Horoscope Today 27 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ശനിയാഴ്ച്ചകളുടെ അധിപനായ ശനിഗ്രഹം, ഗൗരവസ്വഭാവമുള്ളോരു ഗ്രഹമാണ്. രണ്ടര വർഷക്കാലത്തിന്റെ പകുതിയിൽ നമ്മൾ എത്തിനിൽക്കുകയാണ്, ഇതിന്‍റെ അവസാനത്തോടെ ലോകത്തേക്ക് യുക്തിബോധം തിരികെയെത്തുമെന്ന് പ്രതീക്ഷിക്കാം. ഇത്രയും ശക്തമായ, വിവേകമുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതായി എനിക്ക് തോന്നുന്നത്, നമ്മുടെ ജീവിതത്തിൽ വരുത്താൻ കഴിയുന്ന ചെറിയ ചെറിയ അഭിവൃദ്ധികളിലേക്ക് നമ്മുടെ നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുകയും അവരുടെ അപ്രായോഗികമായ ആഗ്രഹങ്ങൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ കുറയ്ക്കുകയും ചെയ്യുമെന്നാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമൂഹികമായി ഇടപഴകി, മനുഷ്യരെ അടുത്ത് മനസിലാക്കി അവരുടെ സഹായം ഉപയോഗപ്പെടുത്താനായി സാധിക്കുന്നൊരു ദിവസമാണിന്ന്. പൂർവ്വകാലത്തിൽ കാര്യങ്ങൾ ചെയ്തതിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ പുതിയ വഴികൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ഓർക്കുക. പണ്ടുള്ളവര്‍ പറയുന്ന പോലെ, വിശ്രമം പോലെ നല്ലതാണ് ഒരു മാറ്റം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പൂർവ്വകാലം അതിന്റെ ഭാരങ്ങൾ കൊണ്ടു വരുന്നു, എന്നാൽ ഭാവി പ്രതീക്ഷകളാണ് കൊണ്ടു വരുന്നത്. ആദായകരമല്ലായിരുന്ന ഒരു പ്രവർത്തിയിൽ നിന്നോ അല്ലെങ്കിൽ കൂട്ടുകെട്ടിൽ നിന്നോ നിങ്ങളെ മോചിപ്പിക്കാൻ സാധിക്കും. എന്നാൽ, ആസന്നഭാവിയിൽ ഇപ്പോഴുള്ള വഴിയിൽ തുടരുക എന്നതല്ലാതെ നിങ്ങൾക്ക് പ്രത്യേകിച്ച് വേറെ വഴികളുണ്ടാകില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളെ നിരന്തരമായി പല ദിശകളിലേക്കും വലിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ നിങ്ങള്‍ ഈ സങ്കീർണതകൾ ഏറ്റെടുക്കുകയും, കഴിയുന്നിടത്തോളം പരിഹരിച്ച് മുന്നേറുകയും ചെയ്യുക. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പുതിയ ചോദ്യങ്ങൾക്ക് വഴിയൊരുക്കും, ഒരു സംശയവും ബാക്കി വയ്ക്കാതെ ഉത്തരങ്ങള്‍ നല്‍കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ ഗ്രഹങ്ങളുടെ ഊന്നൽ എല്ലാത്തരത്തിലുമുള്ള ആശയവിനിമയത്തിലാണ്. പ്രത്യേകിച്ചും സൗഹൃദപരവും നിർമാണപരവുമായ ചർച്ചകളിൽ. എന്നാൽ, എല്ലാരും നിങ്ങളുടെ നല്ല ഉദ്ദേശ്യം മനസിലാക്കണമെന്നില്ല, അതിനാൽ ചില തടസങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുക. വ്യാകുലപ്പെടേണ്ടതില്ല- ഇതും കടന്നു പോകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചെറിയ തോതിലുള്ള തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്, പക്ഷേ വിശ്വാസം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ചിഹ്നത്തിന്റെ വര്‍ഗലക്ഷണമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ കാര്യങ്ങൾ തീർച്ചയായും അഭിവൃദ്ധിപ്പെടും. പ്രാധാന്യമുള്ള സംഗതിയെന്നപോലെ, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ലഭിച്ച വിജയത്തിൽ പിടിച്ച് മുൻപോട്ട് പോകുക. അതോടൊപ്പം തന്നെ നിങ്ങൾ ഇത്രയും കാലം അവഗണിച്ചു കൊണ്ടിരുന്ന ആ അവസരം ഉപയോഗപ്പെടുത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോഴത്തെ ഗ്രഹനിലയുടെ പാറ്റേർണുകളിൽ ഒരുപാട് താല്പര്യമുണർത്തുന്ന സാധ്യതകളുണ്ട്, എന്നാൽ ഇതെല്ലം തന്നെ നിങ്ങളുടെ അടുത്ത കൂട്ടുകാരുടെ താത്പര്യത്തിനു അനുസരിച്ചാകും ഉണ്ടാകുക. വീട്ടിൽ കൂട്ടായ പ്രവർത്തനമാണ് ആവശ്യം, അതിനാൽ ആവശ്യമില്ലാതെ ആരെയും നീരസപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പങ്കാളികളെ മൃദുലമായി കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാൻ സാധിച്ചാൽ അതത്രയും നല്ലത്.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ

Horoscope and Astrology :Today: ഇന്നത്തെ രാശിഫലം വായിക്കാം

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചില ആകർഷകമായ അവസരങ്ങളുണ്ടാകുമെങ്കിലും, നിങ്ങളുടെ സമയത്തിന്റെ അധികഭാഗവും മുഷിപ്പിക്കുന്ന, ബാലിശമായ കാര്യങ്ങൾ ഏറ്റെടുക്കും. നിങ്ങളുടെ ദൃഢനിശ്ചയമില്ലായ്മയും ശരിക്കുമുള്ള അനുഭവങ്ങളുടെ അസാന്നിദ്ധ്യവുമാണ് നിങ്ങളെ പരാജയത്തിലേക്ക് നയിക്കുന്നത് എന്നുള്ള സൂചനകളുണ്ട്. ഈ വിടവ് നികത്താൻ സാധിക്കുന്ന ആരെങ്കിലുമുണ്ടോ? എങ്കിൽ നിങ്ങൾ ആ വ്യക്തിയെ ബന്ധപ്പെടുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ വളരെ രഹസ്യ സ്വഭാവമുള്ളൊരു വ്യക്തിയാണ്, പക്ഷേ ചില സമയങ്ങളിൽ നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പോലും രഹസ്യമായി വയ്ക്കുന്നു. നിങ്ങളുടെ കാര്യങ്ങളിൽ സൗഹൃദപരമായി വരുന്ന ഇടപെടലുകൾ നിരസിക്കരുത്. സദുദ്ദേശത്തോടുകൂടെയാണ് സുഹൃത്തുക്കൾ വരുന്നത് എന്നതിൽ സംശയമില്ല, കൂടാതെ അവർ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും നിങ്ങൾക്ക് ഉപകാരപ്രദമായി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തിക കുരുക്കുകളിൽ നിന്നും നിങ്ങളുടെ വഴി എളുപ്പമാക്കിത്തരാന്‍ കഴിവുള്ളവർ നിങ്ങളുടെ ചുറ്റിനുമുണ്ട്. ചില അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാം, പക്ഷേ വസ്തുത എന്തെന്നാൽ നിങ്ങൾക്കിപ്പോൾ ഉപദേശത്തിന്റെയും സഹായത്തിന്റെയും ആവശ്യകതയുണ്ട്. നിങ്ങൾ പൂർവ്വകാലത്തിൽ തിരസ്‌കരിച്ചവരിലേക്ക് തിരികെ പോകാൻ ദുരഭിമാനം കാണിക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിലവിലെ ഗ്രഹങ്ങളുടെ രൂപം സാമൂഹിക ജീവിതത്തെയും, സൗഹൃദത്തേയും, അടുത്ത ബന്ധങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. നിങ്ങളുടെ ബന്ധത്തിൽ ഉണ്ടാകാൻ പോകുന്നൊരു ഉലച്ചിലിനെ കുറിച്ച് നിങ്ങളിൽ പലരും ഇപ്പോൾ ബോധവാന്മാരല്ല. പക്ഷേ പുതിയ മനുഷ്യരെ കാണുന്നതും പുതിയ ജീവിതരീതികൾ പഠിക്കുന്നതും നല്ലതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പലതരം പ്രവർത്തികൾ സംയോജിപ്പിക്കാൻ പറ്റിയ സമയമാണിത്, ബിസിനസ്സും ആനന്ദവും അല്ലെങ്കിൽ കുടുംബപരമായ കാര്യങ്ങളും സാമൂഹിക കാര്യങ്ങളും ഒരുമിച്ച് കൊണ്ടു വരിക. വ്യക്തിപരവും പ്രണയസംബന്ധവുമായ ബന്ധങ്ങളിൽ വരാൻ പോകുന്ന ഭാഗ്യത്തിന്റെ സൂചനകളിൽ നിങ്ങൾ ആസ്വദിക്കുകയാണ്. കുടുംബസംഗമം ഒരു നല്ല ആശയമാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചന്ദ്രൻ വളരെ ലളിതമായൊരു കാര്യം പറഞ്ഞു വയ്ക്കുകയാണ്. എന്തെന്നാൽ നിങ്ങളുടെ പദ്ധതികൾക്കും സന്തോഷത്തിനും സുഗമമായ ആശയവിനിമയാണ് പ്രധാന ഘടകം. അതിനാൽ നിങ്ങളുടെ ആശയവിനിമയ സ്വഭാവം തിരികെപ്പിടിച്ച് നിങ്ങൾ അവഗണിച്ച മനുഷ്യരുമായി പിന്നെയും ബന്ധപ്പെട്ട് നിങ്ങളുടെ പദ്ധതികൾ ബാധിക്കാൻ സാധ്യതയുള്ള എല്ലാരുമായി അതിനെക്കുറിച്ച് സംസാരിക്കുക.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook