുന്നത് വലിയ മണ്ടത്തരങ്ങള്‍ ആണെങ്കില്‍ പോലും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. നിങ്ങള്‍ തിരഞ്ഞു കൊണ്ടിരുന്നത് തെറ്റായ സ്ഥലത്താണെന്ന് വരെ നിങ്ങള്‍ തിരിച്ചറിഞ്ഞേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22-ജൂലൈ 22)

ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയാകും. എന്തുകൊണ്ട് എന്നു സ്വയം ചോദിക്കും. അപ്പോഴും മുന്നോട്ടുള്ള വഴി കണ്ടെത്താനാകും എന്ന് നിങ്ങള്‍ക്ക് അറിയാം. സാഹചര്യം അനുകൂലമാകുന്നത് വരെ കാത്തു നില്‍ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നത് പ്രധാനപ്പെട്ടതാകും. വീട്ടിലും ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ മറ്റുള്ളവരെ ഇടപെടുത്തുന്നത് നല്ലതായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24-സെപ്റ്റംബര്‍23)

ഹൃദയം സംസാരിക്കാന്‍ തുടങ്ങുന്നു. നിങ്ങളുടെ വികാരങ്ങളും മോഹങ്ങളും തിരിച്ചറിയും. ഒരു ശ്രമവും വെറുതെയാകില്ല. ഫലം ലഭിച്ചിരിക്കും.

തുലാം രാശി (സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

പ്രണയിതാക്കള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ ചുമലിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. മുമ്പ് യെസ് പറഞ്ഞ പല കാര്യങ്ങള്‍ക്കും നോ പറയാന്‍ സാധിക്കുന്ന തരത്തിലേക്ക് നിങ്ങളെത്തും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)

വ്യക്തിപരമായ സമ്മര്‍ദ്ദങ്ങള്‍ കുറയുമെങ്കിലും ഇരുന്ന് ആലോചിച്ച് തന്നെയാകണം തീരുമാനങ്ങളെടുക്കാന്‍. നിങ്ങളുടെ ഉള്ളില്‍ കൃത്യമായ ധാരണയുണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാവൂ.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

നിങ്ങളുടെ നിയന്ത്രണം വിട്ടു പോകുന്ന സാമ്പത്തിക കാര്യങ്ങളില്‍ നിന്നു പോലും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതാകും കുടുംബത്തിലെ കാര്യങ്ങള്‍. നിങ്ങളുടെ അവകാശം സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പോലും നിങ്ങള്‍ അടച്ചിട്ടേക്കാം.

മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)

അല്‍പ്പം ആശങ്ക അനുഭവപ്പെടുമെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ല. ആളുകളെ ഒരു ചിരി കൊണ്ടോ ഒരു വാക്കു കൊണ്ടോ വരെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)

വൈകാരിക വിഷയങ്ങളില്‍ സുരക്ഷിതയും സന്തുലതാവസ്ഥയും വര്‍ധിക്കുന്നു. അതുകൊണ്ട് തന്നെ അനാവശ്യമായ കൂട്ടുകെട്ടുകളില്‍ നിന്നും വിട്ടു നില്‍ക്കും. ദീര്‍ഘനാളത്തേക്കുള്ള ബന്ധങ്ങളിലായിരിക്കും ശ്രദ്ധ.

മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)

ജോലി കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാം. കുറച്ച് വിചിത്രമെന്ന് തോന്നാം, എന്നാലും നിങ്ങളുടെ ജന്മസിദ്ധമായ കഴിവുകള്‍ക്ക് ഏറ്റവും മികച്ച ഇടം നിങ്ങളുടെ തൊഴിലിടമാണ്. നിങ്ങളെ ആശ്രയിക്കുന്നവരുണ്ടെങ്കില്‍ നിങ്ങളുടെ അധികാരത്തെ ബുദ്ധിപരമായി ഉപയോഗിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook